Business
-
ആകർഷകമായ നിരക്കിൽ സീനിയർ സിറ്റിസൺ എഫ്ഡി പ്ലാൻ അവതരിപ്പിച്ച് ഈ ബാങ്ക്… 9.11 ശതമാനം പലിശ!
ഒട്ടുമിക്ക ധനകാര്യ സ്ഥാപനങ്ങളും മുതിർന്ന പൗരൻമാർക്ക് ആകർഷകമായ പലിശ നിരക്കാണ് നൽകിവരുന്നത്. ഈ ഉയർന്ന നിരക്കുകൾ മുതിർന്ന പൗരന്മാർക്ക് അവരുടെ സമ്പാദ്യം വർദ്ധിപ്പിക്കുന്നതിനും റിട്ടയർമെന്റ് വർഷങ്ങളിൽ അധിക വരുമാന സ്രോതസ്സ് നേടാനും സഹായിക്കുന്നു. ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കും (എസ്എഫ്ബി) ആകർഷകമായ നിരക്കിൽ സീനിയർ സിറ്റിസൺ എഫ്ഡി പ്ലാൻ അവതരിപ്പിച്ചിരിക്കുകയാണ്. നിരക്കുകൾ ഉയർത്തിയതോടെ ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്കിൽ നിന്ന് സാധാരണക്കാർക്ക് 8.51 ശതമാനം വരെയും മുതിർന്ന പൗരന്മാർക്ക് 9.11 ശതമാനം വരെയും പലിശ ലഭിക്കും. മേയ് 25 മുതൽ 2 കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്കുള്ള പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 5,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. ഉപഭോക്താക്കൾക്ക് ഫിൻകെയർ സ്മോൾ ഫിനാൻസ് ബാങ്ക് ശാഖ സന്ദർശിച്ചോ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ സ്ഥിര നിക്ഷേപം ആരംഭിക്കാവുന്നതാണ്. ഏറ്റവും കുറഞ്ഞ നിക്ഷേപമായി 5,000 രൂപ നിക്ഷേപിക്കണം 9.11 ശതമാനം പലിശ ഫിൻകെയർ ബാങ്ക് 1000 ദിവസത്തെ സ്ഥിര നിക്ഷേപത്തിനാണ് മുതിർന്ന പൗരന്മാർക്ക്…
Read More » -
മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻ; മുഴുവൻ പണവും മടക്കി നൽകും
ദില്ലി: മെയ് 30 വരെയുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി ഗോ ഫസ്റ്റ് എയർലൈൻ. നേരത്തെ മെയ് 26നകം വിമാനങ്ങൾ പുനരാരംഭിക്കാനായിരുന്നു ഗോ ഫസ്റ്റ് നേരത്തെ പദ്ധതിയിട്ടിരുന്നത്. എന്നാൽ പ്രവർത്തനപരമായ കാരണങ്ങളാൽ വിമാനങ്ങൾ റദ്ദാകുകയായിരുന്നു. വിമാനങ്ങൾ റദ്ദാക്കിയത് കാരണം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർലൈൻ ക്ഷമ ചോദിച്ചിട്ടുണ്ട്. ഫ്ലൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അറിയിച്ചു. രാജ്യത്തെ ഏറ്റവും ചെലവ് കുറഞ്ഞ വിമാനങ്ങളിൽ ഒന്നായിരുന്നു വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ് എയർലൈൻ. ഗോ ഫസ്റ്റ് മെയ് 3-ന് സ്വമേധയാ പാപ്പരത്വ നടപടികൾക്കായി ഫയൽ ചെയ്തു. ആവർത്തിച്ചുള്ള പ്രശ്‌നങ്ങളും പ്രാറ്റ് & വിറ്റ്‌നി എൻജിനുകളിൽ നിന്നുള്ള എഞ്ചിനുകൾ വിതരണം ചെയ്യാത്തതും കാരണം വിമാനക്കമ്പനിയുടെ പകുതിയിലേറെയും വിമാനങ്ങളെ നിലത്തിറക്കേണ്ടതായി വന്നു. ഗോ ഫസ്റ്റ് മാർച്ച് 31 വരെ 30 വിമാനങ്ങൾ നിലത്തിറക്കിയിട്ടുണ്ട്, ജെറ്റ് എയർവേസി’നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ‘ഗോ ഫസ്റ്റ്’. മാർച്ച് അവസാനം മുതൽ…
Read More » -
വമ്പന്മാര്‍ കുതിക്കുന്നു… വിഐ കിതയ്ക്കുന്നു… ജിയോയും എയർടെലും മുന്നിൽ; കണക്കുകള്‍ ഇങ്ങനെ
ദില്ലി: പുതിയ മൊബൈൽ വരിക്കാരുമായി മുന്നോട്ട് കുതിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ. ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച് മാർച്ചിൽ 30.5 ലക്ഷം പുതിയ മൊബൈൽ വരിക്കാരെ ജിയോയ്ക്ക് ലഭിച്ചു. എന്നാൽ വോഡഫോൺ ഇന്ത്യയ്ക്ക് ഈ മാസം നഷ്ടമായിരിക്കുന്നത് 12.12 ലക്ഷം വയർലെസ് ഉപയോക്താക്കളെയാണ്. 10.37 ലക്ഷം മൊബൈൽ വരിക്കാരെയാണ് മാർച്ചിൽ എയർടെല്ലിന് ലഭിച്ചത്. രാജ്യത്തെ ടെലികോം മേഖലയിൽ റിലയൻസ് ജിയോയും എയർടെലുമാണ് മുന്നിൽ നില്ക്കുന്നത്. ജിയോയുടെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം 43.02 കോടിയായി ഉയർന്നിട്ടുണ്ട്. ഫെബ്രുവരിയിൽ ഇത് 42.71 കോടി ആയിരുന്നു. മാർച്ച് അവസാനത്തോടെ എയർടെല്ലിന്റെ മൊത്തം വരിക്കാരുടെ എണ്ണം 37.09 കോടിയായി ഉയർന്നു. വിഐയാണ് നിലവിൽ പ്രതിസന്ധി നേരിടുന്നത്. ട്രായിയുടെ ഡേറ്റ അനുസരിച്ച് കഴിഞ്ഞ മാസത്തോടെ 0.86 ശതമാനം പ്രതിമാസ വളർച്ചയുണ്ടായി. ഇതോടെ മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം 84.65 കോടിയായി വർധിച്ചു. മാർച്ച് അവസാനത്തോടെ 98.37 ശതമാനത്തിലധികം വിപണി വിഹിതവും സ്വന്തമാക്കിയത് ആദ്യ…
Read More » -
സ്വര്‍ണവുമായി നാട്ടിലേക്ക് യാത്രചെയ്യുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്! പുതിയ നിബന്ധനകള്‍ ഇങ്ങനെ…
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് സ്വർണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളുമായി രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുന്നവർ അവയുടെ രേഖകൾ ശരിയാക്കണമെന്ന് അധികൃതർ അറിയിച്ചു. സ്വദേശികൾക്കും പ്രവാസികൾക്കും ഈ നിബന്ധനകൾ ബാധകമാണ്. കസ്റ്റംസ് നടപടിക്രമങ്ങളുടെ ഭാഗമായാണ് പുതിയ നിർദേശമെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്വർണക്കട്ടികളും നാണയങ്ങളും അധിക ആഭരണങ്ങളും കൊണ്ടുപോകുന്നവർക്ക് രേഖകൾ ശരിയാക്കാൻ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ എയർ കാർഗോ വിഭാഗത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. യാത്ര ചെയ്യുന്നവർ ഒരു ദിവസം മുമ്പ് കൊണ്ടുപോകുന്ന സാധനങ്ങളുമായി ബന്ധപ്പെട്ട രസീതുകൾ ഉൾപ്പെടെ എല്ലാ രേഖകളും കസ്റ്റംസിന് മുന്നിൽ സമർപ്പിക്കണം. ഉദ്യോഗസ്ഥർ ഇവ പരിശോധിച്ച് അനുമതിപത്രം നൽകും. ഇത് യാത്ര ചെയ്യുമ്പോൾ വിമാനത്താവളത്തിലെ കസ്റ്റംസ് ഇൻസ്‍പെക്ടറെ കാണിക്കണമെന്നും പുതിയ നിർദേശങ്ങളിൽ പറയുന്നു. കുവൈത്തിൽ നിന്ന് വലിയ അളവിൽ സ്വർണം വിദേശ രാജ്യങ്ങളിലേക്ക് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് നിബന്ധനകൾ കർശനമാക്കുന്നത്. എന്നാൽ സ്‍ത്രീകൾ അവരുടെ വ്യക്തിഗത ഉപയോഗത്തിനായി ധരിക്കുന്ന ആഭരണങ്ങൾക്ക് ഇവ ബാധകമല്ല. ഇതിനു പുറമെ…
Read More » -
കൊൽക്കത്തയിൽ നിന്ന് പ്രതിദിന സർവീസ് ആരംഭിച്ച് രാജ്യത്തെ ഏറ്റവും പുതിയതും ചെലവ് കുറഞ്ഞ വിമാനങ്ങളിലൊന്നായ ആകാശ എയർ
കൊൽക്കത്ത: കൊൽക്കത്തയിൽ നിന്ന് പ്രതിദിന സർവീസ് ആരംഭിച്ച് ആകാശ എയർ. രാജ്യത്തെ ഏറ്റവും പുതിയതും ചെലവ് കുറഞ്ഞ വിമാനങ്ങളിലൊന്നുമാണ് ആകാശ എയർ. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്റർനാഷണൽ (എൻഎസ്‌സിബിഐ) വിമാനത്താവളത്തിൽ നിന്ന് മെയ് 18 മുതൽ പ്രതിദിന ഫ്ലൈറ്റ് സർവീസ് ആരംഭിച്ചതായി എയർലൈൻ അറിയിച്ചു. എയർലൈനിന്റെ 17-ാമത്തെ ലക്ഷ്യസ്ഥാനമാണ് കൊൽക്കത്ത. പശ്ചിമ ബംഗാളിലെ രണ്ടാമത്തെ ലക്ഷ്യസ്ഥാനം കൂടിയാണ് ഇത്. ഒൻപത് മാസങ്ങൾക്ക് മുമ്പാണ് ആകാശ എയർ അതിന്റെ കന്നി പറക്കൽ നടത്തിയത്. തുടർന്ന് അതിവേഗ വളർച്ചയാണ് ഉണ്ടായത്. ഈ വർഷാവസാനത്തോടെ അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കാനും ആകാശ എയർ പദ്ധതിയിടുന്നു. “പശ്ചിമ ബംഗാളിലെ ഞങ്ങളുടെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായ കൊൽക്കത്തയിൽ നിന്ന് പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” എയർലൈനിന്റെ സഹസ്ഥാപകനും ചീഫ് കൊമേഴ്‌സ്യൽ ഓഫീസറുമായ പ്രവീൺ അയ്യർ പറഞ്ഞു. കൊൽക്കത്തയ്ക്കും ഗുവാഹത്തിക്കും ബെംഗളൂരുവിനുമിടയിൽ എയർലൈൻ പ്രതിദിന സർവീസ് നടത്തും. ആദ്യ പാറക്കലിൽ 174 യാത്രക്കാർ കൊൽക്കത്തയിൽ നിന്ന് പറന്നു. ദിവസവും വൈകിട്ട്…
Read More » -
പിൻവലിച്ച 2000 രൂപയുടെ നോട്ടുകൾ എങ്ങനെ മാറ്റാം ? പരിധി, അനുവദിച്ച സമയം… അറിയേണ്ടതെല്ലാം!
രണ്ടായിരത്തിന്റെ നോട്ടുകൾ വിനിമയത്തിൽ നിന്ന് പിൻവലിക്കുന്നതിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് ആർബിഐ അറിയിച്ചത്. എന്നാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. നോട്ട് പിൻവലിക്കുന്നതുമായി ബന്ധപ്പെ എല്ലാ കാര്യങ്ങളും അറിയാം. എന്തുകൊണ്ടാണ് 2000 രൂപ നോട്ടുകൾ പിൻവലിക്കുന്നത്? 1934 ലെ ആർബിഐ നിയമം സെക്ഷൻ 24(1) പ്രകാരം 2016 നവംബറിലാണ് 2000 രൂപ നോട്ടുകൾ അവതരിപ്പിച്ചത്. അക്കാലത്തു പ്രചാരത്തിലുണ്ടായിരുന്ന എല്ലാ ₹500, ₹1000 നോട്ടുകളുടെയും നിയമപരമായ സാധുത പിൻവലിച്ചതിനുശേഷം സമ്പദ്‌വ്യവസ്ഥയുടെ കറൻസി ആവശ്യകത വേഗത്തിൽ നിറവേറ്റുക എന്ന ലക്ഷ്യത്തോടെയാണ് 2000 രൂപ നോട്ട് അവതരിപ്പിച്ചത്. ആ ലക്ഷ്യം നിറവേറ്റുകയും മതിയായ അളവിൽ മറ്റ് മൂല്യങ്ങളുള്ള നോട്ടുകൾ ലഭ്യമാകുകയും ചെയ്തതോടെ 2018-19- ൽ 2000 രൂപ നോട്ടുകളുടെ അച്ചടി നിർത്തിവച്ചു. 2000 രൂപ നോട്ടുകളിൽ ഭൂരിഭാഗവും 2017 മാർച്ചിനു മുമ്പു പുറത്തിറക്കിയതാണ്. അവ കണക്കാക്കപ്പെട്ട 4-5 വർഷം എന്ന കാലപരിധിയുടെ അവസാനത്തിലാണ്. ഈ വിഭാഗത്തിലുള്ള നോട്ടുകൾ ഇടപാടുകൾക്ക് സാധാരണയായി…
Read More » -
ആമസോണിൽനിന്നും ഷോപ്പിംഗ് നടത്തുമ്പോൾ ഇനി ചിലവേറും; കാരണം ഇതാണ്…
ദില്ലി: പ്രമുഖ ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിൽ നിന്നും ഷോപ്പിംഗ് നടത്തുമ്പോൾ ഇനി കൂടുതൽ പണം നൽകേണ്ടി വരും. മെയ് 31 മുതൽ ആയിരിക്കും ആമസോൺ വഴിയുള്ള ഷോപ്പിങ്ങിന് ചെലവേറുക. കമ്പനി അതിന്റെ വിൽപ്പന ഫീസും കമ്മീഷൻ ചാർജുകളും പരിഷ്കരിക്കുന്നതാണ് ഇതിന്റെ കാരണം. മാത്രമല്ല, ഉത്പന്നങ്ങളുടെ റിട്ടേണുകൾ കൈകാര്യം ചെയ്യുന്നതിനുള്ള ഫീസും പ്ലാറ്റ്ഫോം വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഇ-കൊമേഴ്‌സ് ബിസിനസുകൾ സാധാരണയായി തങ്ങളുടെ പ്ലാറ്റഫോമിലൂടെ വില്പന നടത്തുന്ന കച്ചവടക്കാരിൽ നിന്നും കമ്മീഷനുകളും മറ്റ് ഫീസുകളും ഈടാക്കുന്നുണ്ട്. ഇതിലൂടെയാണ് വരുമാനത്തിന്റെ ഭൂരിഭാഗവും നേടുന്നതും. ഇ-കൊമേഴ്‌സ് സൈറ്റ് ഫീസുകൾ ഉയർത്തുന്നതോടുകൂടി വില്പനക്കാർക്ക് തങ്ങളുടെ ഉത്പന്നങ്ങളുടെ വില ഉയർത്തേണ്ടതായി വരും. വസ്ത്രങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ, പലചരക്ക് സാധനങ്ങൾ, മരുന്നുകൾ തുടങ്ങിയ വിഭാഗങ്ങളിൽ കമ്പനി വിൽപ്പനക്കാരുടെ വില ഫീസ് ഉയർത്തുമെന്നാണ് സൂചന. വിപണിയിലെ മാറ്റങ്ങളും വിവിധ സാമ്പത്തിക ഘടകങ്ങളും അടിസ്ഥാനമാക്കിയാണ് ഫീസ് വർദ്ധിപ്പിച്ചിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. ചിലതിന് നിരക്ക് കുറയ്ക്കുകയും ചില നിരക്കുകൾ ഉയർത്തുകയും മാത്രമല്ല ചില പുതിയ…
Read More » -
സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കാൻ മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്; 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ, പലിശയ്ക്ക് ടിഡിഎസ് ഈടാക്കില്ല; പദ്ധതിയുടെ വിശദാംശങ്ങൾ
രാജ്യത്തെ സ്ത്രീകൾക്കിടയിൽ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഒരു സർക്കാർ സമ്പാദ്യ പദ്ധതിയാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ്. ഇക്കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ച ഈ സ്കീം 2023 ഏപ്രിൽ 1 മുതലാണ് പ്രാബല്യത്തിൽ വന്നത്. 2 വർഷത്തേക്ക് 7.50 ശതമാനം സ്ഥിര പലിശ നിരക്കാണ് മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട നികുതി വിവരങ്ങൾ ബജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മഹിളാ സമ്മാൻ സേവിംഗ് സർട്ടിഫിക്കറ്റ് പദ്ധതിയുടെ നികുതി വിവരങ്ങൾ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്രം. കേന്ദ്ര നികുതി ബോർഡിന്റെ വിജ്ഞാപനപ്രകാരം മഹിള സമ്മാൻ സേവിംഗ്‌സ് സർട്ടിഫിക്കറ്റിൽ നിന്ന് ലഭിക്കുന്ന പലിശയ്ക്ക് ടിഡിഎസ് ഈടാക്കില്ല. നിക്ഷേപിച്ച തുകയിൽ നിന്ന് ലഭിക്കുന്ന വരുമാനം അക്കൗണ്ട് ഉടമയുടെ മൊത്തം വരുമാനത്തിലേക്ക് ചേർത്ത് ബാധകമായ നികുതി സ്ലാബിൽ നികുതി ഈടാക്കുകയും ചെയ്യും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. ടിഡിഎസ് കണക്കാക്കും…
Read More » -
അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിട്ട് വോഡഫോൺ
ദില്ലി: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 11,000 തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ പദ്ധതിയിട്ട് ബ്രിട്ടീഷ് ടെലികോം ഭീമനായ വോഡഫോൺ. പുതിയ സാമ്പത്തിക വർഷത്തിലെ വരുമാനത്തിൽ കാര്യമായ വളർച്ചയുണ്ടാകില്ലെന്ന അനുമാനത്തെ തുടർന്ന് വോഡഫോൺ ഇനി ചെറിയ ഒരു ഓർഗനൈസേഷനായിരിക്കുമെന്ന് പുതിയ ചീഫ് എക്‌സിക്യൂട്ടീവ് മാർഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി. നിലവിൽ വോഡഫോൺ മികച്ച പ്രകടനമല്ല കാഴ്ചവെക്കുന്നത്. വോഡഫോൺ മാറേണ്ടിയിരിക്കുന്നുവെന്ന് ഡെല്ല വാലെ പ്രസ്താവനയിൽ പറഞ്ഞു. വോഡഫോണിന്റെ ആഗോള തൊഴിലാളികളുടെ 10 ശതമാനത്തിലധികം വരും പിരിച്ചുവിടലുകൾ. കഴിഞ്ഞ വർഷം വോഡഫോണിൽ 104,000 ജീവനക്കാരുണ്ടായിരുന്നു. ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന ഗുണനിലവാരമുള്ള സേവനം നൽകുന്നതിന് വോഡഫോൺ മെച്ചപ്പെടേണ്ടിയിരിക്കുന്നു എന്നും മാർഗരിറ്റ ഡെല്ല വാലെ വ്യക്തമാക്കി. ഡിസംബർ ആദ്യമാണ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന നിക്ക് റീഡ് സ്ഥാനമൊഴിഞ്ഞത്. ഉപഭോക്തൃ വിപണിയിൽ വിജയിക്കുന്നതിനായി, അടിസ്ഥാനകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഉപഭോക്താക്കൾ പ്രതീക്ഷിക്കുന്ന രീതിയിൽ സേവനങ്ങൾ നൽകുമെന്നും മാർഗരിറ്റ ഡെല്ല വാലെ പറഞ്ഞു. കഴിഞ്ഞ നാല് വർഷം കമ്പനിയുടെ ഓഹരി വിലയിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
Read More » -
20 ലക്ഷത്തിലധികം ടൊയോട്ട വാഹന ഉടമകൾ ഡാറ്റ ചോർച്ചയുടെ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്
ജപ്പാനിലെ 20 ലക്ഷത്തിലധികം ടൊയോട്ട വാഹന ഉടമകൾ ഡാറ്റ ചോർച്ചയുടെ ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. ജപ്പാനിൽ മാത്രം മൊത്തം 2.15 ദശലക്ഷം ഉപയോക്താക്കളെ വാഹന ഡാറ്റാ ലംഘനം ബാധിച്ചതായി ജാപ്പനീസ് വാഹന നിർമ്മാതാവ് തുറന്നുപറഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. 2012 മുതൽ അതിന്റെ പ്രധാന ക്ലൗഡ് സേവന പ്ലാറ്റ്‌ഫോമുകൾക്കായി സൈൻ അപ്പ് ചെയ്‌ത ഉപഭോക്താക്കളെ ചോർച്ച ബാധിച്ചതായി കമ്പനി പറയുന്നു. ചില പിശകുകൾ കാരണം ഡാറ്റ ഒരു പതിറ്റാണ്ടായി പൊതുവായി ലഭ്യമാണ് എന്നാണ് റിപ്പോർട്ടുകൾ. കമ്പനിയുടെ ജാപ്പനീസ് ന്യൂസ്‌റൂമിൽ പ്രസിദ്ധീകരിച്ച സുരക്ഷാ അറിയിപ്പ് അനുസരിച്ച്, ഡാറ്റാബേസ് തെറ്റായ കോൺഫിഗറേഷനിൽ നിന്നാണ് ഡാറ്റാ ലംഘനം ഉണ്ടായത്. പാസ്‌വേഡ് ഇല്ലാതെ ആർക്കും അതിലെ ഉള്ളടക്കങ്ങൾ ആക്‌സസ് ചെയ്യാം എന്ന നിലയിലായിരുന്നു ഈ ഡാറ്റകൾ എന്നാണ് റിപ്പോർട്ടുകൾ. 2013 നവംബറിൽ ആരംഭിച്ച പ്രശ്‌നം ഈ വർഷം ഏപ്രിൽ പകുതി വരെ നീണ്ടുനിന്നതായും പാസ്‍വേഡ് ഇല്ലാതെ പൊതുവായി സജ്ജീകരിച്ചതാണ് പ്രശ്‍നത്തിലേക്ക് നയിച്ചതായും ഇതൊരു മാനുഷിക പിശകിൽ നിന്ന് ഉടലെടുത്തതാണെന്നും റോയിട്ടേഴ്‌സിനെ…
Read More »