BusinessTRENDING

കീശ കീറാതിരിക്കാൻ ക്രെഡിറ്റ് കാര്‍ഡിനെ പാട്ടിലാക്കൂ, ഇതാ എളുപ്പ വഴികള്‍

പുതിയ കാലത്ത് ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമാണ്. ക്രെഡിറ്റ് കാര്‍ഡ് കമ്ബനികളും ബാങ്കുകളും ഇടപാടുകാരെ കിട്ടാൻ മത്സരിക്കുന്നു.

നിരവധി ഓഫറുകളും കിഴിവുകളും ക്രെഡിറ്റ് കാര്‍ഡിലൂടെ നേടാം. അതുകൊണ്ടു തന്നെ എന്താണ് ക്രെഡിറ്റ് കാര്‍ഡിന്‍റെ ഗുണമെന്ന് ചോദിക്കുമ്ബോള്‍ നിരവധി ഗുണങ്ങളുണ്ടെന്നാവും ഉത്തരം.

Signature-ad

പുതുവര്‍ഷത്തിലേക്ക് കടക്കുകയാണ്. അതുകൊണ്ടു തന്നെ പുതിയ ക്രെഡിറ്റ് കാര്‍ഡ് ആവശ്യമുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ നേടാം. എന്നാല്‍ നിലവില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ പുതുവര്‍ഷത്തിലേക്ക് കടക്കുന്നതിന് മുൻപ് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്ബത്തിക സ്ഥിതി അവലോകനം ചെയ്യാനും സാമ്ബത്തികം തന്ത്രപരമായി ആസൂത്രണം ചെയ്യാനുമുള്ള സമയമാണിത്. അതുകൊണ്ടു തന്നെ ക്രെഡിറ്റ് സ്കോറുകള്‍ പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

300 മുതല്‍ 900 വരെയാണ് ഒരു വ്യക്തിയുടെ ക്രെഡിറ്റ് സ്കോര്‍. ഈ നമ്ബറുകള്‍ വിലയിരുത്തിയാണ് ധനകാര്യ സ്ഥാപനങ്ങള്‍ വ്യക്തിഗത വ്യായ്പകളുടെ പലിശ നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നത്. ഉയര്‍ന്ന ക്രെഡിറ്റ് സ്കോര്‍ മികച്ച സാമ്ബത്തിക അച്ചടക്കത്തെ സൂചിപ്പിക്കുന്നു. അതുവഴി വായ്പകള്‍ എളുപ്പത്തില്‍ കുറഞ്ഞ പലിശ നിരക്കില്‍ നേടാൻ കഴിയും. ക്രെഡിറ്റ് സ്കോര്‍ കുറഞ്ഞാൻ ചിലപ്പോള്‍ വായ്പകള്‍ തന്നെ ലഭിക്കാതെ വരും. ലഭിച്ചാല്‍ തന്നെ ഉയര്‍ന്ന പലിശ നല്‍കേണ്ട അവസ്ഥയുണ്ടായേക്കാം. അതുകൊണ്ടു തന്നെ സാമ്ബത്തിക ആസൂത്രണത്തില്‍ ക്രെഡിറ്റ് സ്കോറിന് വലിയ സ്ഥാനമുണ്ട്.

ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

1. കൃത്യസമയത്ത് തിരിച്ചടവ് നടത്തുക

 ക്രെഡിറ്റ് സ്കോര്‍ മികച്ചതായി നിലനിര്‍ത്തുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം തിരിച്ചടവാണ്. അതുകൊണ്ട് തന്ന ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ കൃത്യസമയത്ത് തന്നെ തിരിച്ചടക്കുക. വീഴ്ചവരുത്താതെ കൃത്യമായി തവണകള്‍ അടച്ചുപോകുകയാണെങ്കില്‍ ഇതില്‍നിന്നും പരമാവധി സ്കോര്‍ ലഭിക്കും. പക്ഷേ, തിരിച്ചടവ് ഇടയ്ക്ക്‌ ഒരുദിവസം മുടങ്ങിയാലും സ്കോര്‍ കുറയും. തിരിച്ചടവ് ഇടയ്ക്കു മുടങ്ങിയിട്ടുണ്ടെങ്കില്‍ അവസാനം മുടങ്ങിയ തീയതി തൊട്ട് ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ കൃത്യമായി തിരിച്ചടച്ചാല്‍ സ്കോര്‍ വീണ്ടും ഉയരും.

2. ക്രെഡിറ്റ് റിപ്പോര്‍ട്ട് ട്രാക്ക് സൂക്ഷിക്കുക

ക്രെഡിറ്റ് റിപ്പോര്‍ട്ട് പതിവായി നിരീക്ഷിക്കുന്നത് ഏതെങ്കിലും പൊരുത്തക്കേടുകള്‍ തിരിച്ചറിയാൻ സഹായിക്കും. സമയബന്ധിതമായി നടപടിയെടുക്കാനും ക്രെഡിറ്റ് സ്‌കോറിലെ ബാധിക്കുന്ന ഇടപാടുകള്‍ ഒഴിവാക്കാനും ഇതുവഴി സാധിക്കും.

3. ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് അപേക്ഷകള്‍ പരിമിതപ്പെടുത്തുക 

 ഒരു പുതിയ ക്രെഡിറ്റ് കാര്‍ഡിനോ ലോണിനോ വേണ്ടിയുള്ള അപേക്ഷകള്‍ പരിമിതപ്പെടുത്തുക. പതിവായി വായ്പ തേടുന്നത് കടം നല്‍കുന്നവര്‍ക്ക് നിങ്ങളില്‍ മോശം മതിപ്പ് ഉണ്ടാക്കാൻ ഇടയാക്കും, മാത്രവുമല്ല കൂടുതല്‍ കടം നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ കുറയ്ക്കും. ആദ്യംഇ എടുത്ത വായ്പ തിരിച്ചടച്ച ശേഷം പിന്നീട് മറ്റൊരു വായ്പ തേടുക.

4. വായ്പ ഉപഭോഗം 

 അനുവദിച്ച പരമാവധി വായ്പയുടെ എത്ര ഭാഗം പിൻവലിച്ചു എന്നത് ക്രെഡിറ്റ് സ്കോറിനെ 30 ശതമാനത്തോളം ബാധിക്കും. ഒരാള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ എടുക്കാവുന്ന തുകയുടെ (ക്രെഡിറ്റ് ലിമിറ്റ്) 30 ശതമാനത്തിനു താഴെയാണ് അയാളുടെ പ്രതിമാസ ഉപഭോഗമെങ്കില്‍ ഇതില്‍ നിന്നും പരമാവധി സ്കോര്‍ ലഭിക്കും.

5. ലോണ്‍ കാലയളവ് 

ലോണ്‍ എടുക്കുമ്ബോള്‍ ദൈര്‍ഘ്യമേറിയ കാലയളവ് തിരഞ്ഞെടുത്ത് നിങ്ങളുടെ ക്രെഡിറ്റ് സ്കോര്‍ മെച്ചപ്പെടുത്താനും കഴിയും.

ക്രെഡിറ്റ് കാര്‍ഡ് തരുമ്ബോള്‍ തന്നെ ഒരാള്‍ക്ക് ഉപയോഗിക്കാവുന്ന പരിധി എത്രയെന്നു അറിയിക്കും. രണ്ട് രീതിയിലാണ് ഉപയോഗിക്കാൻ സാധിക്കുക. ഒന്ന് അനുമതിയുള്ള മുഴുവൻ ലിമിറ്റ്. മറ്റൊന്ന്, അതില്‍ എത്രയാണ് എടിഎം വഴി എടുക്കാവുന്ന തുക എന്ന്. എടിഎം വഴി പണം എടുക്കുന്നതിനെ ക്യാഷ് അഡ്വാൻസ് എന്നാണ് പറയുക. എടിഎം വഴി എടുക്കാവുന്ന തുക അനുമതിയുള്ള ലിമിറ്റിന്റെ 20 മുതല്‍ 30 ശതമാനം വരെ ആയിരിക്കും. കൃത്യമായി പണം തിരിച്ചടച്ചില്ലെങ്കില്‍ വലിയ പലിശ ക്രെഡിറ്റ് കാര്‍ഡ് കമ്ബനികള്‍ ഈടാക്കും. അതുകൊണ്ടു തന്നെ കാര്‍ഡ് ഉപയോഗത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തണം.

Back to top button
error: