December 22, 2024

      തുളസി കൃഷിചെയ്യാന്‍ തയ്യാറാണോ? കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും സമ്പാദിക്കാം, ആവശ്യക്കാര്‍ ഏറെ

      October 17, 2024

      ബുള്ളറ്റിന്റെ ഇടിമുഴക്കം അവസാനിക്കുന്നു! ഇതാ റോയല്‍ എന്‍ഫീല്‍ഡിന്റെ ആദ്യ ഇലക്ട്രിക് ബുള്ളറ്റ്

      September 11, 2024

      ഡിവോഴ്‌സ്! പുതിയ പെര്‍ഫ്യൂം ബ്രാന്‍ഡുമായി ദുബായി രാജകുമാരി, വൈറലായി ടീസര്‍

      July 18, 2024

      അമ്പടാ അംബാനീ! റിലയന്‍സ് മാമ്പഴക്കച്ചവടത്തിന്റെ അറിയാക്കഥ

      May 16, 2024

      സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു

      February 14, 2024

      സ്വർണത്തിന് 12 ദിവസത്തിനിടെ കുറഞ്ഞത് ആയിരം രൂപ

      January 29, 2024

      സ്‌കൂട്ടറും ഓട്ടോയുമായി ഉപയോഗിക്കാം; പുതിയ ഇലക്‌ട്രിക് വാഹനവുമായി ഹീറോ

      January 27, 2024

      നിത്യേന 13 രൂപ മാത്രം ; ഇതാ ജിയോയുടെ കിടിലന്‍ പ്ലാന്‍

      January 27, 2024

      കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

      January 25, 2024

      സൗജന്യ സിനിമാ ടിക്കറ്റ്, വിമാന യാത്ര; എസ്ബിഐ ഡെബിറ്റ് കാര്‍ഡ് ആനുകൂല്യങ്ങൾ ഇങ്ങനെ

      Business

      • ഇനി മുതൽ വാട്സാപ്പിലും വായ്പ ലഭിക്കും! അതും ‌10 ലക്ഷം രൂപ വരെ; അപേക്ഷിക്കേണ്ട വിധം

        പണത്തിന് ആവശ്യം വരുമ്പോൾ പലപ്പോഴും പലവിധ വായ്പകളുടെ സാധ്യതകൾ തേടാറുണ്ട്. ഇനി മുതൽ വാട്സാപ്പിലും വായ്പ ലഭിക്കും! അതും 10 ലക്ഷം രൂപ വരെയുള്ള ബിസിനസ് ലോൺ. തൽക്ഷണ വായ്പ ആയതിനാൽ പണം നിങ്ങളുടെ കൈയ്യിൽ ലഭിക്കാൻ അധികം വിയർക്കേണ്ടതില്ല എന്നർത്ഥം. ഇനി എങ്ങനെയാണു ഈ വായ്പ ലഭിക്കുന്നത് എന്നല്ലേ? ഐഐഎഫ്എൽ ഫിനാൻസ് ആണ് തങ്ങളുടെ ഉപഭോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് വഴി വായ്പ അനുവദിക്കുന്നത്. എംഎസ്‌എംഇ വായ്പാ വ്യവസായത്തിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണ് ഇത്. ലോൺ അപേക്ഷയും വിതരണവും എല്ലാം നൂറ് ശതമാനവും ഡിജിറ്റലായാണ് നടക്കുന്നത്. ഇന്ത്യയിൽ 450 ദശലക്ഷത്തിലധികം വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾ ഉണ്ട്. 24×7 എൻഡ്-ടു-എൻഡ് ഡിജിറ്റൽ ലോൺ സൗകര്യം ആണ് ഐഐഎഫ്എൽ ഉപഭോക്താക്കൾക്കായി വാഗ്ദാനം ചെയ്യുന്നത്. ഐഐഎഫ്എൽ ഫിനാൻസിനെ കുറിച്ച് അറിയാത്തവർക്കായി, 10 ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ എൻബിഎഫ്‌സികളിൽ ഒന്നാണിത്. ചെറുകിട വ്യവസായങ്ങൾക്ക് ഇത് വായ്പ വാഗ്ദാനം ചെയ്യുന്നു. രാജ്യത്തുടനീളം ശാഖകൾ ഉള്ള ഐഐഎഫ്എൽ ഡിജിറ്റലായി…

        Read More »
      • ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ​ഗോയലിന്റെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്ഡ്

        ദില്ലി: ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും ജെറ്റ് എയർവെയ്സ് ഓഫീസുകളിലും സിബിഐ റെയ്ഡ്. മുംബൈയിൽ 7 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. നരേഷ് ഗോയൽ, ഭാര്യ അനിത ഗോയൽ, കമ്പനി മുൻ ഡയറക്ടർ ഗൗരങ്ക ഷെട്ടി എന്നിവരുടെ വസതികൾ റെയ്ഡ് ചെയ്തു. കനറാ ബാങ്ക് നൽകിയ തട്ടിപ്പ് കേസിലാണ് നടപടി. ബാങ്ക് നൽകിയ പണം വക മാറ്റി ചെലവഴിച്ചതടക്കമാണ് കേസ്.

        Read More »
      • സാമ്പത്തിക പ്രതിസന്ധി; മെയ് 9 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ

        ദില്ലി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 മെയ് 9 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ്  റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക്  മുഴുവൻ പണവും മടക്കി നൽകുമെന്നും, എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കാൻ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കൂടുതൽ ദിവസത്തേക്ക് സർവ്വീസുകൾ റദ്ദാക്കിക്കൊണ്ടുള്ള പുതിയ തീരുമാനം. മാത്രമല്ല ഗോ ഫസ്റ്റ് എയർലൈൻ സമർപ്പിച്ച പാപ്പർഹർജി ദേശീയ കമ്പനി നിയമ തർക്കപരിഹാര കോടതി പരിഗണിക്കാനിരിക്കെകൂടിയാണ് സർവ്വീസുകൾ ക്യാൻസൽ ചെയ്തുകൊണ്ടുള്ള തീരുമാനം. എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കമ്പനി സിഇഒ കൗശിക് ഖോന നേരത്തെ വ്യക്തമാക്കിയിരുന്നു.…

        Read More »
      • ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഏത് ഫോം തെരഞ്ഞെടുക്കണമെന്ന് എങ്ങനെ അറിയും?

        ദില്ലി: ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ ഏത് ഫോം തെരഞ്ഞെടുക്കണമെന്ന് എങ്ങനെ അറിയും? ഓരോ ആദായനികുതി റിട്ടേൺ ഫോമിനൊപ്പം നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും നിങ്ങളുടെ വരുമാന സ്രോതസ്സുകൾ, റെസിഡൻഷ്യൽ സ്റ്റാറ്റസ്, മറ്റ് ഘടകങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഉചിതമായ ഐടിആർ ഫോം തെരഞ്ഞെടുക്കുന്നത് എളുപ്പമല്ല. റിട്ടേണുകൾ ഫയൽ ചെയ്യുന്നത് എളുപ്പമാക്കുന്നതിന്, ആദായനികുതി വകുപ്പ് ഒരു വ്യക്തിഗത നികുതിദായകന് അവരുടെ വരുമാന തരവും മറ്റ് മാനദണ്ഡങ്ങളും അനുസരിച്ച് ഉപയോഗിക്കാവുന്ന വിവിധ ഫോമുകൾ പുറത്തിറക്കിയിട്ടുണ്ട്. ഐടിആർ ഫയൽ ചെയ്യുന്നതിന് മുൻപ് ഫോമുകൾ കുറിച്ച് അറിയാം. ഐടിആർ-1 സഹജ് 50 ലക്ഷം രൂപ വരെ മൊത്ത വരുമാനമുള്ള വ്യക്തികൾക്ക് ഈ ഫോം ഉപയോഗിക്കാം. ബാങ്ക് നിക്ഷേപങ്ങളിൽ നിന്നുള്ള പലിശ, ഭവന സ്വത്ത്, കാർഷിക വരുമാനം എന്നിവ 5,000 രൂപ വരെയുള്ളവർക്കും ഇതേ ഫോം ഉപയോഗിക്കാം. ഐടിആർ-2 ഒരു വ്യക്തിയുടെ അല്ലെങ്കിൽ ഒരു ഹിന്ദു അവിഭക്ത കുടുംബത്തിന്റെ (HUF) ഉപയോഗത്തിനുള്ളതാണ് ഈ ഫോം. 50 ലക്ഷം…

        Read More »
      • 2023 മെയ് മാസത്തിൽ പ്രാബല്യത്തിൽ വരുന്ന അഞ്ച് പ്രധാന സാമ്പത്തിക മാറ്റങ്ങൾ

        2023 മെയ് ഒന്ന് മുതൽ രാജ്യത്ത് നിരവധി സാമ്പത്തിക കാര്യങ്ങളിൽ മാറ്റം ഉണ്ടാകും. സാമ്പത്തിക സ്ഥിതിയെ നേരിട്ട് ബാധിക്കുമെന്നതിനാൽ ഇവ അറിഞിരിക്കേണ്ടത് പ്രധാനമാണ്. മെയ് മാസത്തിൽ പ്രാബല്യത്തിൽ വരുന്ന അഞ്ച് പ്രധാന സാമ്പത്തിക മാറ്റങ്ങൾ ഇതാ. പിഎൻബി എ ടി എം ചാർജുകൾ മതിയായ പണമില്ലാത്തതിനാൽ, പരാജയപ്പെട്ട എടിഎം ഇടപാടുകൾക്ക് പഞ്ചാബ് നാഷണൽ ബാങ്ക് മെയ് ഒന്ന് മുതൽ 10 രൂപയും ജിഎസ്ടിയും ഈടാക്കുമെന്ന് പിഎൻബിയുടെ വെബ്‌സൈറ്റ് പറയുന്നു. ഡെബിറ്റ് കാർഡുകൾക്കും പ്രീപെയ്ഡ് കാർഡുകൾക്കും വാർഷിക മെയിന്റനൻസ് ചാർജുകൾ പുതുക്കാനുള്ള നടപടിയിലാണ് ബാങ്ക്. എസ്ബിഐ ക്രെഡിറ്റ് കാർഡ് എസ്ബിഐ കാർഡ് വെബ്സൈറ്റ് അനുസരിച്ച്, AURUM കാർഡ് ഉടമകൾക്ക് 2023 മെയ് 1 മുതൽ ടാറ്റ ക്ലിക് ലക്ഷ്വറിയിൽ നിന്ന് വൗച്ചർ ലഭിക്കും. ഈസി ഡൈനർ പ്രൈം, ലെൻസ്കാർട്ട് ഗോൾഡ് അംഗത്വ ആനുകൂല്യങ്ങൾ മേൽപ്പറഞ്ഞ തീയതി പ്രകാരം ഇനി AURUM കാർഡിനൊപ്പം ലഭ്യമാകില്ല. ഉയർന്ന ഇപിഎസ് പെൻഷൻ എംപ്ലോയീസ് പെൻഷൻ സ്കീമിൽ (ഇപിഎസ്)…

        Read More »
      • 12 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും; മേയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക

        ദില്ലി: 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം അവസാനിക്കുമ്പോൾ, മെയ് മാസത്തെ ബാങ്ക് അവധികളുടെ പട്ടിക പുറത്തിറക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വൻകിട വ്യവസായികൾ മുതൽ സാധാരണക്കാരുടെ വരെ ജീവിതത്തിലെ അവിഭാജ്യ പങ്ക് വഹിക്കുന്ന ഒന്നാണ് ബാങ്കുകൾ. പണമിടപാടുകൾ സുഗമമാക്കുന്നതിനും ഡിമാൻഡ് ഡ്രാഫ്റ്റുകൾ സ്വീകരിക്കുന്നതിനും ചെക്കുകൾ നിക്ഷേപിക്കുന്നതിനും ബാങ്കുകളെ സമീപിക്കേണ്ടതായി വരും. ബാങ്ക് അവധികൾ അറിയാതെ ബാങ്കുകളിൽ എത്തിയാൽ സമയവും പണവും നഷ്ടമാകും. അതിനാൽ പ്രധാനപ്പെട്ട ബാങ്കിങ് കാര്യങ്ങൾ അവസാന ദിവസത്തേക്ക് മാറ്റി വെക്കാതിരിക്കുക ഒപ്പം ബാങ്ക് അവധികൾ അറിഞ്ഞ ബാങ്കിന്റെ ശാഖയിൽ എത്തുക. രണ്ടാം ശനി, നാലാം ശനി, ഞായർ തുടങ്ങി ആഘോഷ ദിവസങ്ങൾ ഉൾപ്പെടെ രാജ്യത്ത് ബാങ്കുകൾക്ക് അവധിയായിരിക്കും. മെയ് മാസത്തിൽ മൊത്തം 12 ദിവസത്തേക്ക് ബാങ്കുകൾ അടഞ്ഞുകിടക്കും. അതേസമയം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്നുവെച്ചാൽ ബാങ്ക് അവധി ദിവസങ്ങളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടുന്നു, അവധി ദിവസങ്ങളുടെ ലിസ്റ്റ് ഇതാ; 2023 മെയ് മാസത്തിലെ ബാങ്ക് അവധികൾ…

        Read More »
      • ആദായ നികുതി, ജിഎസ്ടി ഫയലിംഗുകൾക്കുള്ള അവസാന തീയതി നാളെ

        ദില്ലി: 2023-24 സാമ്പത്തിക വർഷത്തിന്റെ ആദ്യ മാസം അവസാനിക്കുകയാണ്. നികുതി നൽകുന്ന വ്യക്തിയാണെങ്കിൽ ശ്രദ്ധിക്കുക ഈ മാസം അവസാനം വിവിധ നികുതികൾ അടയ്‌ക്കേണ്ട അവസാന തീയതിയാണ്. സമയബന്ധിതമായി നികുതി അടച്ചില്ലെങ്കിൽ തീർച്ചയായും പിഴ അടയ്‌ക്കേണ്ടതായി വരും. ചില സമയങ്ങളിൽ വിവിധ നികുതികൾ അടയ്ക്കാനുള്ള സമയ പരിധി സർക്കാർ നീട്ടാറുണ്ട്. എന്നാൽ റിസ്ക് എടുക്കാതിരിക്കുന്നതായിരിക്കും ഇക്കാര്യത്തിൽ നല്ലത്. ഇനിപ്പറയുന്ന ഫയലിംഗുകളുടെ അവസാന തീയതി ഏപ്രിൽ 30 ആണ്. 2023 മാർച്ചിലെ ടിഡിഎസ് പേയ്മെന്റ് നികുതി വരുമാന സ്രോതസ്സിൽ നിന്ന് കുറയ്ക്കുന്ന നികുതിയാണ് ടിഡിഎസ്. ബാങ്ക് നിക്ഷേപ പലിശ, വാടക, കൺസൾട്ടേഷൻ ഫീസ്, കമ്മീഷനുകൾ, ക്രിപ്‌റ്റോകറൻസി അല്ലെങ്കിൽ വെർച്വൽ ഡിജിറ്റൽ അസറ്റുകൾ, സ്റ്റാമ്പ് ഡ്യൂട്ടി എന്നിവയുൾപ്പെടെയുള്ള വരുമാനത്തിൽ നിന്ന് ടിഡിഎസ് കുറയ്ക്കുന്നു. 2023 മാർച്ചിലെ ടിഡിഎസ് പേയ്‌മെന്റിന്റെ അവസാന തീയതി ഏപ്രിൽ 30 ആണ്. 2022-23 സാമ്പത്തിക വർഷത്തേക്കുള്ള ജിഎസ്ടിആർ 4 സാധാരണ നികുതിദായകർക്ക് നിർദ്ദേശിച്ചിരിക്കുന്ന ബുദ്ധിമുട്ടുള്ള നടപടിക്രമങ്ങളിൽ നിന്ന് ആശ്വാസം നൽകുകയെന്ന ലക്ഷ്യത്തോടെ…

        Read More »
      • മുകേഷ് അംബാനിയുമായുള്ള മത്സരത്തെ ബഹുമാനിക്കുന്നു, ഭയമില്ല: ഇന്ത്യയിൽ പത്താമത്തെ ഫാക്ടറിയുമായി നെസ്‌ലെ

        ദില്ലി: ഗ്ലോബൽ ഫുഡ് ആൻഡ് ബിവറേജസ് കമ്പനിയായ നെസ്‌ലെ ഇന്ത്യയിൽ പത്താമത്തെ ഫാക്ടറി തുറക്കുന്നു. എഫ്‌എംസിജി കമ്പനിക്ക് രാജ്യത്ത് വർദ്ധിച്ചു വരുന്ന ആവശ്യം നിറവേറ്റാനാണ് പുതിയ ഫാക്ടറി നിർമ്മിക്കുന്നത്. ഫാക്ടറി നിർമ്മിക്കാൻ അനുയോജ്യമായ സ്ഥലത്തിനായി അന്വേഷണം നടത്തുകയാണെന്ന് നെസ്‌ലെയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണൻ പറഞ്ഞു. 2025-ഓടെ രാജ്യത്ത് 5,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് നെസ്‌ലെ പ്രഖ്യാപിച്ചിരുന്നു. കിഴക്കേ ഇന്ത്യയിലായിരിക്കും നെസ്‌ലെ പുതിയ ഫാക്ടറി നിർമ്മിക്കുക എന്നാണ് സൂചന. ഇന്ത്യയിൽ ഒരു പുതിയ ഫാക്ടറിയുടെ സാധ്യതയെക്കുറിച്ച് ചോദിച്ചപ്പോൾ, പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും നെസ്‌ലെയുടെ പത്താമത്തെ ഫാക്ടറി ആയിരിക്കുമെന്നും സുരേഷ് നാരായണൻ വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. അധികം വൈകാതെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. നെസ്‌ലെയുടെ ഉൽപ്പാദന യൂണിറ്റുകളൊന്നും ഇല്ലാത്ത രാജ്യത്തിൻറെ കിഴക്കൻ സംസ്ഥാനങ്ങളിൽ ആയിരിക്കും പുതിയ ഫാക്ടറി എന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, 5,000 കോടി രൂപയുടെ നിക്ഷേപത്തിന്റെ ഭാഗമായി നെസ്‌ലെ ഇന്ത്യയിലെ ഉത്പാദന ശേഷി വിപുലീകരിക്കുന്നുണ്ട്. നെസ്‌ലെയുടെ…

        Read More »
      • ഓൺലൈൻ ഭക്ഷണപ്രേമികളുടെ പോക്കറ്റ് കീറും! ഉപയോക്താക്കളിൽ നിന്നും പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കാൻ സ്വിഗ്ഗി

        ഇന്നത്തെക്കാലത്ത് ഓൺലൈനായി ഇഷ്ടഭക്ഷണം ഓർഡർ ചെയ്ത് കഴിക്കാനിഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കാരണം ജോലിക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി വീട് വിട്ട് കഴിയേണ്ടിവരുന്നവർ കൂടുതലായും ഓൺലൈൻ ഭക്ഷണത്തെയാണ് ആശ്രയിക്കുന്നത്. ഇന്ന് നഗരങ്ങളിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിലും ഫുഡ് ഡെലിവറി ചെയ്യുന്നവരെ കാണാം. കൃത്യമായ വിലാസം നൽകിയാൽ നമ്മളിരിക്കുന്ന ഇടത്തേക്ക് പറഞ്ഞ സമയത്തിന് ഭക്ഷണം എത്തിച്ചേരും. മാത്രമല്ല ഹോട്ടലിൽ പോയിരിന്നു കാത്തിരിക്കാതെ സമയവും ലാഭിക്കാം. എന്നാൽ ഈ ലാഭത്തിന് ഇനി മുതൽ അൽപം പണം കൂടുതലായി ചെലവഴിക്കേണ്ടിവരും. രാജ്യത്തെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയിൽ നിന്നുമുള്ള ഭക്ഷണങ്ങൾക്ക് ചെലവേറുമെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഒരു ഫുഡ് ഓർഡറിന് 2 രൂപ എന്ന നിലയിൽ ‘പ്ലാറ്റ്‌ഫോം ഫീസ്’ ഈടാക്കാൻ ഒരുങ്ങുകയാണ് ഓൺലൈൻ ഭക്ഷണവിതരണ ശൃഖലയായ സ്വിഗ്ഗി. കമ്പനിയുടെ ചെലവ് നിയന്ത്രണത്തിന്റെ ഭാഗമായാണ് രണ്ട് രൂപ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കുന്നത്. ഓർഡർ മൂല്യം പരിഗണിക്കാതെ, എല്ലാ ഉപഭോക്താക്കളിൽ നിന്നും 2 രൂപ അധിക ഫീസ് ആയി വാങ്ങിക്കാനാണ്…

        Read More »
      • വായ്പ ലഭിക്കാൻ എളുപ്പം, നടപടികൾ ലളിതം; മികച്ച സ്വർണ്ണ വായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ

        പണത്തിന് പെട്ടന്ന് ആവശ്യം വരുമ്പോൾ വായ്പ എടുക്കാനുള്ള മികച്ച മാർഗങ്ങളിൽ ഒന്നാണ് ഗോൾഡ് ലോൺ. താരതമ്യേന സ്വർണ പണയ വായ്പ ലഭിക്കാൻ എളുപ്പമാണ്. വളരെ സമയമെടുക്കുന്ന നീണ്ട ഡോക്യുമെന്റേഷൻ പ്രോസസ്സ് ഇതിന് ആവശ്യമില്ല. അതിനാൽ തന്നെ ഗോൾഡ് ലോൺ കൂടുത്തൽ ജനപ്രിയമാണ്. ഇഷ്ടാനുസൃതമാക്കാവുന്ന കാലാവധികളും ന്യായമായ സ്വർണ്ണ വായ്പ പലിശ നിരക്കുകളും ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. സ്വർണ്ണ വായ്പ സ്വർണം ഈട് നൽകി ആവശ്യമുള്ള തുക വായ്പ എടുക്കുന്നതാണ് സ്വർണ പണയ വായ്പ. മിക്ക ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും “സ്വർണ്ണ വായ്പ” എന്ന് വിളിക്കപ്പെടുന്ന സുരക്ഷിത വായ്പകൾ വാഗ്ദാനം ചെയ്യുന്നു. സ്വർണത്തിന്റെ നിലവിലെ വിപണി മൂല്യത്തെ അടിസ്ഥാനമാക്കിയാണ് ബാങ്കുകൾ വായ്പ തുക കണക്കാക്കുന്നത്. അത്തരമൊരു വായ്പയുടെ സഹായത്തോടെ നിങ്ങൾക്ക് വേഗത്തിൽ പണം ലഭിക്കും. ഓരോ ബാങ്കുകളുടെയും സ്വർണ്ണവായ്പകളുടെ പലിശനിരക്കുകൾ വ്യത്യസ്തമായിരിക്കും. വായ്‌പയുടെ മൂല്യത്തിലും വ്യത്യാസമുണ്ട്. മികച്ച സ്വർണ്ണ വായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന ബാങ്കുകൾ: എച്ച്ഡിഎഫ്സി ബാങ്ക്…

        Read More »
      Back to top button
      error: