Breaking NewsKeralaNEWSpolitics
നിലമ്പൂരിൽ വിജയമുറപ്പിക്കാൻ എൽഡിഎഫ്, ഏഴ് പഞ്ചായത്തുകളിൽ മുഖ്യമന്ത്രിയെത്തും

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന്റെ പ്രചരണത്തിനായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും മുഖ്യമന്ത്രിയെത്തും. ഏഴ് പഞ്ചായത്തുകളിലെയും എല്‍ഡിഎഫ് റാലികള്‍ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.13,14,15 തിയ്യതികളിലായാണ് റാലികള്‍ നടക്കുന്നത്. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നേരത്തെ മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്തത്.
13ന് വൈകുന്നേരം നാല് മണിക്ക് ചുങ്കത്തറയിലും അഞ്ച് മണിക്ക് മൂത്തേടത്തും റാലി നടക്കും. 14ന് വൈകീട്ട് നാല് മണിക്ക് വഴിക്കടവിലും അഞ്ച് മണിക്ക് എടക്കരയിലും റാലി നടക്കും. 15ന് രാവിലെ 9 മണിക്ക് പോത്തുകല്ലിലും വൈകിട്ട് നാല് മണിക്ക് കരുളായിയിലും അഞ്ച് മണിക്ക് അമരമ്പലത്തും റാലികള്‍ നടക്കും. ഈ റാലികളെല്ലാം മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.