16/04/2026

      ‘യുഎസ് ഉപരോധം വെടിനിർത്തൽ കരാർ ലംഘനം; അതു തുടരാനാണ് ഭാവമെങ്കിൽ പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ, ചെങ്കടൽ എന്നിവിടങ്ങളിലൂടെയുള്ള എല്ലാ കയറ്റുമതി-ഇറക്കുമതി പ്രക്രിയകളും തടയും‘: ഇറാൻ

      15/04/2026

      യുഎസ് ഉപരോധം: ഇറാനിൽ നിന്നും ഇറാനിലേയ്ക്കുമുള്ള കപ്പലുകൾ ഹൊർമുസിലൂടെ കടത്തിവിടുന്നില്ല; കർശന പരിശോധനകളും നിയന്ത്രണങ്ങളും

      15/04/2026

      മൊബൈൽ ഫോൺ വില ഉയരുന്നു; ആപ്പിളും സാംസങ്ങും ഉള്‍പ്പെടെ എല്ലാ ബ്രാന്‍ഡുകള്‍ക്കും വില കൂടി

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: ലോകം കിതയ്ക്കുന്നു; ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

      15/04/2026

      പശ്ചിമേഷ്യൻ യുദ്ധം: അസംസ്കൃത വസ്തുക്കൾ കിട്ടാനില്ല; മരുന്ന് വില വർദ്ധിക്കും

      14/04/2026

      ഒമാൻ കടലിടുക്കിൽ ചരക്ക് കപ്പലിന് നേരെ ആക്രമണം; വൻ തീപ്പിടിത്തം

      14/04/2026

      കപ്പലുകള്‍ തടയുമെന്ന അമേരിക്കന്‍ ഭീഷണിക്ക് പുല്ലുവില; ഇറാനുമായി ഇടപാടു നടത്തിയതിന് യുഎസ് മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പല്‍തന്നെ ഹോര്‍മൂസിലൂടെ കടത്തി ചൈന; ഗതാഗത രേഖകള്‍ പുറത്ത്

      14/04/2026

      സ്വർണ്ണ വില ഉയരങ്ങളിലേയ്ക്ക്; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്; ഇന്ന് 1,12, 880 രൂപ

      13/04/2026

      ‘ഉപരോധം ലംഘിക്കാൻ ശ്രമിച്ചാൽ ശേഷിക്കുന്ന ഇറാനിയൻ കപ്പലുകൾ കൂടി തകർക്കും; ഇറാനിയൻ തീരപ്രദേശവും ഊർജ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും യുഎസിന്റെ നിയന്ത്രണ പരിധിയിലാണ്‘: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

      13/04/2026

      ‘പെട്രോളിന്റെ നിലവിലെ വില നന്നായി ആസ്വദിച്ചോളൂ; ഹോർമുസ് തടയുന്നതോടെ അത് നൊസ്റ്റാൾജിക്കായി മാറും‘: ട്രംപിന്റെ ഭീഷണിയ്ക്ക് ഇറാന്റെ മറുപടി; എണ്ണവില ഉയരുമെന്ന് സൂചന

      Business

      • ദി കോൾ ഓഫ് ബ്ലൂ!! പുതിയ നിറങ്ങളിൽ യമഹ ആർ15

        കൊച്ചി: ‘ദി കോൾ ഓഫ് ബ്ലൂ’ കാമ്പയിന്റെ ഭാഗമായി ഇന്ത്യ യമഹ മോട്ടോർസ് പുതിയ ആർ15 അവതരിപ്പിച്ചു. ആർ15എം, ആർ 15 വേർഷൻ 4, ആർ15 എസ് എന്നീ മോഡലുകളാണ് പുതിയ നിറങ്ങളിൽ പുറത്തിറങ്ങുന്നത്. പുതുക്കിയ ജിഎസ്ടി നിരക്ക് പ്രകാരം 17,581 രൂപ കിഴിവോടെ 1,50,000 രൂപ മുതലാണ് പ്രൈസ് റേഞ്ച്. മെറ്റാലിക് ഗ്രേ, മെറ്റാലിക് ബ്ലാക്ക്, ഗ്രാഫിക്‌സോടു കൂടിയ റേസിംഗ് ബ്ലൂ, മാറ്റ് പേൾ വൈറ്റ് എന്നീ നിറങ്ങളിലാണ് പുതിയ ശ്രേണി. ഇന്ത്യയിൽ ആദ്യമായാണ് മാറ്റ് പേൾ വൈറ്റ് അവതരിപ്പിക്കുന്നത്. എൻട്രി ലെവൽ സൂപ്പർസ്‌പോർട് ബൈക്കായ ആർ15 രാജ്യത്ത് ഇതിനകം പത്തു ലക്ഷത്തിലധികം യൂണിറ്റുകൾ വിൽപന നടത്തിയിട്ടുണ്ട്. 155 സിസി ലിക്വിഡ് കൂൾ എഞ്ചിൻ, ഡെൽറ്റാബോക്‌സ് ഫ്രെയിം, ട്രാക്ഷൻ കണ്ട്രോൾ സിസ്റ്റം, സ്ലിപ്പർ ക്ലച്ച്, അപ്‌സൈഡ് ഡൗൺ ഫോർക്‌സ് എന്നീ ഫീച്ചറുകളോടെയാണ് ആർ15 പുതുക്കിയ പതിപ്പ് വിപണിയിലെത്തുന്നത്.

        Read More »
      • 20,000 വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം, അനുയോജ്യരായവർക്ക് പ്ലേസ്മെന്റ്, വൻ വിപുലീകരണവുമായി സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ്

        കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ബ്രാന്‍ഡായ സാംസങ്, സി.എസ്.ആര്‍ പദ്ധതിയായ സാംസങ് ഇന്നൊവേഷന്‍ ക്യാമ്പസ് വിപുലീകരിക്കുന്നു. പത്ത് സംസ്ഥാനങ്ങളിലായി 20,000 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തവണ പദ്ധതിയിലൂടെ പരിശീലനം നല്‍കുക. കഴിഞ്ഞ വര്‍ഷമിത് നാല് സംസ്ഥാനങ്ങളിലായിരുന്നു നടപ്പാക്കിയിരുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ), ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി), ബിഗ് ഡാറ്റ, കോടിംഗ് & പ്രോഗ്രാമിംഗ് തുടങ്ങിയ ഭാവി സാങ്കേതികവിദ്യകളിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുക. കൂടാതെ സോഫ്റ്റ് സ്‌കില്‍സ് പരിശീലനവും അനുയോജ്യരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലേസ്മെന്റ് സഹായവും പദ്ധതിയിലൂടെ ലഭിക്കും. ഉത്തര്‍പ്രദേശ്, കര്‍ണാടക, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കും, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ടെലികോം സെക്ടര്‍ സ്‌കില്‍ കൗണ്‍സിലുമായി സഹകരിച്ച് പതിനായിരം വിദ്യാര്‍ത്ഥികള്‍ക്കുമാണ് പരിശീലനം നല്‍കുക. ഉത്തര്‍പ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യം നല്‍കി ഓരോന്നിലും 5,000 വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കാനാണ് പദ്ധതി. 2022-ല്‍ ആരംഭിച്ച…

        Read More »
      • ലോകത്തെ ഏറ്റവും വലിയ ട്രേഡ് സെന്ററുകളിലൊന്ന് കോഴിക്കോട്; 680 ദശലക്ഷം ഡോളര്‍ നിഷേപം; കോഴിക്കോടിന്റെ വളര്‍ച്ച റോക്കറ്റ് വേഗത്തിലാക്കും; എത്താന്‍ പോകുന്നത് മള്‍ട്ടി നാഷണല്‍ കമ്പനികള്‍

        കോഴിക്കോട്: ദക്ഷിണേന്ത്യയുടെ വിശ്വസ്ത നിർമ്മാണ കമ്പനിയായ ഹൈലൈറ്റ് ഗ്രൂപ്പ് തങ്ങളുടെ പുതിയ പദ്ധതിയായ വേൾഡ് ട്രേഡ് സെന്ററിന്റെ പ്രഖ്യാപനം ഔദ്യോഗികമായി നടത്തി. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രേഡ് സെന്ററുകളിലൊന്നാവാൻ ഒരുങ്ങുന്ന പദ്ധതി കോഴിക്കോട് ഹൈലൈറ്റ് സിറ്റിയിലാണ് ആരംഭിക്കുന്നത്. ഏകദേശം 680 മില്ല്യൺ ഡോളർ നിക്ഷേപത്തിൽ 12.5 മില്ല്യൺ സ്ക്വയർ ഫീറ്റിലാണ് പദ്ധതി ഒരുങ്ങുന്നത്. വേൾഡ് ട്രേഡ് സെന്റർ അസോസിയേഷൻ (WTCA) ലൈസൻസുള്ളതിനാല്‍ മൾട്ടി നാഷനൽ കമ്പനികളുടെയും ഇന്റർനാഷനൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ശ്രദ്ധയാകർഷിച്ച് വേഗതയേറിയ സാമ്പത്തിക വളർച്ചയും അടിസ്ഥാനസൗകര്യ വികസനവും സാധ്യമാക്കി കോഴിക്കോട് നഗരത്തിന്റെ വളർച്ചയെ ത്വരിതപ്പെടുത്തുന്ന ഒന്നായി പദ്ധതിക്ക് മാറാനാകും. അനേകം ടവറുകളായാണ് ട്രേഡ് സെന്റർ സമുച്ചയം ഉയരുന്നത്. ഈയടുത്ത് ശിലാസ്ഥാപന ചടങ്ങ് പൂർത്തിയാക്കിയ വേൾഡ് ട്രേഡ് സെന്റർ ലേണിംഗ് പാർക്കാണ് ഇതില്‍ ആദ്യത്തേത്. 100 ഏക്കർ വിസ്തൃതിയുള്ള ഹൈലൈറ്റ് സിറ്റിക്കുള്ളിലായി ഒരുങ്ങുന്ന വേൾഡ് ട്രേഡ് സെന്റർ പദ്ധതി ഇന്റർനാഷനൽ ബിസിനസ് സാധ്യതകളെയും വൻകിട കമ്പനികളുടെ പരസ്പര സഹകരണത്തെയും ശക്തിപ്പെടുത്തും.…

        Read More »
      • ജപ്പാൻ മേള: മൂന്നാം പതിപ്പ് കൊച്ചി റമദ റിസോർട്ടിൽ ഒക്ടോബർ 16 മുതൽ 18 വരെ, മേളയിൽ വിദഗ്ദ്ധർ നയിക്കുന്ന സെമിനാറുകളും പാനൽ ചർച്ചകളും

        കൊച്ചി: ജപ്പാനും കേരളവും തമ്മിലുള്ള സാമ്പത്തിക, സാംസ്‌കാരിക ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഇൻഡോ- ജപ്പാൻ ചേംബർ ഓഫ് കോമേഴ്സ് (INJACK) സംഘടിപ്പിക്കുന്ന ജപ്പാൻ മേളയുടെ മൂന്നാം പതിപ്പ് കൊച്ചി റമദ റിസോർട്ടിൽ വെച്ച് ഒക്ടോബർ 16 മുതൽ 18 വരെ നടക്കും. ജപ്പാനിലെയും കേരളത്തിലെയും വ്യവസായ സംരംഭകർ, സ്ഥാപനങ്ങൾ, സാംസ്‌കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ മേളയിൽ പങ്കെടുക്കും. ജപ്പാൻ മേളയുടെ പ്രഖ്യാപനത്തിനായി കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ഇൻജാക് (INJACK) പ്രസിഡന്റും സിന്തൈറ്റ് ഇൻഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ചെയർമാനുമായ ഡോ. വിജു ജേക്കബ്, ഇൻജാക് വൈസ് പ്രസിഡന്റും ജപ്പാൻ മേള ജനറൽ കൺവീനറുമായ ഡോ.കെ. ഇളംങ്കോവാൻ എന്നിവർ സംസാരിച്ചു. 2013-ൽ സ്ഥാപിതമായതു മുതൽ ഇൻജാക് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ. വിജു ജേക്കബ് പറഞ്ഞു. സാങ്കേതികവിദ്യ, നൂതനാശയങ്ങൾ, സംസ്‌കാരം എന്നിവയിൽ ജപ്പാനുള്ള മികവ് പ്രദർശിപ്പിക്കാനും നിക്ഷേപ സാധ്യതകൾ തുറക്കാനും ജപ്പാൻ മേള അവസരമൊരുക്കുമെന്നും ഡോ.കെ. ഇളംങ്കോവാൻ അഭിപ്രായപ്പെട്ടു.…

        Read More »
      • ത്രിമാന രൂപങ്ങള്‍ അതി യഥാര്‍ത്ഥമായി നിര്‍മ്മിക്കാം ; ഗൂഗിളിന്റെ ജെമിനി എഐയുടെ ‘നാനോ ബനാന’ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നു

        ഗൂഗിളിന്റെ ജെമിനി എഐയുടെ സഹായത്തോടെ, സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പുതിയ ട്രെന്‍ഡാണ് ‘നാനോ ബനാന’. ആളുകളുടെ ഫോട്ടോയും ഒരു ചെറിയ ടെക്സ്റ്റ് പ്രോംപ്റ്റും ഉപയോഗിച്ച് അവരുടെയോ, സെലിബ്രിറ്റികളുടെയോ, വളര്‍ത്തുമൃഗങ്ങളുടെയോ ത്രിമാന രൂപങ്ങള്‍ അതിയഥാര്‍ത്ഥമായി നിര്‍മ്മിക്കാന്‍ ഈ ട്രെന്‍ഡ് സഹായിക്കുന്നു. സങ്കീര്‍ണ്ണമായ സാങ്കേതികവിദ്യയോ പണമോ ആവശ്യമില്ലാത്തതിനാല്‍ ഇത് വളരെ വേഗത്തില്‍ പ്രചാരം നേടി. ഉപയോക്താക്കള്‍ക്ക് മിനിയേച്ചര്‍, ജീവന്‍ തുടിക്കുന്ന രൂപങ്ങള്‍, അവയുടെ അടിയില്‍ സുതാര്യമായ അക്രിലിക് ബേസും, വില്‍പനയ്ക്ക് വെച്ചതു പോലെയുള്ള പാക്കേജിംഗ് മോക്കപ്പുകളും ഒക്കെ നിര്‍മ്മിക്കാന്‍ സാധിക്കും. ‘ജെമിനി ആപ്പില്‍ ചിത്രം നിര്‍മ്മിക്കാനും എഡിറ്റ് ചെയ്യാനും എല്ലാവര്‍ക്കും സൗജന്യമാണ്,’ എന്നാണ് ഈ ട്രെന്‍ഡിനെക്കുറിച്ച് അവര്‍ കുറിച്ചത്. ഗൂഗിള്‍ ജെമിനി അല്ലെങ്കില്‍ ഗൂഗിള്‍ എഐ സ്റ്റുഡിയോ തുറക്കുക. ത്രിമാന രൂപത്തിലാക്കാന്‍ ആഗ്രഹിക്കുന്ന ഏതെങ്കിലും ഫോട്ടോ അപ്ലോഡ് ചെയ്യുക. ഇത്രയും ചെയ്ത ശേഷം അതിന്റെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രത്യേക കോഡും നല്‍കിയ ശേഷം ‘ജനറേറ്റ്’ എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക ഇത്രയുമാണ് നടപടിക്രമങ്ങള്‍.

        Read More »
      • സാമൂഹിക സംരംഭകർക്ക് കൈത്താങ്ങായി ഐഐടി പാലക്കാടും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും; ധാരണാപത്രത്തിൽ ഒപ്പ് വെച്ചു

        കൊച്ചി: കേരളത്തിലെ സാമൂഹിക സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ഐഐടി പാലക്കാടിന്റെ ടെക്നോളജി ഇന്നവേഷൻ ഹബ്ബായ ഐപിടിഐഎഫും (IIT Palakkad Technology IHub Foundation), ബ്യുമെർക് ഗ്രൂപ്പിന്റെ ജീവകാരുണ്യ വിഭാഗമായ ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷനും ചേർന്ന് ധാരണാപത്രം ഒപ്പുവെച്ചു. സാമൂഹിക നവീകരണത്തിനായുള്ള സംരംഭകത്വ പിന്തുണ പരിപാടി ഉടൻ ആരംഭിക്കും. ഐഐടി പാലക്കാട് ഡയറക്ടറും ഐപിടിഐഎഫ് ചെയർമാനുമായ പ്രൊഫ. എ. ശേഷാദ്രി ശേഖറും ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ചെയർമാൻ ആർ. ബാലചന്ദ്രനും ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ബ്യുമെർക് ഇന്ത്യ ഫൗണ്ടേഷൻ ട്രസ്റ്റി-ഡയറക്ടർ സബിത വർമ്മ ബാലചന്ദ്രൻ, സിഒഒ കെ.വി. വിനയരാജൻ, ഐഐടി പാലക്കാട് ഡീൻ പ്രൊഫ. ശാന്തകുമാർ മോഹൻ, ഐപിടിഐഎഫ് സിഇഒ ഡോ. സായിശ്യാം നാരായണൻ, സിഒഒ ഡോ. റിജേഷ് കൃഷ്ണ, മാനേജർ ഡോ. രാജേശ്വരി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാനത്തെ സാങ്കേതികവിദ്യാ നവീകരണ രംഗത്ത് സാമൂഹിക സ്വാധീനം വർദ്ധിപ്പിക്കാൻ ഈ ദീർഘകാല സഹകരണം സഹായിക്കുമെന്ന് പ്രൊഫ. എ. ശേഷാദ്രി ശേഖർ പറഞ്ഞു.…

        Read More »
      • വിപണി പിടിക്കാന്‍ എന്തും ചെയ്യുന്ന ചൈന; വസ്ത്രങ്ങള്‍ മുതല്‍ ഇലക്‌ട്രോണിക്‌സ് വരെ; ചൈനീസ് ഉത്പന്നങ്ങളുടെ കുത്തൊഴുക്ക് ഇന്ത്യന്‍ ഉത്പാദന രംഗത്തെ തകര്‍ക്കുമെന്ന് മുന്നറിയിപ്പ്: ജി.എസ്.ടി. പരിഷ്‌കാരവും സ്വദേശി ബ്രാന്‍ഡും തിരിച്ചടി മുന്നില്‍കണ്ട്; അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയിലെ ഇന്ത്യ

        ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള താരിഫ് പ്രശ്‌നത്തിനു പിന്നാലെ ‘സ്വദേശി’ സാമ്പത്തിക വാദവുമായി രംഗത്തുവന്ന മോദിക്കു ചൈനീസ് ബന്ധം തിരിച്ചടിയായേക്കും. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ‘സ്വദേശി ബ്രാന്‍ഡു’കള്‍ പ്രോത്സാഹിപ്പിക്കണമെന്നും ആളുകള്‍ വാങ്ങണമെന്നും മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇതനുസരിച്ചു ചില ബ്രാന്‍ഡുകള്‍ ‘സ്വദേശി’ പരസ്യങ്ങളടക്കം നല്‍കിത്തുടങ്ങി. എന്നാല്‍, അമേരിക്കയുമായി സമാന രീതിയില്‍ താരിഫ് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന ചൈന തങ്ങളുടെ ഉത്പന്നങ്ങള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണു സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തിലാണ് സ്വദേശി ജാഗരണ്‍ മഞ്ച് (എസ്‌ജെഎം) സ്വദേശി ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള കാമ്പെയ്ന്‍ ആരംഭിച്ചത്. ഇവര്‍തന്നെ ഇപ്പോള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര വിപണി കീഴടക്കാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പു നല്‍കുന്നുണ്ട്. ഇപ്പോഴുള്ള ജി.എസ്.ടി. പരിഷ്‌കാരങ്ങളുടെ ഗുണം ലഭിക്കാന്‍ ഏറെക്കാലമെടുക്കുമെന്നതും എസ്‌ജെഎം ചൂണ്ടിക്കാട്ടുന്നു. നിലവില്‍ അമേരിക്കയിലേക്ക് ചൈന ഏറ്റവും കൂടുതല്‍ ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍, മെഷീനറികള്‍, തുണി എന്നിവ കയറ്റു മതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. ഇൗ ഉത്പന്നങ്ങളെല്ലാം അടുത്ത ഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കാണ് എത്തുക.…

        Read More »
      • ജി.എസ്.ടി. നിരക്കില്‍ ഓണം വില്‍പന കുറഞ്ഞെന്ന് വ്യാപാരികള്‍; ടിവി മുതല്‍ എസിവരെയുള്ള കച്ചവടം തിരിച്ചടിച്ചു; സെപ്റ്റംബര്‍ 22 മുതല്‍ നികുതി കുറയുക 10 ശതമാനം; ഡിസ്‌കൗണ്ടുകള്‍ പരിഗണിച്ചാല്‍ ഓണക്കാലത്ത് വാങ്ങുന്നത് ലാഭമെന്നു വ്യാപാരികള്‍

        തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച നികുതി പരിഷ്‌കാരത്തില്‍ തിരിച്ചടി കിട്ടിയത് ഓണം വിപണിക്ക്. സെപ്റ്റംബര്‍ 22നു പ്രാബല്യത്തില്‍ വരുന്ന പുതിയ ജി.എസ്.ടി. നിരക്കുകള്‍ മുന്നില്‍കണ്ട് ജനം പര്‍ച്ചേസുകള്‍ മാറ്റിവച്ചതാണ് കാരണം. ഇതേത്തുടര്‍ന്ന് ഓണം വില്‍പനയില്‍ കാര്യമായ ഇടവുണ്ടായെന്നു സംസ്ഥാനത്തെ മുന്‍നിര വ്യാപാരികള്‍ പറഞ്ഞു. സാധാരണഗതിയില്‍ ഓണത്തോട് അനുബന്ധിച്ചാണ് അടുത്ത ഒരുവര്‍ഷത്തെ വ്യാപാരങ്ങള്‍ക്കുള്ള ആക്കം കൂടുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി യുഎസ് നികുതി പരിഷ്‌കാരങ്ങള്‍ എത്തിയതും ഇതിന്റെ തിരിച്ചടി മറികടക്കാന്‍ ജി.എസ്.ടി. നിരക്കുകള്‍ 28 ശതമാനത്തില്‍നിന്ന് 18 ശതമാനമാക്കിയതും വില്‍പനയെ ബാധിച്ചു. ജി.എസ്.ടി. പരിധിയില്‍വരുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും പത്തുശതമാനം വിലക്കുറവുണ്ടാകുമെന്നു മുന്നില്‍കണ്ടാണ് ഇടപാടുകള്‍ അല്‍പം നീട്ടിവയ്ക്കുന്നത്. ഉയര്‍ന്ന വിലയുള്ള ഇലക്‌ട്രോണിക് ഉത്പന്നങ്ങള്‍, ടെലിവിഷനുകള്‍, എയര്‍കണ്ടീഷനുകള്‍, റഫ്രിജറേറ്ററുകള്‍, ഡിഷ്‌വാഷര്‍, വാഷിംഗ് മെഷീനുകള്‍ എന്നിവയുടെ വില പുതിയ നിരക്ക് അനുസരിച്ച് 5 മുതല്‍ 18 ശതമാനത്തിന് ഇടയില്‍ വരും. ഇതിനെല്ലാം മുമ്പ് 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കിയിരുന്നത്. ഓണത്തിനു മുന്നോടിയായി സെപ്റ്റംബര്‍ മൂന്നിനാണ് കേന്ദ്ര ധനമന്ത്രി നിര്‍മല…

        Read More »
      • വാഹന പ്രേമികള്‍ക്ക് കോളടിക്കും; മഹീന്ദ്രയും ടൊയോട്ടയും ടാറ്റയും വില കുറയ്ക്കുന്നു; ജനപ്രിയ എസ്.യു.വികള്‍ക്ക് 3.5 ലക്ഷംവരെ വില കുറയും; വിലക്കുറവ് സൂചന നല്‍കി മാരുതി സുസുക്കിയും; മോഡലുകള്‍ ഇവ

        ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്ക് പരിഷ്‌ക്കരണത്തിന്റെ ഗുണഫലം ഉപയോക്താക്കളിലെത്താന്‍ വാഹനങ്ങളുടെ വില കുറച്ച് മഹീന്ദ്രയും ടൊയോട്ടയും. നേരത്തെ 28 ശതമാനമായിരുന്ന ചെറുവാഹനങ്ങളുടെ നികുതി 18 ശതമാനമാക്കിയിരുന്നു. എസ്.യു.വി പോലുള്ള വലിയ വാഹനങ്ങളുടെ നികുതി 40 ശതമാനമാക്കിയെങ്കിലും നഷ്ടപരിഹാര സെസ് എടുത്തുകളഞ്ഞതോടെ ഇവക്കും വില കുറയും. നേരത്തെ ടാറ്റ മോട്ടോഴ്സ്, റെനോ എന്നീ കമ്പനികളും വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ 22 മുതലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നത്. ജനപ്രിയ മോഡലുകള്‍ക്ക് വില കുറക്കുമെന്ന് മാരുതി സുസുക്കിയും സൂചന നല്‍കിയിട്ടുണ്ട്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര യാത്രാ വാഹനങ്ങളുടെ വില 1.56 ലക്ഷം രൂപ വരെ കുറച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര അറിയിച്ചു. ബൊലേറോ/നിയോ ശ്രേണിയുടെ വില 1.27 ലക്ഷം രൂപയും, എക്സ്.യു.വി 3എക്സ്.ഒ (പെട്രോള്‍) 1.4 ലക്ഷം രൂപയും, എക്സ്.യു.വി 3 എക്സ് ഒ (ഡീസല്‍) 1.56 ലക്ഷം രൂപയും കുറയും. ഥാര്‍ 2 ഡബ്ല്യു.ഡി (ഡീസല്‍) 1.35 ലക്ഷം രൂപയും, ഥാര്‍…

        Read More »
      • പാകിസ്താന് വന്‍ തിരിച്ചടി; സാമ്പത്തിക ഇടനാഴി പദ്ധതിയിലെ പ്രധാന പ്രോജക്ടില്‍നിന്ന് പിന്‍മാറി ചൈന; പാക് പ്രധാനമന്ത്രി മടങ്ങിയത് വെറും കൈയോടെ; റെയില്‍വേ നവീകരണത്തിന് എഡിബിയെ സമീപിക്കാന്‍ നീക്കം; ചൈനീസ് നീക്കം താരിഫ് യുദ്ധത്തില്‍ ഇന്ത്യയുമായി കൈകോര്‍ത്തതിനു പിന്നാലെ

        ബീജിംഗ്: വ്യാപാര ബന്ധത്തിലടക്കം ഇന്ത്യയുമായി സൗഹൃദത്തിലേക്കു നീങ്ങുന്ന ചൈനയുടെ പാക് ബന്ധത്തിലും വിള്ളല്‍? ഇതുവരെ പാകിസ്താന്റെ സുഹൃദ് രാഷ്ട്രമെന്ന നിലയില്‍ നിലപാടുകള്‍ സ്വീകരിച്ച ചൈന, വന്‍ നിക്ഷേപങ്ങളും ആയുധങ്ങളുമടക്കം നല്‍കി സഹായിച്ചിട്ടുണ്ട്. പാക് മണ്ണിലെ നിരവധി അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ കോടിക്കണക്കിന് നിക്ഷേപമാണ് ബീജിംഗ് നടത്തുന്നത്. എന്നാല്‍, പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് വന്‍ തിരിച്ചടിയായിരിക്കുകയാണ് ചൈനയുടെ പുതിയ ചുവടുമാറ്റം. പാക്കിസ്താന്റെ റെയില്‍വേ നെറ്റ്വര്‍ക്കിനെ ആധുനീകവല്‍ക്കരിക്കാനുള്ള പ്രൊജക്ടില്‍ നിന്ന് ചൈന പിന്മാറിയെന്ന വാര്‍ത്തയാണ് വരുന്നത്. കറാച്ചി-റെഹ്രി സെക്ഷന്റെ നവീകരണവുമായി ബന്ധപ്പെട്ട 8.5 ബില്യണ്‍ ഡോളര്‍ പദ്ധതിയില്‍ നിന്നാണ് ചൈന പിന്‍വലിയുന്നത്. ചൈന-പാക്കിസ്താന്‍ ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍പ്പെടുത്തി ഈ പ്രാജക്ട് യാഥാര്‍ഥ്യമാക്കുകയായിരുന്നു പാക്കിസ്താന്റെ ലക്ഷ്യം. കടത്തില്‍ മുങ്ങിയ പാക്കിസ്താന്റെ സാമ്പത്തികസ്ഥിതി തന്നെയാണ് ചൈനയെ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം. ശതകോടികള്‍ പാക്കിസ്താനില്‍ നിക്ഷേപിച്ചാല്‍ തിരിച്ചടവ് കൃത്യമായി ലഭിക്കില്ലെന്ന ആശങ്ക ചൈനയ്ക്കുണ്ട്. ഇതാകും പദ്ധതിയില്‍ നിന്ന് ഒഴിവാകാന്‍ അവരെ പ്രേരിപ്പിച്ചതെന്നാണ് വിവരം. ചൈനീസ്…

        Read More »
      Back to top button
      error: