BusinessTRENDING

വെറും 200 രൂപ മാത്രം;25-ാം വയസില്‍ നിക്ഷേപിച്ചാൽ  40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം

25-ാം വയസില്‍ 200 രൂപ ദിവസം മാറ്റിവെച്ചാല്‍ 40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകാം.മ്യൂച്വല്‍ ഫണ്ട്. എസ്‌ഐപി നിക്ഷേപത്തെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അതിസങ്കീര്‍ണമാണെന്ന ധാരണ ഇന്നും പലര്‍ക്കുമുണ്ട്. വിപണിയിലെ നഷ്ട സാധ്യതകള്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളെ ബാധിക്കുമെന്നതാണ് ഇതിനുള്ളൊരു കാരണം.

അതേസമയം ഇന്ന് സാധാരണക്കാര്‍ക്കും വേഗത്തില്‍ സമ്ബാദിക്കാൻ സാധിക്കുന്നൊരു മാര്‍ഗമാണ് മ്യൂച്വല്‍ ഫണ്ട്. എസ്‌ഐപി നിക്ഷേപത്തെ എളുപ്പമാക്കുകയാണ്.

Signature-ad

മ്യൂച്വല്‍ ഫണ്ടിലെ നഷ്ട സാധ്യതളെ കുറയ്ക്കാൻ ദീര്‍ഘകാല നിക്ഷേപത്തിലൂടെ സാധിക്കും. അതോടൊപ്പം കൂടുതല്‍ സമ്ബാദിക്കുക എന്നൊരു ലക്ഷ്യം കൂടിയുണ്ടെങ്കില്‍ വേഗത്തില്‍ നിക്ഷേപം ആരംഭിക്കേണ്ടതുണ്ട്. 25-ാം വയസില്‍ നിക്ഷേപം തുടങ്ങായാല്‍ മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി വഴി കോടിപതിയാകുന്നൊരു വഴിയാണിവിടെ വിശദമാക്കുന്നത്.

 

25-ാം വയസില്‍ തുടങ്ങാം

25-ാം വയസില്‍ നിക്ഷേപത്തിന് ഇറങ്ങുന്നയാള്‍ ദിവസേന 200 രൂപ ലാഭിക്കുകയും ഈ തുക മാസത്തില്‍ മ്യൂച്വല്‍ ഫണ്ടിലേക്ക് എസ്‌ഐപി വഴി നിക്ഷേപിക്കുകയും വേണം. 15 വര്‍ഷത്തെ ദീര്‍ഘകാല നിക്ഷേപം തിരഞ്ഞെടുക്കാം ശരാശരി 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമ്ബോള്‍ 15 വര്‍ഷത്തിനുള്ളില്‍ മൊത്തം നിക്ഷേപം 10.8 ലക്ഷം രൂപയായിരിക്കും.

 

15 വര്‍ഷത്തിന് ശേഷം 19,47,456 രൂപ നിക്ഷേപത്തില്‍ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. ആകെ 30,27,456 രൂപ കാലാവധിയില്‍ ലഭിക്കും. 25-ാം വയസില്‍ നിക്ഷേപം ആരംഭിക്കുന്ന വ്യക്തി 40-ാം വയസില്‍ 30 ലക്ഷത്തിന്റെ ഉടമയാകും.

 

25 വയസില്‍ പ്രതിദിനം 200 രൂപ ലാഭിച്ച്‌ എസ്‌ഐപി വഴി മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഈ ശീലം 20 വര്‍ഷത്തേക്ക് തുടര്‍ന്നാല്‍ മൊത്തം നിക്ഷേപം 14.4 ലക്ഷം രൂപയാണ്. നിക്ഷേപത്തിന് ശരാശരി 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുകയാണെങ്കില്‍ 20 വര്‍ഷത്തിന് ശേഷം 59,94,888 രൂപ കയ്യിലെത്തും. ഇവിടെ 45,54,888 രൂപ മൂലധന നേട്ടമായിരിക്കും.

 

1കോടി നേടാം

25-ാം വയസില്‍ 25 വര്‍ഷത്തേക്ക് 200 രൂപ വീതം പ്രതിദിനം മാറ്റിവെച്ചാല്‍ എസ്‌ഐപി വഴി ഒരു കോടിയിലധികം സമ്ബാദിക്കാൻ സാധിക്കും. 25 വര്‍ഷത്തിനുള്ളില്‍ മൊത്തം നിക്ഷേപം 18 ലക്ഷം രൂപയായിരിക്കും. 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ ലഭിക്കുമ്ബോള്‍ മൂലധന നേട്ടം 95,85,811 രൂപ യാണ്.

 

രണ്ടും ചേര്‍ത്ത് 25 വര്‍ഷത്തിന് ശേഷം 1,13,85,811 രൂപ കയ്യിലെത്തും. 18 ലക്ഷം രൂപ നിക്ഷേപത്തിലൂടെയാണ് 1.13 കോടി രൂപ സമ്ബാദിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഈ രീതിയില്‍ നിക്ഷേപം ക്രമീകരിച്ചാല്‍ 50-ാം വയസില്‍ കോടീശ്വരനാകുമെന്നര്‍ഥം.

Back to top button
error: