politics
-
‘ദേശീയ താത്പര്യങ്ങള്‍ക്ക് എതിരേ ചിന്തിക്കാന്‍ അണികളെ പ്രോത്സാഹിപ്പിക്കുന്നു; ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ നിരോധിക്കും’; ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍; അന്ന് വി.ഡി. സതീശന് എംഎല്‍എ; തെരഞ്ഞെടുപ്പു കാലത്ത് വിഴുങ്ങുന്ന നിലപാടുകള്‍
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതിനെതിരേ രണ്ടാം ദിവസവും വിവാദം കത്തിക്കാളുകയാണ്. മൗദൂദി ആശയങ്ങള്‍ പേറുന്ന തീവ്ര ഇസ്ലാമിക മതരാഷ്ട്രവാദികളാണെന്ന് ഇടതുപക്ഷം ആരോപിക്കുമ്പോള്‍, ഇടതുപക്ഷവും നേരത്തേ പിന്തുണ തേടിയെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രതിരോധിക്കുന്നത്. ഇതിനിടെ, ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടനയോട് അവഗണന കാണിക്കുന്നെന്നും ദേശീയ താത്പര്യങ്ങള്‍ക്കെതിരേ ചിന്തിക്കാന്‍ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടി ഇടതു നേതാക്കള്‍ രംഗത്തെത്തി. 2014 ജനുവരി 18ന് ആണ് ഉമ്മന്‍ചാണ്ടി (oommen chandy) സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. അബദ്ുള്‍ സമദ് എന്ന വ്യക്തിയുടെ പൊതുതാത്പര്യ ഹര്‍ജിക്കു മറുപടിയെന്നോണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം, സാമ്പത്തിക സ്രോതസ്, പ്രത്യയശാസ്ത്രം എന്നിവയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്കുമ്പോള് രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി. കെ.എം. മാണി നിയമമന്ത്രി. വി.ഡി. സതീശന് (v.d.satheeshan) അന്ന് എംഎല്‍എ ആയിരുന്നു. ALSO READ ‘ചാനല്‍ ചര്‍ച്ചകള്‍…
Read More » -
പോലീസ് സ്റ്റേഷനിലെ പിറന്നാള്‍ ആഘോഷം; സിഐക്കെതിരേ കടുത്ത നടപടി ഉണ്ടാകില്ല; ജാഗ്രത കുറവെന്ന് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട്; ‘സ്റ്റേഷനിലുള്ളില്‍ പിറന്നാള്‍ ആഘോഷിക്കുന്നത് തെറ്റായ കീഴ്വഴക്കം’
കൊടുവള്ളി സ്റ്റേഷനിലെ പിറന്നാളാഘോഷത്തില്‍ സിഐ കെ.പി.അഭിലാഷിനെതിരെ കടുത്ത നടപടിയുണ്ടായേക്കില്ല. അബദ്ധം പറ്റിയതാണെന്ന സിഐയുടെ വിശദീകരണം അംഗീകരിച്ച് ജാഗ്രതക്കുറവ് മാത്രമാണ് സംഭവിച്ചതെന്ന് വടകര റൂറല്‍ എസ്പി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിഐയുടെ പിറന്നാളിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനകത്ത് എത്തുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വിവാദമാകുകയായിരുന്നു. ഇന്‍സ്പെക്ടര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി താമരശ്ശേരി ഡിവൈഎസ്പിയും കണ്ടെത്തിയിരുന്നു. സ്റ്റേഷനകത്ത് പിറന്നാള്‍ ആഘോഷിക്കുന്നതിലൂടെ തെറ്റായ കീഴ്വഴക്കവും സന്ദേശവും നല്‍കുന്നുവെന്നും താമരശേരി റൂറല്‍ എസ്പിക്ക് നല്കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. അതേസമയം, സിഐ അഭിലാഷിന്റേത് ചട്ടവിരുദ്ധമായ നടപടിയാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. പരാതികള്‍ ഒത്തുതീര്‍പ്പാക്കി അഭിലാഷ് പണം വാങ്ങുന്നുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. മേയ് 30നായിരുന്നു കൊടുവള്ളി ഇന്‍സ്പെകടര്‍ കെപി അഭിലാഷിന്റെ പിറന്നാള്‍. അന്നേദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ഇന്‍സ്പെക്ടര്‍ക്ക് ഒരുക്കിയ സര്‍പ്രൈസ് ആയിരുന്നു കേക്ക് മുറിച്ചുള്ള പിറന്നാള്‍ ആഘോഷം. മണിക്കൂറുകള്‍ക്കുള്ളില്‍ പിറന്നാള്‍ ആഘോഷം റീലായി. അത് സ്റ്റാറ്റസുകളായി. ഇതോടെയാണ് ആഘോഷത്തിനെതിരെ…
Read More » -
വി.ഡി. സതീശന് പറയുന്നതില്‍ വാസ്തവം എന്ത്? ജമാ അത്തെ ഇസ്ലാമി മതരാഷ്ട്ര വാദത്തില്‍നിന്ന് വഴിമാറിയോ? നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ലഭിച്ചത് മൂവായിരം വോട്ടുകള്‍; മൗദൂദിയുടെ ഖുതുബാത്ത് എന്ന പുസ്തകത്തിലെ വരികളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച; ജമാഅത്ത് വിഷം സംഘി വിഷം പോലെ മാരകമെന്നും മുന്നറിയിപ്പ്
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണ യുഡിഎഫിനു പ്രഖ്യാപിച്ചത് വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കാണു തിരി കൊളുത്തിയത്. പുരോഗമനത്തിന്റെ മേല്‍മൂടിയണിഞ്ഞ ജമാഅത്തെ ഇസ്ലാമിയുമായി ഇടതുവലതു കക്ഷികളെല്ലാം മുമ്പും തെരഞ്ഞെടുപ്പു ധാരണകളില്‍ എത്തിയിരുന്നു. എന്നാല്‍, ഇവരുടെ പിന്തുണ ലഭിച്ചപ്പോഴൊക്കെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടതോടെ ഇടതുമുന്നണി പരസ്യ വിമര്‍ശനവുമായി രംഗത്തുവന്നു. ഇതു ജമാ അത്തെ നേതാക്കളെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ‘വര്‍ഗീയ വാദികള്‍ മനുഷ്യരല്ലെന്നും അവരുടെ വോട്ടു വേണ്ടെന്നും’ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജ് പ്രഖ്യാപിച്ചത് ജമാ അത്തെ ഇസ്ലാമിയെന്ന മതരാഷ്ട്രവാദ പ്രസ്ഥാനത്തിന്റെ നേതാക്കളിലാണ് മലപ്പുറത്തിന്റെ സാഹചര്യത്തില്‍ ചെന്നു കൊണ്ടത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പല്ലും നഖവും ഉപയോഗിച്ചു ജമാ അത്തിന്റെ പിന്തുണയെ ന്യായീകരിച്ചെങ്കിലും അതിലെ അപകടം തിരിച്ചറിഞ്ഞാണു ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തന്ത്രപരമായ നിലപാട് എടുത്തത്. യുഡിഎഫുമായി ജമാഅത്തെ നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും അവര്‍ നല്‍കുന്നത് തങ്ങള്‍ ആവശ്യപ്പെടാതുള്ള പിന്തുണയാണെന്നുമാണ് കുഞ്ഞാലിക്കുട്ടി ചാനലുകള്‍ക്കു മുന്നില്‍ വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പിന്റെ കളത്തില്‍ നില്ക്കുമ്പോള് ജമാഅത്തെയുടെ പിന്തുണ തെല്ലൊന്നുമല്ല…
Read More » -
അടുത്ത ബിജെപി ദേശീയ പ്രസിഡന്റ് ആര്? പ്രഖ്യാപനം ജൂണ്‍ 21നുശേഷം; ധര്‍മേന്ദ്ര പ്രധാനും ശിവരാജ് സിംഗ് ചൗഹാനും മനോഹര്‍ ലാല്‍ ഖട്ടറും സജീവ പരിഗണനയില്‍; 10 സംസ്ഥാന പ്രസിഡന്റുമാരെയും മാറ്റും; ജെ.പി. നദ്ദയുടെ ഭാവിയും ചര്‍ച്ചാ വിഷയം; നിര്‍ണായക സൂചന നല്കി ദേശീയ മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ പൊതുതെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ ബിജെപി അടുത്ത ദേശീയ പ്രസിഡന്റിനെ നിയമിക്കാനുള്ള നീക്കത്തിലേക്ക്. ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വന്നിട്ടില്ലെങ്കിലും ഈ മാസം പകുതിക്കുശേഷം ജെ.പി. നദ്ദയ്ക്കുശേഷം ആരെന്ന ചര്‍ച്ചകള്‍ ഉയരും. ബിജെപി മിക്ക സംസ്ഥാനങ്ങളിലും സംഘടനാ തിരഞ്ഞെടുപ്പ് ഇതിനകം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ 70 ജില്ലാ പ്രസിഡന്റുമാരെ അടുത്തിടെ നിയമിച്ചത് കേന്ദ്ര നേതൃത്വത്തില്‍നിന്ന് തീരുമാനം ഉടനുണ്ടാകുമെന്ന സൂചനകളാണു നല്‍കുന്നത്. നേരത്തേതന്നെ ഇക്കാര്യത്തില്‍ തീരുമാനമാകേണ്ടതാണെങ്കിലും പഹല്‍ഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നടപടികള്‍ അല്പം വൈകി. നടപടികള്‍ വേഗത്തിലാക്കാനുള്ള നീക്കങ്ങളാണ് അമിത് ഷാ, മോഡി എന്നിവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ദേശീയ മാധ്യമങ്ങള്‍ നല്കുന്ന സൂചനകള്‍ അനുസരിച്ചു മൂന്നു പേരുകളാണു ബിജെപി ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുള്ളത്. അനുഭവ സമ്പത്ത്, ജാതി, പ്രാദേശിക പ്രാധാന്യം എന്നിവയാണു പരിഗണിക്കുക. ഒഡീഷയില്‍ നിന്നുള്ള സ്വാധീനമുള്ള ഒബിസി നേതാവും ശക്തമായ സംഘടനാ ചരിത്രവുമുള്ള കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, മധ്യപ്രദേശിന്റെ ദീര്‍ഘകാല മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാന്, ഹരിയാന മുഖ്യമന്ത്രി സ്ഥാനത്തുനിന്ന്…
Read More » -
‘ജമാഅത്തെ ഇസ്ലാമിയും പിണറായിയും തമ്മില്‍ മുമ്പ് പരസ്യമായി ചര്‍ച്ച നടത്തി’: യുഡിഎഫിനു പിന്തുണ പ്രഖ്യാപിച്ചതിനെ ന്യായീകരിച്ച് വി.ഡി. സതീശന്; ‘പിന്തുണ സ്വീകരിക്കുന്നതില്‍ ഒരു തെറ്റുമില്ല, അവര്‍ മതരാഷ്ട്രവാദം ഉപേക്ഷിച്ചവര്‍’
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ യുഡിഎഫ് പിന്തുണയെക്കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പരാമർശത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിണറായിയും ജമാഅത്തെ ഇസ്ളാമിയും തമ്മിൽ മുമ്പ് പരസ്യമായി ചർച്ച നടത്തിയെന്ന് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സിപിഎം നേതാക്കളുടെ മുൻ പ്രസ്താവനകൾ ഉയർത്തിയാണ് പ്രതിപക്ഷ നേതാവിന്റെ മറുപടി. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്ന് വിഡി സതീശൻ രൂക്ഷഭാഷയിൽ വിമർശിച്ചു. മദനിയെ വർഗീയവാദി എന്ന് വിളിച്ചവർക്ക് പിഡിപി പിന്തുണയിൽ ഒരു കുഴപ്പവുമില്ല. സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണെന്നും സതീശൻ കുറ്റപ്പെടുത്തി. വെൽഫെയർ പാർട്ടിയുമായി യുഡിഎഫ് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.
Read More » -
ജമാ-അത്തെ ഇസ്ലാമിയുടെ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫ് അസോസിയേറ്റ് ഘടക കക്ഷി? തീവ്ര മുസ്ലിം സംഘടനയുടെ പിന്തുണ ആര്യാടന് ഷൗക്കത്തിന്; കാന്തപുരത്തിനും അനുഭാവ നിലപാട്; പിഡിപി പിന്തുണ ഇടതിന്; എല്‍ഡിഎഫിന്റെ പരമ്പരാഗത മുസ്ലിം വോട്ടുകളില്‍ വിള്ളല്‍; ക്രിസ്ത്യന്‍, ഹിന്ദു വോട്ടുകളും വിഘടിക്കും
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിനും പിഡിപി ഇടതുമുന്നണിക്കും പിന്തുണ പ്രഖ്യാപിച്ചു. മണ്ഡലത്തില്‍ നിര്‍ണായക വോട്ടുള്ള കാന്തപുരം എ.പി. വിഭാഗത്തിന്റെ മനസ് യു.ഡി.എഫിനൊപ്പം. മുന്‍കാലങ്ങളില്‍ എല്‍.ഡി.എഫിനൊപ്പമായിരുന്ന കാന്തപുരം വിഭാഗം ആര്യാടന് മുഹമ്മദിനോടുള്ള അടുപ്പവും സംസ്ഥാന സര്‍ക്കാരിന്റെ ചില പ്രവൃത്തികളിലെ അതൃപ്തിയും മൂലമാണു യു.ഡി.എഫ്. അനുകൂല നിലപാടെടുക്കുന്നത്. ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് കാന്തപുരം വിഭാഗത്തിന്റെ തീരുമാനം. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച നടന്ന സന്ദര്‍ഭത്തില്‍ കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ല്യാരെ യു.ഡി.എഫിലെ മുതിര്‍ന്ന നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു. ‘ആര്യാടന്റെ മകനെ തള്ളിക്കളയരുത്’ എന്ന ആവശ്യം അന്നത്തെ സൗഹൃദ സംഭാഷണത്തില്‍ അനൗപചാരികമായി ഉയര്‍ന്നുവന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. മുന്‍കാലങ്ങളില്‍ സമസ്ത-എ.പി-ഇ.കെ. വിഭാഗങ്ങള്‍ തര്‍ക്കമുണ്ടാകുമ്പോള്‍ ആര്യാടന് മുഹമ്മദ് അനുകൂല നിലപാടെടുത്തിരുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കുന്നതില്‍ സഹായം നല്‍കിയതുമാണ് എ.പി. വിഭാഗത്തിന്റെ, ആര്യാടന് ഷൗക്കത്ത് അനുകൂല നിലപാടിനു പിന്നില്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ പി.വി. അന്‍വറിനായിരുന്നു ഇവര്‍ പിന്തുണ നല്‍കിയിരുന്നത്. നിലവിലെ സാഹചര്യത്തില്‍ ഷൗക്കത്തിനാണു ഇവര്‍ പ്രധാന്യം നല്‍കുന്നത്. ഷൗക്കത്തില്‍നിന്നു പിന്തുണയും…
Read More » -
തരൂര്‍ മടങ്ങിയെത്തുന്നു; കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് ഊഹാപോഹം; ലക്ഷ്യം ഉപരാഷ്ട്രപതി പദം? തരൂരിന് എതിരായ നടപടിയില്‍ പാര്‍ട്ടിക്കും ആശയക്കുഴപ്പം; നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കഴിയുംവരെ പ്രതികരിച്ചേക്കില്ല; തരൂരിന്റെ മറുപടികള്‍ തിരിച്ചടിച്ചേക്കുമെന്നും ഭയം
തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ, ഓപറേഷന് സിന്ദൂര്‍ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശശി തരൂര്‍ എംപി ചൊവ്വാഴ്ച തിരിച്ചെത്തും. ഓപ്പറേഷന് സിന്ദൂറില്‍ ഉള്‍പ്പെടെ മോദിയേയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്ന തരൂരിനെതിരെ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും ആശയക്കുഴപ്പമുണ്ട്. അതിനിടെയാണ് തരൂരിന് ബിജെപി ഉന്നതസ്ഥാനം വാഗ്ദാനംചെയതിട്ടുണ്ടെന്ന വാര്‍ത്ത വരുന്നത്. ഇത് തരൂരോ കോണ്‍ഗ്രസോ നിഷേധിച്ചിട്ടുമില്ല. ഓപ്പറേഷന് സിന്ദൂര്‍ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നല്കിയ പട്ടികയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ലമെന്റിന്റെ വിദേശകാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിട്ടും തരൂരിനെ ഉള്‍പ്പെടുത്താതിരുന്നത് ഹൈക്കമാന്‍ഡിനുള്ള നീരസം കാരണമാണ്. നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ അത് ലംഘിച്ച് സ്വയം സ്ഥാനാര്‍ഥിയായതുമുതല്‍ തുടങ്ങുന്നു തരൂരിനോടുള്ള അകല്‍ച്ച. അന്ന് തരൂരിന് ലഭിച്ച വോട്ടുകള്‍ നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായതിനാല്‍ മാത്രമാണ് അദ്ദേഹത്തെ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്നിങ്ങോട്ട് പലകാര്യത്തിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിനു വിരുദ്ധമായിരുന്നു തരൂരിന്റെ വാക്കുകള്‍. കേരളത്തിലെ വ്യവസായ…
Read More » -
വഴിക്കടവിലെ വിദ്യാര്‍ഥി അനന്തുവിന്റെ മരണത്തിന് കാരണം ചില വ്യക്തികള്‍; വൈദ്യുതി കണക്ഷന് എടുത്തത് ശരിയായിട്ടല്ല; സംഭവം രാഷ്ട്രീയവത്കരിക്കാന്‍ ഇല്ലെന്നും കെ. മുരളീധരന്; എടുത്തുചാടി പ്രതിഷേധിച്ചതില്‍ വി.എസ്. ജോയിക്കും അതൃപ്തി
കോഴിക്കോട്: വഴിക്കടവില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി അനന്തുവിന്റെ മരണത്തിലേക്ക് നയിച്ച അപകടത്തിന് കാരണക്കാര്‍ ചില വ്യക്തികളാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്. വൈദ്യുതി കണക്ഷനെടുത്തത് ശരിയായിട്ടല്ല. ഈ സംഭവത്തെ രാഷ്ട്രീയവത്കരിക്കാനില്ല. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. വഴിക്കടവില്‍ അപകടം നടന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡില്ലായിരുന്നു. നിലമ്പൂരില്‍ മാത്രമല്ല, മറ്റെല്ലായിടത്തും ഇത്തരം പ്രശ്നങ്ങളുണ്ട്. പ്രശ്നം പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും പരസ്പരം ആരോപണം നടത്തുകയാണ്. പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ദില്ലിയില്‍ പോയിട്ടും ഒന്നും നടന്നില്ല. രാഷ്ട്രീയം നോക്കാതെ പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കണം. എന്നാല്‍ വനം മന്ത്രി എകെ ശശീന്ദ്രന് പക്വതയില്ലാതെ പെരുമാറുകയാണ്. സംസ്ഥാനം എല്ലാം കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവക്കുന്നു. വ്യക്തികള്‍ നടത്തുന്ന ശ്രമമാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നത്. വനം മന്ത്രിയുടെ പ്രസ്താവന തരംതാണത്. കുഞ്ഞിന്റെ ജീവന് നഷ്ടപ്പെട്ടതിന്റെ പ്രതിഷേധമാണ് ഇന്നലെ നിലമ്പൂര്‍ ആശുപത്രിക്ക് മുന്നില്‍ കണ്ടത്. അല്ലാതെ സംഭവത്തെ യുഡിഎഫ് ഒരിക്കലും രാഷ്ട്രീയവത്കരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മലപ്പുറം ഡിസിസി…
Read More » -
നിലമ്പൂരില്‍ സകല മര്യാദകളും ലംഘിക്കുന്നോ? പന്നിക്കെണിയില്‍ പെട്ട് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനെതിരേ സോഷ്യല്‍ മീഡിയ; ജ്യോതികുമാര്‍ ചാമക്കാല മുക്കിയ സെല്‍ഫി പോസ്റ്റ് പൊക്കി; അന്‍വര്‍ മുതല്‍ പെന്ഷന് ആരോപണങ്ങള്‍വരെ കോണ്‍ഗ്രസിന് തൊട്ടതെല്ലാം പൊള്ളി; മാധ്യമ പ്രവര്‍ത്തകനും കൈയേറ്റം; പിടിയിലായത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെന്നും ആരോപണം
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പിന്റെ ചൂടില്‍ കൈയില്‍ കിട്ടുന്നതെല്ലാം വിവാദമാക്കുന്ന യുഡിഎഫിനെതിരേ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം. പന്നിക്കെണിയില്‍നിന്നു ഷോക്കേറ്റു വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ശനിയാഴ്ച രാത്രി യുഡിഎഫ് വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ പ്രതികരണമാണ് വിവാദമായത്. പന്തുകളി കഴിഞ്ഞു മീന്‍ പിടിക്കാന്‍ പോയ കുട്ടികളാണ് അവിചാരിതമായി അപകടത്തില്‍പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനു നാട്ടുകാരടക്കം രംഗത്തെത്തി. കെണിവച്ചയാളെ പിന്നാലെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വസ്തുതകള്‍ ഇതാണെങ്കിലും രാഷ്ട്രീയ മുതലെടുപ്പു നടത്തിയുള്ള പ്രസ്താവനകളാണ് സോഷ്യല്‍ മീഡിയയില്‍ തിരിച്ചടിയാകുന്നത്. അപകടമല്ലേ എന്നു മാധ്യമ പ്രവര്‍ത്തകര്‍ ആവര്‍ത്തിച്ചു ചോദിക്കുമ്പോള്‍ തട്ടിക്കയറുകയാണ് ജ്യോതികുമാര്‍ ചാമക്കാല ചെയ്തത്. പ്രകടനത്തിനു പിന്നാലെ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം ചിരിച്ചുകളിച്ച് സംസാരിക്കുന്നതിന്റെ എടുത്ത സെല്‍ഫി ഫേസ്ബുക്കില്‍ ഇട്ടതും വിവാദമായി. ഇതിനെതിരേ രൂക്ഷമായ പരിഹാസം ഉയര്‍ന്നതോടെ പിന്‍വലിച്ചു. എന്നാല്‍, ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇടതു ഹാന്‍ഡിലുകളും കോണ്‍ഗ്രസുകാര്‍ക്കെതിരായ ആയുധമാക്കി ഇതുപയോഗിക്കുന്നുണ്ട്. നിലമ്പൂരില്‍ എല്‍ഡിഎഫ് സ്ഥനാര്‍ഥിയായി എം. സ്വരാജ് എത്തിയതിനു പിന്നാലെ നിരവധി ആരോപണങ്ങളാണ് യുഡിഎഫ്…
Read More »
