politics

  • വിവാദങ്ങള്‍ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലം; പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിന്? കേരളം ആരോഗ്യ രംഗത്ത് മുന്നില്‍, ആ കരുത്ത് തകര്‍ക്കരുത്: വീണാ ജോര്‍ജിന് പിന്തുണയുമായി ലത്തീന്‍ സഭ

    കോട്ടയം: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന് പിന്തുണയുമായി ലത്തീന്‍ സഭ. നിലവിലെ വിവാദങ്ങളില്‍ മന്ത്രിയുടെ രാജി വയ്‌ക്കേണ്ടതില്ലായെന്ന് ലത്തീന്‍ സഭയുടെ മുഖപത്രമായ ജീവനാദത്തില്‍ ലേഖനം. അപകടം നടന്ന് അരമണിക്കൂറിനുള്ളില്‍ മന്ത്രി സ്ഥലത്തെത്തിയത് കാണാതെ പോകരുതെന്ന് ലേഖനത്തില്‍ ലത്തീന്‍ രൂപതാ വക്താവ് ഫാ. സേവ്യര്‍ കുടിയാംശേരി വ്യക്തമാക്കി. പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് ലേഖനത്തില്‍ ചോദിക്കുന്നു. ഇത് വിവാദങ്ങള്‍ വേവിച്ചു കഞ്ഞി കുടിക്കുന്ന കാലമാണെന്ന് പരാമര്‍ശം. മന്ത്രി അവസരത്തിനൊത്ത പക്വത കാട്ടിയില്ല, അതിന് രാജി വേണ്ടതില്ലെന്നും പരാമര്‍ശം. ആരോഗ്യ രംഗത്ത് കേരളം മുന്നിലാണ്. ആ കരുത്ത് തകര്‍ക്കരുതെന്നും ലത്തീന്‍ രൂപതാ വക്താവ് ലേഖനത്തില്‍ പറയുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിന് പിന്നാലെ മന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്തിയിരുന്നു. മന്ത്രി രാജി വെക്കണമെന്ന ആവശ്യം അനാവശ്യമാണെന്നാണ് ലത്തീന്‍ സഭയുടെ ലേഖനത്തില്‍ വ്യക്തമാക്കുന്നത്. രാജി ആവശ്യപ്പെടാനുള്ള വിഷയമായി ഇത് മാറുന്നില്ലെന്നും ലേഖനത്തില്‍ പറയുന്നു. ഇതിനപ്പുറം…

    Read More »
  • എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെനിര്‍ത്തുന്നു; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ടിവിയിലും; താന്‍ പറഞ്ഞതു കേട്ടിരുന്നെങ്കില്‍ പത്തനംതിട്ടയില്‍ അഞ്ച് സീറ്റ് കിട്ടുമായിരുന്നു; പി.ജെ. കുര്യന്‍

    തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിനെ വിമര്‍ശിച്ചും എസ്എഫ്‌ഐയെ പുകഴ്ത്തിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ. കുര്യന്‍. സര്‍വകലാശാല സമരങ്ങളില്‍ ഉള്‍പ്പെടെ എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ കാണാമെന്നും വിമര്‍ശനം. താന്‍ പറഞ്ഞത് കേള്‍ക്കാതിരുന്നതിനാല്‍ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി. ഒരു മണ്ഡലത്തില്‍ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാന്‍ കഴിഞ്ഞില്ലെങ്കില്‍ കാര്യമില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉള്‍പ്പെടെ വേദിയിലിരുത്തിയായിരുന്നു കുര്യന്റെ വിമര്‍ശനം. എതിര്‍ പ്രചാരണങ്ങള്‍ക്കിടയിലും സിപിഎം സംഘടന സംവിധാനം ശക്തമാണ്.കഴിഞ്ഞ തവണ താന്‍ പറഞ്ഞത് കെട്ടിരുന്നെങ്കില്‍ പത്തനംതിട്ട ജില്ലയില്‍ മൂന്ന് നിയമസഭ സീറ്റുകളില്‍ യുഡിഎഫ് ജയിക്കുമായിരുന്നു. ജില്ലയില്‍ ആരോടും ആലോചിക്കാതെ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയെന്നും പിജെ കുര്യന്‍ കുറ്റപ്പെടുത്തി. അടൂര്‍ പ്രകാശ് ഉള്‍പ്പടെ അന്നത്തെ കെപിസിസി നേതൃത്വം തന്റെ നിര്‍ദേശം അംഗീകരിച്ചില്ലെന്ന് പിജെ കുര്യന്‍ പറഞ്ഞു. ഇത്തവണ സ്ഥാനാര്‍ത്ഥിയെ അടിച്ചേല്‍പിച്ചാല്‍ അപകടം ഉണ്ടാകും. കെപിസിസി അധ്യക്ഷന്‍, യുഡിഎഫ് കണ്‍വീനര്‍ എന്നിവരെ…

    Read More »
  • കേരള സര്‍വകലാശാലയില്‍ ഫയല്‍നീക്കം പൂര്‍ണമായി നിയന്ത്രിച്ചു രജിസ്ട്രാര്‍; ഡിജിറ്റല്‍ ഫയലിംഗ് കണ്‍ട്രോള്‍ വേണമെന്ന മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദേശം തള്ളി സോഫ്റ്റ്‌വേര്‍ കമ്പനി; മിനി കാപ്പനെതിരേ നടപടി ഭയന്ന് സിന്‍ഡിക്കേറ്റ് യോഗം വിളിക്കാതെ വിസി

    തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഭരണ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. വിസി മോഹനന്‍ കുന്നുമ്മലിന്റെ നിര്‍ദ്ദേശം തള്ളി ഫയല്‍ നീക്കം പൂര്‍ണമായും നിയന്ത്രിച്ച് രജിസ്ട്രാര്‍ കെ.എസ് അനില്‍കുമാറും സംഘവും. ഡിജിറ്റല്‍ ഫയലിംങ് നിയന്ത്രണം തനിക്ക് വേണമെന്ന വി.സിയുടെ ആവശ്യം സോഫ്റ്റ്വെയര്‍ സര്‍വീസ് നല്‍കുന്ന കമ്പനിയും തള്ളി. അഡ്മിന്‍ അധികാരം നല്‍കിയ നോഡല്‍ ഓഫീസര്‍മാരെ പിന്‍വലിക്കണമെന്ന നിര്‍ദേശവും സ്വകാര്യ സര്‍വീസ് പ്രൊവൈഡര്‍ അംഗീകരിച്ചില്ല. സൂപ്പര്‍ അഡ്മിന്‍ ആക്‌സസ് വി.സിക്ക് മാത്രം ആക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും വിസിക്ക് സര്‍വകലാശാലയുമായി കരാര്‍ ഇല്ലെന്നായിരുന്നു സോഫ്റ്റ്വെയര്‍ കമ്പനിയുടെ മറുപടി. കെല്‍ട്രോണ്‍ ആണ് സോഫ്റ്റ്വെയര്‍ കമ്പനിയെ കരാര്‍ ഏല്‍പ്പിച്ചത്. ഇതോടെ അനില്‍കുമാറില്‍ നിന്ന് ഫയല്‍ നീക്കം തടയാനുള്ള വിസിയുടെ ശ്രമം പരാജയപ്പെട്ടു. എന്നാല്‍ രജിസ്ട്രാര്‍ അനില്‍കുമാര്‍ അയക്കുന്ന എല്ലാ ഫയലുകളും വിസി തിരിച്ചയക്കുകയാണ്. കഴിഞ്ഞ ദിവസം വിസി ചുമതലപ്പെടുത്തിയ രജിസ്ട്രാറായ മിനി കാപ്പന് ഫയലുകള്‍ അയക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇത് നടപ്പിലായില്ല. പകരം കെ എസ് അനില്‍ കുമാറിന് തന്നെ ഫയലുകള്‍…

    Read More »
  • സംസ്ഥാന ബിജെപിയെ പൂര്‍ണമായും കൈപ്പിടിയിലാക്കി രാജീവ് ചന്ദ്രശേഖറിന്റെ ‘സര്‍ജിക്കല്‍ സ്‌ട്രൈക്ക്’; ശബ്ദമുയര്‍ത്താന്‍ പോലും ആളില്ലാതെ മുരളീധരന്‍- സുരേന്ദ്രന്‍ ദ്വന്ദം; ഒതുക്കിയവരെല്ലാം മുന്‍ നിരയില്‍; പൂര്‍ണ പിന്തുണയുമായി അമിത് ഷായും മോദിയും; ലക്ഷ്യം പെര്‍ഫോമന്‍സ് പൊളിറ്റിക്‌സ്

    തിരുവനന്തപുരം: നേതാക്കളുടെ തന്നിഷ്ടത്തിലും സാമ്പത്തിക ക്രമക്കേടുകളുടെ പേരിലൂം വലിയ ആരോപണങ്ങള്‍ നേരിട്ട ബിജെപിയെ വെട്ടിയൊതുക്കി ദേശീയ നേതൃത്വത്തിന്റെ അച്ചടക്ക ചട്ടക്കൂടിലേക്കു നയിക്കാന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന ബിജെപിയെ സ്വന്തം കൈപ്പിടിയിലാക്കുന്നതിനൊപ്പം ജനസ്വീകാര്യതയുള്ളവരെയും മിതവാദികളെയും മുന്‍നിരയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണ് രാജീവ് ഏറ്റെടുത്തിരിക്കുന്നത്. അവഗണിക്കപ്പെട്ടു കിടന്ന കൃഷ്ണദാസ് പക്ഷത്തെ പരിഗണിക്കുകയും മുരളീധര- സുരേന്ദ്രന്‍ പക്ഷത്തെ തെറിപ്പിക്കുകയും ചെയ്താണു പുതിയ സംസ്ഥാന ഭാരാവാഹി പട്ടിക പുറത്തുവിട്ടത്. വി. മുരളീധരനും കെ. സുരേന്ദ്രനും പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോയതുപോലെയാകില്ല തന്റെ പ്രവര്‍ത്തനമെന്നും രാജീവ് വ്യക്തമാക്കുകയാണ് ഈ നീക്കത്തിലൂടെ. പ്രഖ്യാപിച്ച നാല് ജനറല്‍ സെക്രട്ടറിമാരില്‍ ആരും വി മുരളീധരന്‍ പക്ഷക്കാരില്ല. എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവരാണ് ജന. സെക്രട്ടറിമാര്‍. എം.ടി. രമേശും, ശോഭാ സുരേന്ദ്രനും കടുത്ത സുരേന്ദ്രന്‍ വിരുദ്ധരാണ്. പത്ത് വൈസ് പ്രസിഡന്റുമാരില്‍ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥയായ ശ്രീലേഖയുമുണ്ട്. ഷോണ്‍ ജോര്‍ജ്, അഡ്വ വി. ഗോപാലകൃഷ്ണന്‍, കെ.കെ. അനീഷ് കുമാര്‍, കെ.എസ്. രാധാകൃഷ്ണന്‍,…

    Read More »
  • പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്ന് വോട്ടു ചോര്‍ന്നു; കോണ്‍ഗ്രസിന്റെയും വര്‍ഗീയ ശക്തികളുടെയും ഇടതുപക്ഷത്തിലെ സ്ത്രീ വോട്ടുകളും ബിജെപിക്കു ലഭിച്ചു; ഭരണ വിരുദ്ധ വികാരം തിരിച്ചടിയായി; രൂക്ഷ വിമര്‍ശനവുമായി സിപിഐ ജില്ല സമ്മേളന റിപ്പോര്‍ട്ട്

    തൃശൂര്‍: സുരേഷ് ഗോപി വിജയിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി കേന്ദ്രങ്ങളില്‍നിന്നു വോട്ട് ചോര്‍ന്നെന്നു സിപിഐ ജില്ല സമ്മേളന റിപ്പോര്‍ട്ട്. ഏറ്റവുമധികം സാധ്യത കല്‍പ്പിച്ച സ്ഥാനാര്‍ത്ഥി വി എസ് സുനില്‍കുമാര്‍ പരാജയപ്പെട്ടു. വര്‍ഗീയശക്തികളുടെ വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരായുള്ള ഭരണവിരുദ്ധ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. കോണ്‍ഗ്രസിന്റെ വോട്ട് വലിയ രീതിയില്‍ ചോര്‍ന്നത് ബിജെപിയുടെ വിജയത്തിന് സഹായിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ഡിഎഫിന്റെയും പാര്‍ട്ടിയുടെയും പ്രതീക്ഷകളെ തകിടം മറിച്ചാണ് തൃശൂരില്‍ വിഎസ് സുനില്‍ കുമാറിന്റെ തോല്‍വി. ന്യൂനപക്ഷ സമുദായങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായ നിലപാട് തിരഞ്ഞെടുപ്പില്‍ സ്വീകരിച്ചു. അഞ്ചുവര്‍ഷത്തോളം സുരേഷ് ഗോപിക്കായി ബിജെപി പ്രചാരണം നടത്തിയത് സോഷ്യല്‍ മീഡിയ പേജുകളും ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലുകളും വാടകയ്ക്ക് എടുത്താണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ഷേത്രങ്ങളിലും കോളനികളിലും ബിജെപി സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടുത്താന്‍ പ്രത്യേക പ്രവര്‍ത്തനം നടത്തി. ഇടതുപക്ഷത്തിന് സ്ഥിരമായി വോട്ട് ചെയ്തിരുന്ന സ്ത്രീകളുടെ യുവജനങ്ങളുടെയും വോട്ടുകള്‍ എന്‍ഡിഎക്ക് ലഭിച്ചുവെന്നും ജില്ലാ സമ്മേളന റിപ്പോര്‍ട്ട്. കരുവന്നൂര്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളിലെയും…

    Read More »
  • സുരേന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക; അതൃപ്തി പുകയുന്നു; അബ്ദുള്ളക്കുട്ടി പിന്നാലെ ഗ്രൂപ്പില്‍നിന്ന് ‘ലെഫ്റ്റ്’ അടിച്ച് പി.ആര്‍. ശിവശങ്കരന്‍; ആര്‍ക്കും പരാതിയില്ലെന്ന് എം.ടി. രമേശ്

    തിരുവനന്തപുരം: കെ.സുരേന്ദ്രന്‍- വി. മുരളീധരന്‍ പക്ഷത്തെ വെട്ടിനിരത്തി ബിജെപി സംസ്ഥാന ഭാരവാഹിപ്പട്ടിക പുറത്തിറക്കി. മുന്‍ ഡിജിപി ആര്‍.ശ്രീലേഖയും ഷോണ്‍ ജോര്‍ജും ഉള്‍പ്പെടെ 10 വൈസ് പ്രസിഡന്റുമാരുണ്ട്. എം.ടി.രമേശും ശോഭാ സുരേന്ദ്രനും എസ്.സുരേഷും അനൂപ് ആന്റണിയും ജനറല്‍ സെക്രട്ടറിമാര്‍. പട്ടികയില്‍ ആവശ്യമായ കൂടിയാലോചന നടന്നെന്നും ആര്‍ക്കും പരാതിയില്ലെന്നും എം.ടി.രമേശ് പ്രതികരിച്ചു. ആര്‍.ശ്രീലേഖയ്ക്കും ഷോണ്‍ ജോര്‍ജിനും പുറമേ ബി. ഗോപാലകൃഷ്ണന്‍, സി.കൃഷ്ണകുമാര്‍, കെ.എസ്.രാധാകൃഷ്ണന്‍, സി.സദാനന്ദന്‍, പി.സുധീര്‍, ഡോ.അബ്ദുല്‍സലാം, കെ.സോമന്‍, കെ.കെ.അനീഷ്‌കുമാര്‍ എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. അഡ്വ. ഇ.കൃഷ്ണദാസ് ട്രഷററായി. ഭാരവാഹിപ്പട്ടികയില്‍ ആര്‍ക്കും അതൃപ്തിയില്ലെന്നും, ഭാരവാഹികള്‍ മാത്രമല്ല പാര്‍ട്ടിയെന്നും ശോഭ സുരേന്ദ്രനും പ്രതികരിച്ചു. രാജീവ് ചന്ദ്രശേഖര്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ പുനസംഘടനയാണിത്. നേരത്തേ സംസ്ഥാന നേതൃത്വത്തില്‍ ജനറല്‍ സെക്രട്ടറിമാരുടെ എണ്ണത്തിലടക്കം മേധാവിത്വമുണ്ടായിരുന്ന കെ.സുരേന്ദ്രന്‍ വിഭാഗത്തിന് പുതിയ പട്ടിക കനത്ത തിരിച്ചടിയാണ്. എതിര്‍പക്ഷത്തെ പി.കെ.കൃഷ്ണദാസ് വിഭാഗത്തിന് നല്ല പരിഗണന ലഭിക്കുകയും ചെയ്തു. പുതിയ ഭാരവാഹിപ്പട്ടികയ്ക്ക് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറിയെന്നു സൂചന. ബിജെപി സംസ്ഥാന…

    Read More »
  • ‘യോഗ്യന്‍’ പ്രഖ്യാപനം സ്വന്തം നിലയ്‌ക്കോ? തരൂരിന് അനുകൂലമായ സര്‍വേ റിപ്പോര്‍ട്ട് വിവാദത്തില്‍; വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തത് മാര്‍ച്ചില്‍; തരൂരിന്റെ സ്വന്തം വെബ്‌സൈറ്റും ഇതേ കമ്പനി രജിസ്റ്റര്‍ ചെയ്തു കൊടുത്തു; വിവരങ്ങള്‍ പുറത്തുവിട്ട് എതിരാളികള്‍; സര്‍വേയും അടിമുടി ദുരൂഹം

    തിരുവനന്തപുരം: തരൂര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യനെന്നു ചൂണ്ടിക്കാട്ടി പുറത്തുവിട്ട സര്‍വേയ്ക്കു പിന്നില്‍ വിശ്വപൗരന്‍ തന്നെയോ? വോട്ട് വൈബ് എന്ന വെബ്‌സൈറ്റ് പുറത്തുവിട്ട സര്‍വേ വിവരം തരൂര്‍ തന്നെ എക്‌സില്‍ പങ്കിട്ടതോടെയാണു പുറം ലോകം അറിഞ്ഞത്. ഇതു വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും തുടക്കമിട്ടിരുന്നു. ഇപ്പോള്‍ വെബ്‌സൈറ്റിന്റെ ഡൊമെയ്ന്‍ (വിലാസം) രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് മാര്‍ച്ച് രണ്ടിനു മാത്രമാണെന്ന വിവരമാണ് എതിര്‍ വിഭാഗം പുറത്തുവിട്ടത്. 2014ല്‍ തരൂരിന്റെ വെബ്‌സൈറ്റ് രജിസ്ട്രാര്‍ ആയ എന്‍ഡ്യൂറന്‍സ് ടെക്‌നോളജി തന്നെയാണ് വോട്ട്‌വൈബും രജിസ്റ്റര്‍ ചെയ്തത്. സര്‍വേ എന്നു നടത്തി, ഏതു രീതിയില്‍ നടത്തി എന്നീ കാര്യങ്ങള്‍ ഇപ്പോഴും അജ്ഞാതമാണ്. ഓണ്‍ലൈന്‍ സര്‍വേയെന്നാണു പറയുന്നത്. ഇതിന്റെ സാമ്പിള്‍ സൈസ് (എത്രപേരുടെ അഭിപ്രായം തേടി) അടക്കമുള്ള വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. മുന്‍ യുഎന്‍ ഉദ്യോഗസ്ഥനായ ഇഡി മാത്യുവാണ് എക്‌സില്‍ വിവരം ആദ്യം പങ്കുവച്ചത്. ഇതു പിന്നീട് ശശി തരൂര്‍ ഷെയര്‍ ചെയ്യുകയായിരുന്നു. മാത്യു തരൂരിന്റെ മുന്‍ സഹ പ്രവര്‍ത്തകനാണ്. ഏതാനും മാസം മാത്രം മുമ്പ് രജിസ്റ്റര്‍…

    Read More »
  • സമരക്കാരെ പുച്ഛിച്ച ധനേഷിന് ജോലി കിട്ടിയത് എങ്ങനെയെന്ന് അറിയാമോ? സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്; ‘കസേരയില്‍ കയറിയിരുന്നാല്‍ വഴിമറക്കരുത്, സമര വിരോധികള്‍ ഓടി രക്ഷപ്പെടും’

    കോഴിക്കോട്: ബുധനാഴ്ച നടന്ന അഖിലേന്ത്യ പണിമുടക്കില്‍ മുക്കത്ത് എഇഒ ഓഫീസിലെത്തിയ സമരക്കാരെ നേരിട്ട ജീവനക്കാരന്‍ ധനേഷ് ശ്രീധറിന്റെ പ്രതികരണം സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു. ഓഫീസിലെത്തിയ സമരാനുകൂലികള്‍ ജോലി നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും കേട്ട ഭാവം നടിക്കാതെ ഫോണും നോക്കി ഇരുന്ന ധനേഷിനായിരുന്നു കഴിഞ്ഞ ദിവസം മുതല്‍ കയ്യടി. സമരത്തെ പുച്ഛിച്ചുള്ള ഈ ഉദ്യോഗസ്ഥന്റെ പ്രതികരണത്തെ വിമര്‍ശിക്കുന്ന കുറിപ്പുകളും സോഷ്യല്‍ മീഡിയയിലുണ്ട്. ഒരു വലിയ സമരത്തിന്റെ ബാക്കിപത്രമാണ് ഇദ്ദേഹത്തിന്റെ ജോലി എന്നാണ് അനൂപ് എന്‍.എ എന്ന അക്കൗണ്ടിലെ കുറിപ്പിലുള്ളത്. ഇന്നലെ മാധ്യമങ്ങളുടെ ഹീറോയും, അരാഷ്ട്രീയ പേജുകളുടെ സിംബലുമായി മാറിയ ഇദ്ദേഹത്തിന് ജോലി കിട്ടിയത് എങ്ങനെയാണെന്ന് അറിഞ്ഞാല്‍ സമരവിരോധികള്‍ ഓടി രക്ഷപ്പെടുമെന്നും കുറിപ്പില്‍ പറയുന്നു. സ്‌പോര്‍ട്‌സ് ക്വാട്ടയിലാണ് ധനേഷിന് ജോലി ലഭിക്കുന്നതെന്നും അതിന് അര്‍ഹതയുള്ളയാളാണ് അദ്ദേഹമെന്നും കുറിപ്പിലുണ്ട്. ‘സ്‌പോര്‍ട്‌സ് ക്വാട്ടയിലെ നിയമനങ്ങള്‍ നടപ്പാക്കാതിരിക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ട് 2011- 16 ഉമ്മന്‍ചാണ്ടിയുടെ ഭരണകാലത്തു രൂക്ഷമായ സമരങ്ങള്‍ കേരളം കണ്ടിട്ടുണ്ട്. അതിന്റെ ഭാഗമായി 2016 ല്‍ പുതിയ സര്‍ക്കാര്‍ വന്നതിനുശേഷം…

    Read More »
  • രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ചാല്‍ എന്തു ചെയ്യും? വെളിപ്പെടുത്തലുമായി ആഭ്യന്തര മന്ത്രി അമിത് ഷാ; രാഷ്ട്രീയ വൃത്തങ്ങളില്‍ കൗതുകം ഉണര്‍ത്തി അഹമ്മദാബാദിലെ പ്രസംഗം

    ന്യൂഡല്‍ഹി: രാഷ്ട്രീയത്തില്‍നിന്നു വിരമിക്കുമ്പോള്‍ എന്ത ചെയ്യുമെന്നതിനെക്കുറിച്ചു സൂചന നല്‍കി കേന്ദ്ര ആഭ്യന്തര മന്ത്രിയും മോദി മന്ത്രിസഭയിലെ രണ്ടാമനുമായ അമിഷ് ഷാ. വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കുമൊപ്പം ജൈവകൃഷിയിലേക്കു നീങ്ങാനാണു താന്‍ ആഗ്രഹിക്കുന്നതെന്ന് അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ അമിത് ഷാ പറഞ്ഞു. ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സഹകരണ മേഖലകളുമായി ബന്ധപ്പെട്ട സ്ത്രീകളുമായും തൊഴിലാളികളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. ‘വിരമിച്ച ശേഷം, എന്റെ ജീവിതകാലം മുഴുവന്‍ വേദങ്ങള്‍ക്കും ഉപനിഷത്തുകള്‍ക്കും പ്രകൃതി കൃഷിക്കും വേണ്ടി സമര്‍പ്പിക്കും. ജൈവകൃഷിയെന്നതു നിരവധി ഗുണങ്ങള്‍ നല്‍കുന്ന ശാസ്ത്രീയ പരീക്ഷണമാണെന്ന് ഷാ പറഞ്ഞു. രാസവളങ്ങള്‍ ഉപയോഗിച്ച് ഗോതമ്പ് വളര്‍ത്തുന്നത് പലപ്പോഴും വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പ്രകൃതി കൃഷി മനുഷ്യശരീരത്തെ രോഗരഹിതമായി നിലനിര്‍ത്താന്‍ സഹായിക്കുക മാത്രമല്ല, കാര്‍ഷിക ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യുന്നു. വളം ഉപയോഗിച്ച് വളര്‍ത്തുന്ന ഗോതമ്പ് കഴിക്കുന്നത് കാന്‍സര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, തൈറോയ്ഡ് രോഗം എന്നിവയ്ക്ക് കാരണമാകുമെന്ന് ഷാ പറഞ്ഞു. ‘ആദ്യം ഞങ്ങള്‍ക്ക് ഇത് അറിയില്ലായിരുന്നു. വളം ഇല്ലാതെ…

    Read More »
  • ശക്തമായ ഭരണവിരുദ്ധ തരംഗം? കേരള മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനെ കൂടുതല്‍പേര്‍ ഇഷ്ടപ്പെടുന്നെന്ന് സര്‍വേ റിപ്പോര്‍ട്ട്; എക്‌സില്‍ പങ്കിട്ട പോസ്റ്റിനു പിന്നാലെ ചൂടന്‍ ചര്‍ച്ച; വി.ഡി. സതീശന് തരൂരിന്റെ പകുതി പിന്തുണമാത്രം; പിണറായിയേക്കാള്‍ താത്പര്യം ശൈലജ ടീച്ചറിനോടെന്നും സര്‍വേ

    തിരുവനന്തപുരം: ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ കോണ്‍ഗ്രസിനെ നിരന്തരം പ്രതിസന്ധിയിലാക്കുന്ന ശശി തരൂര്‍ ലക്ഷ്യമിടുന്നതു മുഖ്യമന്ത്രി പദമോ? സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ഷെയര്‍ ചെയ്ത സര്‍വേ ഫലമാണ് ഇപ്പോള്‍ ചൂടന്‍ ചര്‍ച്ചയക്ക് ഇടയാക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തിലേറിയാല്‍ തരൂരിനെ മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നെന്ന സര്‍വേഫലമാണ് അദ്ദേഹം എക്‌സില്‍ പങ്കുവച്ചത്. സ്വകര്യ ഗവേഷണ സ്ഥാപനം നടത്തിയ ‘കേരള വോട്ട് വൈബ് സര്‍വേ 2026’ല്‍ മുഖ്യമന്ത്രി പദത്തില്‍ തരൂരിന് മുന്‍തൂക്കം നല്‍കുന്ന സര്‍വേ ഫലമാണുള്ളത്. കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടെന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. സര്‍വേ പ്രകാരം തരൂരിനെ 28.3 ശതമാനം പേരാണ് മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മുഖ്യമന്ത്രി പദത്തിലേക്ക് 15.4 ശതമാനം പേര്‍ പിന്തുണക്കുന്നു. യു.ഡി.എഫില്‍ ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതായി 27 ശതമാനം പേര്‍ അഭിപ്രായപ്പെട്ടതായും സര്‍വേ പറയുന്നു. @shashtharoor emerges as the best bet for…

    Read More »
Back to top button
error: