Breaking NewsCrimeHealthIndiaLead NewsLIFENEWSNewsthen Specialpolitics

ചുമമരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 17 ആയി; 14 പേരും മരിച്ചത് മധ്യപ്രദേശില്‍; ഡോക്ടര്‍ അറസ്റ്റില്‍; കേരളമടക്കം 5 സംസ്ഥാനങ്ങള്‍ കോള്‍ ഡ്രിഫ് നിരോധിച്ചു; ഉദ്യോഗസ്ഥ യോഗം വിളിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ചുമയ്ക്കുള്ള മരുന്ന് കഴിച്ച് കുട്ടികള്‍ മരിച്ചകേസില്‍ ഡോക്ടര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ചിന്ദ്വാഡയില്‍ മരിച്ച ഭൂരിഭാഗം കുട്ടികള്‍ക്കും ഡൈഎത്തിലീന്‍ ഗ്ലൈക്കോള്‍ സാന്നിധ്യമുള്ള കോള്‍ഡ്രിഫ് ചുമ മരുന്ന് നിര്‍ദേശിച്ച ഡോ. പ്രവീണ്‍ സോണിയാണ് അറസ്റ്റിലായത്. മരുന്ന് കഴിച്ച മൂന്ന് കുട്ടികള്‍ക്കുകൂടി മധ്യപ്രദേശില്‍ ദാരുണാന്ത്യം. രാജസ്ഥാനില്‍ ഒരു കുട്ടിക്കുകൂടി ജീവന്‍ നഷ്ടപ്പെട്ടു. ഇതോടെ ചുമ മരുന്ന് കഴിച്ച് മരിച്ച കുട്ടികളുടെ എണ്ണം 17 ആയി. ഇതില്‍ 14 പേരും മരിച്ചത് മധ്യപ്രദേശിലാണ്.

കോള്‍ഡ്രിഫ് നിര്‍മ്മാതാക്കളായ ശ്രീസാന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനെതിരെ നടപടി സ്വീകരിക്കാന്‍ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ നിര്‍ദേശം നല്‍കി. തമിഴ്നാട് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനാണ് നിര്‍ദേശം നല്‍കിയത്. കമ്പനിക്കെതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട്. കേരളമടക്കം 5 സംസ്ഥാനങ്ങള്‍ കോള്‍ ഡ്രിഫ് നിരോധിച്ചു. രാജ്യത്തെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം.

Signature-ad

രാജസ്ഥാനിലും മധ്യപ്രദേശിലും ചുമ മരുന്നു കഴിച്ച കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ രാജ്യവ്യാപക പരിശോധന ആരംഭിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എന്‍ഐവി, ഐസിഎംആര്‍ , സിഡിഎസ്സിഒ, നാഗ്പൂര്‍ എയിംസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങിയ സംഘമാണ് വിഷയം പരിശോധിക്കുന്നത്. ഓരോ സാമ്പിളുകളിലും ഡൈഎത്തിലീന്‍ ഗ്ലൈക്കോളിന്റെ സാന്നിധ്യം ഉണ്ടോയെന്നും ഏത് അളവിലാണെന്നുമാണ് നിലവില്‍ പരിശോധിക്കുന്നത്.

തമിഴ്‌നാട്ടില്‍ ഉല്‍പാദിപ്പിച്ച ചുമ മരുന്നില്‍ അനുവദിനീയമായതിലും അധികം ഡൈഎത്തിലീന്‍ ?ഗ്ലൈക്കോള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പരിശോധന വ്യാപിപ്പിച്ചത്. കേരളത്തിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് നാലുലക്ഷം വീതം മധ്യപ്രദേശ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച തുക ചെറുതാണെന്നും 50 ലക്ഷം സഹായ ധനമായി നല്‍കണമെന്നും കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആവശ്യപ്പെട്ടു.

toxic-cough-syrup-death-toll-rises-to-17-doctor-arrested-in-madhya-pradesh

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: