‘ഫോട്ടോയ്ക്കായി 10 രൂപയുടെ ബിസ്‌കറ്റ് നല്‍കി; ഉടന്‍ തിരികെ വാങ്ങി’; രോഗികള്‍ക്ക് പഴങ്ങളും ബിസ്‌കറ്റും നല്‍കുന്ന ബിജെപിയുടെ സന്നദ്ധ സേവന കാമ്പെയ്‌നില്‍ ബിജെപി നേതാവിന്റെ തട്ടിപ്പ് പുറത്ത്; വീഡിയോ വൈറല്‍, നേതാവ് എയറില്‍

ജെയ്പുര്‍: ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനിടക്ക് നേതാവിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഫോട്ടോ പകര്‍ത്താകാനായി രോഗിക്ക് നല്‍കുന്നതുപോലെ നിന്ന ബിജെപി നേതാവിന്റെ വിഡിയോ ആണ് വൈറലാവുന്നത്. രാജസ്ഥാനിലെ ജയ്പൂരിലെ ആര്‍യുഎച്ച്എസ് ആശുപത്രിയിലാണ് സംഭവം. ബിജെപി സംഘടിപ്പിച്ച സന്നദ്ധസേവന കാംപെയിനായ ബിജെപി സേവ പഖ് വാഡയുടെ ഭാഗമായാണ് നേതാക്കള്‍ ആശുപത്രിയിലെത്തിയത്.
രോഗികള്‍ക്ക് പഴങ്ങളും ബിസ്‌ക്കറ്റുമടക്കം എത്തിച്ചു കൊടുക്കുകയായിരുന്നു കാംപെയ്ന്റെ ലക്ഷ്യം. എന്നാല്‍ സന്നദ്ധ പ്രവര്‍ത്തനത്തിലുപരി ഫോട്ടോ എടുക്കുന്നതിലാണ് നേതാക്കള്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. പക്ഷേ വിഡിയോ ആണ് ചിത്രീകരിച്ചുകൊണ്ടിരുന്നതെന്ന് ആരും അറിഞ്ഞില്ല.
फोटोशूट….#sevapakhwadabydrpankajbjp pic.twitter.com/U3Req6g0c3
— Mubarik Khan (@journaMubarik) October 3, 2025
ഇതിനിടയ്ക്കാണ് വനിത നേതാവിന് അബദ്ധം പറ്റിയത്. രോഗിയായ യുവതിക്ക് പത്ത് രൂപ വില വരുന്ന ബിസ്‌ക്കറ്റ് നല്‍കുന്ന പോസ് ചെയ്തു. രോഗിയും ബിസ്‌കറ്റില്‍ പിടിച്ചു. പിന്നാലെ ഫോട്ടോ എടുത്തുവെന്ന് വിചാരിച്ച് ബിസ്‌കറ്റുമായി നേതാവ് തിരിഞ്ഞു നടക്കുകയായിരുന്നു. വിഡിയോ പ്രചരിച്ചതോടെ നേതാവിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.
രാജസ്ഥാന്‍ മുഖ്യമന്ത്രി ബജന്‍ലാല്‍ ശര്‍മയുടെ സാംഗനേര്‍ നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ വിമര്‍ശനങ്ങളെ നേതാക്കള്‍ തള്ളി. വ്യാജ വിഡിയോയാണ് പങ്കുവെക്കപ്പെടുന്നതെന്ന് അവര്‍ ആരോപിച്ചു. വീഡിയോ വൈറലാകാനായി എഡിറ്റ് ചെയ്ത് ഇറക്കിയതാണെന്ന് ബിജെപി ഷിയോപൂര്‍ മണ്ഡലം പ്രസിഡന്റ് ഗോപാല്‍ ലൈല്‍ സൈനി പറഞ്ഞു.
bjp-leaders-volunteer-campaign-stunt-goes-viral






