BusinessTRENDING

പുതുവര്‍ഷത്തിലും സ്വര്‍ണ വില മുകളിലേക്ക്, പവന് 47,000 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഒരു പവന് 47,000 രൂപയും ഒരു ഗ്രാമിന് 5,875 രൂപയുമാണ് ഇന്നത്തെ വില.

ഇന്നലെ ഒരു പവൻ സ്വര്‍ണത്തിന് 46,840 രൂപയായിരുന്നു വില. ഒരു ഗ്രാമിന് 5,855 രൂപയും.

2023ല്‍ 13 തവണയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായത്. ജനുവരി 24-നായിരുന്നു ആദ്യമായി സ്വര്‍ണവില റെക്കോഡിലെത്തിയത്. അതിനുശേഷം 12 തവണകൂടി സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് ഉണ്ടായി.

Signature-ad

അതേസമയം ഒരു ഗ്രാം വെള്ളിക്ക് 80.30 രൂപയാണ് വില. എട്ടു ഗ്രാം വെള്ളിക്ക് 642.40 രൂപയും ഒരു കിലോഗ്രാമിന് 80,300 രൂപയുമാണ് വില. ഇന്നലെ കിലോഗ്രാമിന് 8000 രൂപയായിരുന്നു വില.

Back to top button
error: