Business
-
നികുതി ലാഭിക്കുന്ന എഫ്ഡികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
നികുതി ലാഭിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു ജനപ്രിയ നിക്ഷേപ ഓപ്ഷനാണ് ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റുകൾ (എഫ്ഡികൾ). ആദായ നികുതി നിയമത്തിന്റെ ചട്ടം 80-സി പ്രകാരം സ്ഥിരനിക്ഷേപങ്ങളിലെ നിക്ഷേപത്തിന് നികുതി ആനുകൂല്യം കേന്ദ്രസർക്കാർ അനുവദിച്ചു നൽകിയിട്ടുണ്ട്. ഇതുപ്രകാരം പരമാവധി 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിന് നികുതി ലാഭിക്കാനാകും. എഫ്ഡികളിൽ നിക്ഷേപിച്ചാൽ നികുതി ആനുകൂല്യത്തോടൊപ്പം മികച്ച വരുമാനവും നേടാമെന്ന് ചുരുക്കം. എന്നാൽ എഫ്ഡികളിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് നിക്ഷേപകന്റെ ആദായനികുതി സ്ലാബ് നിരക്ക് അനുസരിച്ചുള്ള നികുതി ബാധകമാണ്. ടാക്‌സ് സേവിംഗ് എഫ്‌ഡികൾക്ക് അഞ്ച് വർഷത്തെ ലോക്ക്-ഇൻ പിരീഡ് ഉള്ളതിനാൽ, കാലാവധിക്ക് മുൻപ് പിൻവലിക്കാൻ കഴിയില്ല. കൂടാതെ കുറഞ്ഞ കാലയളവിലേക്ക് നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർക്ക് ഈ എഫ്‌ഡികൾ അനുയോജ്യമല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്തായാലും നികുതി ലാഭിക്കുന്ന എഫ്ഡികളിൽ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 1. നിക്ഷേപത്തിന് വിശ്വാസയോഗ്യമായ ഒരു ബാങ്കോ ധനകാര്യസ്ഥാപനമോ തിരഞ്ഞെടുക്കുക. 2. നിക്ഷേപം നടത്തുന്നതിന് മുമ്പ് വിവിധ…
Read More » -
നിയമങ്ങൾ ലംഘിച്ചതിന് എച്ച്എസ്ബിസി ബാങ്കിന് 1.73 കോടി പിഴ ചുമത്തി റിസർവ് ബാങ്ക്
ദില്ലി: നിയമങ്ങൾ ലംഘിച്ചതിന് എച്ച്എസ്ബിസി ബാങ്കിന് പിഴ ചുമത്തി റിസർവ് ബാങ്ക്. 1.73 കോടി രൂപയാണ് എച്ച്എസ്ബിസി പിഴയിനത്തിൽ കെട്ടിവെക്കേണ്ടത്. ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി റൂൾസ് 2006 (സിഐസി റൂൾസ്) ലംഘിച്ചതിനാണ് ആർബിഐയുടെ നടപടി. എച്ച്എസ്ബിസി ബാങ്ക് തങ്ങളുടെ ക്രെഡിറ്റ് കാർഡുകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നൽകിയെന്ന് സെൻട്രൽ ബാങ്ക് ആരോപിച്ചു. റിസർവ് ബാങ്ക് നടത്തിയ അന്വേഷണത്തിൽ കാലാവധി കഴിഞ്ഞ ക്രെഡിറ്റ് കാർഡുകളെക്കുറിച്ച് ബാങ്ക് തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തി.സിഐസി നിയമങ്ങൾ ലംഘിച്ചുവെന്ന് കണ്ടെത്തിയതോടെ ബാങ്കിന് ആർബിഐ പിഴ ചുമത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 2021 മാർച്ച് 31 വരെ എച്ച്എസ്ബിസി ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആർബിഐ പരിശോധന നടത്തിയിരുന്നു. ഇതോടെ ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട് ആർബിഐയുടെ പല നിയമങ്ങളും ബാങ്ക് പാലിക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. തുടർന്ന് സിഐസി റൂൾസ് അനുസരിച്ച് ശരിയായ വിവരങ്ങൾ നൽകാത്തത് എന്തുകൊണ്ടെന്ന് ചോദിച്ച് ആർബിഐ എച്ച്എസ്ബിസി ബാങ്കിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. എച്ച്എസ്ബിസി…
Read More » -
ഹോം ലോൺ പെട്ടന്ന് ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ; യോഗ്യതയ്ക്ക് ഈ അഞ്ച് കാര്യങ്ങൾ മുഖ്യം
രാജ്യത്തുടനീളമുള്ള വായ്പാദാതാക്കൾക്ക് ഓരോ വർഷവും ആയിരക്കണക്കിന് വായ്പാ അപേക്ഷകൾ ആണ് ലഭിക്കുന്നത്. ഭാവന വായ്പയുടെ കാര്യമെടുക്കുമ്പോൾ, ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ പലപ്പോഴും വായ്പയെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. കഴിഞ്ഞ ദശകത്തിൽ ഭവനവായ്പകളുടെ ആവശ്യം ഗണ്യമായി വർദ്ധിച്ചതിനാൽ, കടം കൊടുക്കുന്നവരും സെലക്ടിവ് ആയെന്ന് പറയാം. നിരവധി മാനദണ്ഡങ്ങൾ കടം കൊടുക്കുമ്പോൾ മുന്നോട്ട് വെക്കുന്നു. ഈ യോഗ്യതകൾ ഉണ്ടെങ്കിൽ മാത്രമേ ആവശ്യമുള്ള തുക വായ്പയായി ലഭിക്കൂ. ഭവനവായ്പയ്ക്കുള്ള യോഗ്യത ഉയർത്താൻ എന്താണ് ചെയ്യേണ്ടത്? ഹോം ലോൺ യോഗ്യത എങ്ങനെ മെച്ചപ്പെടുത്താം 1. ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക ഹോം ലോൺ അപേക്ഷകൾ നിരസിക്കപ്പെടുന്നതിനുള്ള കൂടുതൽ കാണുന്ന കാരണങ്ങളിലൊന്ന് കുറഞ്ഞ ക്രെഡിറ്റ് സ്കോർ ആണ്. കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ് സ്കോർ 300-നും 900-നും ഇടയിലുള്ള മൂന്നക്ക സംഖ്യയാണ്, അത് കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കാനുള്ള അവരുടെ കഴിവിനെ പ്രതിഫലിപ്പിക്കുന്നു. വായ്പ നൽകുന്നവർക്ക് ക്രെഡിറ്റ് സ്‌കോർ നോക്കി പണം കടം കൊടുക്കുന്നതിലെ അപകടസാധ്യതയെക്കുറിച്ച് വിലയിരുത്താം. 2. കടം-വരുമാന അനുപാതം…
Read More » -
138 രൂപ പ്രതിദിനം നീക്കിവെച്ചാൽ 23 ലക്ഷം നേടാവുന്ന എൽഐസിയുടെ ബിമ രത്‌ന എന്ന ‘കിടിലോസ്കി’ പോളിസി
സർക്കാർ പിന്തുണയുളളതും അല്ലാത്തതുമായി നിരവധി നിക്ഷേപദ്ധതികൾ ഇന്ന് നിലവിലുണ്ട്. നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വം വേണമെന്നതിനാൽ സർക്കാർ ഏജൻസികളുടെ നിയന്ത്രണത്തിലുള്ള പദ്ധതികളിൽ നിക്ഷേപിക്കാനാണ് റിസ്‌ക് എടുക്കാൻ ആഗ്രഹമില്ലാത്തവർ താൽപര്യപ്പെടുക.സമൂഹത്തിലെ ഓരോ വിഭാഗം ആളുകൾക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികൾ എൽഐസിയ്ക്ക് കീഴിലുണ്ട്. ദിവസം 138 രൂപ നീക്കിവെച്ച് കാലാവധിയിൽ 23 ലക്ഷം നേടിത്തരുന്നൊരു പോളിസിയാണ് എൽഐസി ബീമാരത്‌ന. നിരവധി ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എൽഐസി ബീമാരത്‌ന പോളിസിയെക്കുറിച്ച് വിശദമായി അറിയാം. എൽഐസി ബിമ രത്‌ന വ്യക്തികൾക്ക് സമ്പാദ്യവും സാമ്പത്തിക സുരക്ഷയും നൽകുന്നതിനായി ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വാഗ്ദാനം ചെയ്യുന്ന ഒരു ലൈഫ് ഇൻഷുറൻസ് പോളിസിയാണ് എൽഐസി ബീമാ രത്ന പ്ലാൻ. കോർപ്പറേറ്റ് ഏജന്റുമാർ, ബ്രോക്കർമാർ, ഇൻഷുറൻസ് മാർക്കറ്റിംഗ് സ്ഥാപനങ്ങൾ (ഐഎംഎഫ്), എൽഐസിയുടെ കോമൺ സർവീസ് സെന്ററുകൾ (സിഎസ്‌സി) എന്നിവയിലൂടെ ഈ പ്ലാൻ ലഭ്യമാണ്. പരിരക്ഷയും സമ്പാദ്യവും ഉറപ്പ് നൽകുന്ന ഒരു നോൺ ലിങ്ക്ഡ്, നോൺ പാർട്ടിസിപ്പേറ്റിംഗ്, വ്യക്തിഗത, സേവിംഗ്സ്, ലൈഫ് ഇൻഷുറൻസ്…
Read More » -
700 ലധികം ജീവനക്കാരെ പിരിച്ചുവിടാൻ ലിങ്ക്ഡ്ഇൻ
ദില്ലി: ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി ലിങ്ക്ഡ്ഇൻ. ഉദ്യോഗാർത്ഥികളെ തൊഴിൽ കണ്ടെത്താൻ സഹായിക്കുന്ന മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇൻ 716 ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ട്. അധികച്ചെലവ് കുറച്ച് കമ്പനി കൂടുതൽ കാര്യക്ഷമമാക്കാൻ ആണ് പിരിച്ചുവിടലുകൾ എന്നാണ് സൂചന. ലിങ്ക്ഡ്ഇൻ നടത്തുന്ന രണ്ടാംഘട്ട പിരിച്ചുവിടലാണ് ഇത്. ജോലി തേടുന്നവർക്ക് ഒരാശ്വാസമാണ് ലിങ്ക്ഡ്ഇൻ. പുതിയ ജോലികൾ കണ്ടെത്തുന്നതിനും റിക്രൂട്ടർമാരുമായി കണക്റ്റുചെയ്യാനും ഉപയോക്താക്കളെ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. ഫെബ്രുവരിയിൽ നടത്തിയ ആദ്യ റൗണ്ട് പിരിച്ചുവിടലുകൾ പ്രധാനമായും ബാധിച്ചത് റിക്രൂട്ടിംഗ് ടീമിനെയാണ്. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ലിങ്ക്ഡ്ഇനിൽ ഏകദേശം 20,000 ജീവനക്കാരുണ്ട്. കഴിഞ്ഞ രണ്ട് പാദങ്ങളായി വരുമാനം വർധിച്ചിട്ടും തൊഴിലാളികളെ പിരിച്ചുവിടാൻ കമ്പനി തീരുമാനിച്ചത് ശ്രദ്ധേയമാണ്. ചൈന കേന്ദ്രീകരിച്ചുള്ള ഇൻകരിയർ എന്ന ആപ്പ് ലിങ്ക്ഡ്ഇൻ അടച്ചുപൂട്ടുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2023 ഓഗസ്റ്റ് 9 വരെ ആപ്പ് പ്രവർത്തിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ചൈനയിലെ മെയിൻലാൻഡ് പ്രൊഫഷണലുകളെ ജോലി കണ്ടെത്തുന്നതിനും കമ്പനികൾ ചൈനയിലെ മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിനും സഹായിക്കുന്നതിന് 2021 ഡിസംബറിൽ ആണ്…
Read More » -
മണിപ്പൂര്‍ കലാപം: ഇംഫാലില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ക്ക് 10 ഇരട്ടിയോളം വര്‍ധന
ഇംഫാൽ: മണിപ്പൂർ കലാപത്തിന്റെ പശ്ചാത്തലത്തിൽ ഇംഫാലിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്കുകൾക്ക് 10 ഇരട്ടിയോളം വർധന. രാജ്യത്തുനിന്ന് ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് ഇത് മുതലെടുത്തുകൊണ്ട് വിമാനക്കമ്പനികളുടെ കൊള്ള. മണിപ്പൂരിൽ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുകയാണ്. മെയ് മൂന്നിനാണ് സംസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. സാധാരണയായി ഇംഫാലിൽ നിന്ന് കൊൽക്കത്ത വരെ 2,500 മുതൽ 5,000 രൂപ വരെയാണ് ഒരാൾക്കുള്ള വിമാന ടിക്കറ്റ് നിരക്ക് എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ഇംഫാലിൽ നിന്ന് ഗുവാഹത്തിയിലേക്കും ഏകദേശം ഇതേ നിരക്കാണ്. എന്നാൽ, മണിപ്പൂരിൽ കലാപം ആരംഭിച്ചതോടെ ഇംഫാലിൽ നിന്ന് ഗുവാഹത്തി വരെയുള്ള വിമാന ടിക്കറ്റ് നിരക്ക് 12,000 മുതൽ 25,000 രൂപ വരെയായി വർധിച്ചു. ഇംഫാലിൽ നിന്ന് ഗുവാഹത്തി വരെ സഞ്ചരിക്കാൻ 15,000 രൂപ വരെ നൽകണം. അതേസമയം, ആക്രമണങ്ങൾക്കിടയിൽ മണിപ്പൂരിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താൻ എയർ ഇന്ത്യ പ്രത്യേക ഡൽഹി-ഇംഫാൽ-ഡൽഹി വിമാനം സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.35ന് ഡൽഹിയിൽ നിന്ന്…
Read More » -
സ്വിഗ്ഗി, സൊമാറ്റോ എന്നിവയേക്കാൾ വില കുറവ്; എന്താണ് ഒഎൻഡിസി?
ഇന്ത്യയിൽ വലിയ വിജയം നേടിയ ഒന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ. ദശലക്ഷക്കണക്കിന് ആളുകളാണ് സൊമാറ്റോ, സ്വിഗ്ഗി എന്നിവ പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളെ ആശ്രയിക്കുന്നത്. ഈയിടെയായി ഈ പ്ലാറ്റ്‌ഫോമുകളിലെ തകരാറുകൾ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാൻ തുടങ്ങിയിരുന്നു. ഇതിനെ മറികടക്കാൻ, ഇന്ത്യൻ സർക്കാർ ഓപ്പൺ നെറ്റ്‌വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സ് (ഒഎൻഡിസി) അവതരിപ്പിച്ചു. ഒഎൻഡിസി 2022 സെപ്‌റ്റംബർ മുതൽ നിലവിലുണ്ട്, എന്നാൽ ഇപ്പോഴാണ് അത് കൂടുതൽ ജനപ്രിയമാകുന്നത്. പ്രതിദിനം ഇത് 10,000 ഓർഡറുകൾ വരെ സ്വാരീകരിക്കുന്നതായാണ് റിപ്പോർട്ട്. മാത്രമല്ല, ഒഎൻഡിസിയും മറ്റ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളും വിതരണം ചെയ്യുന്ന ഭക്ഷണങ്ങൾ തമ്മിലുള്ള വിലകള്‍ താരതമ്യം ചെയ്തുകൊണ്ടുള്ള സ്‌ക്രീൻഷോട്ടുകൾ പലരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നു. ഒഎൻഡിസി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ വില താരതമ്യേന കുറവാണ്. വിലയിൽ ഏകദേശം 60 ശതമാനത്തിന്റെ വ്യത്യാസം വരെ നെറ്റിസൺസ് ചൂണ്ടികാണിക്കുന്നു. സ്വിഗ്ഗി, സൊമാറ്റോ എന്നിവയിൽ 282 രൂപയ്ക്ക് ഒരു ബർഗർ ലഭിക്കുമ്പോൾ ഒഎൻഡിസിയിൽ 109…
Read More » -
ആദായനികുതി റിട്ടേൺ റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനായി എങ്ങനെ പരിശോധിക്കാം ?
ദില്ലി: ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുക എന്നുള്ളത് ഒരു സാമ്പത്തിക ഉത്തരവാദിത്തമാണ്. അടിസ്ഥാന ഇളവ് പരിധി കവിഞ്ഞ വരുമാനമുള്ള വ്യക്തികൾക്ക് ഐടിആർ ക്രമമായും കൃത്യമായും ഫയൽ ചെയ്യേണ്ടത് നിർബന്ധമാണ്. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്ത കഴിഞ്ഞാൽ തിരിച്ചറിയൽ നമ്പർ ഉപയോഗിച്ച് ഐടിആർ റീഫണ്ട് സ്റ്റാറ്റസ് ഓൺലൈനിൽ പരിശോധിക്കാം നികുതിദായകർക്ക് ഐടിആർ ഫയൽ ചെയ്ത് 10 ദിവസത്തിന് ശേഷം ഐടിആർ റീഫണ്ട് നില പരിശോധിക്കാൻ സാധിക്കും. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഒരു വ്യക്തിയുടെ ഐടിആർ റീഫണ്ട് നില ഓൺലൈനായി പരിശോധിക്കാം. ആദായനികുതി ഇ-ഫയലിംഗ് പോർട്ടലിൽ അക്‌നോളജ്‌മെന്റ് നമ്പർ ഉപയോഗിച്ച് ഓൺലൈനായി ഐടിആർ റീഫണ്ട് സ്റ്റാറ്റസ് എങ്ങനെ പരിശോധിക്കാം എന്നറിയാം. ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ ലിങ്കിൽ ലോഗിൻ ചെയ്യുക – https://eportal.incometax.gov.in/iec/foservices/#/login; യൂസർ ഐഡിയും പാസ്‌വേഡും നൽകുക ‘എന്റെ അക്കൗണ്ട്’ എന്നതിലേക്ക് പോയി ‘റീഫണ്ട്/ഡിമാൻഡ് സ്റ്റാറ്റസ്’ എന്നതിൽ ക്ലിക്ക് ചെയ്യുക; ഡ്രോപ്പ് ഡൗൺ മെനുവിലേക്ക് പോയി, ‘ആദായ നികുതി റിട്ടേണുകൾ’…
Read More » -
സിവിവി നൽകാതെ ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ്‌വർക്ക് കമ്പനിയായ വിസ
സിവിവി നൽകാതെ ഓൺലൈൻ ഇടപാട് നടത്താനുള്ള അവസരമൊരുക്കി പേയ്മെന്റ് നെറ്റ്‌വർക്ക് കമ്പനിയായ വിസ. ഉപഭോക്താക്കളുടെ കാർഡ് ടോക്കണൈസ് ചെയ്തിട്ടുണ്ടെങ്കിൽ, കാർഡ് ഹോൾഡർക്ക്, വെരിഫിക്കേഷനുവേണ്ടി സിവിവി നൽകാതെ തന്നെ ഓൺലൈൻ ഇടപാടുകൾ നടത്താൻ കഴിയും . ഉപഭോക്താക്കൾക്ക് സുരക്ഷിതമായി ഓൺലൈൻ ട്രാൻസാക്ഷൻ നടത്താൻ സാധിക്കുന്നതരത്തിലാണ് ഓൺലൈൻ ഇടപാടുകൾക്ക് സിവിവി ഫ്രീ സംവിധാനമൊരുക്കിയിരിക്കുന്നത്. ടോക്കണൈസേഷൻ സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായാണ് പുതിയ നീക്കമെന്നും വിസ വാർത്താക്കുറിപ്പിൽ അറിയിച്ചു. രാജ്യത്ത് തുടക്കമിട്ട സിവിവി രഹിത സംവിധാനം വഴി ഓൺലൈൻ ഇടപാടുകൾ സുഗമമാക്കുകയാണ് ലക്ഷ്യം. വിസ കാർഡുകൾ ഉപയോഗിച്ചുള്ള ഓൺലൈൻ ഇടപാടുകൾക്ക് നിലവിൽ ടോക്കണൈസേഷനാണ് വ്യാപാരികൾ ആശ്രയിക്കുന്നത്. എന്നാൽ സിവിവി ഫീച്ചർ നിലവിൽ വന്നതോടെ, ഓരോ തവണ ആഭ്യന്തര ഇടപാടുകൾ നടത്തുമ്പോഴും ഉപഭോക്താക്കൾക്ക് അവരുടെ സിവിവി നൽകേണ്ടിവരില്ല. കാർഡ് ടോക്കണൈസുചെയ്യുന്ന സമയത്ത്, കാർഡിന്റെ പിൻഭാഗത്തുള്ള മൂന്നക്ക നമ്പറും, ആവശ്യമായ വിവരങ്ങളും ബന്ധപ്പെട്ടവർ പരിശോധിച്ചുറപ്പിക്കുന്നുണ്ട്. അതിനാൽ തുടർന്നുള്ള ഇടപാടുകളിൽ വീണ്ടും സിവിവി നൽകാതെ തന്നെ…
Read More » -
ഇനി മുതൽ വാട്സാപ്പിലും വായ്പ ലഭിക്കും! അതും 10 ലക്ഷം രൂപ വരെ; അപേക്ഷിക്കേണ്ട വിധം
പണത്തിന് ആവശ്യം വരുമ്പോൾ പലപ്പോഴും പലവിധ വായ്പകളുടെ സാധ്യതകൾ തേടാറുണ്ട്. ഇനി മുതൽ വാട്സാപ്പിലും വായ്പ ലഭിക്കും! അതും 10 ലക്ഷം രൂപ വരെയുള്ള ബിസിനസ് ലോൺ. തൽക്ഷണ വായ്പ ആയതിനാൽ പണം നിങ്ങളുടെ കൈയ്യിൽ ലഭിക്കാൻ അധികം വിയർക്കേണ്ടതില്ല എന്നർത്ഥം. ഇനി എങ്ങനെയാണു ഈ വായ്പ ലഭിക്കുന്നത് എന്നല്ലേ? ഐഐഎഫ്എൽ ഫിനാൻസ് ആണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് വാട്ട്സ്ആപ്പ് വഴി വായ്പ അനുവദിക്കുന്നത്. എംഎസ്എംഇ വായ്പാ വ്യവസായത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇത്. ലോൺ അപേക്ഷയും വിതരണവും എല്ലാം നൂറ് ശതമാനവും ഡിജിറ്റലായാണ് നടക്കുന്നത്. ഇന്ത്യയിൽ 450 ദശലക്ഷത്തിലധികം വാട്ട്സ്ആപ്പ് ഉപയോക്താക്കൾ ഉണ്ട്. 24×7 എൻഡ്-ടു-എൻഡ് ഡിജിറ്റൽ ലോൺ സൗകര്യം ആണ് ഐഐഎഫ്എൽ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ഐഐഎഫ്എൽ ഫിനാൻസിനെ കുറിച്ച് അറിയാത്തവർക്കായി, 10 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ എൻബിഎഫ്സികളിൽ ഒന്നാണിത്. ചെറുകിട വ്യവസായങ്ങൾക്ക് ഇത് വായ്പ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളം ശാഖകൾ ഉള്ള ഐഐഎഫ്എൽ ഡിജിറ്റലായി…
Read More »