politics

  • ശക്തമായ ഭരണവിരുദ്ധ തരംഗം? കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ കൂടുതല്‍പേര്‍ ഇഷ്ടപ്പെടുന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്; എക്‌സില്‍ പങ്കിട്ട പോസ്റ്റിനു പിന്നാലെ ചൂടന്‍ ചര്‍ച്ച; വി.ഡി. സതീശന് തരൂരിന്റെ പകുതി പിന്തുണമാത്രം; പിണറായിയേക്കാള്‍ താത്പര്യം ശൈലജ ടീച്ചറിനോടെന്നും സര്‍വേ

    തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ കോണ്‍ഗ്രസിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന ശശി തരൂര്‍ ലക്ഷ്യമിടുന്നതു മുഖ്യമന്ത്രി പദമോ? സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഷെയര്‍ ചെയ്ത സര്‍വേ ഫലമാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചയക്ക് ഇടയാക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ തരൂരിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നെന്ന സര്‍വേഫലമാണ് അദ്ദേഹം എക്‌സില്‍ പങ്കുവച്ചത്. സ്വകര്യ ഗവേഷണ സ്ഥാപനം നടത്തിയ ‘കേരള വോട്ട് വൈബ് സര്‍വേ 2026’ല്‍ മുഖ്യമന്ത്രി പദത്തില്‍ തരൂരിന് മുന്‍തൂക്കം നല്‍കുന്ന സര്‍വേ ഫലമാണുള്ളത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. സര്‍വേ പ്രകാരം തരൂരിനെ 28.3 ശതമാനം പേരാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് 15.4 ശതമാനം പേര്‍ പിന്തുണക്കുന്നു. യു.ഡി.എഫില്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായും സര്‍വേ പറയുന്നു. @shashtharoor emerges as the best bet for…

    Read More »
  • രഹസ്യങ്ങള്‍ കൈമാറിയതിന് തെളിവില്ലെന്ന് ഹരിയാന പോലീസ് പറയുമ്പോഴും അവര്‍ ‘ചാരവനിത’യാകുന്നത് എന്തുകൊണ്ട്? മാധ്യമ പ്രവര്‍ത്തകന്‍ മന്‍ദീപ് പുനിയ പിന്തുണയുമായി രംഗത്ത്; ആദ്യദിനം ചോദ്യം ചെയ്തു വിട്ടയച്ചെന്ന് പിതാവ്; ജ്യോതി മല്‍ഹോത്രയുടെ അറസ്റ്റില്‍ ഇപ്പോഴും പുകമറ

    ന്യൂഡല്‍ഹി: ‘ട്രാവല്‍ വിത്ത് ജോ’ എന്ന യൂട്യൂബ് ചാനലില്‍ ജ്യോതി റാണി സ്വയം വിശേഷിപ്പിക്കുന്നത് ‘നൊമാഡിക്ക് ലിയോ ഗേള്‍’ എന്നാണ്. ‘വാണ്ടറര്‍ ഹരിയാന്‍വി-പഞ്ചാബി’ എന്നും ‘മോഡേണ്‍ ഗേള്‍ വിത്ത് ഓള്‍ ഫാഷന്‍ ഐഡിയാസ്’ എന്നും ചില വീഡിയോകളില്‍ പറയുന്നു. എന്നാല്‍, ചാരവൃത്തി ആരോപിച്ചു ഹിസാര്‍ പോലീസ് അറസ്റ്റ് ചെയ്ത യുവതിയെന്നാണു ദേശീയതലത്തില്‍ ഇവര്‍ അറിയപ്പെടുന്നത്. മുപ്പത്തിനാലുകാരിയായ ട്രാവല്‍ വ്‌ളോഗര്‍ ജ്യോതിയുടെ ചാനലില്‍ 480 വീഡിയോകളും 3.97 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരുമുണ്ട്. കേരളത്തിലെ ആലപ്പുഴയിലടക്കം അവര്‍ സഞ്ചരിച്ചു. നാട്ടുകാരുമായി ഇടപഴകുന്നതും ഹോട്ടലുകളിലെ ഭക്ഷണങ്ങള്‍ ശിപാര്‍ശ ചെയ്യുന്നതും കാണാം. കേരളത്തിലെ ടൂറിസം പ്രൊമോട്ട് ചെയ്യുന്നതിന് ഇവരെ ക്ഷണിച്ചിരുന്നെന്നു പോലും വിവരങ്ങളുണ്ട്. ഇന്തോനേഷ്യ, ഭൂട്ടാന്‍, ചൈന, പാകിസ്ഥാന്‍ എന്നിവയുള്‍പ്പെടെ മറ്റ് രാജ്യങ്ങളിലും അവരുടെ ചില വീഡിയോകള്‍ ചിത്രീകരിച്ചിട്ടുണ്ട്. എന്നാല്‍, ഹരിയാനയിലെ ഹിസാര്‍ ജില്ലയില്‍ ജ്യോതി ഇതുവരെ നയിച്ച സാഹസിക യാത്രകര്‍ക്കു കാണികള്‍ കുറവാണ്. അവരുടെ പ്രശസ്തിയെക്കുറിച്ചും നാട്ടുകാര്‍ക്കു കാര്യമായ വിവരമില്ല. ജ്യോതി തന്റെ അച്ഛന്‍ ഹരീഷ് കുമാറിനും…

    Read More »
  • ബംഗ്ലാദേശിനെ താലിബാനു കീഴിലുള്ള അഫ്ഗാനെ പോലെയാക്കും; ഇറാനും മാതൃക: ശരിയത്ത് നിയമം നടപ്പാക്കും; ഹിന്ദുക്കള്‍ക്ക് അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യും: പ്രഖ്യാപനവുമായി ജമാഅത്ത് ചാര്‍ മൊനായ്; ജനാധിപത്യത്തില്‍നിന്ന് മതരാഷ്ട്രത്തിലേക്കുള്ള മാറ്റമെന്നു വിമര്‍ശിച്ച് അവാമി ലീഗ്

    ധാക്ക: ബംഗ്ലദേശിനെ പൂര്‍ണമായും ശരീഅത്ത് നിയമത്തിന് കീഴില്‍ കൊണ്ടുവരുമെന്ന് തീവ്ര ഇസ്‌ലാമിക ഗ്രൂപ്പായ ജമാ അത്ത് ചാര്‍ മൊനായ്. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനെപ്പോലെ ബംഗ്ലദേശിനെ മാറ്റുമെന്നും അതാണ് ലക്ഷ്യമെന്നും തിക്കാന ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചാര്‍ മൊനായ് പീര്‍ മുഫ്തി സയീദ് മുഹമ്മദ് ഫൈസുല്‍ കരീം പറഞ്ഞു. തിരഞ്ഞെടുപ്പിലൂടെയാണ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതെങ്കില്‍ ശരീ അത്ത് നിയമം രാജ്യത്ത് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശരിയത്ത് നിയമത്തിനു വിരുദ്ധമല്ലാത്ത ‘നല്ലതെല്ലാം’ ലോകത്തുനിന്നു സ്വീകരിക്കും. ഇറാന്റെ മാതൃകയും പരിഗണിക്കും. ഇസ്‌ലാമിക് മൂവ്‌മെന്റ് ബംഗ്ലദേശ് അധികാരത്തിലെത്തിയാല്‍ രാജ്യത്തെ ഹിന്ദുക്കള്‍ക്കായി ശരീഅത്ത് നിയമങ്ങളില്‍ അവകാശങ്ങള്‍ വ്യവസ്ഥ ചെയ്യുമെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ക്ഷേമം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിനും വിദ്യാഭ്യാസം തുടരുന്നതിനും സ്ഥാപനങ്ങളും സംരംഭങ്ങളും നടത്തുന്നതിനും വിലക്കുണ്ട്. ബംഗ്ലദേശിനെ പതിറ്റാണ്ടുകള്‍ പിന്നോട്ടടിക്കുന്ന നീക്കമാണ് മത സംഘടന പ്രഖ്യാപിച്ചിരിക്കുന്നതെന്നും ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിന് ഭീഷണി ഉയര്‍ത്തുകയാണെന്നും അവാമി ലീഗ് ആരോപിച്ചു. മുഹമ്മദ് യൂനിസിന്റെ ഇടക്കാല…

    Read More »
  • മസൂദ് അസര്‍ എവിടെ? മുംബൈ ഭീകരാക്രമണ കേസ് ആസൂത്രകന്‍ പാകിസ്താനില്‍ ഇല്ലെന്നു ബിലാവല്‍ ഭൂട്ടോ; ‘അയാളെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ല, അഫ്ഗാനിസ്ഥാനില്‍ എങ്കില്‍ ഒന്നും ചെയ്യാനില്ല; നാറ്റോ പരാജയപ്പെട്ട സ്ഥലത്ത് ഞങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയില്ല’

    ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനും ഐക്യരാഷ്ട്ര സഭയടക്കം ഭീകരവാദിയായി പ്രഖ്യാപിച്ച മസൂദ് അസര്‍ പാകിസ്താനില്‍ ഇല്ലെന്നു റിപ്പോര്‍ട്ട്. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ബിലാവല്‍ ഭൂട്ടോയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് മസൂദ് എവിടെയെന്ന ചോദ്യം ഉയരുന്നത്. ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) തലവനെ ഓപ്പറേഷന്‍ സിന്ദൂറിനിടെ ഇന്ത്യ ലക്ഷ്യമിട്ടിരുന്നെങ്കിലും ഇയാളെ പാര്‍പ്പിച്ചിരുന്നത് ജനവാസ മേഖലയിലായിരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മസൂദ് അസര്‍ ഇപ്പോള്‍ എവിടെയുണ്ടെന്നു പാകിസ്താന് അറിയില്ലെന്നായിരുന്നു ഭൂട്ടോയുടെ പ്രസ്താവന. ഇയാള്‍ അഫ്ഗാനിസ്താനിലുണ്ടെന്നാണു സൂചന. മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ ആസൂത്രകനെന്ന നിലയില്‍ കൈമാറണമെന്ന് ഇന്ത്യയുടെ നിരന്തര ആവശ്യങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് മസൂദിന്റെ അസാന്നിധ്യമെന്നതും ശ്രദ്ധേയമാണ്. ‘ഞങ്ങള്‍ക്ക് അദ്ദേഹത്തെ കണ്ടെത്താനോ അറസ്റ്റ് ചെയ്യാനോ കഴിഞ്ഞിട്ടില്ലെ’ന്നാണു അല്‍ജസീറയ്ക്കു നല്‍കിയ അഭിമുഖത്തില്‍ ഭൂട്ടോ പറയുന്നത്. അഫ്ഗാന്‍ ജിഹാദികളുമായുള്ള ബന്ധം കണക്കിലെടുക്കുമ്പോള്‍ അവിടെയുണ്ടാകുമെന്നാണു കരുതുന്നത്. പാകിസ്താനിലുണ്ടെന്ന് ഇന്ത്യ വിശ്വസനീയ തെളിവുകള്‍ നല്‍കിയാല്‍ മസൂദിനെ അറസ്റ്റ് ചെയ്യാന്‍ തയാറാണെന്നും ഭൂട്ടോ പറഞ്ഞു. മസൂദ് അസ്ഹര്‍ അഫ്ഗാനിസ്ഥാനിലാണെങ്കില്‍ പാകിസ്താന് ഒന്നും ചെയ്യാനില്ല. പാശ്ചാത്യലോകം…

    Read More »
  • പ്രളയ സമയത്ത് പ്രഖ്യാപിച്ചത് 1000 വീടുകള്‍; ഉരുള്‍ പൊട്ടിയപ്പോള്‍ 100; കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങള്‍ ആവിയായി; സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത് പണം കൊടുത്ത്; ലീഗടക്കം നിര്‍മാണത്തിലേക്ക് കടക്കുമ്പോള്‍ പണം ബാങ്കിലിട്ട് അടയിരുന്ന് യൂത്ത് കോണ്‍ഗ്രസ്; 88 ലക്ഷത്തിന് 30 വീടെന്നത് സ്വപ്‌നം മാത്രം

    കൊച്ചി: ചെറുസംഘടനകള്‍ പോലും ആക്രിവിറ്റും ബിരിയാണി ചലഞ്ച് നടത്തിയും കോടികള്‍ സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയിട്ടും യൂത്ത് കോണ്‍ഗ്രസിന് പിരിക്കാന്‍ കഴിഞ്ഞത് 88 ലക്ഷം രൂപമാത്രം. പ്രാദേശിക തലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ആഹ്വാനം പ്രവര്‍ത്തകര്‍ ഏറ്റെടുത്തില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. ലക്ഷക്കണക്കിന് അംഗങ്ങളുള്ള യൂത്ത് കോണ്‍ഗ്രസ് പത്തുരൂപവീതം നല്‍കിയിരുന്നെങ്കില്‍ ഇതില്‍കൂടുതല്‍ സംഭാവന ലഭിക്കുമെന്നാണ് മറ്റു യുവജന സംഘടനകളുടെ പരിഹാസം. ഇന്ത്യയില്‍ രണ്ടുകോടി അംഗങ്ങളുള്ള സംഘടയാണ് യൂത്ത് കോണ്‍ഗ്രസ് എന്ന് അവരുടെ വെബ്‌സൈറ്റ് അവകാശപ്പടുന്നു. അതിനിടെ യൂത്ത് കോണ്‍ഗ്രസ് കത്തു നല്‍കിയില്ലെന്നു വ്യക്തമാക്കി സര്‍ക്കാര്‍ വൃത്തങ്ങളും രംഗത്തെത്തി. ടൗണ്‍ഷിപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ടു ഭൂമിയേറ്റെടുക്കലില്‍ ഉണ്ടായ കേസുകളും കോടതി നടപടികളുമാണ് പദ്ധതി വൈകിപ്പിക്കുന്നത്. ഹാരിസണ്‍ നല്‍കിയ നഷ്ടപരിഹാര നടപടികളും മുന്നോട്ടുള്ള നീക്കുപോക്കിനെ ബാധിച്ചു. ഇതിനിടെ യൂത്ത് കോണ്‍ഗ്രസിനു ഭൂമി ഏറ്റെടുത്തു നല്‍കുകയെന്നതു പ്രായോഗികമല്ലെന്നും സര്‍ക്കാര്‍ പറയുന്നു. ഡിസംബര്‍ 30നും ജനുവരി നാലിനുമായി വീട് സ്‌പോണ്‍സര്‍ ചെയ്തവരുടെ യോഗം മുഖ്യമന്ത്രി വിളിച്ചെങ്കിലും യൂത്ത് കോണ്‍ഗ്രസ് പ്രതിനിധികള്‍ എത്തിയില്ല.…

    Read More »
  • ‘കമ്യൂണിസ്റ്റ് ഭ്രാന്തന്‍’; ഇന്ത്യന്‍ ചലച്ചിത്രകാരി മീരാ നായരുടെ മകനും ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനാര്‍ഥിയുമായ സോഹ്‌റന്‍ മംദാനിക്കെതിരേ അധിക്ഷേപം തുടര്‍ന്ന് ട്രംപ്; അറസ്റ്റ് ചെയ്യുമെന്നും ഭീഷണി; പിന്തുണയുമായി ഡെമോക്രാറ്റിക് നേതാക്കള്‍

    ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂയോര്‍ക്ക് മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സോഹ്‌റന്‍ മംദാനിക്കെതിരെ അധിക്ഷേപം തുടര്‍ന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മംദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷിക്കുമെന്ന സൂചനയുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി. ജനാധിപത്യത്തിനെതിരായ ആക്രമണമാണ് ട്രംപിന്റേതെന്ന് മംദാനി തിരിച്ചടിച്ചു. കമ്യൂണിസ്റ്റ് ഭ്രാന്തന്‍. യുഎസിലെ വലിയ സംസ്ഥാനങ്ങളിലൊന്നായ ന്യൂയോര്‍ക്കിന്റെ മേയര്‍ സ്ഥാനത്തേക്ക് മല്‍സരിക്കുന്ന എതിര്‍പാര്‍ട്ടി നേതാവിനെ യുഎസ് പ്രസിഡന്റ് ആക്ഷേപിച്ചത് ഇങ്ങനെയാണ്. രാജ്യത്തിന്റെ കുടിയേറ്റ നയത്തെ വെല്ലുവിളിച്ച് പ്രവര്‍ത്തിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സമൂഹമാധ്യമമായ ട്രൂത്തിലൂടെ അടുത്ത വെല്ലുവിളി. ന്യൂയോര്‍ക്കിനെ നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും എല്ലാ നിയന്ത്രണങ്ങളും കയ്യിലുണ്ടെന്നുമാണ് ട്രംപിന്റെ വാക്കുകള്‍. ന്യൂയോര്‍ക്കിനെ രക്ഷിക്കുമെന്നും അമേരിക്കയെ മഹത്തരമാക്കിയതുപോലെ ന്യൂയോര്‍ക്കിനേയുമാക്കുമെന്നും ട്രൂത്തില്‍ കുറിച്ചു. മംദാനി പൗരത്വം നേടിയത് നിയമവിരുദ്ധമാണെന്ന് പലരും പറയുന്നുണ്ടെന്നും ട്രംപ്. ഇന്തോ അമേരിക്കന്‍ വംശജനായ മംദാനി ജയിച്ചാല്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നും ട്രംപ് നേരത്തേ ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ഭീഷണി അംഗീകരിക്കില്ലെന്ന് പറഞ്ഞമംദാനി, ട്രംപിന്റെ വാക്കുകള്‍ ന്യൂയോര്‍ക്ക് നിവാസികള്‍ക്കുള്ള മുന്നറിയിപ്പാണെന്നും പ്രതികരിച്ചു. നിങ്ങള്‍ സംസാരിക്കാന്‍…

    Read More »
  • നിലമ്പൂരിലെ പരാജയം: കൃത്യമായി വിലയിരുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടിയെന്ന് മന്ത്രി പി. രാജീവ്; താളപ്പിഴകള്‍ ഉണ്ടായെന്ന് സെക്രട്ടേറിയറ്റിന്റെ സ്വയം വിമര്‍ശനം; എം.വി. ഗോവിന്ദനും അംഗങ്ങളുടെ ഒളിയമ്പ്

    തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം ശരിക്ക് വിലയിരുത്തിയില്ലെങ്കില്‍ വലിയ തിരിച്ചടിക്ക് സാധ്യതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മന്ത്രി പി. രാജീവ്. നിലമ്പൂര്‍ പരാജയം ചര്‍ച്ച ചെയ്യുന്ന സംസ്ഥാന സമിതിക്ക് മുന്നോടിയായുള്ള സെക്രട്ടറിയേറ്റ് യോഗത്തിലാണ് രാജീവ് ശരിയായ വിലയിരുത്തല്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിക്ക് നിലമ്പൂരില്‍ ചില താളപ്പിഴകള്‍ ഉണ്ടായി എന്നും സെക്രട്ടറിയേറ്റില്‍ സ്വയം വിമര്‍ശനം ഉയര്‍ന്നു. നിലമ്പൂരില്‍ യുഡിഎഫ് വിജയച്ചത് വര്‍ഗീയ കൂട്ടുകെട്ടിലാണ് എന്ന് പരസ്യമായി പറയുമ്പോഴും അകത്തുള്ള ചര്‍ച്ചകള്‍ ഗൗരവമേറിയതാണ്. പാര്‍ട്ടി വോട്ടുകളില്‍ ചോര്‍ച്ച ഉണ്ടായി എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തിയത്. സ്വരാജ് വ്യക്തിപരമായി പതിനായിരത്തിലധികം വോട്ട് നേടിയിട്ടുണ്ട് പ്രാദേശികവാദങ്ങളും തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ ഷൗക്കത്തിന് ഗുണമായിട്ടുണ്ട്. പതിവ് വിലിയിരുത്തല്‍ പോരാ, ഗൗരവമായ വിലയിരുത്തല്‍ വേണമെന്നാണ് പി രാജീവ് ആവശ്യപ്പെട്ടത്. വലിയ തിരിച്ചടി ഒഴിവാക്കാന്‍ ഉചിതമായ പരിശോധനയാണ് രാജീവ് നിര്‍ദേശിച്ചത്. സംഘടനപരമായി പാര്‍ട്ടിക്ക് ചില വീഴ്ചകള്‍ ഉണ്ടായി എന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ചര്‍ച്ച ഉയര്‍ന്നു. നിലമ്പൂരില്‍ കണക്ക്കൂട്ടലുകള്‍ തെറ്റിയെന്നാണ് വിലയിരുത്തലുണ്ടായിരിക്കുന്നത്. വര്‍ഗീയ ശക്തികളുമായി പാര്‍ട്ടിക്ക് ബന്ധമുണ്ടായിരന്നുവന്ന…

    Read More »
  • ചില കാര്യങ്ങള്‍ പറയാതെവയ്യ; ആരോപണങ്ങള്‍ക്ക് അക്കമിട്ടു മറുപടി പറഞ്ഞ് എം. സ്വരാജ്; ജമാഅത്തെ ഇസ്ലാമിയുടെ ചാനല്‍ നടത്തിയത് കള്ള പ്രചാരണം; ഇടതുപക്ഷത്തെ അനുകൂലിക്കുന്നവര്‍ക്ക് എതിരേ സംഘടിതമായ ആക്രമണമെന്നും സ്വരാജ്

    തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തനിക്കും ഇടതുപക്ഷത്തിനുമെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി എം സ്വരാജ്. സ്ഥാനാര്‍ഥിയായി വന്നതുമുതല്‍ തന്നെ പിന്തുണച്ചവരെ ഹീനമായി വേട്ടയാടി. ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ പേരില്‍ ഇങ്ങനെ ആക്രമിക്കപ്പെടുന്നത് നിശബ്ദമായി നേരിടേണ്ടതാണോ എന്നകാര്യം പരിശോധിക്കപ്പെടണമെന്ന് സ്വരാജ് പറഞ്ഞു. കേരളം ആദരവോടെ കാണുന്ന, 90 വയസായ നാടകപ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയെ ഇടതുപക്ഷത്തെ പിന്തുണച്ചതിന് ഹീനമായി വേട്ടയാടി. എഴുത്തുകാരി കെ.ആര്‍. മീരയും ഹരിത സാവിത്രിയും ആക്രമിക്കപ്പെട്ടു. അവരെ അശ്ലീലം പറഞ്ഞും അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നവമാധ്യമങ്ങളില്‍ അരങ്ങ് തകര്‍ത്തു. അധിക്ഷേപങ്ങള്‍ കേട്ടാല്‍ ഇവരൊക്കെ ഭയന്നുപോകും എന്ന് കരുതുന്നില്ല. എന്നാല്‍ സാംസ്‌കാരിക രംഗത്തുള്ള മറ്റുചിലര്‍ ഈ ആക്രമണത്തെ ശക്തിപ്പെടുത്തുംവിധം വലതുപക്ഷത്തിനനുകൂലമായി അഭിപ്രായപ്പെട്ടു. എഴുത്തുകാര്‍ കക്ഷിരാഷ്ട്രീയ നിലപാട് സ്വീകരിക്കരുത് എന്ന സിദ്ധാന്തമൊക്കെ അവര്‍ അവതരിപ്പിച്ചു. അക്കൂട്ടത്തില്‍പ്പെട്ട ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് നിലമ്പൂരില്‍ വന്നു. മറ്റൊരാള്‍ റോഡ്‌ഷോയിലും പങ്കെടുത്തു. പക്ഷേ അവര്‍ക്കൊന്നും ഇത്തരത്തിലുള്ള ആക്രമണം നേരിടേണ്ടിവന്നില്ല. യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്ന…

    Read More »
  • കര്‍ഷകരുടെ കൊലക്കളമായി മഹാരാഷ്ട്ര; ആറുമാസത്തിനിടെ ആത്മഹത്യ ചെയ്തത് 767 പേര്‍; നിയമസഭയില്‍ ബിജെപി മന്ത്രിയുടെ മറുപടി; 2024ല്‍ ആത്മഹത്യ ചെയ്തത് 2,635 പേര്‍; കൂടുതല്‍ പേര്‍ ജീവനൊടുക്കിയത് പടിഞ്ഞാറന്‍ വിദര്‍ഭ, മറാത്ത് വാഡ മേഖലകളില്‍

    വിദര്‍ഭ: കഴിഞ്ഞ ആറുമാസത്തിനിടെ മഹാരാഷ്ട്രയില്‍ 767 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കര്‍ഷക ആത്മഹത്യകളെ കുറിച്ച് നിയമസഭാ കൗണ്‍സിലിലെ ചോദ്യത്തിന് സംസ്ഥാന ദുരിതാശ്വാസ പുനരധിവാസ മന്ത്രി മകരന്ദ് പാട്ടീല്‍ സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്ക്. ഈ ആത്മഹത്യാ സംഭവങ്ങളില്‍ 373 കുടുംബങ്ങള്‍ സാമ്പത്തിക നഷ്ടപരിഹാരത്തിന് അര്‍ഹരായിരുന്നു. ഇവയില്‍ 200 പേരുടെ കുടുംബങ്ങളെ സഹായത്തിന് അയോഗ്യരാണെന്ന് പ്രഖ്യാപിച്ച് സര്‍ക്കാര്‍ പുറത്ത് നിര്‍ത്തി. 194 കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നെന്നും മന്ത്രി പാട്ടീല്‍ പറഞ്ഞു. അര്‍ഹരായ 327 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നല്‍കിയിട്ടുണ്ടെന്നും ബാക്കിയുള്ള കേസുകളില്‍ നഷ്ടപരിഹാര പ്രക്രിയ പൂര്‍ത്തിയാക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പ്രതിപക്ഷ ബഹളത്തിനിടെ അവകാശപ്പെട്ടു. പെരുകുന്ന ആത്മഹത്യകള്‍ 2024 ല്‍ മഹാരാഷ്ട്രയില്‍ 2,635 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്നു. 2023 ല്‍ 2,851 പേരും ജീവനൊടുക്കി. 2001 മുതല്‍ മഹാരാഷ്ട്രയില്‍ 39,825 കര്‍ഷക ആത്മഹത്യകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ നിയമസഭയിലെ കണക്കുകള്‍ക്ക് തുടര്‍ച്ചയായി ശേഖരിച്ച്…

    Read More »
  • നിലമ്പൂരല്ല കേരളം; 2026ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ യുഡിഎഫിനു മുസ്ലിം വോട്ടുകള്‍ പോര; കോലീബി മുതല്‍ കു-കു-കു മുന്നണിവരെയുള്ള ആരോപണം തിരിച്ചടിച്ചത് കോണ്‍ഗ്രസിനെ; ജമാഅത്തിന്റെ രഹസ്യ അജന്‍ഡയില്‍ വീണ് മുസ്ലിം ലീഗും; തിരുത്തയില്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ധ്രുവീകരണം

    തിരുവനന്തപുരം: നിലമ്പൂര്‍ തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ഉണര്‍വിലാണു കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ്. കേരളത്തിന് പുതിയൊരു ക്യാപ്റ്റനെയും ലഭിച്ചു- വി.ഡി. സതീശന്‍. നിര്‍ണായക തെരഞ്ഞെടുപ്പില്‍ വിജയം നേടിയതില്‍ മാധ്യമങ്ങളുടെ പ്രശംസയും സതീശന് ആവോളം ലഭിച്ചു. തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതല്‍ അദ്ദേഹം സ്വീകരിച്ച കര്‍ക്കശ നിലപാടുകളും മുസ്ലിം വോട്ടര്‍മാരെ കൂടെനിര്‍ത്തുന്നതിനുള്ള തന്ത്രങ്ങളും മുസ്ലിംലീഗ് ഇറങ്ങി പണിയെടുത്തതും പരമ്പരാഗതമായ യുഡിഎഫ് മണ്ഡലത്തിലെ വോട്ടിംഗിലും പ്രതിഫലിച്ചു. തെരഞ്ഞെടുപ്പു ഫലംവന്ന ജൂണ്‍ 23ന് എറണാകുളത്തെ ഡിസിസി ഓഫീസില്‍നിന്നാണു സതീശന്‍ നടപടികള്‍ വീക്ഷിച്ചത്. ഫലം വന്നതിനു പിന്നാലെ ഹൈബി ഈഡന്‍ അടക്കം എംപിമാരും നേതാക്കളും സതീശനെ അകമഴിഞ്ഞു പ്രശംസിച്ചു രംഗത്തുവന്നു. മുന്‍ നിലമ്പൂര്‍ എംഎല്‍എയായ പി.വി. അന്‍വറിന്റെ ആജ്ഞകള്‍ക്കു വഴങ്ങാതെയും അദ്ദേഹം മത്സരത്തിനു വന്നിട്ടും വിജയം ഉറപ്പാക്കിയ സതീശനോടുള്ള നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വിധി വന്ന ജൂണ്‍ 23 ന്, എറണാകുളത്തെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി (ഡിസിസി) ഓഫീസില്‍ നിന്ന് സതീശന്‍ നടപടികള്‍ വീക്ഷിച്ചു. യു ഡി എഫ്…

    Read More »
Back to top button
error: