അമ്മ ആര്‍എസ്എസിനു വാഗ്ദാനം ചെയ്ത ഭൂമി ഇനി ഉമ്മന്‍ചാണ്ടി ട്രസ്റ്റിന്; രാഷ്ട്രീയ നിലപാടിലെ മാറ്റം പ്രവൃത്തിയിലും കാട്ടി സന്ദീപ് വാര്യര്‍; ചെത്തല്ലൂരിലെ വീടിനോട് ചേര്‍ന്ന ആറ് സെന്റ് കൈമാറും; പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങും

രാഷ്ട്രീയ നിലപാടുകളിലെ മാറ്റം പ്രവൃത്തികളിലൂടെയും വ്യക്തമാക്കി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആർ.എസ്.എസ് കാര്യാലയം നിർമ്മിക്കാൻ തന്റെ അമ്മ വാഗ്ദാനം ചെയ്തിരുന്ന ആറ് സെന്റ് ഭൂമി ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാറാൻ തീരുമാനിച്ചതായി സന്ദീപ് വാര്യർ അറിയിച്ചു. സ്വകാര്യ മാധ്യമത്തിനോടാണ് സന്ദീപിന്‍റെ വെളിപ്പെടുത്തല്‍. ചെത്തല്ലൂരിലെ വീടിനോട് ചേർന്നുള്ള ആറ് സെന്റ് സ്ഥലമാണ് കൈമാറുക.
ആർ.എസ്.എസ് കാര്യാലയം നിർമ്മിക്കാൻ തന്റെ അമ്മ വാഗ്ദാനം ചെയ്തിരുന്ന ആ സ്ഥലം ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാരാൻ തീരുമാനിച്ചു. അടുത്ത ദിവസം പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും സന്ദീപ് അറിയിച്ചു.

ആര്‍.എസ്.എസ് കാര്യാലയം പണിയുന്നതിനായാണ് സന്ദീപ് വാര്യരുടെ അമ്മ ഭൂമി വാഗ്ദാനം ചെയ്തത്. അമ്മ വാഗ്ദാനം ചെയ്ത ഭൂമി ഒപ്പിട്ടുനല്‍കാന്‍ താന്‍ തയാറാണെന്ന് ബിജെപി വിട്ട് േകാണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. അമ്മ മരിക്കുന്നതിന് മുന്‍പ് നല്‍കിയ വാക്കാണതെന്നും ആ വാക്കില്‍ നിന്നും താന്‍ ഒരിക്കലും പിന്മാറില്ല.അമ്മ മരിക്കുന്നതിന് മുന്നോടിയായി കൊടുത്ത വാക്കായതുകൊണ്ട് തന്നെ അതിന്റെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. അക്കാര്യങ്ങള്‍ ചെയ്യാന്‍ ഞാൻ തയാറാണ്. ഒരു വര്‍ഷം കാത്തിരിക്കും. അതിനുള്ളില്‍ ഭൂമി ഏറ്റെടുത്തില്ലെങ്കില്‍ സമൂഹത്തിന് നന്മ ചെയ്യാനാഗ്രഹിക്കുന്ന ഏതെങ്കിലും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി വിട്ടുനല്‍കും എന്നുമാണ് അന്ന് സന്ദീപ് പറഞ്ഞിരുന്നത്.
ഇപ്പോഴിതാ, ഭൂമി രജിസ്റ്റർ ചെയ്യാൻ ആർ.എസ്.എസ് വിമുഖത പ്രകടിപ്പിച്ചതോടെയാണ് ഉമ്മൻചാണ്ടി ട്രസ്റ്റിന് നൽകാൻ തീരുമാനിച്ചതെന്ന് സന്ദീപ് വാര്യർ വെളിപ്പെടുത്തി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി കെട്ടിടനിർമാണം തുടങ്ങുമെന്നാണ് ലഭ്യമാകുന്ന വിവരം.