politics
-
എന്നാ കാഞ്ഞ ബുദ്ധിയാ നമ്മുടെ കേന്ദ്രമന്ത്രിക്ക്… അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് ലഭിക്കും… ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മിണ്ടാട്ടമില്ല, പകരം പറഞ്ഞത് ഇങ്ങനെ- ‘മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകില്ലേ, അപ്പോൾ അവർക്ക് ഗുണം ലഭിക്കില്ലേ?’
ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം കേരളം ഉൾപ്പെടെ അഞ്ചു സംസ്ഥാനങ്ങൾക്ക് ലഭിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ കണ്ടെത്തൽ. എന്നാൽ ഈ പറഞ്ഞ റെയിൽവേ ഇടനാഴി കേരളത്തിലൂടെ കടന്നുപോകുമോ എന്ന ചോദ്യത്തിന് മന്ത്രിയ്ക്ക് കൃത്യമായ മറുപടിയില്ല. പകരം മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ പോകില്ലേ എന്നും അപ്പോൾ അവർക്ക് അതിവേഗ റെയിൽ ഇടനാഴിയുടെ ഗുണം ലഭിക്കില്ലേ എന്നുമായിരുന്നു മന്ത്രിയുടെ മറുചോദ്യം. ബജറ്റിനു ശേഷം വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം. കേരളത്തിലെ റെയിൽവേ വികസനത്തിന് സംസ്ഥാന സർക്കാരിന്റെ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ഡൽഹിയിൽ വിവിധ സംസ്ഥാനങ്ങളിലെ മാധ്യമപ്രവർത്തകരെ അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച കാണുന്നുണ്ട്. കേരളത്തിലെ റെയിൽ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തിങ്കളാഴ്ച വ്യക്തത വരുത്തുമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.
Read More » -
‘തോക്ക് എങ്ങനെ കിട്ടി? ആദായ നികുതി ഉദ്യോഗസ്ഥര്‍ റോയിയെ പരിശോധിക്കാതെ ആണോ അകത്തേക്കു കയറ്റിയത്? നികുതി വെട്ടിപ്പിന് ആരും ആത്മഹത്യ ചെയ്‌തെന്നു കേട്ടിട്ടില്ല; യഥാര്‍ഥ കാരണം പുറത്തുവിടണം’
തിരുവനന്തപുരം: ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പ് അന്വേഷിക്കുന്നു എന്നതിന്റെ പേരില്‍ ഒരാളും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ലെന്നും, പക്ഷെ, ആദായനികുതി വകുപ്പ് പരിശോധനയ്ക്കിടെ സിജെ റോയ് ജീവനൊടുക്കിത് എന്തിനാണെന്ന് അറിയേണ്ടതുണ്ടെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍. സിജെ റോയ് മരിച്ചു. കോണ്‍ഫിഡന്റ് ബിസനസ് സാമ്രാജ്യത്തിന്റെ തലസ്ഥാനത്ത് തന്റെ സിംഹാസനത്തില്‍ ഇരുന്നു കൊണ്ട് സ്വയം വെടിവെച്ച് മരിച്ചു. ഇതാണ് വസ്തുത. സിജെ റോയ് എന്തിന്, അവിടെ വെച്ച്, ആ സമയത്തു മരിച്ചു, എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ അന്തരീക്ഷത്തില്‍ നില്‍ക്കുന്നു. ഏതാണ്ട് മൂന്ന് മണിക്കാണ് മരണദിനത്തില്‍ റോയ് ഓഫീസില്‍ എത്തിയത്. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കാനാണ് എത്തിയത് എന്നാണ് മാനേജിംഗ് ഡയറക്ടര്‍ ടിഎ ജോസഫ് പറയുന്നത്. അതിനിടയില്‍ അമ്മയോട്ട് സംസാരിക്കണം എന്ന് പറഞ്ഞുകൊണ്ട് റോയ് തന്റെ ചേംബറിലേക്ക് പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് മാനേജിംഗ് ഡയറക്ടര്‍ ടിഎ ജോസഫ് കാബിന് മുന്നിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കയറ്റി വിട്ടില്ല. ആരേയും കയറ്റിവിടരുത്…
Read More » -
നോക്കൗട്ടില്‍ എന്തു ചെയ്യും? ലോകകപ്പില്‍ ഇന്ത്യക്കെതിരേ കളിക്കില്ലെന്ന് പാകിസ്ഥാന്‍; ബംഗ്ലാദേശിനെ ഒഴിവാക്കിയതില്‍ കടുത്ത തീരുമാനം; പിഴയ്ക്കും കോടതി നടപടികള്‍ക്കും വഴിവയ്ക്കും; മുന്നറിയിപ്പുമായി പാക് മുന്‍ താരങ്ങളും
ഇസ്ലാമാബാദ്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന് പാക്കിസ്ഥാന്‍. ബംഗ്ലദേശിനെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് കടുത്ത തീരുമാനത്തിലേക്ക് പാക്കിസ്ഥാന്‍ നീങ്ങിയത്. മറ്റ് മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ ടീമിന് അനുമതിയുണ്ടെന്നും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ അറിയിച്ചു. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ മറ്റ് മല്‍സരങ്ങള്‍. ഇന്ത്യയ്‌ക്കെതിരെ കളിക്കില്ലെന്ന പാക്കിസ്ഥാന്റെ നിലപാടില്‍ ഐസിസി പ്രതികരണം നിര്‍ണായകമാവും. സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കില്ലെന്നു പ്രഖ്യാപിച്ച ബംഗ്ലദേശിനെ ടൂര്‍ണമെന്റില്‍നിന്നു പുറത്താക്കിയിരുന്നു. പകരം സ്‌കോട്ലന്‍ഡിന് അവസരം നല്‍കിയതായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ചു. തങ്ങളുടെ മത്സരങ്ങള്‍ ശ്രീലങ്കയിലേക്കു മാറ്റണമെന്ന ബംഗ്ലദേശിന്റെ ആവശ്യം വോട്ടിനിട്ടു തള്ളിയ ഐസിസി, ഇന്ത്യയില്‍ സുരക്ഷാ പ്രശ്‌നങ്ങളില്ലെന്ന് ആവര്‍ത്തിച്ചു. ബംഗ്ലദേശിലെ രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയുമായുണ്ടായ നീരസത്തിന്റെ തുടര്‍ച്ചയാണ് ഈ സംഭവവും. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങളുടെ തുടര്‍ച്ചയായി ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ ജനുവരി മൂന്നിന് ഐപിഎലില്‍നിന്ന് പുറത്താക്കിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം വഷളായത്. മറുപടിയായി ബംഗ്ലദേശ്, രാജ്യത്ത് ഐപിഎല്‍ സംപ്രേഷണം…
Read More » -
ഇ. ശ്രീധരന്‍ പറഞ്ഞതെല്ലാം വെറും തള്ളോ? ഹൈസ്പീഡ് റെയില്‍ ഇടനാഴിയില്‍ കേരളം ഇല്ല; തമിഴ്‌നാടിനും ആന്ധ്രയ്ക്കും പദ്ധതി; കണ്ടെയ്‌നര്‍ നിര്‍മാണ മേഖലയ്ക്ക് പതിനായിരം കോടി
ന്യൂഡല്‍ഹി: സാമ്പത്തിക വളര്‍ച്ചയില്‍ ഊന്നി ധനമന്ത്രി നിര്‍മലാ സീതാരാമന്റെ ബജറ്റ് അവതരണം. പ്രത്യേക റെയര്‍ എര്‍ത്ത് കോറിഡോറുകള്‍ ആരംഭിക്കും. അപൂര്‍വ്വ ധാതുക്കളാല്‍ സമ്പന്നമായ ഒഡീഷ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാകും പദ്ധതി വരിക. ഖനനം മുതല്‍ ഉല്‍പാദനം വരെ കേന്ദ്രം ധനസഹായം നല്‍കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സെമികണ്ടക്ടര്‍ മിഷന്‍ 1.0 രാജ്യത്തിന്റെ സെമികണ്ടക്ടര്‍ ശേഷി ഉയര്‍ത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉപകരണങ്ങളും വസ്തുക്കളും നിര്‍മ്മിക്കുന്നതിനും പൂര്‍ണമായ ഇന്ത്യന്‍ ഐപി വികസിപ്പിക്കുന്നതിനും, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുന്നതിനുമായി സര്‍ക്കാര്‍ സെമികണ്ടക്ടര്‍ മിഷന്‍ 2.0 ആരംഭിക്കും. കണ്ടെയ്‌നര്‍ നിര്‍മാണമേഖലയ്ക്ക് 10,000 കോടി പ്രഖ്യാപിച്ചു. ടെക്‌സ്‌റ്റൈല്‍ മേഖലയുടെ വികസനത്തിനായി മെഗാ ടെക്‌സ്‌റ്റൈല്‍ പാര്‍ക്കുകള്‍ സ്ഥാപിക്കും. ഖാദി, ഹാന്‍ഡ്ലൂം മേഖലയ്ക്കായി പദ്ധതികള്‍ നടപ്പാക്കും. 5 വര്‍ഷത്തിനുള്ളില്‍ 10,000 കോടി രൂപയുടെ കണ്ടെയ്‌നര്‍ നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. യുവതയുടെ കരുത്തില്‍ അധിഷ്ഠിതമാണ് ബജറ്റാണ് പ്രഖ്യാപിക്കുന്നതെന്ന് ധനമന്ത്രി ആമുഖമായി. പറഞ്ഞു. സാമ്പത്തികവളര്‍ച്ച, ജനപങ്കാളിത്തം, എല്ലാവരുടെയും…
Read More » -
എപ്സ്റ്റീന്‍ ഫയലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും; ലൈംഗിക കുറ്റവാളിയുടെതായ ഫയലില്‍ ഉള്‍പ്പെട്ടത് നാണക്കേടെന്ന് കോണ്‍ഗ്രസ്; വെറും ജല്‍പനങ്ങള്‍ എന്ന് ബിജെപി
ന്യൂഡല്‍ഹി: എപ്സ്റ്റീന്‍ ഫയല്‍ രേഖയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹത്തിന്റെ ഇസ്രയേല്‍ സന്ദര്‍ശനവും പരാമര്‍ശിക്കുന്നതായുള്ള ആരോപണത്തില്‍ വിവാദം. പുറത്തുവന്നത് ജല്‍പ്പനങ്ങളാണെന്നും അങ്ങേയറ്റം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി ഇസ്രയേല്‍ സന്ദര്‍ശിച്ചു എന്നത് മാത്രമാണ് വസ്തുതയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ശിക്ഷിക്കപ്പെട്ട കുറ്റവാളിയുടെ വാക്കുകളാണെന്നും കടുത്ത ഭാഷയിലാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിമര്‍ശനം. രാജ്യത്തിന് മുഴുവന്‍ നാണക്കേടാണ് പ്രധാനമന്ത്രിയുടെ പേര് എപ്സ്റ്റീന്‍ ഫയലില്‍ ഉള്‍പ്പെട്ടതെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. മോദി തന്റെ ഉപദേശം സ്വീകരിച്ചെന്നാണ് ഇ മെയിലില്‍ എപ്സ്റ്റീന്‍ പരാമര്‍ശിച്ചിട്ടുള്ളത്. തന്റെ നിര്‍ദേശപ്രകാരം മോദി ഇസ്രയേലില്‍ പോയെന്നാണ് എപ്സ്റ്റീന്‍ വിവരിച്ചിട്ടുള്ളത്. അമേരിക്കന്‍ പ്രസിഡന്റിന് വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നും അതുകൊണ്ട് ഗുണമുണ്ടായെന്നും പരാമര്‍ശമുണ്ട്. എന്നാല്‍ എന്ത് പ്രയോജനമെന്ന് മെയിലില്‍ വ്യക്തമാക്കിയിട്ടില്ല. അമേരിക്കയിലും ലോകത്താകെയും വലിയ രാഷ്ട്രീയ കൊടുങ്കാറ്റുയര്‍ത്തിയതാണ് എപ്സ്റ്റീന്‍ ഫയലുകളിലെ വെളിപ്പെടുത്തലുകള്‍. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് നീതിമന്ത്രാലയം പുറത്തുവിട്ട രേഖകളിലാണ് പുതിയ വിവരങ്ങളുള്ളത്. മള്‍ട്ടി മില്യണറായിരുന്ന ജെഫ്രി എപ്സ്റ്റീന്‍ ലൈംഗിക കുറ്റത്തിന് ജയിലിലായിരുന്നു. 2019 ല്‍…
Read More » -
ഇറാനില്‍ സ്‌ഫോടന പരമ്പര; അഞ്ചുപേര്‍ കൊല്ലപ്പെട്ടു; ഇക്കുറിയും സംഭവിച്ചത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറികള്‍?; കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ന്നു; പങ്കില്ലെന്ന് ഇസ്രയേല്‍; ദുരൂഹത തുടരുന്നു
ടെഹ്‌റാന്‍: ഇറാനിലെ രണ്ടിടങ്ങളിലുണ്ടായ വ്യത്യസ്ത സ്‌ഫോടനങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്ക്. തെക്കുപടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ റെസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഗ്യാസ് പൊട്ടിത്തെറിച്ചാണ് നാലു പേര്‍ മരിച്ചതെന്ന് അഗ്‌നിരക്ഷാ സേനയെ ഉദ്ധരിച്ച് ടെഹ്‌റാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ തുറമുഖ നഗരമായ ബന്ദര്‍ അബ്ബാസിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും കടകളും സ്‌ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ബന്ദര്‍ അബ്ബാസിലെ സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പങ്കില്ലെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, റെവല്യൂഷണറി ഗാര്‍ഡ് നാവിക കമാന്‍ഡറെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന വാര്‍ത്തകളെ അര്‍ധ-ഔദ്യോഗിക വാര്‍ത്താ ഏജന്‍സി തള്ളിക്കളഞ്ഞു. സ്‌ഫോടനത്തിന് കാരണം എന്താണെന്ന് അന്വേഷിക്കുകയാണെന്ന് ഹോര്‍മോഗന്‍ പ്രവിശ്യയിലെ ക്രൈസിസ് ഡയറക്ടര്‍ ജനറല്‍ ഓഫ് ക്രൈസിസ് മാനേജ്‌മെന്റിനെ ഉദ്ധരിച്ച് ഔദ്യോഗിക ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം നടന്ന കെട്ടിടത്തിന്റെ മുന്‍ഭാഗം പൊട്ടിത്തെറിച്ചതായും ഉള്‍ഭാഗങ്ങളിലുള്ള വസ്തുക്കള്‍ പുറത്തുവന്നതായും സ്റ്റേറ്റ് ടെലിവിഷന്‍ സംപ്രേഷണം ചെയ്ത ചിത്രങ്ങളിലുണ്ട്. കെട്ടിടഭാഗങ്ങള്‍ ചിതറിക്കിടക്കുകയാണ്.…
Read More » -
സി.ജെ. റോയിയുടെ മരണം പ്രത്യേക സംഘം അന്വേഷിക്കും; ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യും; വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളച്ച് പുറത്തു പോയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; മരിക്കുന്നതിന് മുമ്പ് അമ്മയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു
ബംഗളുരു: വ്യവസായി സി.ജെ. റോയിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സംഘം രൂപീകരിച്ചു. ജോ. കമ്മീഷണര്‍, രണ്ട് എസ്.പിമാര്‍ എന്നിവര്‍ സംഘത്തില്‍. കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് റോയിയുടെ ഡയറി കസ്റ്റഡിയിലെടുത്തു. ആദായനികുതിവകുപ്പ് ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. അതിനിടെ അഡീഷനല്‍ കമ്മിഷണര്‍ മാനസികമായി പീഡിപ്പിച്ചെന്ന് റോയിയുടെ സഹോദരന്‍ ആരോപിച്ചു. എന്നാല്‍ സമ്മര്‍ദമുണ്ടായിട്ടില്ലെന്നും നിയമപരമായ നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ആദായ നികുതി വകുപ്പും അറിയിച്ചു. കടബാധ്യതയേ കുറിച്ചോ സാമ്പത്തിക പ്രയാസങ്ങളെ കുറിച്ചോ കുടുംബത്തിനോ കമ്പനിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കോ അറിവില്ല. അന്വേഷണത്തിന്റെ ഭാഗമായുള്ള മാനസിക സമ്മര്‍ദ്ദം ഉണ്ടായിരുന്നുവെന്ന് സഹോദരന്‍ സി ജെ ബാബു മനോരമ ന്യൂസിലൂടെ ആരോപിച്ചു . കമ്പനി ഔദ്യോഗികമായി പരാതിയും നല്‍കി. ഗ്രൂപ്പ് ഡയറക്ടര്‍ ടി ജെ ജോസഫ് നല്‍കിയ പരാതിയിലും ഇതേ ആരോപണം ആവര്‍ത്തിച്ചു. കേസിന്റെ വ്യാപ്തി കണക്കിലെടുത്താണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. അന്വേഷണത്തിന്റെ ഭാഗമായി റോയിയുടെ കുടുംബാംഗങ്ങളുടെ മൊഴി രേഖപെടുത്തി. ഹലസുരുവിലെ ഹോട്ടലില്‍ വെച്ചാണ്…
Read More » -
പാകിസ്താന്‍ ട്വന്റി 20 ലോകകപ്പിന്; തിങ്കളാഴ്ച വിമാനം കയറുമെന്ന് പത്രക്കുറിപ്പ്; തൊട്ടു പിന്നാലെ മുക്കി; അനാവശ്യ വിവാദം മാത്രം ലക്ഷ്യമെന്നു വ്യക്തം; ഐസിസി നിലപാടു കടുപ്പിച്ചതോടെ സാഷ്ടാംഗം
ഇസ്ലാമാബാദ്: ബംഗ്ലദേശിനെ ചൊല്ലിയുണ്ടാക്കിയ നാടകങ്ങള്‍ക്കൊടുവില്‍ പാക് ടീം ട്വന്റി 20 ലോകകപ്പില്‍ പങ്കെടുക്കുമെന്ന് സൂചന. പിസിബി (പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്) പുറത്തുവിടുകയും പിന്നീട് ഡിലീറ്റ് ചെയ്യുകയും ചെയ്ത വാര്‍ത്താക്കുറിപ്പിലാണ് യാത്ര തീയതിയും ഫ്ലൈറ്റുമടക്കമുള്ള വിവരങ്ങള്‍ ഉള്ളത്. ലോകകപ്പിനുള്ള പാക് ടീം തിങ്കളാഴ്ച (ഫെബ്രുവരി 2) എയര്‍ ലങ്ക വിമാനത്തില്‍ പുറപ്പെടുമെന്നും അതേ വിമാനത്തില്‍ ഓസീസ് താരങ്ങളും ഉണ്ടാകുമെന്നുമാണ് കുറിപ്പിലുണ്ടായിരുന്നത്. പിസിബിയുടെ വാര്‍ത്താക്കുറിപ്പ് ലീക്കായതിന് പിന്നാലെ പാക് മാധ്യമപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഈ കുറിപ്പ് പിന്‍വലിച്ച് പുതിയ റിലീസ് ഇറക്കുകയായിരുന്നു. ഈ റിലീസില്‍ യാത്രാ തീയതിയും ഫ്ലൈറ്റും ഒഴിവാക്കിയിട്ടുണ്ട്. ലോകകപ്പില്‍ പങ്കെടുക്കുന്നതില്‍ പാക്കിസ്ഥാന്‍ ഔദ്യോഗിക തീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ല എന്നായിരുന്നു പിസിബിയുടെ ഭാഷ്യം. എന്നാല്‍ ഇത് കളവാണെന്നും അനാവശ്യമായ വിവാദം മാത്രമാണ് പാക്കിസ്ഥാന്റെ ലക്ഷ്യമെന്നുമാണ് പുതിയ നീക്കങ്ങളില്‍ നിന്നും മനസിലാകുന്നത്. ഫെബ്രുവരി ഏഴിനാണ് ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി 20 ലോകകപ്പ് മല്‍സരങ്ങള്‍ക്ക് തുടക്കമാകുക. പിസിബി ചെയര്‍മാനായ മുഹ്സിന്‍ നഖ്വി…
Read More »

