Breaking NewsIndiaLead Newspolitics

ബിഹാര്‍ ജനവിധി നവംബര്‍ 6,11 തീയതികളില്‍ ; നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി, ആകെ 7.43 കോടി വോട്ടര്‍മാര്‍ ; വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും

ഡല്‍ഹി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനമുള്ള ബിഹാറില്‍ രണ്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കും. നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതി നവംബര്‍ 6,11 തീയതികളിലായി പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏറെ കോളിളക്കമുണ്ടാക്കിയ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയില്‍ ഈ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.

വോട്ടെണ്ണല്‍ നവംബര്‍ 14 ന് നടക്കും. ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ മൂന്ന് ഘട്ടങ്ങളിലായി ട്ടായി രുന്നു തെരഞ്ഞെടുപ്പ. ഇത്തവണ ഒറ്റ ഘട്ടമായി നടത്തണമെന്നായിരുന്നു എന്‍ഡിഎ യുടെ നിര്‍ദ്ദേശം.

Signature-ad

രണ്ട് ഘട്ടം വേണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു. ദീപാവലിക്ക് ശേഷം ഛാഠ് പൂജ കൂടി കഴിഞ്ഞ് തെരഞ്ഞെടുപ്പ് മതിയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കമ്മീഷനോട് ആവശ്യപ്പെട്ടത്. ബിഹാറില്‍ ആകെ 7.43 കോടി വോട്ടര്‍മാരാ ണുള്ളത്. അതില്‍ 3.92 കോടി പുരുഷന്മാരും 3.50 കോടി സ്ത്രീകളും ഉള്‍പ്പെടുന്നു. റണ് ഒരുക്കിയിരിക്കുന്നത്. എല്ലായിടത്തും വെബ്കാസ്റ്റിംഗ് സൗകര്യം ഉണ്ടാവും.

കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ്. കൂടുതല്‍ കേന്ദ്രസേനയെ വിന്യ സിക്കും എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടികയില്‍ പരാതികളുണ്ടെങ്കില്‍ ഇനിയും കമ്മീഷനെ സമീപിക്കാം എന്ന് കമ്മീഷന്‍ വ്യക്ത മാക്കി. ബിഹാര്‍ തെരഞ്ഞെടുപ്പ് ഇക്കുറി കൂടുതല്‍ ലളിതമാക്കും. പരാതിക ളില്ലാതെ നടത്തുമെന്നും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും പ്രഖ്യാപനം ആരംഭിച്ചുകൊണ്ട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പറഞ്ഞു.

Back to top button
error: