politics
-
ബംഗ്ലാദേശിനെ താലിബാനു കീഴിലുള്ള അഫ്ഗാനെ പോലെയാക്കും; ഇറാനും മാതൃക: ശരിയത്ത് നിയമം നടപ്പാക്കും; ഹിന്ദുക്കള്‍ക്ക് അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യും: പ്രഖ്യാപനവുമായി ജമാഅത്ത് ചാര്‍ മൊനായ്; ജനാധിപത്യത്തില്‍നിന്ന് മതരാഷ്ട്രത്തിലേക്കുള്ള മാറ്റമെന്നു വിമര്‍ശിച്ച് അവാമി ലീഗ്
ധാക്ക: ബംഗ്ലദേശിനെ പൂര്‍ണമായും ശരീഅത്ത് നിയമത്തിന് കീഴില്‍ കൊണ്ടുവരുമെന്ന് തീവ്ര ഇസ്‌ലാമിക ഗ്രൂപ്പായ ജമാ അത്ത് ചാര്‍ മൊനായ്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനെപ്പോലെ ബംഗ്ലദേശിനെ മാറ്റുമെന്നും അതാണ് ലക്ഷ്യമെന്നും തിക്കാന ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചാര്‍ മൊനായ് പീര്‍ മുഫ്തി സയീദ് മുഹമ്മദ് ഫൈസുല്‍ കരീം പറഞ്ഞു. തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ ശരീ അത്ത് നിയമം രാജ്യത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരിയത്ത് നിയമത്തിനു വിരുദ്ധമല്ലാത്ത ‘നല്ലതെല്ലാം’ ലോകത്തുനിന്നു സ്വീകരിക്കും. ഇറാന്റെ മാതൃകയും പരിഗണിക്കും. ഇസ്‌ലാമിക് മൂവ്‌മെന്റ് ബംഗ്ലദേശ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ക്കായി ശരീഅത്ത് നിയമങ്ങളില്‍ അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യുമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനും സ്ഥാപനങ്ങളും സംരംഭങ്ങളും നടത്തുന്നതിനും വിലക്കുണ്ട്. ബംഗ്ലദേശിനെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുന്ന നീക്കമാണ് മത സംഘടന പ്രഖ്യാപിച്ചിരിക്കുന്നതെന്നും ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുകയാണെന്നും അവാമി ലീഗ് ആരോപിച്ചു. മുഹമ്മദ് യൂനിസിന്റെ ഇടക്കാല…
Read More » -
മസൂദ് അസര്‍ എവിടെ? മുംബൈ ഭീകരാക്രമണ കേസ് ആസൂത്രകന്‍ പാകിസ്താനില്‍ ഇല്ലെന്നു ബിലാവല്‍ ഭൂട്ടോ; ‘അയാളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല, അഫ്ഗാനിസ്ഥാനില്‍ എങ്കില്‍ ഒന്നും ചെയ്യാനില്ല; നാറ്റോ പരാജയപ്പെട്ട സ്ഥലത്ത് ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ല’
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഐക്യരാഷ്ട്ര സഭയടക്കം ഭീകരവാദിയായി പ്രഖ്യാപിച്ച മസൂദ് അസര്‍ പാകിസ്താനില്‍ ഇല്ലെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് മസൂദ് എവിടെയെന്ന ചോദ്യം ഉയരുന്നത്. ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) തലവനെ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇയാളെ പാര്‍പ്പിച്ചിരുന്നത് ജനവാസ മേഖലയിലായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മസൂദ് അസര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നു പാകിസ്താന് അറിയില്ലെന്നായിരുന്നു ഭൂട്ടോയുടെ പ്രസ്താവന. ഇയാള്‍ അഫ്ഗാനിസ്താനിലുണ്ടെന്നാണു സൂചന. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനെന്ന നിലയില്‍ കൈമാറണമെന്ന് ഇന്ത്യയുടെ നിരന്തര ആവശ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മസൂദിന്റെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. ‘ഞങ്ങള്‍ക്ക് അദ്ദേഹത്തെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ലെ’ന്നാണു അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഭൂട്ടോ പറയുന്നത്. അഫ്ഗാന്‍ ജിഹാദികളുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍ അവിടെയുണ്ടാകുമെന്നാണു കരുതുന്നത്. പാകിസ്താനിലുണ്ടെന്ന് ഇന്ത്യ വിശ്വസനീയ തെളിവുകള്‍ നല്‍കിയാല്‍ മസൂദിനെ അറസ്റ്റ് ചെയ്യാന്‍ തയാറാണെന്നും ഭൂട്ടോ പറഞ്ഞു. മസൂദ് അസ്ഹര്‍ അഫ്ഗാനിസ്ഥാനിലാണെങ്കില്‍ പാകിസ്താന് ഒന്നും ചെയ്യാനില്ല. പാശ്ചാത്യലോകം…
Read More » -
പ്രളയ സമയത്ത് പ്രഖ്യാപിച്ചത് 1000 വീടുകള്‍; ഉരുള്‍ പൊട്ടിയപ്പോള്‍ 100; കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ ആവിയായി; സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത് പണം കൊടുത്ത്; ലീഗടക്കം നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ പണം ബാങ്കിലിട്ട് അടയിരുന്ന് യൂത്ത് കോണ്‍ഗ്രസ്; 88 ലക്ഷത്തിന് 30 വീടെന്നത് സ്വപ്‌നം മാത്രം
കൊച്ചി: ചെറുസംഘടനകള്‍ പോലും ആക്രിവിറ്റും ബിരിയാണി ചലഞ്ച് നടത്തിയും കോടികള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിട്ടും യൂത്ത് കോണ്‍ഗ്രസിന് പിരിക്കാന്‍ കഴിഞ്ഞത് 88 ലക്ഷം രൂപമാത്രം. പ്രാദേശിക തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്വാനം പ്രവര്‍ത്തകര്‍ ഏറ്റെടുത്തില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള യൂത്ത് കോണ്‍ഗ്രസ് പത്തുരൂപവീതം നല്‍കിയിരുന്നെങ്കില്‍ ഇതില്‍കൂടുതല്‍ സംഭാവന ലഭിക്കുമെന്നാണ് മറ്റു യുവജന സംഘടനകളുടെ പരിഹാസം. ഇന്ത്യയില്‍ രണ്ടുകോടി അംഗങ്ങളുള്ള സംഘടയാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് അവരുടെ വെബ്‌സൈറ്റ് അവകാശപ്പടുന്നു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് കത്തു നല്‍കിയില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങളും രംഗത്തെത്തി. ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ടു ഭൂമിയേറ്റെടുക്കലില്‍ ഉണ്ടായ കേസുകളും കോടതി നടപടികളുമാണ് പദ്ധതി വൈകിപ്പിക്കുന്നത്. ഹാരിസണ്‍ നല്‍കിയ നഷ്ടപരിഹാര നടപടികളും മുന്നോട്ടുള്ള നീക്കുപോക്കിനെ ബാധിച്ചു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസിനു ഭൂമി ഏറ്റെടുത്തു നല്‍കുകയെന്നതു പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഡിസംബര്‍ 30നും ജനുവരി നാലിനുമായി വീട് സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ എത്തിയില്ല.…
Read More » -
‘കമ്യൂണിസ്റ്റ് ഭ്രാന്തന്‍’; ഇന്ത്യന്‍ ചലച്ചിത്രകാരി മീരാ നായരുടെ മകനും ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥിയുമായ സോഹ്‌റന്‍ മംദാനിക്കെതിരേ അധിക്ഷേപം തുടര്‍ന്ന് ട്രംപ്; അറസ്റ്റ് ചെയ്യുമെന്നും ഭീഷണി; പിന്തുണയുമായി ഡെമോക്രാറ്റിക് നേതാക്കള്‍
ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സോഹ്‌റന്‍ മംദാനിക്കെതിരെ അധിക്ഷേപം തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷിക്കുമെന്ന സൂചനയുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി. ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ട്രംപിന്റേതെന്ന് മംദാനി തിരിച്ചടിച്ചു. കമ്യൂണിസ്റ്റ് ഭ്രാന്തന്‍. യുഎസിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന എതിര്‍പാര്‍ട്ടി നേതാവിനെ യുഎസ് പ്രസിഡന്റ് ആക്ഷേപിച്ചത് ഇങ്ങനെയാണ്. രാജ്യത്തിന്റെ കുടിയേറ്റ നയത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സമൂഹമാധ്യമമായ ട്രൂത്തിലൂടെ അടുത്ത വെല്ലുവിളി. ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എല്ലാ നിയന്ത്രണങ്ങളും കയ്യിലുണ്ടെന്നുമാണ് ട്രംപിന്റെ വാക്കുകള്‍. ന്യൂയോര്‍ക്കിനെ രക്ഷിക്കുമെന്നും അമേരിക്കയെ മഹത്തരമാക്കിയതുപോലെ ന്യൂയോര്‍ക്കിനേയുമാക്കുമെന്നും ട്രൂത്തില്‍ കുറിച്ചു. മംദാനി പൗരത്വം നേടിയത് നിയമവിരുദ്ധമാണെന്ന് പലരും പറയുന്നുണ്ടെന്നും ട്രംപ്. ഇന്തോ അമേരിക്കന്‍ വംശജനായ മംദാനി ജയിച്ചാല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ഭീഷണി അംഗീകരിക്കില്ലെന്ന് പറഞ്ഞമംദാനി, ട്രംപിന്റെ വാക്കുകള്‍ ന്യൂയോര്‍ക്ക് നിവാസികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികരിച്ചു. നിങ്ങള്‍ സംസാരിക്കാന്‍…
Read More » -
നിലമ്പൂരിലെ പരാജയം: കൃത്യമായി വിലയിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടിയെന്ന് മന്ത്രി പി. രാജീവ്; താളപ്പിഴകള്‍ ഉണ്ടായെന്ന് സെക്രട്ടേറിയറ്റിന്റെ സ്വയം വിമര്‍ശനം; എം.വി. ഗോവിന്ദനും അംഗങ്ങളുടെ ഒളിയമ്പ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം ശരിക്ക് വിലയിരുത്തിയില്ലെങ്കില്‍ വലിയ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രി പി. രാജീവ്. നിലമ്പൂര്‍ പരാജയം ചര്‍ച്ച ചെയ്യുന്ന സംസ്ഥാന സമിതിക്ക് മുന്നോടിയായുള്ള സെക്രട്ടറിയേറ്റ് യോഗത്തിലാണ് രാജീവ് ശരിയായ വിലയിരുത്തല്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിക്ക് നിലമ്പൂരില്‍ ചില താളപ്പിഴകള്‍ ഉണ്ടായി എന്നും സെക്രട്ടറിയേറ്റില്‍ സ്വയം വിമര്‍ശനം ഉയര്‍ന്നു. നിലമ്പൂരില്‍ യുഡിഎഫ് വിജയച്ചത് വര്‍ഗീയ കൂട്ടുകെട്ടിലാണ് എന്ന് പരസ്യമായി പറയുമ്പോഴും അകത്തുള്ള ചര്‍ച്ചകള്‍ ഗൗരവമേറിയതാണ്. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായി എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. സ്വരാജ് വ്യക്തിപരമായി പതിനായിരത്തിലധികം വോട്ട് നേടിയിട്ടുണ്ട് പ്രാദേശികവാദങ്ങളും തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് ഗുണമായിട്ടുണ്ട്. പതിവ് വിലിയിരുത്തല്‍ പോരാ, ഗൗരവമായ വിലയിരുത്തല്‍ വേണമെന്നാണ് പി രാജീവ് ആവശ്യപ്പെട്ടത്. വലിയ തിരിച്ചടി ഒഴിവാക്കാന്‍ ഉചിതമായ പരിശോധനയാണ് രാജീവ് നിര്‍ദേശിച്ചത്. സംഘടനപരമായി പാര്‍ട്ടിക്ക് ചില വീഴ്ചകള്‍ ഉണ്ടായി എന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉയര്‍ന്നു. നിലമ്പൂരില്‍ കണക്ക്കൂട്ടലുകള്‍ തെറ്റിയെന്നാണ് വിലയിരുത്തലുണ്ടായിരിക്കുന്നത്. വര്‍ഗീയ ശക്തികളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടായിരന്നുവന്ന…
Read More » -
കര്‍ഷകരുടെ കൊലക്കളമായി മഹാരാഷ്ട്ര; ആറുമാസത്തിനിടെ ആത്മഹത്യ ചെയ്തത് 767 പേര്‍; നിയമസഭയില്‍ ബിജെപി മന്ത്രിയുടെ മറുപടി; 2024ല്‍ ആത്മഹത്യ ചെയ്തത് 2,635 പേര്‍; കൂടുതല്‍ പേര്‍ ജീവനൊടുക്കിയത് പടിഞ്ഞാറന്‍ വിദര്‍ഭ, മറാത്ത് വാഡ മേഖലകളില്‍
വിദര്‍ഭ: കഴിഞ്ഞ ആറുമാസത്തിനിടെ മഹാരാഷ്ട്രയില്‍ 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക ആത്മഹത്യകളെ കുറിച്ച് നിയമസഭാ കൗണ്‍സിലിലെ ചോദ്യത്തിന് സംസ്ഥാന ദുരിതാശ്വാസ പുനരധിവാസ മന്ത്രി മകരന്ദ് പാട്ടീല്‍ സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്ക്. ഈ ആത്മഹത്യാ സംഭവങ്ങളില്‍ 373 കുടുംബങ്ങള്‍ സാമ്പത്തിക നഷ്ടപരിഹാരത്തിന് അര്‍ഹരായിരുന്നു. ഇവയില്‍ 200 പേരുടെ കുടുംബങ്ങളെ സഹായത്തിന് അയോഗ്യരാണെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ പുറത്ത് നിര്‍ത്തി. 194 കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നെന്നും മന്ത്രി പാട്ടീല്‍ പറഞ്ഞു. അര്‍ഹരായ 327 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ടെന്നും ബാക്കിയുള്ള കേസുകളില്‍ നഷ്ടപരിഹാര പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പ്രതിപക്ഷ ബഹളത്തിനിടെ അവകാശപ്പെട്ടു. പെരുകുന്ന ആത്മഹത്യകള്‍ 2024 ല്‍ മഹാരാഷ്ട്രയില്‍ 2,635 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. 2023 ല്‍ 2,851 പേരും ജീവനൊടുക്കി. 2001 മുതല്‍ മഹാരാഷ്ട്രയില്‍ 39,825 കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ നിയമസഭയിലെ കണക്കുകള്‍ക്ക് തുടര്‍ച്ചയായി ശേഖരിച്ച്…
Read More » -
നിലമ്പൂരല്ല കേരളം; 2026ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യുഡിഎഫിനു മുസ്ലിം വോട്ടുകള്‍ പോര; കോലീബി മുതല്‍ കു-കു-കു മുന്നണിവരെയുള്ള ആരോപണം തിരിച്ചടിച്ചത് കോണ്‍ഗ്രസിനെ; ജമാഅത്തിന്റെ രഹസ്യ അജന്‍ഡയില്‍ വീണ് മുസ്ലിം ലീഗും; തിരുത്തയില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ധ്രുവീകരണം
തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഉണര്‍വിലാണു കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ്. കേരളത്തിന് പുതിയൊരു ക്യാപ്റ്റനെയും ലഭിച്ചു- വി.ഡി. സതീശന്‍. നിര്‍ണായക തെരഞ്ഞെടുപ്പില്‍ വിജയം നേടിയതില്‍ മാധ്യമങ്ങളുടെ പ്രശംസയും സതീശന് ആവോളം ലഭിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ അദ്ദേഹം സ്വീകരിച്ച കര്‍ക്കശ നിലപാടുകളും മുസ്ലിം വോട്ടര്‍മാരെ കൂടെനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളും മുസ്ലിംലീഗ് ഇറങ്ങി പണിയെടുത്തതും പരമ്പരാഗതമായ യുഡിഎഫ് മണ്ഡലത്തിലെ വോട്ടിംഗിലും പ്രതിഫലിച്ചു. തെരഞ്ഞെടുപ്പു ഫലംവന്ന ജൂണ്‍ 23ന് എറണാകുളത്തെ ഡിസിസി ഓഫീസില്‍നിന്നാണു സതീശന്‍ നടപടികള്‍ വീക്ഷിച്ചത്. ഫലം വന്നതിനു പിന്നാലെ ഹൈബി ഈഡന്‍ അടക്കം എംപിമാരും നേതാക്കളും സതീശനെ അകമഴിഞ്ഞു പ്രശംസിച്ചു രംഗത്തുവന്നു. മുന്‍ നിലമ്പൂര്‍ എംഎല്‍എയായ പി.വി. അന്‍വറിന്റെ ആജ്ഞകള്‍ക്കു വഴങ്ങാതെയും അദ്ദേഹം മത്സരത്തിനു വന്നിട്ടും വിജയം ഉറപ്പാക്കിയ സതീശനോടുള്ള നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിധി വന്ന ജൂണ്‍ 23 ന്, എറണാകുളത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസില്‍ നിന്ന് സതീശന്‍ നടപടികള്‍ വീക്ഷിച്ചു. യു ഡി എഫ്…
Read More » -
ഗവര്‍ണറോട് അനാദരവ്, ബാഹ്യ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി; കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത് വിസി മോഹനന്‍ കുന്നുമ്മല്‍; കീറക്കടലാസിന്റെ വിലയെന്ന് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍; ഗവര്‍ണര്‍- സര്‍ക്കാര്‍ പോര് കടുക്കും
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ പങ്കെടുത്ത പരിപാടിയില്‍ ഭാരതാംബ ചിത്രം വച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ സര്‍വകലാശാല റജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തു. ഗവര്‍ണറോട് അനാദരവ് കാട്ടിയതായും ബാഹ്യസമ്മര്‍ദങ്ങള്‍ക്കു വഴങ്ങി ചട്ടവിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വി.സി. ഡോ. മോഹന്‍ കുന്നുമ്മല്‍, റജിസ്ട്രാറെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചടങ്ങിനിടെയുണ്ടായ സംഭവവികാസങ്ങളില്‍ റജിസ്ട്രാറുടെ നടപടികളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. സീനിയര്‍ ജോയിന്റ് റജിസ്ട്രാര്‍ പി. ഹരികുമാറിന് റജിസ്ട്രാറുടെ ചുമതല നല്‍കി. ജൂണ്‍ 25ന് സെനറ്റ് ഹാളില്‍ നടന്ന പരിപാടിയില്‍ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പരിപാടി റദ്ദാക്കിയതായി ചൂണ്ടിക്കാട്ടി റജിസ്ട്രാര്‍ സംഘാടകര്‍ക്ക് ഇമെയില്‍ അയച്ചു. എന്നാല്‍ അപ്പോഴേക്കും ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തുകയും പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. സര്‍വകലാശാല ചട്ടങ്ങള്‍ക്കു വിരുദ്ധമായി മതചിഹ്നങ്ങള്‍ പരിപാടിയില്‍ ഉപയോഗിച്ചുവെന്നാണ് റജിസ്ട്രാര്‍ ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന്…
Read More » -
സണ്ണിജോസഫിൻ്റെ പുതിയ തന്ത്രം, കളിമാറ്റി പിടിച്ച് യുഡിഎഫ്; എൽഡിഎഫ് ഇത്തവണ വെള്ളം കുടിക്കും!! മൂന്നാം പിണറായി സർക്കാർ എന്നത് വെറും സ്വപ്നം, നിലമ്പൂരിൽ കണ്ടത് സാമ്പിൾ, വെടിക്കെട്ട് വരുന്നതേയുള്ളു…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭരണപക്ഷം അംഗീകരിച്ചാലും ഇല്ലെങ്കിലും സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം അതി ശക്തമാണ് എന്നത് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലൂടെ വ്യക്തമാണ്. കേരളീയർ ഇപ്പോൾ ഒരേ സ്വരത്തിൽ ആഗ്രഹിക്കുന്നത് യുഡിഎഫ് ഭരണത്തിൽ തിരിച്ചു വരുന്നതിനെ കുറിച്ചാണ്… അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും കടം എടുത്ത് മുടിയലും എല്ലാം കൊണ്ടും മലയാളികൾ പിണറായി ഭരണത്തെ മടുത്തു എന്നുതന്നെ പറയാം.. അതു കൊണ്ടു തന്നെ കിറുകൃത്യമായ നിലപാടുകളെടുത്തും അണിയറയിൽ തന്ത്രങ്ങളൊരുക്കിയും സർക്കാരിനും ഇടതുപക്ഷത്തിനുമെതിരെ പ്രചാരണം കൊഴുപ്പിച്ചും പ്രതിപക്ഷം വമ്പൻ നീക്കങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലായിരുന്നു തുടക്കം. പിന്നെ പുതുപ്പള്ളി. അതിന് ശേഷം പാലക്കാട് ഉപതിരഞ്ഞെടുപ്പുകളൊക്കെയും കൈയിലൊതുക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞുവെന്നത് ചെറിയ കാര്യമല്ല. ചേലക്കരയിൽ പരാജയപ്പെട്ടെങ്കിലും ജയിച്ച മൂന്ന് സീറ്റും ഐക്യജനാധിപത്യ മുന്നണിയുടെ സിറ്റിംഗ് സീറ്റുകളായിരുന്നു എന്നത് ശരി തന്നെ. തുടർച്ചയായി രണ്ടാം തവണയും ഭരണത്തിലിരിക്കുന്ന ഇടതുപക്ഷത്തെ മൂന്ന് ഉപതിരഞ്ഞെടുപ്പുകളിൽ പരാജയപ്പെടുത്തുന്നതാണ് പ്രധാനം. ഉപതിരഞ്ഞെടുപ്പുകളിൽ സർക്കാരിന്റെ സർവ സ്വാധീനവും ഉപയോഗിക്കാനാകുമെന്നതും പ്രചാരണത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും മണ്ഡലത്തിൽ കേന്ദ്രീകരിക്കുന്നുവെന്നതും രാഷ്ട്രീയമായി…
Read More »
