ആഗോള അയ്യപ്പസംഗമത്തില്‍ ഒപ്പം നിന്ന വെള്ളാപ്പള്ളി നടേശനും കൈവിട്ടു ; മൗനമാചരിച്ച് എന്‍എസ്എസ്, കിട്ടിയ മേല്‍ക്കൈ പോകുന്നുവെന്ന് ഇടത് മുന്നണിയിലും അടക്കം പറച്ചില്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദം നാളെ മുതല്‍ നിയമസഭയില്‍ സര്‍ക്കാറിനെതിരെ ആഞ്ഞടിക്കാന്‍ പ്രതിപക്ഷം. പുതിയ വിവാദങ്ങള്‍ മലവെ ള്ളപ്പാച്ചില്‍ പോലെ വരുമ്പോള്‍ പ്രതിപക്ഷത്തിനെതിരേ പ്രതിരോധത്തി നുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. തദ്ദേശ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ ഇടതുപ ക്ഷത്തിനെതിരേ പ്രതിപക്ഷത്തിന് സ്വര്‍ണ്ണമോഷണം തുറുപ്പുചീട്ടായി മാറുക യാ ണ്. കിട്ടിയ മേല്‍ക്കൈ സ്വര്‍ണ്ണവിവാദത്തില്‍ പോകുന്നുവെന്ന് ഇടത് മുന്ന ണി യി ല്‍ അടക്കം പറച്ചില്‍.
ആഗോള അയ്യപ്പസംഗമത്തില്‍ സര്‍ക്കാറിനൊപ്പം നിന്ന വെള്ളാപ്പള്ളി നടേശനും യുഡിഎഫിനെയും ബിജെപിയെയും പോലെ വിവാദത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. വിശ്വാസപ്രശ്‌നത്തില്‍ ഇടതിനൊപ്പം അടിയുറച്ച് നിന്ന എസ്എന്‍ഡിപിക്ക് സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ബോര്‍ഡിനെ ഒട്ടും വിശ്വാസമില്ല. ആഗോള അയ്യപ്പ സംഗമം വഴി എന്‍എസ്എസിനെ അടക്കം കൂടെ നിര്‍ത്തി കിട്ടിയ മേല്‍ക്കൈ ആകെ പോകുന്നുവെന്നാണ് ഇടത് മുന്നണിയിലെ അടക്കം പറച്ചില്‍. ആഗോള അയ്യപ്പ സംഗമത്തില്‍ സമദൂരം വിട്ട് ഇടത്തോട്ട് ചാഞ്ഞ എന്‍എസ്എസ് സ്വര്‍ണ്മപ്പാളി വിവാദത്തില്‍ മൗനം തുടരുകയാണ്.
വിവാദ നടപടികളെല്ലാം ഉണ്ടായത് ഇടത് സര്‍ക്കാറിന്റെയും ഇടത് ബോര്‍ഡുകളു ടെയും കാലത്താണ്. ഈ സമ്മേളന കാലത്ത് അനേകം അടിയന്തിരപ്രമേയ നോട്ടീസുകള്‍ക്ക് അനുമതി നല്‍കുകയും സഭയില്‍ ചര്‍ച്ചയ്ക്ക് തയ്യാറാകുകയും ചെയ്ത സര്‍ക്കാര്‍ സ്വര്‍ണ്ണപ്പാളി വിവാദം സഭയില്‍ അടിയന്തിരപ്രമേയ നോട്ടീസായി പ്രതിപക്ഷം കൊണ്ടുവന്നപ്പോള്‍ അനുമതി നിഷേധിക്കുകയും ചെയ്തു.
ആഗോള അയ്യപ്പ സംഗമം വഴി വിശ്വാസ പ്രശ്‌നത്തില്‍ സര്‍ക്കാറിനുണ്ടായ മേല്‍ ക്കൈ ആണ് സ്വര്‍ണ്ണപാളി വിവാദത്തില്‍ നഷ്ടമായിരിക്കുന്നത്. സര്‍ക്കാരിന് സ്വര്‍ ണ്ണവിവാദത്തില്‍ പിടിച്ചുനില്‍ക്കലും പറഞ്ഞുനില്‍ക്കലും വലിയ പ്രയാസമാ ണെ ന്നാണ് വിലയിരുത്തല്‍. അതാണ് സര്‍ക്കാറിനെയും ദേവസ്വം ബോര്‍ഡിനെയും കടുത്ത വെട്ടിലാക്കുന്നത്. വിശ്വാസികളെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിനൊപ്പം ശ്രമിക്കുന്ന ബിജെപിയും വിവാദം സര്‍ക്കാറിനെതിരെ തിരിക്കുകയാണ്.






