politics

  • പാകിസ്താന്‍ ട്വന്റി 20 ലോകകപ്പിന്; തിങ്കളാഴ്ച വിമാനം കയറുമെന്ന് പത്രക്കുറിപ്പ്; തൊട്ടു പിന്നാലെ മുക്കി; അനാവശ്യ വിവാദം മാത്രം ലക്ഷ്യമെന്നു വ്യക്തം; ഐസിസി നിലപാടു കടുപ്പിച്ചതോടെ സാഷ്ടാംഗം

    ഇസ്ലാമാബാദ്: ബംഗ്ലദേശിനെ ചൊല്ലിയുണ്ടാക്കിയ നാടകങ്ങള്‍ക്കൊടുവില്‍ പാക് ടീം ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കുമെന്ന് സൂചന. പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) പുറത്തുവിടുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത വാര്‍ത്താക്കുറിപ്പിലാണ് യാത്ര തീയതിയും ഫ്ലൈറ്റുമടക്കമുള്ള വിവരങ്ങള്‍ ഉള്ളത്. ലോകകപ്പിനുള്ള പാക് ടീം തിങ്കളാഴ്ച (ഫെബ്രുവരി 2) എയര്‍ ലങ്ക വിമാനത്തില്‍ പുറപ്പെടുമെന്നും അതേ വിമാനത്തില്‍ ഓസീസ് താരങ്ങളും ഉണ്ടാകുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. പിസിബിയുടെ വാര്‍ത്താക്കുറിപ്പ് ലീക്കായതിന് പിന്നാലെ പാക് മാധ്യമപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഈ കുറിപ്പ് പിന്‍വലിച്ച് പുതിയ റിലീസ് ഇറക്കുകയായിരുന്നു. ഈ റിലീസില്‍ യാത്രാ തീയതിയും ഫ്ലൈറ്റും ഒഴിവാക്കിയിട്ടുണ്ട്. ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ ഔദ്യോഗിക തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല എന്നായിരുന്നു പിസിബിയുടെ ഭാഷ്യം. എന്നാല്‍ ഇത് കളവാണെന്നും അനാവശ്യമായ വിവാദം മാത്രമാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നുമാണ് പുതിയ നീക്കങ്ങളില്‍ നിന്നും മനസിലാകുന്നത്. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. പിസിബി ചെയര്‍മാനായ മുഹ്സിന്‍ നഖ്വി…

    Read More »
  • ‘ഏതോ ചീഫ് ജസ്റ്റിസ് ഓപ്പണ്‍ കോടതിയില്‍ വായില്‍ തോന്നിയത് പറഞ്ഞതാണ്’; സ്പ്രിംക്ലറില്‍ കോടതിയില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ അധിക്ഷേപവുമായി വി.ഡി. സതീശന്‍; കെ ഫോണ്‍, എഐ ക്യാറ കേസിലെ തോല്‍വിയെക്കുറിച്ച് ചോദിച്ചത് പ്രകോപനമായി

    തിരുവനന്തപുരം: കോവിഡ് കാലത്ത് അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംക്ലറുമായി കരാറുണ്ടാക്കിയതിന്റെ പേരില്‍ കോടതിയില്‍ തിരിച്ചടി നേരിട്ടതിനു പിന്നാലെ ന്യായാധിപര്‍ക്കെതിരേ അധിക്ഷേപവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. സ്പ്രിംഗ്ലര്‍ കേസുമായി ബന്ധപ്പെട്ട ചോദ്യത്തിനിടെ കെ ഫോണിനെതിരെയും എ ഐ കാമറയ്‌ക്കെതിരെയും നല്‍കിയ പരാതികളില്‍ കോടതികളില്‍നിന്ന് ഏറ്റ തിരിച്ചടികള്‍ മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയതാണ് സതീശനെ ചൊടിപ്പിച്ചത്. ‘സ്പ്രിംഗ്ലറിനെതിരെ ഞാന്‍ കേസൊന്നും കൊടുത്തിട്ടില്ല. സ്പ്രിംഗ്ലര്‍ നടപ്പായില്ലല്ലോ പിന്നെ കോടതി എന്ത് പറയാനാണ്. കോടതികളില്‍ ആരും കേസിന് പോയാലും അനുകൂലമായും പ്രതികൂലമായും അഭിപ്രായം വരും. കെ ഫോണിനും എ ഐ കാമറയ്ക്കുമെതിരായ കേസ്, പദ്ധതി പൂര്‍ത്തിയായ സമയത്ത് എടുക്കുന്നതില്‍ പ്രസക്തിയില്ലെന്ന് പറഞ്ഞാണ് തള്ളിയത്. ഏതോ ചീഫ് ജസ്റ്റിസ് ഓപ്പണ്‍ കോടതിയില്‍ അദ്ദേഹത്തിന്റെ വായില്‍ തോന്നിയത് പറഞ്ഞതാണ്’- സതീശന്‍ പറഞ്ഞു.   എഐ ക്യാമറയില്‍ അഴിമതി ആരോപിച്ച് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാത്പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് പറഞ്ഞ കോടതി യാതൊരു തെളിവും…

    Read More »
  • ദുബായില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍; റോയ് അടക്കം പലരെയും ചോദ്യം ചെയ്തു; ബംഗളുരു ടീമിനെ ഒഴിവാക്കി റെയ്ഡ് നടത്തിയത് കൊച്ചി സംഘം; പ്രതിസന്ധികള്‍ പുല്ലുപോലെ മറികടന്ന റോയിയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു; ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ വിശദീകരിക്കാന്‍ വിയര്‍ക്കും

    ബംഗളുരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ അപ്രതീക്ഷിത മരണത്തിനു പിന്നാലെ നിരവധി സംശയങ്ങളാണ് ഉയരുന്നത്. ഐടി വകുപ്പ് അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ റോയിക്കു പിന്നാലെ സംശയത്തോടെ നടന്നതിന്റെ കാരണവും വ്യക്തമല്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ മുഴുവന്‍ ബെംഗളൂരുവിലായിരുന്നിട്ടും കര്‍ണാടകയിലെ ഐടി ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി കൊച്ചിയിലെ ഐടി യൂണിറ്റാണ് അന്വേഷണവും പരിശോധനകളും നടത്തിയിരുന്നത്. റോയിയുടെ അസ്വാഭാവിക മരണത്തിനു ശേഷവും ഇതേക്കുറിച്ചു വ്യക്തമായി പ്രതികരിക്കാന്‍ ആദായനികുതി ഉദ്യോഗസ്ഥരോ വകുപ്പോ തയാറായിട്ടില്ല. ദുബായിലെ റോയിയുടെ ബിസിനസ് ഇടപാടുകളെ ഐടി വകുപ്പ് സംശയത്തോടെയായിരുന്നു കണ്ടത്. ബിസിനസ് ദുബായിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ദുബായിലൊരു വമ്പന്‍ പാര്‍ട്ടി റോയ് സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഈ പാര്‍ട്ടിയില്‍ പങ്കാളികളായി. എന്നാല്‍ പാര്‍ട്ടിക്കു പിന്നാലെ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജന്‍സികളും നിരീക്ഷണത്തില്‍ ആക്കിയിരുന്നു എന്നാണു റിപ്പോര്‍ട്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ റോയിയുമായി അടുപ്പമുള്ള ചിലരെ ഏജന്‍സികള്‍ ചോദ്യം…

    Read More »
  • മഡൂറോയെ തടവിലാക്കിയപ്പോള്‍ നയവും മാറ്റി; ഉന്നം റഷ്യയെന്നു വ്യക്തം; റഷ്യക്കു പകരം വെനസ്വേലയില്‍ നിന്ന് എണ്ണ വാങ്ങണമെന്ന് ഇന്ത്യയോട് ഡോണള്‍ഡ് ട്രംപ്; വരും മാസങ്ങളില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കും

    ന്യൂയോര്‍ക്ക്: റഷ്യന്‍ എണ്ണയ്ക്കു പകരം വെനസ്വേലയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങണമെന്ന് ഇന്ത്യയോട് അമേരിക്ക. യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍നിന്നുള്ള എണ്ണ വാങ്ങല്‍ നിര്‍ത്തണമെന്ന് നിരന്തരം അമേരിക്കയും ട്രംപും ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇതു മുഖവിലയ്ക്ക് എടുക്കാത്തതിന്റെ പ്രതികാരമെന്നോണമാണ് വന്‍ തുക നികുതിയും ചുമത്തിയത്. നിലവില്‍, റഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കണമെന്നും ആവശ്യത്തിനുള്ള എണ്ണ വെനസ്വേലയില്‍നിന്ന് വാങ്ങാമെന്നുമാണ് ട്രംപ് പറയുന്നത്. രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് വാഷിംഗ്ടണ്‍ താരിഫ് വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന്, ഇറക്കുമതി വെട്ടിക്കുറയ്ക്കുമെന്ന് ഇന്ത്യ ഉറപ്പു നല്‍കിയിരുന്നു. വരും മാസങ്ങളില്‍ റഷ്യന്‍ എണ്ണയുടെ ഉപയോഗം പ്രതിദിനം ലക്ഷക്കണക്കിന് ബാരലുകളായി കുറയ്ക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണെന്ന് സ്രോതസ്സുകള്‍ വ്യക്തമാക്കി. ചര്‍ച്ചകളുടെ രഹസ്യസ്വഭാവം കണക്കിലെടുത്ത് വിവരങ്ങള്‍ നല്‍കിയവര്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. 2025 മാര്‍ച്ചില്‍, ഇന്ത്യയുള്‍പ്പെടെ വെനസ്വേലന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 25% താരിഫ് ഏര്‍പ്പെടുത്തിയിരുന്നു. ജനുവരി 3ന് യുഎസ് സൈന്യം പിടികൂടിയ വെനസ്വേലന്‍…

    Read More »
  • ‘ഇതും പബ്ലിസിറ്റി സ്റ്റണ്ട് ആണോ രാജീവ് ചന്ദ്രശേഖര്‍? പി.ആര്‍. ആണോ പ്രതിപക്ഷ നേതാവേ?’ ഒരു പത്രവും ഈ വാര്‍ത്ത കൊടുത്തില്ല; ഇകഴ്ത്താന്‍ മത്സരിച്ച വിദഗ്ധരും അറിഞ്ഞിട്ടില്ല; നേര് നിലനില്‍ക്കും, നേരു മാത്രമേ നിലനില്‍ക്കൂ; സര്‍ക്കാര്‍ പ്രവൃത്തിയില്‍ വിശ്വസിക്കുന്നു: എം.ബി. രാജേഷ്

    തൃശൂര്‍: തങ്ങള്‍ വിശ്വസിക്കുന്നത് പി ആറില്‍ അല്ല, പ്രവൃത്തിയിലാണെന്നും, ആ പ്രവൃത്തിക്ക് കിട്ടുന്ന അംഗീകാരത്തില്‍ അസഹിഷ്ണുത കാണിച്ചതുകൊണ്ടോ പരിഹസിച്ചതുകൊണ്ടോ കാര്യമില്ലെന്നും അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ ചൂണ്ടിക്കാട്ടി മന്ത്രി എംബി രാജേഷ്. കേരളത്തിന്റെ അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ ദേശീയമാതൃകയായി പാര്‍ലമെന്റില്‍ അവതരിപ്പിച്ച സുപ്രധാന രേഖയായ എക്കണോമിക് സര്‍വേ വാഴ്ത്തുകയാണെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇനി രാജീവ് ചന്ദ്രശേഖര്‍ എന്തുപറയുമെന്നറിയാന്‍ അതിയായ കൌതുകമുണ്ട്. ഇതും പബ്ലിസിറ്റി സ്റ്റണ്ട് ആണോ മിസ്റ്റര്‍ രാജീവ് ചന്ദ്രശേഖര്‍? ഇതും പിആര്‍ ആണോ ബഹുമാനപ്പെട്ട പ്രതിപക്ഷനേതാവേ? ഇന്നത്തെ ഒരു ദിനപത്രത്തിലും കേരളത്തിന് അഭിമാനം നല്‍കുന്ന ഈ വാര്‍ത്ത ഇടംപിടിച്ചതേയില്ല. അതിദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയെ ഇകഴ്ത്താനും പരിഹസിക്കാനും മത്സരിച്ച വിദഗ്ധരും അവരെ പിന്തുണച്ച മാധ്യമങ്ങളും ടെലിവിഷന്‍ അവതാരകരും ഇത് അറിഞ്ഞ മട്ടേ നടിക്കുന്നില്ല. സാമൂഹ്യമായ മുന്‍കൈയോടെ കേരളം അതിദാരിദ്രരെ ശാസ്ത്രീയമായും സമഗ്രമായും കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ കുടുംബത്തെയും അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പ്രത്യേക മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി. അടിസ്ഥാന രേഖകളും,…

    Read More »
  • ചെങ്കോട്ടയില്‍ മാത്രമല്ല, ജൂത വംശജന്റെ കോഫി ഷോപ്പ് ശൃംഖലയും തകര്‍ക്കാന്‍ വൈറ്റ് കോളര്‍ മൊഡ്യൂള്‍ ലക്ഷ്യമിട്ടു; സ്‌ഫോടനം ഗാസയിലെ നടപടിക്കെതിരേ ഇസ്രയേലിന് സന്ദേശം നല്‍കാന്‍; അവസാന നിമിഷം മാറ്റിയത് സംഘത്തിലെ തര്‍ക്കത്തെ തുടര്‍ന്നെന്നും പിടിയിലായ ഡോക്ടര്‍മാര്‍

    ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം (2025) നവംബര്‍ പത്തിനു ചെങ്കോട്ടയില്‍ സ്‌ഫോടനം നടത്തിയ ഭീകരവാദികള്‍ കൂടുതല്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. അറസ്റ്റിലായ ഡോക്ടര്‍മാരുടെ സംഘം ആഗോള കോഫി ഷോപ്പ് ശൃംഖലയുടെ ഔട്ട്‌ലെറ്റുകള്‍ ബോംബുവച്ചു തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദി ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. യഹൂദ വംശജനായ വ്യക്തി സ്ഥാപിച്ച ഈ കോഫി ഷോപ്പുകളെ ലക്ഷ്യം വെച്ചതിലൂടെ ഇസ്രായേലിന്റെ ഗാസയിലെ സൈനിക നടപടിക്കെതിരെ സന്ദേശം നല്‍കാനാണ് ഇവര്‍ ലക്ഷ്യമിട്ടത്. കഴിഞ്ഞ നാല് വര്‍ഷമായി സജീവമായ ഒരു ‘വൈറ്റ് കോളര്‍ ഭീകരവാദ മൊഡ്യൂള്‍’ (white collar terror module) ആയിരുന്നു ഇതെന്നും സ്രോതസുകള്‍ വെളിപ്പെടുത്തി. പിടിയിലായ മൂന്ന് ഡോക്ടര്‍മാര്‍ ജമ്മു കശ്മീരില്‍ നിന്നുള്ള മുസമ്മില്‍ അഹമ്മദ് ഗനായ്, അദീല്‍ അഹമ്മദ് റാതര്‍, ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഷഹീന്‍ സയീദ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്, ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാവേര്‍ ഉമര്‍-ഉന്‍-നബിയുമായി ലക്ഷ്യസ്ഥാനങ്ങളെ ചൊല്ലി തങ്ങള്‍ക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു എന്നാണ്. ഡല്‍ഹിയിലെയും മറ്റ് പ്രധാന ഇന്ത്യന്‍ നഗരങ്ങളിലെയും…

    Read More »
  • നേമത്ത് മത്സരിക്കാൻ തയാറാണോ പ്രതിപക്ഷ നേതാവിനെ വെല്ലുവിളിച്ച് വി ശിവൻകുട്ടി!! വിദ്യാഭ്യാസ മന്ത്രിക്കെതിരെ മത്സരിക്കാൻ ഞാൻ ആളല്ല, ശിവൻകുട്ടി സംസ്‌കാരവും നിലവാരവും ഉള്ളയാളാണ്, അദ്ദേഹത്തോട് മറുപടി പറയാനില്ല, അദ്ദേഹത്തിന്റെയത്ര സംസ്‌കാരവും നിലവാരവും നമുക്കില്ലേ… വിഡി സതീശൻ

    തിരുവനന്തപുരം: നേമത്ത് മത്സരിക്കാൻ തയാറാണോ എന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ വെല്ലുവിളിക്കു മറുപടിയുമായി പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ രം​ഗത്ത്. നേമത്ത് ശിവൻകുട്ടിക്കെതിരെ മത്സരിക്കാൻ താൻ ആളല്ലെന്നും എൽഡിഎഫിന്റെ ചങ്ക് തുളച്ചു പോകുന്ന പൊളിറ്റിക്കൽ നരേറ്റീവുകൾ ഇപ്പോഴുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതിൽനിന്നു വഴിമാറ്റികൊണ്ടുപോകാനുള്ള ശ്രമമാണിതെന്നും അതിൽ താൻ വീഴില്ലെന്നും സതീശൻ പറഞ്ഞു. ശിവൻകുട്ടി സംസ്‌കാരവും നിലവാരവും ഉള്ളയാളാണ്. അദ്ദേഹത്തോട് മറുപടി പറയാനില്ല. അദ്ദേഹത്തിന്റെയത്ര സംസ്‌കാരവും നിലവാരവും തനിക്കില്ലെന്നും സതീശൻ പരിഹസിച്ചു. എകെജി സെന്ററിൽനിന്നും മന്ത്രിയുടെ ഓഫിസിൽനിന്നും ദിവസവും പത്തു കാർഡുകൾ വീതമാണ് എനിക്കെതിരെ ഇറക്കുന്നത്. എന്തെല്ലാം ദുഷ്പ്രചാരണമാണ് ദിവസവും നടത്തുന്നതെന്നും വിഡി സതീശൻ പ്രതികരിച്ചു. ഖജനാവിൽ പൂച്ച പെറ്റുകിടക്കുന്നുവെന്ന് ബജറ്റ് പ്രതികരണത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞതിനെ മന്ത്രി വി.ശിവൻകുട്ടി വിമർശിച്ചിരുന്നു. ബജറ്റ് പ്രസംഗം നടക്കുമ്പോൾ പ്രതിപക്ഷനേതാവ് അസ്വസ്ഥനാവുകയായിരുന്നു. ഈ സർക്കാരിന്റെ കാലയളവിൽ ഒരൊറ്റ ക്ഷേമപ്രവർത്തനങ്ങൾ പോലും മുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവിന്റെ കാറിന് എന്തെങ്കിലും പ്രശ്നം ഉണ്ടായിട്ടുണ്ടോ? അലവൻസ് മുടങ്ങിയോ…

    Read More »
  • എട്ട് തവണ മത്സരിച്ചു, രണ്ട് തവണ മന്ത്രിയായി, മതി നിർത്തിക്കോ… ശിഷ്ടകാലം പാർട്ടിയുടെ നേതൃസ്ഥാനത്തിരുന്ന് സേവിച്ചാൽ മതി!! നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് എകെ ശശീന്ദ്രന് എൻസിപിയുടെ തിട്ടൂരം,

    കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി എ.കെ. ശശീന്ദ്രൻ മത്സരിക്കുന്നതിനെതിരേ പ്രമേയം പാസാക്കി എൻസിപി. ജില്ലയിലെ പത്ത് മണ്ഡലം കമ്മിറ്റികളാണ് ഇനി ശശീന്ദ്രൻ മത്സരിക്കരുതെന്ന് പ്രമേയം പാസാക്കിയത്. ഇനി മൂന്ന് മണ്ഡലം കമ്മിറ്റികൾ കൂടി ചേരാനുണ്ട്. എട്ട് തവണ മത്സരിക്കുകയും അതിൽ രണ്ട് തവണ മന്ത്രിയാവുകയും ചെയ്ത ശശീന്ദ്രൻ മത്സര രംഗത്തുനിന്ന് പിന്മാറി പാർട്ടിയുടെ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നാണ് മണ്ഡലം കമ്മിറ്റികളുടെ പ്രമേയത്തിൽ പറയുന്നത്. അതേസമയം ശശീന്ദ്രന്റെ സ്ഥാനാർഥിത്വത്തിൽ ജില്ലാ കമ്മിറ്റിയിൽ വിഭാഗീയത നിലനിൽക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികൾ പ്രമേയം പാസാക്കിയത്. പക്ഷെ ഇത്തവണയും എലത്തൂരിൽ മത്സരിക്കാമെന്ന പ്രതീക്ഷയിൽ തന്നെയാണ് അദ്ദേഹമെന്നാണ് അറിയുന്നത്. 1980 മുതൽ തുടങ്ങിയതാണ് എ.കെ ശശീന്ദ്രന്റെ തെരഞ്ഞെടുപ്പ് അങ്കം. 1980-ൽ കണ്ണൂർ ജില്ലയിലെ പെരിങ്ങളത്തു നിന്ന് കോൺഗ്രസ് ടിക്കറ്റിലാണ് ശശീന്ദ്രൻ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ച് ജയിക്കുന്നത്. ഏഴ് തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്തിരുന്നു. പിന്നീട് കോൺഗ്രസ് എസിലും അതിനുശേഷം എൻസിപിയിലുമെത്തി. തുടർന്നിങ്ങോട്ട് 1982-ൽ എടക്കാട്ടേക്ക് മാറി ജയം തുടർന്നു. പക്ഷെ കണ്ണൂരിലേക്കു…

    Read More »
  • ഒടുവിൽ പ്രതീക്ഷിച്ച പോലെ ജയറാമും : ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടൻ ജയറാമിനെ ചോദ്യം ചെയ്തു : ചോദ്യം ചെയ്തത് പ്രത്യേക അന്വേഷണ സംഘം 

        കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണസംഘം നടന്‍ ജയറാമിനെ ചോദ്യം ചെയ്തു. ചെന്നൈയിലെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ജയറാമിനുള്ള ബന്ധത്തെക്കുറിച്ചാണ് എസ്ഐടി വിശദമായി ചോദിച്ചത്. ശബരിമലയില്‍ നിന്നാണ് ബന്ധം തുടങ്ങിയതെന്ന് ജയറാം എസ്ഐടിക്ക് മുന്നിൽ മൊഴി നല്‍കിയെന്നാണ് വിവരം. ഉണ്ണികൃഷ്ണന്‍ പോറ്റി പലതവണ വീട്ടില്‍ വന്നിട്ടുണ്ടെന്നും പലതവണ വീട്ടില്‍ പൂജകള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം മൊഴി നല്‍കി. സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് ഒന്നുമറിയില്ല, പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടും ഉണ്ടായിട്ടില്ലെന്നും ജയറാം എസ്‌ഐടിയോട് പറഞ്ഞു. പാളികൾ വീട്ടിലെത്തി പൂജിക്കാൻ പോറ്റി തന്നെ ആവശ്യപ്പെടുകയായിരുന്നുവെന്നും ജയറാം പറഞ്ഞു. മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്‌തേക്കും. ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി രേഖാമൂലം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണം പൂശാന്‍ നല്‍കിയ പതിനാല് സ്വര്‍ണപ്പാളികളായിരുന്നു ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ച് പൂജ നടത്തിയത്. 2019ലായിരുന്നു ഈ സംഭവം. ചെന്നൈയില്‍ സ്വര്‍ണം പൂശിയ ശേഷം പാളികള്‍ ജയറാമിന്റെ വീട്ടില്‍ എത്തിച്ച് പൂജ…

    Read More »
  • എതിരാളിയെ മുച്ചൂടും തകർക്കാൻ ഇറാന്റെ വജ്രായുധം ഒരുങ്ങുന്നു: ആയിരം പുതിയ ഡ്രോണുകളുമായി ഇറാൻ സേനയെ ശക്തിപ്പെടുത്തുന്നു: കടലിലും വായുവിലും കരയിലും ഡ്രോണുകൾ നിറയും

      തെഹ്റാൻ : കാലാളും കുതിരയും ആനപ്പടിയും ഒക്കെയാണ് പണ്ടത്തെ യുദ്ധ മുഖത്തെ സേനാബലമെങ്കിൽ ഇന്ന് ഡ്രോൺ സേനയാണ് ശത്രു രാജ്യത്തിനെതിരെ എതിരാളികൾ അണിനിരത്തുന്ന തന്ത്രപ്രധാനമായ സൈനികശക്തി. അതുകൊണ്ടുതന്നെ ആയുധ വ്യാപാര മേഖലയിലെ ഏറ്റവും നിർണായകമായ ആയുധമായി ഡ്രോണുകൾ മാറിയിരിക്കുന്നു. ഇറാനെതിരെയുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സൈനിക നടപടിയുടെ ഭീഷണി പശ്ചാത്തലത്തിൽ, ആയിരം തന്ത്രപ്രധാന ഡ്രോണുകൾ ഉപയോഗിച്ച് സായുധ സേനയെ ശക്തിപ്പെടുത്താൻ ഇറാൻ ആർമി കമാൻഡർ അമീർ ഹാതമി ഉത്തരവിട്ടതോടെ ഇറാന്റെ ഡ്രോൺ സൈന്യം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്. പെട്ടെന്നുള്ള അതിവേഗത്തിലുള്ള പോരാട്ടത്തിൽ തന്ത്രപരമായ നേട്ടങ്ങൾ നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും പുതിയ യുദ്ധസജീകരണങ്ങൾ സഹായമാകും. ഏതെങ്കിലും അധിനിവേശത്തിനോ ആക്രമണകാരിക്കോ എതിരായി ശക്തമായ പ്രത്യാക്രമണം തന്നെയാണ് സൈന്യത്തിന്റെ മുൻഗണനയെന്ന് അമീർ ഹാതമി വ്യക്തമാക്കി. നാശം, ആക്രമണം, ഇലക്ട്രോണിക് യുദ്ധം എന്നീ വിഭാഗങ്ങളിൽ പെട്ട പുതിയ ഡ്രോണുകൾ ആധുനിക ഭീഷണികളെ നേരിടാൻ അനുയോജ്യമാണെന്ന് ഇറാൻ വൃത്തങ്ങൾ സൂചിപ്പിച്ചു. കടലിലും വായുവിലും കരയിലും ചലിക്കുന്നതും അല്ലാത്തതുമായ ലക്ഷ്യങ്ങൾ…

    Read More »
Back to top button
error: