politics
-
അൻവറിനെ വേഷം മാറി കാണാൻ പോയത് മറ്റേതെങ്കിലും തരത്തിൽ സഹായിക്കാൻ ആണോ? പരാജയ ഭീതിയിൽ യുഡിഎഫ് എന്ത് ഗതികെട്ട പണിയും ചെയ്യും, രാഹുൽ- അൻവർ കൂടിക്കാഴ്ചയെ പരിഹസിച്ച് വി കെ സനോജ്
തിരുവനന്തപുരം: അർധരാത്രിയിൽ രാഹുൽ മാങ്കൂട്ടത്തിൽ അൻവറുമായി നടത്തിയ കൂടിക്കാഴ്ചയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. പരാജയഭീതി കാരണം സതീശന്റെ ശിഷ്യൻ അൻവറിന്റെ കാല് പിടിക്കാൻ പോയെന്നായിരുന്നു സനോജിന്റെ പരിഹാസം. നിഗൂഢ യാത്ര എന്തിനെന്നു യുഡിഎഫ് വെളിപ്പെടുത്തണമെന്നും സനോജ് ആവശ്യപ്പെട്ടു. സാമ്പത്തികമായി തകർന്നെന്ന് പറഞ്ഞ അൻവറിനെ വേഷം മാറി പോയത് മറ്റേതെങ്കിലും തരത്തിൽ സഹായിക്കാൻ ആണോ? പരാജയ ഭീതിയിൽ യുഡിഎഫ് ക്യാമ്പ് എന്ത് ഗതികെട്ട പണിയും ചെയ്യും.കൽ വെല്ലുവിളി പരിഹാസം, രാത്രിവേഷം മാറലും കാലുപിടിത്തവുമാണെന്ന് വി.കെ. സനോജ് ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം അർധരാത്രിയിൽ പി.വി. അൻവറിനെ ചെന്ന് കണ്ടത് മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ടല്ലെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. പിണറായിസത്തിനെതിരേ പോരാട്ടം പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ജയിക്കാന്‍ കഴിയുക യുഡിഎഫിനാണെന്നും അതിവൈകാരികമായി തീരുമാനങ്ങളെടുക്കരുതെന്ന് അന്‍വറിനോട് പറയാനായിരുന്നു പോയത് എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചത്. എന്നാൽ രാഹുലിൻറെ സന്ദർശനം യുഡിഎഫിനകത്ത് വലിയചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
Read More » -
അന്‍വര്‍ അടഞ്ഞ അധ്യായം, ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല, രാഹുല്‍ ചെയ്തത് തെറ്റെന്ന് വി ഡി സതീശന്‍
എറണാകുളം: പി വി അന്‍വറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ അര്‍ദ്ധരാത്രി വീട്ടില്‍ പോയി കണ്ടതിനെ പരസ്യമായി തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.ചര്‍ച്ച നടത്താന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല. അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണ്.രാഹുല്‍ ചെയ്തത് തെറ്റാണ്. വിശദീകരണമെന്നും ചോദിക്കില്ല. പക്ഷെ രാഹുലിനെ താന്‍ ശാസിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.സ്ഥാനാര്‍ത്ഥിയെ തള്ളിപറഞ്ഞ ഒരാളുമായി യുഡിഎഫ് ഒത്തുതീര്‍പ്പില്ല.യുഡിഎഫിന്‍റെ അഭിമാനം വിട്ടുകളഞ്ഞുള്ള ഒരു നടപടിക്കുമില്ലെന്നും സതീശന്‍ വ്യക്തമാക്കി. അൻവറിനോട് രണ്ടു കാര്യമാണ് യുഡിഎഫ് ആവശ്യപ്പെട്ടത്.തങ്ങളുടെ സ്ഥാനാർത്ഥിയെ അംഗീകരിക്കണം. എങ്കിൽ തങ്ങൾക്കൊപ്പം വരാം. യുഡിഎഫിൽ നിന്നും ഒരാൾ പോലും പ്രകോപിപ്പിക്കുന്ന ഒരു വർത്തമാനവും പറഞ്ഞിട്ടില്ല. മത്സരിക്കേണ്ടത് അവനവന്‍റെ ഇഷ്ടം. നിലമ്പൂരിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിലാണ്. സർക്കാരിന്‍റ 9 വർഷത്തെ പ്രവർത്തനങ്ങളെ തെരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
Read More » -
നിലമ്പൂർ പോരാട്ടത്തിലേക്ക് ബിജെപിയും, കോൺഗ്രസ് മുൻ നേതാവ് അഡ്വ. മോഹൻ ജോർജ് മത്സരിക്കും
നിലമ്പൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അഡ്വ. മോഹൻ ജോർജ് ബിജെപി സ്ഥാനാർഥി. കേരളാ കോൺഗ്രസ് മുൻ നേതാവായ ഇദ്ദേഹം നിലമ്പൂർ സ്വദേശിയാണ്. നാമ നിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതിക്ക് തൊട്ടുതലേന്ന് ബിജെപിയും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി.നേരത്തെ, നിലമ്പൂരിൽ മത്സരിക്കേണ്ട ആവശ്യമില്ല എന്ന തരത്തിൽ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചിരുന്നു. ഇതിൽ പാർട്ടിക്കുള്ളിൽ തന്നെ വിമർശനങ്ങളും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് നാമനിർദേശ പത്രിക നൽകേണ്ട അവസാന തീയതി. കഴിഞ്ഞ 47 വർഷമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നയാളാണ് താനെന്ന് മോഹൻ ജോർജ് പ്രതികരിച്ചു. സ്ഥാനാർഥിയാകുന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് അഭിപ്രായം ചോദിച്ചത്. ഞാൻ കുഴപ്പമില്ലെന്ന് പറഞ്ഞു. മാധ്യമങ്ങളിലൂടെയാണ് സ്ഥാനാർഥിത്വത്തെക്കുറിച്ച് അറിയുന്നത്. ബിജെപി നല്ല മുന്നേറ്റം നടത്തുമെന്ന് മോഹൻ ജോർജ് പറഞ്ഞു. സൗഹൃദ ബന്ധങ്ങളാണ് ബിജെപിയിലേക്ക് എത്തിച്ചതെന്നും മോഹൻ ജോർജ് കൂട്ടിച്ചേർത്തു. മാണിവിഭാഗത്തിലായിരുന്നു തുടങ്ങിയത്. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. കേരളാ കോൺഗ്രസിന് മലപ്പുറത്ത്…
Read More » -
പിണറായിസത്തെ തോല്പിക്കാൻ ഒന്നിച്ചു നിൽക്കണം, ലക്ഷ്യത്തിൽ പിന്മാറരുത്, പിവി അന്‍വറുമായി നടത്തിയ കൂടിക്കാഴ്ച വിവരം പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍
നിലമ്പൂര്‍: പിവി അന്‍വറെ അര്‍ദ്ധരാത്രിയില്‍ പോയി കണ്ടതില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. പിണറായിസത്തിനെതിരായ ലക്ഷ്യം മാറരുത്, വൈകാരിക തീരുമാനം എടുക്കരുതെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പിണറായിസത്തിന്‍റെ തിക്തഫലം അനുഭവിച്ച ഒരാള്‍ ആ ട്രാക്കില്‍ നിന്ന് മാറരുതെന്ന് പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ അനുമതിയോടെ അല്ല അന്‍വറെ കണ്ടത്.അനുനയ ചര്‍ച്ചയല്ല നടത്തിയതല്ല . മുന്നണിയിലെടുക്കുന്നത് സംബന്ധിച്ചോ അന്‍വറിന്‍റെ ഉപാധികളെക്കുറിച്ചോ ചര്‍ച്ച ചെയ്തില്ലെന്നും രാഹുല്‍ വിശദമാക്കി. ഇന്നലെ രാത്രിയാണ് രാഹുൽ അന്‍വറിന്‍റെ ഒതായിയിലെ വീട്ടിൽ എത്തിയത്.യുഡിഎഫിലേക്ക് ഇല്ലെന്ന് അൻവർ വ്യക്തമാക്കിയശേഷം ആദ്യമായാണ് കോൺഗ്രസ് നേതാവ് നേരിട്ട് അന്‍വറിനെ കാണാന്‍ എത്തിയത്.സിപിഎമ്മിനെ തോൽപ്പിക്കാനുള്ള അവസരം നഷ്ടപെടുത്തരുതെന്ന് രാഹുൽ അന്‍വറിനോട് പറഞ്ഞു. പിണറായിസത്തെ തോല്പിക്കാൻ ഒന്നിച്ചു നിൽക്കണം എന്നും രാഹുൽ ആവശ്യപ്പെട്ടു.വിശ്വാസലംഘകരുമായി ഇനി ബന്ധം ഇല്ലെന്ന് അൻവർ വ്യക്തമാക്കി.നേരത്തെ കെപിസിസിയുടെ മൂന്ന് അംഗ സംഘം അൻവറിനെ വീട്ടിൽ എത്തി കണ്ടിരുന്നു.അൻവർ മത്സര സാധ്യത വ്യക്തമാക്കിയതിന് ശേഷം ആണ് രാഹുലിന്‍റെ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്
Read More » -
നിലമ്പൂർ തിരഞ്ഞെടുപ്പ് ഗോദയിലേക്ക് പിവി അന്‍വറും, അനുമതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്, നാമനിര്‍ദേശ പത്രികാ സമർപ്പണം നാളെ
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പി.വി. അന്‍വര്‍ മത്സരിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം അനുമതി നല്‍കി. പാര്‍ട്ടി ചിഹ്നവും അനുവദിച്ചു.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് ഞായറാഴ്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. തിങ്കളാഴ്ച പി.വി. അന്‍വര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. മുന്‍ എംഎല്‍എമാര്‍ വീണ്ടും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ നിയമസഭ സെക്രട്ടേറിയറ്റില്‍നിന്ന് വാങ്ങേണ്ട ബാധ്യതരഹിതാ സര്‍ട്ടിഫിക്കറ്റും അന്‍വര്‍ വാങ്ങിയതായാണ് വിവരം.അതിനിടെ, തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍നിന്നുള്ള ആദ്യസംഘം ഞായറാഴ്ച കേരളത്തിലെത്തും. കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് തൃണമൂല്‍ സംഘം വരുന്നത്. തൃണമൂലിന്റെ രാജ്യസഭാംഗമായ ഡെറിക് ഒബ്രിയേനാണ് പാര്‍ട്ടിയുടെ കേരളത്തിന്റെ ചുമതല. ഇദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ പി.വി. അന്‍വറിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഞായറാഴ്ച പി.വി. അൻവറിൻ്റെ വീട്ടിൽ തൃണമൂൽ നേതാക്കളുടെ യോഗവും വിളിച്ചുചേർത്തിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നായിരുന്നു കഴിഞ്ഞദിവസം പി.വി. അന്‍വര്‍ പറഞ്ഞിരുന്നത്. മത്സരിക്കാനുള്ള പണം കൈയില്‍ ഇല്ലെന്നും യുഡിഎഫിലേക്കില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അതിനിടെ, ശനിയാഴ്ച രാത്രി പാലക്കാട് എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ പി.വി. അന്‍വറിനെ…
Read More » -
ഇടതുപക്ഷ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു; നിലമ്പൂരില്‍ പോരിന് എം. സ്വരാജ്; പി.വി. അന്‍വര്‍ ഇടതുപക്ഷത്തെ വഞ്ചിച്ച യൂദാസ് എന്ന് എം.വി. ഗോവിന്ദന്‍; കടുത്ത മത്സരത്തിന് വഴിതുറന്ന് സ്ഥാനാര്‍ഥിത്വം
തൃശൂര്‍: നിലമ്പൂരില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം. സ്വരാജ്. സ്ഥാനാര്‍ഥി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുമെന്നു നേതാക്കള്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഔദ്യോഗിക പ്രഖ്യാപനവും എത്തിയത്. നേരത്തേ, എം. സ്വരാജിനുവേണ്ടി എടക്കര, നിലമ്പൂര്‍ ഏരിയ കമ്മിറ്റികള്‍ രംഗത്തുവന്നിരുന്നു. പാര്‍ട്ടി അണികളും സ്വരാജിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യം ഉന്നയിച്ചു. ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്തുമെന്നും ഇടതു മുന്നണി വിജയിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. ഏറ്റവും പ്രമുഖനായ സ്ഥാനാര്‍ഥി മത്സരിക്കുകയെന്നതാണ് എല്‍ഡിഎഫ് തീരുമാനം. അന്‍വര്‍ ഇടതുപക്ഷത്തെ ഒറ്റുകൊടുത്ത യൂദാസാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പുള്ള പോരാട്ടമായതിനാല്‍ ശക്തനായ നേതാവിനെതന്നെ ഇറക്കുകയെന്ന തീരുമാനത്തിലേക്ക് സിപിഎം എത്തുകയായിരുന്നു. നിലമ്പൂരില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ മാസങ്ങളായി ഏകോപ്പിപ്പിക്കുന്നത് എം. സ്വരാജാണ്. അദ്ദേഹത്തിന്റെ സ്വന്തം നാടുകൂടിയായതിനാല്‍ മുന്‍തൂക്കം ലഭിക്കുമെന്നും കണക്കുകൂട്ടുന്നു. 2016ല്‍ കെ. ബാബുവിനെ പരാജയപ്പെടുത്തി നിയമസഭയില്‍ എത്തിയ സ്വരാജ്, 2021ല്‍ പരാജയപ്പെട്ടു. എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തിയ സ്വരാജ് എസ്എഫ്‌ഐ മലപ്പുറം ജില്ലാ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും…
Read More » -
‘നാലു ജില്ലകളില്‍ ഏഴുവട്ടം മത്സരിച്ചു തോറ്റു വഴിയാധാരമായ റെക്കോഡ് 21 വര്‍ഷമായിട്ടും ആരും തകര്‍ത്തിട്ടില്ല; മന്ത്രിയായിരിക്കുമ്പോള്‍ തോറ്റതിന്റെയും സ്വന്തം അച്ഛന്‍ വഞ്ചിച്ചെന്നു പറഞ്ഞ ആദ്യ നേതാവെന്ന ക്രെഡിറ്റും അങ്ങേയ്ക്കു മാത്രം’; കെ. മുരളീധരന്റെ പരിഹാസത്തിന് ചുട്ട മറുപടിയുമായി ഡോ. ജോ ജോസഫ്
കൊച്ചി: പരിഹാസ്യമായ പരാമര്‍ശങ്ങള്‍ നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനു ചുട്ട മറുപടിയുമായി തൃക്കാക്കരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ഡോ. ജോ ജോസഫ്. കേരളത്തിലെ നാല് ജില്ലകളിലായി പല പ്രാവശ്യം തോറ്റ് വഴിയാധാരമായി ചരിത്രം സൃഷ്ടിക്കാൻ മുരളീധരന് മാത്രമേ കഴിഞ്ഞിട്ടുള്ളെന്നും ഇത്രയും ഗതികേട് ഉണ്ടായ ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ വേറെ ഉണ്ടായിട്ടുണ്ടാകുമോയെന്നും ഡോ. ജോ ജോസഫ് ചോദിച്ചു. താൻ ഇനി വരില്ല എന്ന് പറഞ്ഞ് മുരളിമന്ദിരത്തെ മുരളീധരൻ വഴിയാധാരമാക്കിയെങ്കിലും അവിടത്തെ രണ്ട് കല്ലറകൾ വഴിയാധാരമാകില്ലെന്നും സംഘികൾ ചേർത്തുപിടിച്ചോളാം എന്ന് ഉറപ്പ് നൽകിയിട്ടുണ്ടെന്നും ജോ ജോസഫ് മറുപടി നൽകി. തൃക്കാക്കരയിൽ മത്സരിപ്പിച്ച് ഒരു ഡോക്ടറെ വഴിയാധാരമാക്കിയെന്നും തങ്ങളുടെ ഡോക്ടർമാരെ വഴിയാധാരമാക്കരുതെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് അഭ്യർഥിക്കണമെന്നുമായിരുന്നു മുരളീധരന്റെ പരാമർശം. എന്നാൽ വസ്തുതകളടക്കം വ്യക്തമാക്കിയാണ് ജോ ജോസഫ് മുരളീധരന്റെ വിഡ്ഢിത്തരത്തിന് മറുപടി നൽകിയത്. തിരഞ്ഞെടുപ്പ് തോൽവിയിലൂടെ മുരളീധരൻ അക്ഷരാർഥത്തിൽ വഴിയാധാരമായത് 7 തവണയാണെന്നും വടക്കാഞ്ചേരി ഉപതെരഞ്ഞെടുപ്പിൽ തോറ്റതിലൂടെ മുരളീധരൻ സൃഷ്ടിച്ച തോൽവികളുടെ റെക്കോർഡ് 21 വർഷത്തിനു…
Read More » -
അൻവറിനെ ഒരുമിച്ച് കൊണ്ടുപോകും, ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി നിൽക്കും, ഷൗക്കത്തിന്റെ വിജയം സുനിശ്ചിതമെന്ന് രമേശ് ചെന്നിത്തല
മലപ്പുറം: പി വി അൻവറിനെ കൂടെ നിര്‍ത്തുമെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല. കെസി വേണുഗോപാലുമായി അൻവര്‍ സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കെസി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറിയാണ്. കെസി വേണുഗോപാലും വിഡി സതീശനും കുഞ്ഞാലിക്കുട്ടിയും താനും അൻവര്‍ വിഷയമടക്കം പരസ്പരം സംസാരിച്ചിരുന്നു.അൻവറിനെയും ഒരുമിച്ച് കൊണ്ടുപോകണമെന്നാണ് എല്ലാവരുടെയും നിലപാട്. കാര്യങ്ങള്‍ സംസാരിച്ച് പരിഹരിക്കും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പരാജയപ്പെടുത്താൻ നിലമ്പൂരിൽ എല്ലാ നേതാക്കളും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും. വമ്പിച്ച ഭൂരിപക്ഷത്തോടെ ഷൗക്കത്തിനെ ജയിപ്പിക്കുമെന്ന് ഉറപ്പുണ്ട്. നിലമ്പൂരിൽ മണ്ഡലം കണ്‍വെൻഷനുകളിൽ പങ്കെടുക്കും.എല്ലാ പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഷൗക്കത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് നിലമ്പൂരിലുള്ളത്. ഉപതെരഞ്ഞെടുപ്പിന്‍റെ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനാണ്. മഴക്കാലമാണ് തെരഞ്ഞെടുപ്പ് വേണ്ടയെന്ന് വേണമെങ്കിൽ സര്‍ക്കാരിന് ആവശ്യപ്പെടമായിരുന്നല്ലോ. പരാജയഭീതികൊണ്ടാണ് എംവി ഗോവിന്ദന്‍റെ ഈ ജ്വൽപ്പനങ്ങളെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Read More » -
പക വീട്ടുമോ അന്‍വര്‍? ഷൗക്കത്തുമായി തീര്‍ക്കാനുള്ളത് വര്‍ഷങ്ങളുടെ കണക്ക്; അന്‍വര്‍ റീബില്‍ഡ് നിലമ്പൂര്‍ പദ്ധതിക്കു പിരിച്ച പണത്തിന്റെ കണക്കു ചോദിച്ചു രംഗത്തെത്തി; മലയോര ജനതയോടുള്ള ‘പ്രേമം’ തുറന്നുകാട്ടി; ആദിവാസികള്‍ നടത്തിയ സമരത്തെയും പിന്തുണച്ചു; വൈരാഗ്യത്തിന്റെ വഴി ഇങ്ങനെ
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ ആര്യാടന്‍ ഷൗത്തിനെതിരേ പി.വി. അന്‍വര്‍ രംഗത്തു വന്നതിനു പിന്നില്‍ ഇരുവര്‍ക്കുമിടയില്‍ വര്‍ഷങ്ങളായി തുടരുന്ന അകല്‍ച്ച. ആര്‍ക്കു ലഭിച്ചാലും അന്‍വറിന്റെ പിന്തുണ ഷൗക്കത്തിനു ലഭിക്കില്ല. ഇരുവരും തമ്മിലുള്ള ബദ്ധ ശത്രുതയ്ക്കു രാഷ്ട്രീയ കാരണങ്ങളാണുള്ളതെങ്കിലും അത് വ്യകതിപരമായ പ്രശ്‌നമെന്ന നിലയിലാണ് ഇരുവരും കാണുന്നത്. ആര്യാടന്‍ ഷൗക്കത്തിനെ പരാജയപ്പെടുത്തിയായിരുന്നു 2016ല്‍ അന്‍വര്‍ ആദ്യമായി നിയമസഭയിലെത്തിയത്. അന്‍വറിന്റെ പല പ്രവര്‍ത്തനങ്ങളെയും ഷൗക്കത്ത് നിയമപരമായി നേരിട്ടതോടെയാണു ശത്രുത വര്‍ധിച്ചത്. പല കോണ്‍ഗ്രസ് നേതാക്കളും അന്‍വറുമായി അടവുനയം സ്വീകരിച്ചപ്പോഴും ഷൗക്കത്ത് വഴങ്ങിയില്ല. 2019ലെ പ്രളയത്തില്‍ പാലവും വീടും നഷ്ടപ്പെട്ടു വനത്തിനുള്ളില്‍ ഒറ്റപ്പെട്ട 300 ആദിവാസി കുടുംബങ്ങളുടെ പുനരധിവാസത്തിനായി ആര്യാടന്‍ ഷൗക്കത്ത് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി നിയമപോരാട്ടവും നടത്തി. റീബില്‍ഡ് നിലമ്പൂരെന്ന പേരില്‍ പ്രളയ പുനരധിവാസത്തിന് അന്‍വര്‍ സ്വന്തം നിലയ്ക്കു ഫണ്ട് പിരിച്ചിട്ടും ദുരന്തബാധിതരെ സഹായിക്കാത്തതിനെതിരേ നടന്ന സമരത്തിനും ഷൗക്കത്ത് നേതൃത്വം നല്‍കി. ഭൂമിക്കായി നിലമ്പൂരില്‍ ആദിവാസികള്‍ നടത്തിയ സമരത്തിനും ഷൗക്കത്ത് പിന്തുണ…
Read More » -
ആരു ജയിച്ചാലും തിരിച്ചടി അന്‍വറിന്; ബിജെപിയും എസ്ഡിപിഐയും പിടിച്ച വോട്ടുകള്‍ നിര്‍ണായകം; കോണ്‍ഗ്രസ് ചേര്‍ത്തത് 8000 വോട്ടുകള്‍; മണ്ഡലത്തിലെ ചര്‍ച്ചകള്‍ സൂഷ്മമായി നിരീക്ഷിച്ച് എല്‍ഡിഎഫ്; നിലമ്പൂരില്‍ ഒറ്റയ്ക്കു മത്സരിച്ചാല്‍ അന്‍വറിനെ കാത്തിരിക്കുന്നത് നാണംകെട്ട തോല്‍വി
നിലമ്പൂര്‍: യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിനു പിന്നാലെ ആര്യാടന്‍ ഷൗക്കത്തിനെതിരേ പി.വി. അന്‍വര്‍ ലക്ഷ്യമിടുന്നത് എന്ത്? മൂന്നു പതിറ്റാണ്ടോളം ആര്യാടന്‍ മുഹമ്മദ് കുത്തകയാക്കിയ മണ്ഡലത്തിലാണ് മകന്‍ ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചാല്‍ ഏറ്റവും വലിയ തിരിച്ചടിയാകുക പി.വി. അന്‍വറിന്. അന്‍വര്‍ ഭാവിയിലും ജയിക്കാന്‍ സാധ്യതയുളള ഒരേയൊരു മണ്ഡലം കൈവിട്ടുകളയുന്നത് അന്‍വറിന്റെ രാഷ്ട്രീയ ജീവിതത്തിനും തീക്കളിയാകും. 1977ല്‍ നിലമ്പൂരില്‍നിന്നു നിയമസഭയിലെത്തിയ ആര്യാടന്‍ മുഹമ്മദിന് പിന്നീടു 2016ല്‍ ആണു കളം വിടുന്നത്. 2011ല്‍ വൈദ്യുതി വകുപ്പ് മന്ത്രിയായി. 2016ല്‍ സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു. ഇതിനുശേഷം മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ ഇറക്കാനായിരുന്നു നീക്കമെങ്കിലും പി.വി. അന്‍വറിനെ ഇറക്കി എല്‍ഡിഎഫ് മണ്ഡലം പിടിച്ചു. 2021ല്‍ 2700 വോട്ടുകള്‍ക്കു വീണ്ടും ജയിച്ചെങ്കിലും അന്‍വറിനെതിരേ മണ്ഡലത്തില്‍ ശക്തമായ എതിര്‍പ്പുമുണ്ട്. കഴിഞ്ഞ ഒമ്പതുവര്‍ഷത്തിനിടെയുള്ള നിലമ്പൂരിലെ വികസനം ചര്‍ച്ചയായാല്‍ അതില്‍ അന്‍വറും മറുപടി പറയേണ്ടിവരും. കാരണം, ഏതാനും മാസം മുമ്പുവരെ പിണറായി വിജയന്റെ ശക്തമായ വക്താവായിരുന്നു അന്‍വര്‍. അതിനാല്‍തന്നെ വികസനം മുടക്കുന്നത് എന്തെങ്കിലും അന്‍വറിന്റെ മണ്ഡലത്തില്‍…
Read More »