politics

  • ‘കരാര്‍ നടപ്പാക്കുന്നതിലെ കാലതാമസം സഹിക്കില്ല’; ബോംബിടല്‍ നിര്‍ത്തിയതില്‍ ഇസ്രയേലിനെ അഭിനന്ദിച്ചും ഹമാസിനു മുന്നറിയിപ്പു നല്‍കിയും ട്രംപ്; ‘വേഗത്തില്‍ നടപടിയിലേക്കു കടക്കണം, അല്ലെങ്കില്‍ പരിണിത ഫലങ്ങള്‍ അനുഭവിക്കണം; എല്ലാ കാര്‍ഡുകളും മേശപ്പുറത്തുണ്ട്’

    ന്യൂയോര്‍ക്ക്: ഗാസയിലെ ബോംബിംഗ് നിര്‍ത്തിയതിന്റെ പേരില്‍ ഇസ്രായേലിനെ അഭിനന്ദിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ചര്‍ച്ചകള്‍ വേഗത്തിലാക്കണമെന്നു ഹമാസിനു മുന്നറിയിപ്പും നല്‍കി. ഇസ്രയേല്‍ താത്കാലികമായി ബോംബിംഗ് നിര്‍ത്തിയതിനെ അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ അഭിനന്ദിച്ച ട്രംപ്, താനൊരിക്കലും കാലതാമസം സഹിക്കുന്ന ആളല്ലെന്നും എല്ലാം വേഗത്തില്‍ പൂര്‍ത്തിയാക്കിയാല്‍ എല്ലാവരെയും നല്ലരീതിയില്‍ കൈകാര്യം ചെയ്യു’മെന്നും പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനായി എല്ലാ ഇസ്രയേലി ബന്ദികളെയും മോചിപ്പിക്കാന്‍ തയാറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിന്റെ ഗാസ പദ്ധതി അംഗീകരിക്കുന്നുവെന്നും ഹമാസ് പ്രസ്താവനയില്‍ അറിയിച്ചു. ഭരണം കൈമാറുന്നതടക്കമുള്ള 20 ഇന പദ്ധതി ഞായറാഴ്ചയ്ക്കകം അംഗീകരിക്കുകയോ നിരസിക്കുകയോ വേണമെന്നും ട്രംപ് അന്ത്യശാസനം നല്‍കിയിരുന്നു. ‘ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളെയും മരിച്ചവരുടെ അവശിഷ്ടങ്ങളും ട്രംപ് മുന്നോട്ട് വച്ച പദ്ധതി പ്രകാരം കൈമാറാന്‍ തയാറാണ്. അറബ് ഇസ്ലാമിക് പിന്തുണയോടെയുള്ള പലസ്തീന്‍ ദേശീയ താല്‍പര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര പലസ്തീന്‍ സമിതിക്ക് ഗാസ മുനമ്പിന്റെ ഭരണം കൈമാറാന്‍ സന്നദ്ധ’മാണെന്നും ഹമാസിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്നും,…

    Read More »
  • ‘ശ്രീമതി വീണാ ജോര്‍ജ്, ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമയ്ക്ക് പ്രതിവിധിയുണ്ടോ?, കപ്പല്‍ ഉലഞ്ഞാലും ഇല്ലെങ്കിലും ആരോഗ്യം ഉലയുന്നു’: ആരോഗ്യ മന്ത്രിക്കെതിരേ രാഹുല്‍ മാങ്കൂട്ടത്തില്‍

    തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവിനെ തുടര്‍ന്ന് ഒന്‍പതു വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആ കുഞ്ഞും കുടുംബവും അനുഭവിക്കാന്‍ പോകുന്ന ട്രോമക്ക് താങ്കളുടെ പക്കല്‍ പ്രതിവിധിയുണ്ടോയെന്നാണ് വീണയോട് രാഹുലിന്റെ ചോദ്യം. കൈ ഒടിഞ്ഞതിനു ചികിത്സക്ക് വരുന്നവരുടെ കൈ മുറിച്ചു മാറ്റുന്ന പിടിപ്പുകേടിന് ‘അശ്രദ്ധ’ എന്നാണോ ‘ക്രൈം’ എന്നാണോ പറയേണ്ടതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ രാഹുല്‍ ചോദിക്കുന്നു. താന്‍ എംഎല്‍എ ആയതിനു ശേഷം നിരവധി തവണ നേരിട്ടും കത്തുകള്‍ വഴിയും പാലക്കാട് ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള പോരായ്മകള്‍ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നാണ് രാഹുല്‍ പറയുന്നത്. ലൈംഗിക ആരോപണ വിധേയനായ ശേഷം ഇതാദ്യമായാണ് രാഹുല്‍ ഒരു മന്ത്രിയ്‌ക്കെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ശ്രീമതി വീണാ ജോര്‍ജ്, പാലക്കാട് ജില്ലാ ആശുപത്രിയില്‍ എന്തെങ്കിലും ഒരു നല്ല കാര്യം സംഭവിച്ചു എന്ന് ഒന്ന് ചിന്തിച്ചു നോക്കൂ, അടുത്ത നിമിഷം താങ്കള്‍…

    Read More »
  • മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; വികാരാധീനനായി താരം; ‘ഞാന്‍ അനുഭവിക്കുന്ന വൈകാരിക ഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷി പോരാതെ വരുന്നു’

    തിരുവനന്തപുരം: ഡല്‍ഹിയില്‍ വച്ച് ദാദാ സാഹെബ് ഫാല്‍ക്കെ അവാര്‍ഡ് വാങ്ങിയതിനേക്കാള്‍ വൈകാരികഭാരത്തോടെയാണു തിരുവനന്തപുരത്തു നില്‍ക്കുന്നതെന്നും, ഇതു ഞാന്‍ ജനിച്ചു വളര്‍ന്ന, കൗമാരം ചെലവഴിച്ച മണ്ണാണെന്നും മോഹന്‍ലാല്‍ . ‘അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ജീവിതത്തിന്റെ സങ്കീര്‍ണതകള്‍ അറിയാതെ ഞാന്‍ പാര്‍ത്ത മണ്ണാണിത്. ഇവിടുത്തെ കാറ്റും മരങ്ങളും വഴികളും പഴയ പല കെട്ടിടങ്ങളും എന്റെ ഓര്‍മകളുടെയും ആത്മാവിന്റെയും ഭാഗമാണ്. എനിക്കു സ്വീകരണം നല്‍കുന്നത് ജനങ്ങളും അവര്‍ തിരഞ്ഞെടുത്ത സര്‍ക്കാരുമാണ്. അതുകൊണ്ടെല്ലാം ഞാന്‍ അനുഭവിക്കുന്ന വൈകാരികഭാരത്തെ മറച്ചുപിടിക്കാന്‍ കാലങ്ങളായി ഞാന്‍ ആര്‍ജിച്ച അഭിനയശേഷി പോരാതെവരുന്നു.’  –നിറഞ്ഞ കൈയ്യടികള്‍ക്കിടെ ലാല്‍ പറഞ്ഞു. മലയാള സിനിമയ്ക്കുള്ള അംഗീകാരമെന്നും ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിത്യജീവിതത്തില്‍ പലപ്പോഴും മലയാളി മോഹന്‍ലാല്‍ ആകുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു ചടങ്ങിന് ജഗതി ശ്രീകുമാറും എത്തിയിരുന്നു. ആശംസ അര്‍പ്പിച്ച് നടി അംബിക പറഞ്ഞ വാക്കുകളും ആരാധകര്‍ക്ക് ആവേശമായി. രാജാവിന്റെ മകനിലെ വിന്‍സന്റ് ഗോമസിനൊപ്പം നാന്‍സിയായും ഇരുപതാം നൂറ്റാണ്ടിലെ സാഗര്‍ ഏലിയാസ്…

    Read More »
  • ‘നിങ്ങളുടെ എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ ഒപ്പമുണ്ട്’; മദ്ധ്യേഷ്യയിലെ സമാധാന ശ്രമങ്ങളില്‍ ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; ഗാസയിലെ സമാധാനശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പിന്തുണ

    ന്യുഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഗാസയിലെ സമാധാന ശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയുടെ ഭാഗങ്ങള്‍ ഹമാസ് അംഗീകരിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം എക്‌സിലിട്ട പോസ്റ്റിലാണ് ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി അറിയിച്ചത്. ‘ഗാസയിലെ സമാധാന ശ്രമങ്ങള്‍ നിര്‍ണായക പുരോഗതി കൈവരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിന്റെ സൂചനകള്‍ ഒരു സുപ്രധാന ചുവടുവയ്പ്പിനെ സൂചിപ്പിക്കുന്നു. സുസ്ഥിരവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ഇന്ത്യ ശക്തമായി പിന്തുണയ്ക്കുന്നത് തുടരും.” മോദിയുടെ പോസ്റ്റില്‍ പറഞ്ഞു. ട്രംപിന്റെ ഗാസ സമാധാന പദ്ധതിയെ പ്രധാനമന്ത്രി മോദി ഈ ആഴ്ച ആദ്യം പിന്തുണച്ചിരുന്നു, ഫലസ്തീന്‍, ഇസ്രായേല്‍ ജനതയ്ക്ക് ദീര്‍ഘകാലവും സുസ്ഥിരവുമായ സമാധാനത്തിലേക്കുള്ള ഒരു പ്രായോഗിക പാത ഇത് നല്‍കുന്നുവെന്ന് പറഞ്ഞു. ‘ഗാസ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള സമഗ്ര പദ്ധതി സംബന്ധിച്ച പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിന്റെ പ്രഖ്യാപനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. പലസ്തീന്‍, ഇസ്രായേല്‍ ജനതയ്ക്കും വിശാലമായ പശ്ചിമേഷ്യന്‍…

    Read More »
  • കരാറിന്റെ ആദ്യഘട്ടം നടപ്പാക്കാന്‍ തയാറെന്ന് ഇസ്രയേല്‍; സൈനിക നടപടികള്‍ താത്കാലികമായി നിര്‍ത്തി; ഗാസയിലേക്ക് മടങ്ങരുതെന്നും മുന്നറിയിപ്പ്; ‘ഹമാസ് വാക്കു പാലിക്കുന്നതിനു കാത്തിരിക്കുന്നു, ഗാസ ഇപ്പോഴും അപകടകരമായ യുദ്ധഭൂമി, ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളില്‍ തുടരണം’

    ടെഹ്‌റാന്‍: ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പദ്ധതിയോട് ഹമാസ് തത്വത്തില്‍ അനുകൂല നിലപാടു സ്വീകരിച്ചതിനു പിന്നാലെ ആദ്യ ഘട്ടം നടപ്പാക്കാന്‍ തയാറെന്നു വ്യക്തമാക്കി ഇസ്രയേല്‍. ബന്ദികളെ വിട്ടയയ്ക്കുക എന്നതാണ് കരാറിലെ ആദ്യത്തെ ഘട്ടം. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചീഫ് ഓഫ് സ്റ്റാഫ് ലഫ്. ജനറല്‍ ഇയാല്‍ സമീര്‍ മറ്റു സൈനിക ഉന്നതരുമായി ചര്‍ച്ച നടത്തി. ഇതിനു പിന്നാലെയാണ് ട്രംപിന്റെ പദ്ധതിയിലെ ആദ്യഘട്ടം നടപ്പാക്കാനുള്ള തയാറെടുപ്പ് ആരംഭിക്കാന്‍ സമീര്‍ നിര്‍ദേശം നല്‍കിയത്. വെള്ളിയാഴ്ചയും ട്രംപിന്റെ പദ്ധതിയുമായി സഹകരിക്കാന്‍ പൂര്‍ണ സന്നദ്ധത ഇസ്രയേല്‍ അറിയിച്ചിരുന്നു. ഹമാസിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെയാണ് ഗാസയിലെ ബോംബിംഗ് നിര്‍ത്തിവയ്ക്കാനും ബന്ദികള്‍ക്കു സുരക്ഷിതമായി മടങ്ങാനുള്ള സാഹചര്യം ഒരുക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടത്. അപ്പോഴും, താത്കാലികമായ സൈനിക നടപടി നിര്‍ത്തിവയ്ക്കല്‍ ഹമാസിന്റെ നിലപാടുമായി ബന്ധപ്പെട്ടിരിക്കുമെന്നും ആരും ഒഴിഞ്ഞുപോയ ഇടങ്ങളിലേക്കു മടങ്ങിയെത്തരുതെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഐഡിഎഫ് ഇപ്പോഴും ഗാസയെ വളഞ്ഞിട്ടുണ്ട്. കൂടുതല്‍ മേഖലകളിലേക്കു നീക്കവും നിര്‍ത്തിവച്ചിട്ടില്ല. ബോംബിംഗും മറ്റു നടപടികളും നിര്‍ത്തിയത് താത്കാലികം മാത്രമാണ്. ഇപ്പോഴും…

    Read More »
  • ഷൈന്‍ ടീച്ചറുടെ പരാതിയില്‍ മിന്നല്‍ വേഗം; ഒന്നാം പ്രതി ഗോപാലകൃഷ്ണന്റെ ഭാര്യയുടെ പരാതിയില്‍ മെല്ലെപ്പോക്ക്; സൈബര്‍ ആക്രമണ പരാതികളില്‍ പോലീസ് ഇരട്ടത്താപ്പ്; നടപടികള്‍ മൊഴിയെടുപ്പില്‍ അവസാനിച്ചു

    കൊച്ചി: കെ.ജെ.ഷൈനിനെതിരായ സൈബര്‍ ആക്രമണ പരാതിയില്‍ നൊടിയിടയില്‍ കേസെടുത്ത പോലീസിന് സമാന പരാതിയില്‍ ആവേശമില്ല. ഷൈനിന്റെ പരാതിയില്‍ ഒന്നാം പ്രതി ഗോപാലകൃഷ്ണനെതിരേ കേസെടുത്തിരുന്നു. എന്നാല്‍, ഗോപാലകൃഷ്ണന്റെ ഭാര്യ സമാന സ്വഭാവത്തിലുള്ള പരാതി നല്‍കിയതാണ് പോലീസ് അവഗണിച്ചത്. പരാതി ലഭിച്ച് രണ്ടാം ദിവസം മൊഴിയെടുത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. സിപിഎം നേതാവ് കെ.ജെ. ഷൈനിനെതിരായ അപവാദ പ്രചരണത്തിലും, സൈബര്‍ ആക്രമണത്തിലും പരാതി ലഭിച്ച തൊട്ടടുത്ത ദിവസമാണ് പൊലീസ് കേസെടുത്തത്. ഇതിനിടെ ഷൈനിന്റെ പറവൂരിലെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ഷൈനിന്റെ മറ്റൊരു പരാതിയില്‍ കേസെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് കെ.എം. ഷാജഹാനെ തിരുവനന്തപുരത്തെത്തി കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇതേ ശുഷ്‌കാന്തി സമാനമായ മറ്റൊരു പരാതിയില്‍ പൊലീസ് കാണിക്കുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. ഷൈനിന്റെ പരാതിയിലെടുത്ത ആദ്യ കേസിലെ ഒന്നാംപ്രതി ഗോപാലകൃഷ്ണന്റെ ഭാര്യ ഷെര്‍ലിയാണ് ആ പരാതിക്കാരി. മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്കെതിരെ ഷെര്‍ലി പരാതി നല്‍കിയത് സെപ്റ്റംബര്‍ 21ന്. ഭിന്നശേഷിക്കാരിയായ തന്നെയും ബന്ധുക്കളെയും മോശമായി ചിത്രീകരിച്ചുവെന്നായിരുന്നു പരാതി. സെപ്റ്റംബര്‍…

    Read More »
  • ‘ആർഎസ്എസ് മാപ്പ് എഴുതി കൊടുത്തത് ബ്രിട്ടീഷുകാർക്കാണ്, അതുകൊണ്ട് തന്നെ ബ്രിട്ടീഷ് തപാൽ സ്റ്റാമ്പ് ആയിരുന്നു ആർഎസ്എസ് വേണ്ടി പുറത്തിറക്കേണ്ടത്…ആർഎസ്എസിനെ മഹത്വവത്കരിക്കുമ്പോൾ 1948ൽ സർദാർ പട്ടേൽ ഡോ. ശ്യാമപ്രസാദ് മുഖർജിക്ക് എഴുതിയതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമോ’?

    ആർഎസ്എസിന്റെ നൂറാം വാർഷികം പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും കൊണ്ടാടുമ്പോൾ ആർഎസ്എസിനെ പൊതുമധ്യത്തിൽ തുറന്നു കാട്ടുകയാണ് കോൺഗ്രസ്. ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ സർക്കാരിനും രാജ്യത്തിനും ഭീഷണിയാണ് എന്ന് രേഖപ്പെടുത്തിയിട്ടുള്ള സർദാർ വല്ലഭായ് പട്ടേലിന്റെ കത്ത് പുറത്തുവിട്ടുകൊണ്ടാണ് കോൺഗ്രസ് ആർഎസ്എസിനെ പറ്റി സംസാരിച്ചത്. ആർഎസ്എസിന്റെ നൂറാം സ്ഥാപനത്തിൽ അവരുടെ ആസ്ഥാനത്തേക്ക് ഇന്ത്യൻ ഭരണഘടന ഉയർത്തി കോൺഗ്രസ് മാർച്ച് നടത്തുകയും ഉണ്ടായി. ആർഎസ്എസ് ഈ രാജ്യത്തിന് എല്ലാകാലത്തും ഭീഷണിയാണ് പൊതുജനത്തെ വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തുകയായിരുന്നു ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്. പ്രധാനമന്ത്രി ഇന്ന് രാവിലെ ആർഎസ്എസിനെ കുറിച്ച് ഒരുപാട് സംസാരിച്ചു. 1948 ജൂലൈ 18ന് സർദാർ പട്ടേൽ ഡോക്ടർ ശ്യാമപ്രസാദ് മുഖർജിക്ക് എഴുതിയതിനെ കുറിച്ച് പ്രധാനമന്ത്രിക്ക് അറിയാമോ എന്ന ചോദ്യത്തോടെ ആയിരുന്നു കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എം പി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ സർദാർ പട്ടിയിൽ എഴുതിയ കത്ത് പങ്കുവെച്ചത്. ഗാന്ധി വധവുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിൽ ഉള്ളതിനാൽ തന്നെ…

    Read More »
  • സ്ത്രീകള്‍ക്ക് എതിരായ ആസിഡ് ആക്രമണങ്ങള്‍ പെരുകി മമതാ ബാനര്‍ജിയുടെ പശ്ചമബംഗാള്‍; രാജ്യത്ത് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍; കുടുംബത്തിനുള്ളിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് കണക്കുകള്‍

    കൊല്‍ക്കത്ത: രാജ്യത്ത് സ്ത്രീകള്‍ക്കെതിരേ ഏറ്റവും കൂടുതല്‍ ആസിഡ് ആക്രമണം നടക്കുന്ന സംസ്ഥാനമായി മമതാ ബാനര്‍ജിയുടെ പശ്ചിമബംഗാള്‍. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി കുറവു വന്നിട്ടുണ്ടെങ്കിലും രാജ്യത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അപകടാവസ്ഥയില്‍ ജീവിക്കുന്നതും പശ്ചമ ബംഗാളിലാണെന്നു ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു. 2023ല്‍ രാജ്യത്താകെ 207 ആസിഡ് ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഇതില്‍ 57 എണ്ണവും ബംഗാളിലാണ്. രാജ്യത്ത് ആകെ നടക്കുന്ന ആസിഡ് ആക്രമണങ്ങളില്‍ 27.5 ശതമാനവും മമതയുടെ സംസ്ഥാനത്താണ്. രാജ്യത്തെ ജനസംഖ്യയില്‍ നാലാമതുള്ള സംസ്ഥാനമാണ് പശ്ചിമബംഗാള്‍. 2022 ലെ എന്‍സിആര്‍ബി റെക്കോഡ് അനുസരിച്ച് 48 ആസിഡ് ആക്രമണങ്ങള്‍ നടന്നു. ഇതില്‍ 52 മുകളില്‍ ആളുകള്‍ക്കു മാരകമായി പൊള്ളലേറ്റു. ഈ സമയം രാജ്യത്ത് ആകെ നടന്നത് 202 ആക്രമണങ്ങള്‍ മാത്രമാണ്. 2018നു ശേഷം ബംഗാളിലാണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തെ അതിജീവിച്ചവരും സന്നദ്ധ പ്രവര്‍ത്തകരുമെല്ലാം സംസ്ഥാനത്തെ അനധികൃത ആസിഡ് വ്യാപാരത്തെക്കുറിച്ച് അന്വേഷിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാപാരികള്‍ ആസിഡ് വില്‍പന…

    Read More »
  • വേണ്ടിവന്നാല്‍ സിപിഎം നേതാക്കളുടെ വീടിനു നേരെയും ബോംബ് എറിയും; ഭീഷണിയുമായി ബിജെപി നേതാവ്; ‘കണ്ണില്‍നിന്നല്ല, നെഞ്ചില്‍നിന്ന് കണ്ണീര്‍ വീഴ്ത്തുമെന്നും അര്‍ജുന്‍ മാവിലക്കണ്ടി’

    കണ്ണൂർ: ചെറുകുന്നിൽ ബി.ജെ.പി. നേതാവിന്റെ വീടിനുനേരെയുണ്ടായ ബോംബ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ബി.ജെ.പി. നേതാവ്. അക്രമം തുടർന്നാൽ സി.പി.എം. നേതാക്കളുടെ വീടുകൾക്ക് നേരെ ബോംബെറിയുമെന്നും “കണ്ണിൽനിന്നല്ല, നെഞ്ചിൽനിന്ന് കണ്ണീർ വീഴ്ത്തുമെന്നും” ബി.ജെ.പി. കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുൻ മാവിലക്കണ്ടി പ്രസംഗിച്ചു. ചെറുകുന്നിൽ ബി.ജെ.പി. കല്യാശ്ശേരി മണ്ഡലം സെക്രട്ടറി വിനു വിജു നാരായണന്റെ വീടിനുനേരെ ഇന്ന് രാവിലെ  ബോംബേറുണ്ടായ സംഭവത്തിൽ, കണ്ണപുരം റെയിൽവേ സ്റ്റേഷന് മുൻപിൽ നടന്ന പ്രതിഷേധ യോഗത്തിലാണ് പ്രകോപനപരമായ പ്രസംഗം. സി.പി.എം. ലോക്കൽ സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറി, ഏരിയ സെക്രട്ടറി എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ വീടുകൾ തങ്ങൾക്ക് അറിയാമെന്നും, ഓരോരുത്തരുടെയും വീട്ടിൽ പോകാൻ തങ്ങൾക്ക് സാധിക്കുമെന്നും അർജുൻ മാവിലക്കണ്ടി പറഞ്ഞു. നേതാക്കളുടെ മക്കൾ എവിടെ പഠിക്കുന്നു, എവിടെയെല്ലാം പോകുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ തങ്ങൾക്കറിയാമെന്നും ഭീഷണി മുഴക്കി. “ഞങ്ങളുടെ ക്ഷമ പരീക്ഷിക്കാൻ മുന്നോട്ട് പോകാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നിങ്ങളുടെ കണ്ണിൽ നിന്നല്ല, നിങ്ങളുടെ നെഞ്ചത്ത് നിന്ന് കണ്ണീര് ഏൽപ്പിക്കാൻ ഞങ്ങൾക്ക് സാധിക്കും.” പൊലീസുദ്യോഗസ്ഥരെ അഭിസംബോധന…

    Read More »
  • ട്രംപിന്റെ നിര്‍ദേശങ്ങളില്‍ ഉടന്‍ നിലപാടെന്ന് ഹമാസ്; നിരായുധീകരണം അടക്കമുള്ള ആവശ്യങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ടേക്കും; അംഗീകരിച്ചില്ലെങ്കില്‍ വന്‍ തിരിച്ചടിയെന്ന് ഗാസ നിരീക്ഷകന്‍ ഖൈമിര്‍ അബൂസാദ; ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ അന്തിമ നിര്‍ദേശം നല്‍കി ഇസ്രയേല്‍

    ഗാസ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച നിര്‍ദേശങ്ങളില്‍ ഉടന്‍ നിലപാട് അറിയിക്കുമെന്ന് ഹമാസ്. ട്രംപിന്റെ നിര്‍ദേശങ്ങളില്‍ ഭേദഗതി ആവശ്യപ്പെടാനാണ് തീരുമാനം. ഇസ്രയേലി സേനയുടെ പിന്‍മാറ്റത്തില്‍ കൃത്യത വേണമെന്നാണ് ഹമാസിന്റെ ആവശ്യം. ഹമാസിനെ നിരായുധീകരിക്കണമെന്ന ആവശ്യത്തിലും ഭേദഗതി ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖത്തര്‍, ഈജിപ്ത്, തുര്‍ക്കി രാജ്യങ്ങളുമായി ഹമാസ് ചര്‍ച്ച തുടരുകയാണ്. അതിനിടെ ട്രംപിന്റെ സമാധാന പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉള്‍പ്പെടെ ആഗോള പിന്തുണ ലഭിച്ചെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ദിവസങ്ങള്‍ക്ക് മുന്‍പ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു ട്രംപ് 20 നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചത്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ ഹമാസ് മറുപടി പറയണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് നിലപാട് അറിയിക്കാന്‍ ഹമാസ് ഒരുങ്ങുന്നത്. ഹമാസിനെ സംബന്ധിച്ച് തീരുമാനമെടുക്കുക എന്നത് ദുഷ്‌കരമാണെന്ന് ഗാസയിലെ രാഷ്ട്രീയ നിരീക്ഷകനായ ഖൈമിര്‍ അബൂസാദ പറഞ്ഞു. ട്രംപിന്റെ നിര്‍ദേശങ്ങളോട് മുഖം തിരിക്കുന്ന നിലപാടാണ് ഹമാസ് സ്വീകരിക്കുന്നതെങ്കില്‍ അത് ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. ഹമാസിന്റെ മറുപടി നീണ്ടാല്‍…

    Read More »
Back to top button
error: