BusinessTRENDING

ഡാല്‍മിയ ഭാരതിന്റെ അറ്റാദായത്തില്‍ ഇടിവ്; 600 കോടി രൂപയായി

ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ സിമന്റ് നിര്‍മ്മാതാക്കളായ ഡാല്‍മിയ ഭാരതിന്റെ കണ്‍സോളിഡേറ്റഡ് അറ്റാദായം 6.10 ശതമാനം ഇടിഞ്ഞ് 600 കോടി രൂപയിയെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 639 കോടി രൂപയായിരുന്നെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗില്‍ പറഞ്ഞു. എന്നിരുന്നാലും പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 7.26 ശതമാനം ഉയര്‍ന്ന് 3,380 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 3,151 കോടി രൂപയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തിലെ മൊത്തം ചെലവ് 2,770 കോടിയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ 3,077 കോടി രൂപയായി.

2021-22 ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ വില്‍പ്പനയുടെ അളവ് 3.12 ശതമാനം വര്‍ധിച്ച് 6.6 ദശലക്ഷം ടണ്ണില്‍ നിന്ന് 6.4 ദശലക്ഷം ടണ്ണായി ഉയര്‍ന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, കണ്‍സോളിഡേറ്റഡ് അറ്റാദായം 2020-21 ലെ 1,183 കോടി രൂപയില്‍ നിന്ന് 1,173 കോടി രൂപയായി കുറഞ്ഞു. 2021-22ല്‍ പ്രവര്‍ത്തനത്തില്‍ നിന്നുള്ള വരുമാനം 11,288 കോടി രൂപയായിരുന്നു.

Signature-ad

മുന്‍വര്‍ഷത്തെ 10,110 കോടി രൂപയേക്കാള്‍ 11.65 ശതമാനം കൂടുതലാണിത്. 2021-22 ല്‍, വില്‍പ്പന 22.2 ദശലക്ഷം ടണ്ണായിരുന്നു, ഇത് മുന്‍വര്‍ഷത്തേക്കാള്‍ 7.3 ശതമാനം ഉയര്‍ന്നു. മാര്‍ജിന്‍ സമ്മര്‍ദ്ദത്തില്‍ തുടരുമെങ്കിലും, ചെലവില്‍ വര്‍ധന ഉണ്ടാകാതെ സുസ്ഥിരമായ വരുമാന വളര്‍ച്ച നേടാന്‍ സജീവമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ഡാല്‍മിയ സിമന്റ് (ഭാരത് ) മാനേജിംഗ് ഡയറക്ടറും സിഇഒയുമായ മഹേന്ദ്ര സിങ്ഗി പറഞ്ഞു. മാര്‍ച്ച് 24-ഓടെ 48.5 ദശലക്ഷം ടണ്‍ ശേഷിയിലേക്കുള്ള ലക്ഷ്യം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: