politics

  • പരാജയപ്പെടുമ്പോള്‍ മാത്രം ആരോപണം: രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍; ‘വ്യക്തത വരുത്തിയ കാര്യത്തില്‍ ആരോപണം ഉന്നയിക്കുന്നത് അസംബന്ധം, നിയമങ്ങളോടുള്ള അനാദരവ്’; പരാജയ ഭീതിയെന്ന് പരിഹസിച്ച് ബിജെപി

    മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം ആവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വ്യക്തതവരുത്തിയ കാര്യത്തില്‍ ആരോപണം ആവര്‍ത്തിക്കുന്നത് അസംബന്ധം. പരാജയപ്പെടുമ്പോള്‍ മാത്രമാണ് പരാതി. ദുഷ്പ്രചരണം നിയമങ്ങളോടുള്ള അനാദരവാണെന്നും കമ്മീഷന്‍ മറുപടി നല്‍കി. രാഹുലിന് പരാജയ ഭീതിയാണെന്ന് ബിജെപി ‌പരിഹസിച്ചു. ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ എഴുതിയ ലേഖനത്തിലാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം രാഹുല്‍ ഗാന്ധി ആവർത്തിച്ചത്. ജനാധിപത്യത്തെ അട്ടിമറിക്കുന്നതിൻ്റെ രൂപരേഖയായിരുന്നു മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പെന്നാണ് രാഹുലിന്റെ വാദം. തിരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്ന പാനൽ മാറ്റി, വ്യാജ വോട്ടർമാരെ പട്ടികയിൽ ചേർത്തു, വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തി, ബിജെപിക്ക് ജയിക്കേണ്ട സ്ഥലങ്ങളിൽ അനുകൂല അന്തരീക്ഷം ഉണ്ടാക്കി, തെളിവുകൾ നശിപ്പിച്ചു എന്നിങ്ങനെ അഞ്ച് ഘട്ടമായാണ് ക്രമക്കേട് നടത്തിയതെന്നാണ് ലേഖനത്തില്‍ രാഹുല്‍ വിശദീകരിക്കുന്നത് . ബീഹാർ തിരഞ്ഞെടുപ്പിലും ക്രമക്കേടിന് സാധ്യതയുണ്ടെന്ന് പറഞ്ഞാണ് ലേഖനം അവസാനിപ്പിക്കുന്നത്. ഇതിന് പിന്നാലെയാണ് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവന ഇറക്കിയത്. ആരോപണം…

    Read More »
  • നിലമ്പൂരിൽ വിജയമുറപ്പിക്കാൻ എൽഡിഎഫ്, ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും

    മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രചരണത്തിനായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും മുഖ്യമന്ത്രിയെത്തും. ഏഴ് പഞ്ചായത്തുകളിലെയും എല്‍ഡിഎഫ് റാലികള്‍ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.13,14,15 തിയ്യതികളിലായാണ് റാലികള്‍ നടക്കുന്നത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നേരത്തെ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്. 13ന് വൈകുന്നേരം നാല് മണിക്ക് ചുങ്കത്തറയിലും അഞ്ച് മണിക്ക് മൂത്തേടത്തും റാലി നടക്കും. 14ന് വൈകീട്ട് നാല് മണിക്ക് വഴിക്കടവിലും അഞ്ച് മണിക്ക് എടക്കരയിലും റാലി നടക്കും. 15ന് രാവിലെ 9 മണിക്ക് പോത്തുകല്ലിലും വൈകിട്ട് നാല് മണിക്ക് കരുളായിയിലും അഞ്ച് മണിക്ക് അമരമ്പലത്തും റാലികള്‍ നടക്കും. ഈ റാലികളെല്ലാം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.

    Read More »
  • മാധ്യമ പ്രവര്‍ത്തകനെതിരെയുള്ള കൊലവിളി ജനാധിപത്യവിരുദ്ധം: മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ട സാഹചര്യം; കോണ്‍ഗ്രസ് നേതാക്കള്‍ ഭയപ്പെടുന്നത് ജനങ്ങളെ; ജനാധിപത്യത്തിനു നാണക്കേട്: രൂക്ഷ വിമര്‍ശനവുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍

    നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യുന്ന റിപ്പാര്‍ട്ടര്‍ ടി വി യിലെ റോഷിപാലിനെതിരെ കോണ്‍ഗ്രസ് നേതാക്കളുടെ കൈയ്യേറ്റ ശ്രമവും ഭീഷണിയും സൈബര്‍ ആക്രമണവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് കെ.പി. റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും പ്രസ്താവനയില്‍ പറഞ്ഞു. ജോലി ചെയ്യാന്‍ സാധിക്കാത്ത വിധം പ്രയാസം ഉണ്ടാക്കിയാണ് ഒരു സംഘം കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും റോഷിയെ വേട്ടയാടുന്നത്. ഇക്കൂട്ടരുടെ ശല്യവും ഭീഷണിയും മൂലം മാധ്യമപ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ട സാഹചര്യമാണുള്ളത്.  പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തുണ്ടായ ചില രാഷ്ട്രീയ വിവാദങ്ങളുടെ കാരണക്കാരന്‍ റോഷി പാലാണെന്ന നിഗമനത്തിന്റെ അടിസ്ഥനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ റോഷിയെ വളഞ്ഞിട്ടാക്രമിക്കുന്നതെന്നതാണ് വിവരം. ജനാധിപത്യത്തിലെ സവിശേഷ സന്ദര്‍ഭമായ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാതെ ഇത്തരം അതിക്രമങ്ങള്‍ക്ക് ഒരുങ്ങുന്നവര്‍ യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത് ജനങ്ങളെ തന്നെയാണ് എം എല്‍ എ മാരും എം പി യുമൊക്കെ അടങ്ങുന്ന സംഘത്തിന്റെ നിര്‍ദ്ദേ പ്രകാരമാണ് മാധ്യമപ്രവര്‍ത്തകനെ വേട്ടയാടുന്നത് എന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനാധിപത്യത്തിനു തന്നെ…

    Read More »
  • അമ്മ ആര്‍എസ്എസിനു വാഗ്ദാനം ചെയ്ത ഭൂമി ഇനി ഉമ്മന്‍ചാണ്ടി ട്രസ്റ്റിന്; രാഷ്ട്രീയ നിലപാടിലെ മാറ്റം പ്രവൃത്തിയിലും കാട്ടി സന്ദീപ് വാര്യര്‍; ചെത്തല്ലൂരിലെ വീടിനോട് ചേര്‍ന്ന ആറ് സെന്റ് കൈമാറും; പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങും

    രാഷ്ട്രീയ നിലപാടുകളിലെ മാറ്റം പ്രവൃത്തികളിലൂടെയും വ്യക്തമാക്കി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആർ.എസ്.എസ് കാര്യാലയം നിർമ്മിക്കാൻ തന്റെ അമ്മ വാഗ്ദാനം ചെയ്തിരുന്ന ആറ് സെന്റ് ഭൂമി ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാറാൻ തീരുമാനിച്ചതായി സന്ദീപ് വാര്യർ അറിയിച്ചു. സ്വകാര്യ മാധ്യമത്തിനോടാണ് സന്ദീപിന്‍റെ വെളിപ്പെടുത്തല്‍.  ചെത്തല്ലൂരിലെ വീടിനോട് ചേർന്നുള്ള ആറ് സെന്റ് സ്ഥലമാണ് കൈമാറുക. ആർ.എസ്.എസ് കാര്യാലയം നിർമ്മിക്കാൻ തന്റെ അമ്മ വാഗ്ദാനം ചെയ്തിരുന്ന ആ സ്ഥലം ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാരാൻ തീരുമാനിച്ചു. അടുത്ത ദിവസം പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും സന്ദീപ് അറിയിച്ചു. ആര്‍.എസ്.എസ് കാര്യാലയം പണിയുന്നതിനായാണ് സന്ദീപ് വാര്യരുടെ അമ്മ ഭൂമി വാഗ്ദാനം ചെയ്തത്. അമ്മ വാഗ്ദാനം ചെയ്ത ഭൂമി ഒപ്പിട്ടുനല്‍കാന്‍ താന്‍ തയാറാണെന്ന് ബിജെപി വിട്ട് േകാണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. അമ്മ മരിക്കുന്നതിന് മുന്‍പ് നല്‍കിയ വാക്കാണതെന്നും ആ വാക്കില്‍ നിന്നും താന്‍ ഒരിക്കലും പിന്മാറില്ല.അമ്മ മരിക്കുന്നതിന് മുന്നോടിയായി കൊടുത്ത വാക്കായതുകൊണ്ട് തന്നെ…

    Read More »
  • നിങ്ങള്‍ കമല്‍ഹാസനോ, ആരുമാകട്ടെ; വികാരം വ്രണപ്പെടുത്തിയല്ല ആവിഷ്‌കാര സ്വാതന്ത്ര്യം നടത്തേണ്ടത്, ക്ഷമ പറയണം: തഗ് ലൈഫിലെ പ്രസ്താവനയുടെ പേരില്‍ ഉലകനായകനെ കുടഞ്ഞ് കോടതി

    ബെംഗളൂരു: കന്നഡ ഭാഷ തമിഴില്‍ നിന്നുണ്ടായതാണെന്ന നടന്‍ കമല്‍ഹാസന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കര്‍ണാടക ഹൈക്കോടതി. നാക്കു പിഴ ആര്‍ക്കും സംഭവിക്കാമെന്നും പറഞ്ഞ വാക്കുകള്‍ തിരിച്ചെടുക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ആര്‍ക്കും വികാരങ്ങളെ വ്രണപ്പെടുത്താനുള്ള അവകാശമില്ലെന്നു പറഞ്ഞ കോടതി ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് കമല്‍ഹാസന്‍ മാപ്പ് പറയണമെന്ന് വാക്കാല്‍ നിര്‍ദേശിച്ചു. ഖേദം പ്രകടിപ്പിച്ചിരുന്നെങ്കില്‍ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാമായിരുന്നു എന്നും കോടതി അഭിപ്രായപ്പെട്ടു. കര്‍ണാടകയില്‍ ചിത്രം റിലീസ് ചെയ്യാന്‍ പൊലീസ് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കളായ രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷനല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ”നിങ്ങള്‍ കമല്‍ഹാസനോ മറ്റാരെങ്കിലുമോ ആകാം. നിങ്ങള്‍ക്ക് ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താന്‍ കഴിയില്ല. സംസ്ഥാനത്തെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് പറയപ്പെടുന്ന പ്രസ്താവനയ്ക്ക് നടന്‍ കമല്‍ഹാസന്‍ മാപ്പ് പറയണം. കന്നഡ ഭാഷ തമിഴില്‍ നിന്നാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്’ ‘തഗ് ലൈഫ്’ എന്ന സിനിമയുടെ ഓഡിയോ റിലീസിന്റെ കമല്‍ഹാസന്‍ നടത്തിയ പ്രസ്താവനയുടെ വിഡിയോ കണ്ട ശേഷം ജസ്റ്റിസ് എം.നാഗപ്രസന്ന പറഞ്ഞു.…

    Read More »
  • അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രിക തള്ളി; തൃണമൂല്‍ സ്ഥാനാഥിയാകാന്‍ കഴിയില്ല; സ്വതന്ത്രനായി മത്സരിക്കാം; സ്ഥിരീകരണം വൈകിട്ടോടെ; വിവാദമുണ്ടാക്കാനുള്ള നീക്കമെന്നു സംശയിച്ച് ഇടതുവലതു മുന്നണികള്‍; പത്തുപേരുടെ ഒപ്പില്ല എന്നതില്‍ സാങ്കേതിക തടസം

    നിലമ്പൂര്‍: പി.വി. അന്‍വറിന്റെ ഒരു നാമനിര്‍ദേശ പത്രിക തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കഴിയില്ലെന്നും സ്വതന്ത്ര സ്ഥനാര്‍ഥിയായി മത്സരിക്കാമെന്നും വരണാധികാരികള്‍ അറിയിച്ചതെന്നാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസിനു ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടതിനാല്‍ പത്തുപേര്‍ നാമനിര്‍ദേശ പത്രികയില്‍ ഒപ്പിടേണ്ടതുണ്ട്. ഈ സാങ്കേതികത്വമാണ് സൂഷ്മപരിശോധനയില്‍ ചൂണ്ടിക്കാട്ടിയതെന്നാണു വിവരം. മൊത്തം രണ്ടു പത്രികയാണ് അന്‍വര്‍ സമര്‍പ്പിച്ചത്. ഇതില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കാന്‍ തടസമുണ്ടാകില്ല. ഇതു സംബന്ധിച്ച സ്ഥിരീകരണം ഇന്നു വൈകീട്ടോടെ മാത്രമേ പുറത്തുവരൂ. എന്നാല്‍, ടിഎംസി എന്ന പേരില്‍ മത്സരിക്കുന്നതു തടയാനാകില്ലെന്നാണ് അന്‍വറിന്റെ നിലപാട്. അഭിഭാഷകരുമായി ബന്ധപ്പെടുന്നുണ്ടെന്നും വരണാധികാരിയുടെ നിലപാട് തെറ്റെന്നും അന്‍വര്‍ പറഞ്ഞു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയാണു നാമ നിര്‍ദേശ പത്രിക നല്‍കിയത്. തൃണമൂല്‍ നേതാക്കളും സൂഷ്മതതോടെയാണു നടപടികള്‍ പൂര്‍ത്തിയാക്കിയത്. സാങ്കേതികപരമായ കാരണങ്ങളാല്‍ പത്രിക തള്ളാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇത്തരം കാര്യങ്ങളില്‍ വ്യക്തതയില്ലാതെയാണോ ഒരാള്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്. ഇടയ്ക്കിടെ വിവാദങ്ങള്‍ അഴിച്ചുവിടുന്ന…

    Read More »
  • റിയാസ് ഫണ്ട് പിരിച്ചെങ്കില്‍ അന്‍വര്‍ തെളിവ് പുറത്തുവിടട്ടെ; പ്രതിപക്ഷ നേതാവ് 150 കോടി വാങ്ങിയെന്നു പറഞ്ഞതിനു മാപ്പു പറഞ്ഞയാളാണ് അന്‍വറെന്ന് എം.വി. ഗോവിന്ദന്‍; പാണക്കാട്ട് കുടുംബത്തിന്റെ പിന്തുണയെന്ന് ആര്യാടന്‍ ഷൗക്കത്ത്

    നിലമ്പൂര്‍: നിലമ്പൂരില്‍ എം. സ്വരാജിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതുമുതല്‍ ചരിത്രത്തിലില്ലാത്ത ആവേശമാണ് ജനങ്ങള്‍ക്കെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. യുഡിഎഫിനുള്ളില്‍ സംഘടര്‍ഷം തുടരുകയാണ്. പി.വി. അന്‍വറിനെ ഇപ്പോഴും നേതൃത്വത്തിനു തള്ളാന്‍ കഴിഞ്ഞിട്ടില്ല. എം. സ്വരാജ് കക്ഷിരാഷ്ട്രീയത്തിന് അതീതനായ പ്രഗത്ഭനായ നേതാവാണ്. ഏറ്റവും ശ്രദ്ധേയനായ രാഷ്ട്രീയനേതൃത്വം എന്ന നിലയില്‍ സ്വരാജിന് ജനം അംഗീകാരം നല്‍കിവരുന്നു. സ്ഥാനാര്‍ഥി നിര്‍ണയംമുതല്‍ നിലമ്പൂരിന് പുറത്തും ഈ ആവേശം കാണാന്‍ കഴിയുന്നുണ്ട്. യുഡിഎഫിന്റെ ഗതികേട് കേരളം കണ്ടുകൊണ്ടിരിക്കുകയാണ്. പ്രത്യേക വിഭാഗമായി നാമനിര്‍ദേശ പത്രിക നല്‍കിയതിനുശേഷവും അന്‍വറുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തുന്നുണ്ടെന്ന ധ്വനിയാണ് കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിക്കുന്നത്. യുഡിഎഫ് നേതൃത്വത്തിനും സ്ഥാനാര്‍ഥിക്കുമെതിരായി രൂക്ഷമായ വിമര്‍ശനമുന്നയിച്ച അന്‍വറിനെ തള്ളാന്‍ കോണ്‍ഗ്രസിനാകുന്നില്ല. ദയനീയമാണ് യുഡിഎഫിന്റെ അവസ്ഥ. അന്‍വറിന്റെ പേരില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ സംഘര്‍ഷമാണ്. കോണ്‍ഗ്രസിനകത്ത് ഓരോ വിഭാഗക്കാര്‍ക്കിടയിലും സംഘര്‍ഷമാണ്. ഇതു പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട് റിയാസ് ഫണ്ട് പിരിച്ചെന്ന പിവി അന്‍വറിന്റെ ആരോപണത്തിനും അദ്ദേഹം മറുപടി…

    Read More »
  • നിര്‍ണായക കൂടിക്കാഴ്ചകള്‍ക്ക് മുഖ്യമന്ത്രി ഡല്‍ഹിക്ക്; നിതിന്‍ ഗഡ്കരിയും റെയില്‍വേ മന്ത്രിയുമായും ചര്‍ച്ച; സില്‍വര്‍ ലൈന്‍ അനുമതിക്ക് നീക്കം; ഇ. ശ്രീധരന്‍ മുന്നോട്ടു വച്ച പദ്ധതി മുന്നോട്ടു വയ്ക്കും; ഭൂമി ഏറ്റെടുക്കലിന്റെ തോത് കുറയ്ക്കും

    ഡല്‍ഹി: കേന്ദ്രമന്ത്രിമാരുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകള്‍ അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും. സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ചര്‍ച്ചകളാണ് നടക്കുക. നാളെ കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി, മറ്റന്നാള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെയും കാണും. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫീസില്‍ നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ആദ്യത്തെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ശ്രമം. അതിനായുള്ള ചര്‍ച്ചകളാണ് നാളെ റെയില്‍വെ മന്ത്രിയുമായി നടത്തുകയെന്ന് അറിയുന്നു. പദ്ധതിക്ക് കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അനുമതി മുഖ്യമന്ത്രി വീണ്ടും തേടും. സില്‍വര്‍ ലൈനിന് ബദലായി ഇ ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിക്കാണ് മുഖ്യമന്ത്രി അനുമതി തേടാന്‍ ശ്രമിക്കുന്നത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് കെ റെയിലും റെയില്‍വെ മന്ത്രാലയവും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ നേരത്തെ ഉടക്കിപ്പിരിഞ്ഞ പശ്ചാത്തലത്തില്‍ കൂടിയാണ് മുഖ്യമന്ത്രിയുടെ പുതിയ…

    Read More »
  • നിലമ്പൂരില്‍ യുഡിഎഫില്‍ കല്ലുകടി; തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ പങ്കെടുക്കാതെ പാണക്കാട് കുടുംബം; പകരം ആളെ വിടുന്ന പതിവു തെറ്റിച്ചു; ജില്ലയിലുണ്ടായിട്ടും എത്താതെ അബ്ബാസലി തങ്ങള്‍; ആര്യാടന്‍ ഷൗക്കത്ത് തോല്‍പ്പിച്ചെന്ന് ആരോപണം ഉയര്‍ത്തിയ വി.വി. പ്രകാശിന്റെ വീട്ടിലെത്തി അന്‍വറിന്റെ അപ്രതീക്ഷിത നീക്കം

    നിലമ്പൂര്‍: യുഡിഎഫ് നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ കല്ലുകടിയായി പാണക്കാട് കുടുംബത്തിന്റെ അസാന്നിധ്യം. കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്ത കണ്‍വന്‍ഷനില്‍ മുസ്ലിം ലീഗിനെ നയിക്കുന്ന പാണക്കാടു കുടുംബത്തില്‍നിന്ന് ഒരാള്‍ പോലും പങ്കെടുത്തില്ല. സാദിഖ് അലി ശിഹാബ് തങ്ങള്‍ ഹജ്ജിനു പോയെന്ന വിശദീകരണം എത്തിയെങ്കിലും ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത അബ്ബാസലി തങ്ങളും മുനവറലി തങ്ങളും യുഡിഎഫിന്റെ വേദിയില്‍ എത്തിയില്ല. സാധാരണ ഗതിയില്‍ എന്തെങ്കിലും അസൗകര്യങ്ങളുണ്ടെങ്കില്‍ പകരം ആളെ അയയ്ക്കാറുണ്ട് പാണക്കാട് കുടുംബം. ഇക്കുറി അതുമുണ്ടായില്ല എന്നതു ശ്രദ്ധേയമാണ്. അതേസമയം, പത്രിസ സമര്‍പ്പണത്തിനുശേഷം പി.വി. അന്‍വര്‍ പോയതു കഴിഞ്ഞവട്ടം യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച വി.വി. പ്രകാശിന്റെ വീട്ടിലേക്കാണ് എന്നതും ശ്രദ്ധേയമാണ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിക്കുന്ന ചര്‍ച്ചകള്‍ നടക്കുമ്പോള്‍തന്നെ വി.വി. പ്രകാശിന്റെ മകള്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ചര്‍ച്ചയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്നു മലപ്പുറം ഡിസിസി അധ്യക്ഷന്‍ കൂടിയായിരുന്ന വി.വി. പ്രകാശ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ടുദിവസം ബാക്കിനില്‍ക്കെയായിരുന്നു വി.വി. പ്രകാശ്…

    Read More »
  • തിരക്കുകള്‍ മാറ്റിവച്ച് പിണറായി വിജയന്‍ എം. സ്വരാജിനുവേണ്ടി വീണ്ടും നിലമ്പൂരിലേക്ക്; അഭിമാന പോരാട്ടമായി കണ്ട് സിപിഎം; ഷൗക്കത്തിന്റെ പ്രചാരണത്തിന് കെ.സി. വേണുഗോപാല്‍; അന്‍വറും ഇന്നുമുതല്‍ സജീവം; സജീവ പ്രചാരണ ചൂടിലേക്ക് മണ്ഡലം

    നിലമ്പൂര്‍: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടുമെത്തും. ഈ മാസം 13,14,15 തീയതികളിലാണ് മുഖ്യമന്ത്രി മണ്ഡലത്തിലെത്തുക. ഏഴു പഞ്ചായത്തുകളിലെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. സ്വരാജ് ക്ലീന്‍ ഇമേജുള്ള സ്ഥാനാര്‍ഥിയാണെന്നും ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് വോട്ടുചോദിക്കാമെന്നും നിലമ്പൂരിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പറഞ്ഞിരുന്നു. നിലമ്പൂരിലൂടെ സര്‍ക്കാരിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും എല്‍ഡിഎഫ് അഴിമതി സംസ്‌കാരം വളര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എം. സ്വരാജ് ഇന്ന് നാമനിര്‍ദേശ പത്രിക നല്‍കും. സിപിഎം നിലമ്പൂര്‍ ഏരിയ കമ്മറ്റി ഓഫിസില്‍നിന്ന് കാല്‍ നടയായാകും സ്വരാജ് പത്രിക സമര്‍പ്പണത്തിനെത്തുക. ദേശീയ, സംസ്ഥാന, പ്രാദേശിക നേതാക്കള്‍ സ്വരാജിനെ അനുഗമിക്കും. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പ് ഉണ്ടായത് തന്നെ അന്‍വറിന്റെ വഞ്ചനയാണെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. അന്‍വറുമായി ഒരു ബന്ധവുമില്ലെന്നും നിലവില്‍ നിലമ്പൂരിലെ സാഹചര്യം ഇടതുമുന്നണിക്ക് അനുകൂലമാണെന്നും എല്‍ഡിഎഫ് കണ്‍വീനല്‍ ടി.പി. രാമകൃഷ്ണനും പ്രതികരിച്ചിരുന്നു. അന്‍വറുമായി ഒരു ചങ്ങാത്തവും വേണ്ടെന്നാണ് പ്രാദേശിക നേതാക്കള്‍ക്ക് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം.…

    Read More »
Back to top button
error: