BusinessTRENDING

സാങ്കേതിക പരിശീലന രംഗത്ത് എന്‍ ടി പി സിയുമായി
കൈകോര്‍ത്ത് കെ എസ് ഇ ബി

മിഡില്‍, സീനിയര്‍ ലെവല്‍ മാനേജര്‍മാരുടെ പ്രവര്‍ത്തനമികവും മാനേജ്മെന്റ് നൈപുണ്യവും വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നോയിഡയിലെ എന്‍ റ്റി പി സി സ്കൂള്‍ ഓഫ് ബിസിനസ്സും കെ എസ് ഇ ബി ലിമിറ്റഡും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് പരിശീലനപരിപാടി കെ എസ് ഇ ബി ‍ ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി. അശോക്. ഐ.എ.എസ് ഡല്‍ഹി, നോയിഡയിലെ എന്‍. എസ്. ബി ക്യാമ്പസില്‍ ഉദ്ഘാടനം ചെയ്തു. മെയ് 9 മുതല്‍ 13 വരെ നടക്കുന്ന പരിശിലനത്തില്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനിയര്‍മാരും എക്സിക്യുട്ടീവ് എഞ്ചിനിയര്‍മാരുമടക്കം 30 കെ എസ് ഇ ബി ഉദ്യോഗസ്ഥരാണ് പങ്കെടുക്കുന്നത്.

വരുന്ന രണ്ട് വര്‍ഷത്തേക്ക് പരിശീലനം നല്‍കുന്നതിനുള്ള ധാരണാപത്രത്തില്‍ സ്കൂള്‍ ഓഫ് ബിസിനസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജി. സി ത്രിപാഠിയും, കെ എസ് ഇ ബി ഡല്‍ഹി റസിഡന്റ് എഞ്ചിനീയര്‍ ഡെന്നീസ് രാജനും കെ എസ് ഇ ബി സി എം ഡി ഡോ. ബി. അശോക് ഐ.എ.എസിന്റേയും എന്‍ റ്റി പി സി സിഎംഡി ഗുര്‍ദീപ് സിംഗിന്റേയും മറ്റു എന്‍. റ്റി. പി. സി ഡയറക്ടര്‍മാരുടേയും സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു.

 

Back to top button
error: