Business
-
ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ
ദില്ലി: ആദായനികുതി ആനുകൂല്യങ്ങൾ ഇല്ലാത്ത മിക്ക പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടേയും പലിശ നിരക്ക് ഉയർത്തി കേന്ദ്ര സർക്കാർ. പുതുക്കിയ നിരക്കുകൾ ജനുവരി 1 മുതല്‍ നിലവിൽ വരും. ചെറുകിട നിക്ഷേപങ്ങളുടെ പലിശ നിരക്ക് 1.1 ശതമാനം വരെ വര്‍ധിപ്പിച്ചതായി ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു ജനപ്രിയ നിക്ഷേപമായി പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്), പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ചൈൽഡ് സേവിംഗ്സ് സ്കീമായ സുകന്യ സമൃദ്ധി എന്നിവയുടെ പലിശ നിരക്ക് ഉയർത്തിയിട്ടില്ല. മുതിർന്ന പൗരന്മാരുടെ സമ്പാദ്യ പദ്ധതി, കിസാൻ വികാസ് പത്ര ( കെവിപി) എന്നിവയുടെ പലിശ നിരക്ക് 1.1 ശതമാനം പോയിന്റ് വരെ വർദ്ധിപ്പിച്ചിട്ടുണ്ട്. ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് ത്രൈമാസ അടിസ്ഥാനത്തിൽ അറിയിക്കും. പരിഷ്കരണത്തോടെ, പോസ്റ്റ് ഓഫീസുകളിൽ ഒരു വർഷത്തെ ടേം ഡെപ്പോസിറ്റിന് 6.6 ശതമാനം പലിശയും രണ്ട് വർഷത്തെ നിക്ഷേപത്തിന് 6.8 ശതമാനം പലിശയും മൂന്ന് വർഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം പലിശയും അഞ്ച് വർഷത്തെ നിക്ഷേപത്തിന് 7…
Read More » -
ജനുവരിയിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾക്ക് 15 ദിവസം അവധി
ദില്ലി: ബാങ്കിടപാടുകൾ നടത്താത്തവർ ഇന്ന് വളരെ ചുരുക്കമാണ്. മാസത്തിൽ ഒരു തവണയെങ്കിലും ബാങ്കിലെത്തേണ്ട ആവശ്യങ്ങൾ ഓരോ വ്യക്തിക്കുമുണ്ടാകും. പുതുവർഷത്തിൽ ബാങ്കുകളിലെത്തി ഇടപാടുകൾ നടത്താൻ പദ്ധതിയുണ്ടെങ്കിൽ ശ്രദ്ധിക്കുക, ജനുവരിയിൽ രാജ്യത്തുടനീളമുള്ള ബാങ്കുകൾ 15 ദിവസം അവധിയായിരിക്കും. ഇതിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും ഞായറാഴ്ചകളും ഉൾപ്പെടുന്നുണ്ട്. അവധി ദിവസങ്ങൾ അറിഞ്ഞിരുന്നാൽ മുൻകൂറായി ഇടപാടുകൾ നടത്തുന്നതായിരിക്കും ഉചിതം. ബാങ്ക് അവധി ദിവസങ്ങളിൽ ചിലത് സംസ്ഥാനത്ത് മാത്രമുള്ളതായിരിക്കും. ദേശീയ അവധി ദിവസങ്ങളിൽ രാജ്യത്തുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും. 2023 ജനുവരിയിലെ ബാങ്ക് അവധികൾ 1 ജനുവരി : ഞായറാഴ്ച – പുതുവത്സര ദിനമായതിനാൽ ജനുവരി 1 ന് ബാങ്കുകൾ അടഞ്ഞുകിടക്കും. 2 ജനുവരി : പുതുവത്സരാഘോഷം കാരണം ഐസ്വാളിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. 3 ജനുവരി : ഇമൊയ്നു ഇറാപ്ത ആഘോഷത്തിന്റെ ഭാഗമായി ഇംഫാലിൽ ബാങ്കുകൾ അടഞ്ഞുകിടക്കും. 4 ജനുവരി : ഗാൻ-ങായ് കാരണം ഇംഫാലിൽ ബാങ്കുകൾ അടഞ്ഞുകിടക്കും 8 ജനുവരി : ഞായർ 12 ജനുവരി : സ്വാമി…
Read More » -
ഇന്ത്യയും സൗദിയും തമ്മിൽ വ്യാപാരത്തിൽ വൻ വർധന; 67 ശതമാനം വർധിച്ചെന്ന് റിപ്പോർട്ടുകൾ
റിയാദ്: ഇന്ത്യയും സൗദിയും തമ്മിൽ വ്യാപാരത്തിൽ വൻ വർധന. ഈ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 67 ശതമാനം വർധിച്ചതായാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ വർഷം സൗദി അറേബ്യയുടെ ആകെ വിദേശ വ്യാപാരം 1.89 ട്രില്യൺ റിയാലായി ഉയർന്നിട്ടുണ്ട്. ഏഷ്യൻ രാജ്യങ്ങളായ ചൈനയും ഇന്ത്യയും ജപ്പാനുമാണ് സൗദിയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളികൾ. സൗദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വാണിജ്യ പങ്കാളിയാണ് ഇന്ത്യ. ഈ വർഷം ജനുവരി മുതൽ ഒക്ടോബർ അവസാനം വരെയുള്ള 10 മാസക്കാലത്ത് സൗദിയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം 16,820 കോടി റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 100.8 ബില്യൺ റിയാലായിരുന്നു. 67 ശതമാനം തോതിലാണ് ഈ വർഷം വർധന രേഖപ്പെടുത്തിയത്. ഈ വർഷം ഒക്ടോബർ വരെ സൗദി അറേബ്യ നടത്തിയ വിദേശ വ്യാപാരത്തിന്റെ 8.9 ശതമാനവും ഇന്ത്യയുമായിട്ടായിരുന്നു. ഈ വർഷം സൗദി അറേബ്യയുടെ വിദേശ വ്യാപാരം 46.8 ശതമാനം തോതിൽ ഉയർന്ന്…
Read More » -
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ സ്വർണവില ഉയർന്നിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 39,960 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4995 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഇന്നത്തെ വിപണി വില 4130 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി നിരക്ക് 74 രൂപയായി. അതിനു മുമ്പ് രണ്ട് ദിവസമായി വെള്ളിയുടെ വില വർദ്ധിച്ചിരുന്നു. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90 രൂപയാണ്. വിപണി വില ഡിസംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ ഡിസംബർ 1 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 39,000 രൂപ ഡിസംബർ 2 – ഒരു പവൻ സ്വർണത്തിന് 400 രൂപ…
Read More » -
എസ്ബിഐ കാര്‍ഡ് ഉടമകൾ ശ്രദ്ധിക്കേണ്ട പുതിയ നിയമങ്ങളും മാറ്റങ്ങളും
പുതുവർഷത്തിലേക്ക് കടക്കുകയാണ്. ആഘോഷ സമയത്ത് ചെലവാക്കലുകളും കൂടും. ചെലവാക്കലുകൾക്ക് ഇന്നത്തെ കാലത്ത് കയ്യിൽ പണം ആവശ്യമില്ല. പണമില്ലാത്തവരാണെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ചെലവാക്കുന്ന ശീലം ഇന്ന് കൂടി വരുന്നുണ്ട്. കൃത്യ സമയത്ത് ബില്ലുകൾ അടച്ച് തീർക്കാനായാൽ കുടിശ്ശിക വരുത്താത്ത ഇടപാടുകാർക്ക് മികച്ച ഓപ്ഷനാണ് ക്രെഡിറ്റ് കാർഡുകൾ. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണെങ്കിൽ പുതുവർഷത്തെ ചെലവാക്കലുകൾക്ക് അല്പം ശ്രദ്ധിക്കേണ്ടി വരും. പുതിയ നിയമങ്ങളാണ് ഇവരെ കാത്തിരിക്കുന്നത്. ഇത് എന്തെല്ലാമാണെന്ന് നോക്കാം. റിവാർഡ് റഡീം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിംപ്ലിക്ലിക്ക് കാര്‍ഡ് ഉടമകള്‍ക്കാണ് പുതിയ മാറ്റങ്ങൾ വരുന്നത്. വൗച്ചറുകളും റിവാര്‍ഡ് പോയിന്റുകളും സംബന്ധിച്ചാണ് പ്രധാനമായും മാറ്റങ്ങൾ. പുതുക്കിയ തീരുമാനങ്ങൾ 2023 ജനുവരി മുതലാണ് നടപ്പിലാക്കുക. നിശ്ചിത പരിധി കടന്നുള്ള ചെലവാക്കുകൾക്ക് നൽകിയിരുന്ന ക്ലീയർട്രിപ്പ് വൗച്ചർ (Cleartrip) ഒറ്റ ഇടപാടിൽ മാത്രമെ റഡീം ചെയ്യാൻ സാധിക്കുകയുള്ളൂ. മറ്റ് ഓഫറുകളുമായോ വൗച്ചറുകളുമായോ കൂട്ടിച്ചേർത്ത് ഉപയോഗിക്കാനും സാധിക്കില്ല. ഈ മാറ്റം ജനുവരി 6 മുതലാണ് നടപ്പിലാവുക. ആമസോൺ…
Read More » -
യുപിഐ വഴി ദിവസത്തിൽ എത്ര ഇടപാട് നടത്താം ? എത്ര തുക അയക്കാം ? യുപിഐ ഉപയോഗിക്കുന്നവര്‍ അറിയേണ്ട കാര്യങ്ങൾ
2016 ൽ നാഷണൽ പെയ്‌മെ്ന്റ് കോർപ്പറേഷൻ പുറത്തിറക്കിയ പേയമെന്റ് സംവിധാനമാണ് യുണിഫൈഡ് പെയ്‌മെന്റ ഇന്റർഫേസ്. എളുപ്പത്തിൽ ഒരു അക്കൗണ്ടിൽ നിന്ന് മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈമാറ്റമാണ് യുപിഐ യുടെ വിജയം. പണമയക്കുന്നതിനായി വെർച്വൽ പെയ്‌മെന്റ് അഡ്രസ് (വിപിഎ) ആണ് ആവശ്യമായി വരുന്നത്. ഒരു യുപിഐ ആപ്പിൽ തന്നെ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ ബന്ധിപ്പിച്ച് ഇടപാട് നടത്താം. റിയൽ ടൈം പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ഇടപാടുകൾ പരാജയപ്പെടുന്നതിലെ കുറവാണ് യുപിഐയുടെ വിജയത്തിന് കാരണം. യുപിഐയെ നിയന്ത്രിക്കുന്ന നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ദൈനംദിന പരിധി ഇടപാടുകൾക്ക് പരിധി നിശ്ചയിക്കുന്നത്. ഇതിനൊപ്പം ബാങ്കുകളും തങ്ങളുടെ അക്കൗണ്ടിൽ നിന്ന് പണം അയക്കുന്നതിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നിർദ്ദേശ പ്രകാരം ദിവസത്തിൽ 1 ലക്ഷം രൂപ വരെ മാത്രമെ യുപിഐ വഴി ഇടപാട് നടത്താൻ സാധിക്കുകയുള്ളൂ. ഇത് എല്ലാ യുപിഐ ആപ്പുകൾക്കും ബാധകമാണ്. ദിവസത്തിൽ 20 ഇടപാടുകൾ മാത്രമെ…
Read More » -
പേടിഎമ്മിലൂടെ വൈദ്യുതി ബില്ലടയ്ക്കൂ, 100% ക്യാഷ്ബാക്ക് നേടൂ; വമ്പൻ ഓഫറുമായി പേടിഎം
വൈദ്യുത ബില്ലുമായി കെഎസ്ഇബി ഓഫീസിലെത്തി പണമടയ്ക്കുന്ന രീതി പൊതുവിൽ കുറഞ്ഞു വരികയാണ്. യുപിഐ ആപ്പുള്ള ഏതൊരാൾക്കും മൊബൈൽ വഴി അധിക ചാർജൊന്നും നൽകാതെ തന്നെ പണമടയ്ക്കാനുള്ള സൗകര്യം ഇന്നുണ്ട്. ഇതിനൊപ്പം കെഎസ്ഇബി വെബ്സൈറ്റ് വഴിയും ബില്ലടയ്ക്കാം. എങ്ങനെ ബില്ലടച്ചാലും വെെദ്യുതി ചെലവിൽ ലഭിക്കുന്ന ഓരോ ഇളവും ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഇളവുകൾ ലഭിക്കണമെങ്കിൽ ഓൺലൈനായി ബില്ലടയക്കണം. ഇതിന് ഏറ്റവും മികച്ച ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് പേടിഎം. ഉപഭോക്താക്കൾക്ക് 100 ശതമാനം ക്യാഷ്ബാക്കാണ് പേടിഎം വാഗ്ദാനം. പേടിഎം പുതുതായി ആരംഭിച്ച ബിജ്ലി ഡേയ്‌സ് എന്ന പദ്ധതി പ്രകാരമാണ് ക്യാഷ്ബാക്ക് ഓഫറുകൾ. മാസത്തിൽ 10-ാം തീയതിക്കും 15-ാം തീയതിക്കും ഇടയിൽ വൈദ്യുത ബിൽ അടയ്ക്കുന്നവർക്ക് ക്യാഷ്ബാക്കും ഉറപ്പുള്ള മറ്റ് ആന്യുകൂല്യങ്ങളും കമ്പനി നൽകുന്നു. ഈ ദിവസങ്ങളിൽ വൈദ്യുത ബില്ലടയ്ക്കുന്നവരിൽ ദിവസത്തിൽ 50 പേർക്കാണ് ഓഫർ ലഭിക്കുക. തിരഞ്ഞെടുക്കുന്ന 50 പേർക്ക് 100 ശതമാനം ക്യാഷ്ബാക്ക് കമ്പനി നൽകും. പരമാവധി 2000 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. ഇതോടൊപ്പം വൈദ്യുത…
Read More » -
ഷവോമിയ്ക്ക് ആശ്വാസം; കമ്പനിയുടെ സ്ഥിരനിക്ഷേപമായ 3,700 കോടി രൂപ കണ്ടുകെട്ടാനുള്ള ഉത്തരവ് റദ്ദാക്കി കർണാടക ഹൈക്കോടതി
ബെംഗളൂരു: ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന് ആശ്വസിക്കാം കമ്പനിയുടെ സ്ഥിരനിക്ഷേപമായ 3,700 കോടി രൂപ കണ്ടുകെട്ടാനുള്ള ഉത്തരവ് കർണാടക ഹൈക്കോടതി റദ്ദാക്കി. ഇന്ത്യയിൽ നികുതി അടയ്‌ക്കാതിരിക്കാൻ റോയൽറ്റി നൽകാനെന്ന വ്യാജേന ചൈനീസ് സ്ഥാപനം വിദേശത്തേക്ക് വരുമാനം അയയ്‌ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഐടി വകുപ്പ് ഉത്തരവിട്ടത്. 2022 ഓഗസ്റ്റ് 11 ലെ ആദായനികുതി ഡെപ്യൂട്ടി കമ്മീഷണറുടെ ജപ്തി ഉത്തരവ് റദ്ദാക്കുന്നതിന് ജസ്റ്റിസ് എസ് ആർ കൃഷ്ണ കുമാർ ഡിസംബർ 16 ന് തന്റെ വിധിന്യായത്തിൽ മൂന്ന് വ്യവസ്ഥകൾ ചുമത്തി. ആദ്യത്തെ വ്യവസ്ഥ “ഷവോമിക്ക് സബ്ജക്റ്റ് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകളിൽ നിന്ന് റോയൽറ്റി രൂപത്തിലോ മറ്റേതെങ്കിലും രൂപത്തിലോ ഇന്ത്യയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന ഏതെങ്കിലും കമ്പനികൾക്ക് / സ്ഥാപനങ്ങൾക്ക് പണമടയ്ക്കാൻ അർഹതയില്ല.” രണ്ടാമതായി, “സബ്ജക്ട് ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടുകളിൽ നിന്ന് ഓവർഡ്രാഫ്റ്റുകൾ എടുക്കാനും അത്തരം ഓവർഡ്രാഫ്റ്റുകളിൽ നിന്ന് ഇന്ത്യയ്ക്ക് പുറത്ത് സ്ഥിതി ചെയ്യുന്ന അത്തരം കമ്പനികൾക്ക് / സ്ഥാപനങ്ങൾക്ക് പണമിടപാടുകൾ നടത്താനും സ്വാതന്ത്ര്യമുണ്ട്.” മൂന്നാമതായി,…
Read More » -
ക്രിസ്മസിന് നൽകാൻ പറ്റിയ ഏറ്റവും മികച്ച അഞ്ച് സാമ്പത്തിക സമ്മാനങ്ങൾ
സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ആഘോഷമാണ് ക്രിസ്‌മസ്, തിരിച്ചൊന്നും പ്രതീക്ഷിക്കാതെസമ്മാനം നൽകുന്ന മനോഭാവത്തെ ക്രിസ്‌മസ് പ്രോത്സാഹിപ്പിക്കുന്നു. ഇങ്ങനെ നൽകുന്ന സമ്മാനങ്ങളിൽ സാമ്പത്തിക സമ്മാനങ്ങൾ ലിസ്റ്റിൽ ഇല്ലെങ്കിലും, പ്രിയപ്പെട്ടവരുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ അവ വളരെയധികം പ്രാധാന്യമർഹിക്കുന്നതിനാൽ, ക്രിസ്‌മസ് ദിനത്തിൽ സാമ്പത്തിക സമ്മാനങ്ങളും അനുയോജ്യമായ ഒന്ന് തന്നെയാണ്. ക്രിസ്മസിന് പ്രിയപ്പെട്ടവർക്ക് നൽകാവുന്ന സാമ്പത്തിക സമ്മാനങ്ങൾ എന്തൊക്കെയാണ്? 1. ആരോഗ്യ ഇൻഷുറൻസ് കുടുംബം, ആസ്തികൾ, സ്വത്ത് എന്നിവ സംരക്ഷിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഇൻഷുറൻസ്. ആരോഗ്യ പരിരക്ഷാ ചെലവുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഒരു ആരോഗ്യ ഇൻഷുറൻസ് സമ്മാനിക്കുന്നത് ഗുണഭോക്താവിനെ സംരക്ഷിക്കുക മാത്രമല്ല, സമ്പാദ്യം വർദ്ധിപ്പിക്കുന്ന നികുതി ആനുകൂല്യങ്ങൾ നൽകുകയും ചെയ്യും. അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും ഭാവി സുരക്ഷിതമാക്കുന്നതിനും സമ്പാദ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മികച്ച മാർഗം കൂടിയാണ് ഇൻഷുറൻസ്. . അപകടസാധ്യതകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു മാർഗമാണ് ഇൻഷുറൻസ്. ഒരു വ്യക്തിയുടെ ജീവനും സ്വത്തും മരണം, ആരോഗ്യം എന്നിവ ഏത് നിമിഷവും അപകടപ്പെട്ടേക്കാം . ഈ അപകടസാധ്യതകൾ സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം.…
Read More » -
കുതിച്ചു കുതിച്ചു ചതിക്കല്ലേ പൊന്നേ… വീണ്ടും ഉയർന്ന് സ്വര്‍ണ്ണ വില
കൊച്ചി: പവന് നാൽപതിനായിരം കടന്നിട്ടും സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയര്‍ന്നു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുതിച്ചുയർന്നത്. ഒരു പവൻ സ്വർണത്തിന് 120 രൂപയുടെ വർദ്ധനവാണ് ഇന്നുണ്ടായത്. ഇന്നലെ സംസ്ഥാന വിപണിയിൽ വീണ്ടും ഒരു പവൻ സ്വർണത്തിന്റെ വില 40,000 രൂപ കടന്നിരുന്നു. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40,200 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 50 രൂപ ഉയർന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5025 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഉയർന്നു. 10 രൂപയാണ് ഉയർന്നത്. ഇന്നത്തെ വിപണി വില 4160 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയർന്നു. ഒരു രൂപയാണ് ഒരു ഗ്രാം സാധരണ വെള്ളിക്ക് വർദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം സാധരണ വെള്ളിയുടെ വിപണി നിരക്ക് 75 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. 90…
Read More »