Breaking NewsBusiness

കയ്യിൽ കാശും കരുതിക്കോ…!! മൊബൈലിലൂടെ പേയ്മെൻ്റ് നടത്താൻ സാധിക്കണമെന്നില്ല… രാജ്യത്ത് ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ സേവനങ്ങൾ കുളമായി.. നട്ടംതിരിഞ്ഞ് ജനങ്ങൾ…

ന്യൂഡൽഹി: ഇന്ന് ഉച്ചമുതൽ വൈകുന്നേരം വരെ മൊബൈൽ ബാങ്കിങ്ങിനെ വിശ്വസിച്ച് കയ്യിൽ പണവുമില്ലാതെ പുറത്തിറങ്ങാൻ നിൽക്കണ്ട, പണികിട്ടും. വാർഷിക കണക്കെടുപ്പ് നടക്കുന്നതിനാൽ വൈകുന്നേരം വരെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങും. ഇന്ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകിട്ട് 4 മണിവരെ യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

ഫര്‍ണിച്ചര്‍ വേണോയെന്ന് ചോദിച്ച് കെ.സി. വേണുഗോപാലും യതീഷ് ചന്ദ്രയും! വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തട്ടിപ്പിന്റെ കേന്ദ്രമാകുന്നു; പിന്നില്‍ ഒരേ സംഘങ്ങള്‍; ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

Signature-ad

അതേസമയം സമാന രീതിയിൽ സൗത്ത് ഇന്ത്യൻ ബാങ്ക്, ആക്സിസ് തുടങ്ങി മറ്റു ബാങ്കുകളുടേയും ഡിജിറ്റൽ സേവനങ്ങൾ നിലവിൽ മുടങ്ങിക്കിടക്കുകയാണ്. വാർഷിക കണക്കെടുപ്പ് കാരണമാണ് ഇടപാടുകളിൽ തടസം നേരിടുന്നതെന്നാണ് എസ്ബിഐ അറിയിച്ചത്. അതേസമയം, ഉപഭോക്താക്കൾക്ക് യുപിഐ ലൈറ്റും എടിഎമ്മും ഉൾപ്പെടെയുള്ള സേവനങ്ങൾക്ക് തടസമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: