Newsthen Special
-
ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം; കളിക്കിറങ്ങും മുന്‍പേ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; പ്ലെയിംഗ് ഇലവനില്‍ ആറ് ഇടം കയ്യന്‍മാര്‍; 93 വര്‍ഷത്തെ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം
കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം. നല്ല ഒന്നാന്തരം ഇടതുപക്ഷം. കളിക്കളത്തിലിറങ്ങും മുന്‍പേ തന്നെ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടതുപക്ഷക്കാരടങ്ങുന്ന സംഘം ദക്ഷിണാഫ്രിക്കക്കെതിെ ഒന്നാം ടെസ്റ്റില്‍ പോരിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ആറ് ഇടം കൈയന്‍മാരെ ഉള്‍പ്പെടുത്തിയാണ് അപൂര്‍വ റെക്കോര്‍ഡിന് ഇന്ത്യ അര്‍ഹമായത്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടം കയ്യന്‍മാര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുന്നത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം കയ്യന്‍മാര്‍. നിരവധി തവണ ഇന്ത്യ നാലു ഇടം കയ്യന്‍മാരുമായി കളിക്കാനിറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ കളിച്ച 596 ടെസ്റ്റുകളില്‍ ആദ്യമാണ് ആറ് ഇടം കയ്യന്‍മാര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുന്നത്. ഈ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍…
Read More » -
ഇന്ത്യയെമ്പാടും ഭീകരര്‍ക്കായി തിരച്ചില്‍ ഊര്‍ജിതം; കാശ്മീരില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ടു ഭീകരര്‍ പിടിയില്‍ ; ഇന്ത്യന്‍ സൈന്യം അതീവ ജാഗ്രതയില്‍
ശ്രീനഗര്‍: ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയൊട്ടാകെ സൈന്യം കനത്ത ജാഗ്രതയിലാണ്. രാജ്യവ്യാപകമായി ഭീകരവാദികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്്. അതിനിടെ ജമ്മു കശ്മീരിലെ സോപോറില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ രണ്ട് ഭീകരര്‍ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇവരില്‍ നിന്ന് പിസ്റ്റളുകള്‍, ഗ്രനേഡുകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തു. സോപോറിലെ മോമിനാബാദിലെ സാദിഖ് കോളനിയില്‍ 22 ആര്‍ആര്‍, 179 ബിഎന്‍ സിആര്‍പിഎഫ് എന്നിവ സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഭീകരര്‍ പിടിയിലായത്. പ്രദേശത്ത് സംശയാസ്പദമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന പ്രത്യേക ഇന്റലിജന്‍സ് വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ ഫ്രൂട്ട് മണ്ടി സോപോറില്‍ നിന്ന് അഹത് ബാബ ക്രോസിംഗ് ഭാഗത്തേക്ക് വരികയായിരുന്ന രണ്ട് പേര്‍ പോലീസിന്റെയും സുരക്ഷാ സേനയുടെയും സാന്നിധ്യം കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സുരക്ഷാ സേന സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരെയും പിടികൂടുകയായിരുന്നു. മാസ്ബഗിലെ മൊഹല്ല തൗഹീദ് കോളനിയില്‍ താമസിക്കുന്ന മുഹമ്മദ് അക്ബര്‍ നജാറിന്റെ മകന്‍ ഷബീര്‍…
Read More » -
ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്കു മുമ്പ് കാശ്മീര്‍ തീവ്രവാദി സംഘത്തിലെ പ്രധാനി അഫ്ഗാനിലേക്കു കടന്നു; ഡോ. മുസാഫര്‍ അഹമ്മദ് റാത്തര്‍ അഫ്ഗാന്‍ തീവ്രവാദികളുമായി കൂട്ടിയിണക്കുന്ന കണ്ണി; അറസ്റ്റിലായ സഹോദരന്‍ അദീല്‍ കേരളത്തിലും ഹണിമൂണിനായി താമസിച്ചു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമം
ന്യൂഡല്‍ഹി: 1993നു ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ തീവ്രാദി ആക്രമണത്തിനു പിന്നാലെ അണിയറയില്‍ നടന്ന നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്ത്. ആക്രമണത്തിനു പദ്ധതിയിട്ട പ്രധാനപ്പെട്ട വ്യക്തി ഓഗസ്റ്റില്‍തന്നെ അഫ്ഗാനിലേക്കു കടന്നെന്നു വിവരം ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 33 കാരനായ പീഡിയാട്രീഷ്യന്‍ മുസാഫര്‍ അഹമദ് റാത്തര്‍ ആണ് ഇന്ത്യയിലെ ജിഹാദി സെല്ലുകളും അഫ്ഗാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രാദികള്‍ക്കുമിടയിലെ കണ്ണിയെന്നും ഓഗസ്റ്റില്‍ അഫ്ഗാനിലേക്കു കടന്നെന്നുമാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് ബോംബ് നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യയടക്കം വശമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇന്ത്യക്കും അഫ്ഗാന്‍ തീവ്രവാദികള്‍ക്കുമിടയിലെ കണ്ണിയായി മുസാഫര്‍ പ്രവര്‍ത്തിച്ചത്. ഇയാളുടെ രണ്ട് സഹോദരന്‍മാരില്‍ ഒരാളായ അദീല്‍ അഹമ്മദ് റാത്തര്‍ എന്ന മുപ്പത്തൊന്നുകാരനെ ഉത്തര്‍പ്രദേശിലെ ശഹരന്‍പുരില്‍നിന്ന് ജമ്മു കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അദീലിന്റെ പക്കല്‍നിന്ന് കലാഷ്‌നിക്കോവ് റൈഫിളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയെന്നു പറയുന്നു. ഫരീദാബാദിലെ അല്‍-ഫലാ…
Read More » -
ഭാര്യക്കും ഭര്‍ത്താവിനുംകൂടി കെഎസ്ഇബിയില്‍ നിന്ന് 4 ലക്ഷത്തിലേറെ ശമ്പളം; എന്നിട്ടും ആക്രാന്തം; വിജിലന്‍സ് പിടികൂടിയപ്പോള്‍ ‘ബസ് സ്‌റ്റോപ്പില്‍നിന്നാണോ പിടികൂടുന്നേ, ആകെ നാണക്കേടായല്ലോ’ എന്ന് ആദ്യ പ്രതികരണം; ‘കൈക്കൂലി വാങ്ങാന്‍ നാണമുണ്ടായില്ലേ’ എന്ന് ഉദ്യോഗസ്ഥര്‍; പണം വാങ്ങി നൊടിയിടയില്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രദീപിന്റെ അറസ്റ്റ്
കൊച്ചി: ലക്ഷങ്ങള്‍ ശമ്പളം പറ്റുന്ന ജോലിയുണ്ടായിട്ടും ആര്‍ത്തിമൂത്ത് കൈക്കൂലി വാങ്ങാനിറങ്ങിയ കെഎസ്ഇബി ഉദ്യോഗസ്ഥന്‍ എന്‍. പ്രദീപിനെ വിജിലന്‍സ് കുടുക്കിയത് ദിവസങ്ങളുടെ നിരീക്ഷണത്തിന് ഒടുവില്‍. നോട്ടുകെട്ടുകള്‍ വാങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ മുങ്ങാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാരുടെ മുന്നില്‍വച്ചാണ് പ്രദീപിനെ വിജിലന്‍സ് പിടികൂടിയത്. ഉദ്യോഗസ്ഥരുടെ പക്കല്‍നിന്ന് രക്ഷപ്പെടാന്‍ പ്രദീപന്‍ അടവുകള്‍ പലതും പയറ്റിയെന്നാണു റിപ്പോര്‍ട്ട്. ബസ് സ്റ്റോപ്പില്‍ നിന്ന് നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് വിജിലന്‍സ് സംഘം പ്രദീപനെ പിടികൂടിയത്. ‘ഇത് ശരിയല്ല സാറെ, ആകെ നാണക്കേടായല്ലോ. ബസ് സ്റ്റോപ്പില്‍ വെച്ചൊക്കെയാണോ പിടിക്കുന്നേ’. വിജിലന്‍സിന്റെ നടപടിയില്‍ പിടിയിലായപ്പോള്‍ തന്നെ പ്രദീപന്‍ പ്രതിഷേധം അറിയിച്ചു. പൊതു സ്ഥലത്ത് വെച്ച് കൈക്കൂലി വാങ്ങാന്‍ നാണക്കേടുണ്ടായില്ലെ എന്ന് വിജിലന്‍സ് എസ്‌ഐ തിരിച്ച് ചോദിച്ചതോടെ പ്രദീപന്‍ ഒന്ന് ഒതുങ്ങി.കൂടുതല്‍ അഭ്യാസം ഇറക്കിയാല്‍ കളിമാറുമെന്ന് മനസിലായ പ്രദീപന്‍ പിന്നെ നല്ലകുട്ടിയായി. തേവര കെഎസ്ഇബി ഓഫിസിലെ അസിസ്റ്റന്‍ എന്‍ജിനീയറാണ് എന്‍. പ്രദീപന്‍. മാസം രണ്ട് ലക്ഷത്തിനടുത്ത് ശമ്പളമുണ്ട്. ഇതിന് പുറമെയാണ് കൈക്കൂലിയിനത്തിലുള്ള ധനസമാഹരണം. കൊച്ചി…
Read More » -
ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനിന്റെ വീട്ടില്‍ മണിക്കൂറുകള്‍ ചെലവിട്ടു; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയതിനെ കുറിച്ച് അറിവ്; പുതിയ ആരോപണങ്ങളുമായി ഡെമോക്രാറ്റുകള്‍; ട്രംപിനെ കുടുക്കി വിവാദച്ചൂട്
ന്യൂയോര്‍ക്ക്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണല്‍ഡ് ട്രംപിനെതിരെ പുതിയ ആരോപണം. ട്രംപ് മണിക്കൂറുകളോളം എപ്സ്റ്റീന്റെ വീട്ടില്‍ സമയം ചിലവിട്ടുവെന്നാണ് പുതിയ ആരോപണം. എപ്സ്റ്റീന്റെ പേരില്‍ പുറത്തുവരുന്ന ഇമെയിലുകളിലാണ് ട്രംപിനെതിരെ ആരോപണങ്ങളുള്ളത്. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകൾ പുറത്തുവിട്ട മൂന്ന് ഇമെയിലുകളില്‍ ട്രംപിനെക്കുറിച്ച് പരാമര്‍ശിക്കുന്ന കാര്യങ്ങളാണുള്ളത്. 2011ല്‍ എപ്സ്റ്റൈന്‍ തന്റെ വിശ്വസ്തയായ ഗിസ്‌ലെയിൻ മാക്സ്‌വെല്ലിന് അയച്ച ഇമെയിലിലാണ് ട്രംപ് വീട്ടിലെത്തിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ട്രംപിന് എപ്‌സ്റ്റൈനുമായുള്ള സൗഹൃദത്തെക്കുറിച്ചും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യാൻ എപ്‌സ്റ്റൈൻ വർഷങ്ങളോളം നടത്തിയ ശ്രമങ്ങളെക്കുറിച്ചും ട്രംപിന് ബോധ്യമുണ്ടെന്ന തരത്തിലുള്ള ഇമെയിലുകള്‍ നേരത്തേയും പുറത്തുവന്നിട്ടുണ്ട്. അതേസമയം എപ്സ്റ്റൈനുമായി തനിക്ക് ബന്ധമില്ലെന്നാണ് ട്രംപ് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. എപ്സ്റ്റൈന് ധനികരായ പല സുഹൃത്തുക്കളുമായും ബന്ധമുണ്ടെന്ന് ഡെമോക്രാറ്റുകള്‍ നേരത്തേ ആരോപിച്ചിരുന്നു. ഫെഡറൽ കുറ്റങ്ങൾ ചുമത്തി വിചാരണ കാത്തിരിക്കുകയായിരുന്ന എപ്‌സ്റ്റൈൻ 2019-ൽ ന്യൂയോർക്കിലെ ജയിലിൽ വെച്ച് ജീവന്‍ ഒടുക്കിയിരുന്നു. 1993ല്‍ മാര്‍ല മാപിള്‍സുമായുള്ള ട്രംപിന്റെ വിവാഹച്ചടങ്ങില്‍ എപ്സ്റ്റീന്‍ പങ്കെടുക്കുന്ന ചിത്രങ്ങളും…
Read More » -
സ്ത്രീകളോടുള്ള തുടര്‍ച്ചയായ കോണ്‍ഗ്രസ് അവഗണനയില്‍ പ്രതിഷേധിച്ച് തല മൊട്ടയടിച്ച് പ്രതിഷേധം; പിന്നാലെ ഭര്‍ത്താവും കോണ്‍ഗ്രസ് വിട്ടു; തദ്ദേശ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിത്വം; ലതികയുടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിത്വത്തില്‍ യുഡിഎഫ് ആശയക്കുഴപ്പത്തില്‍; അതൃപ്തി പരസ്യമാക്കിയവര്‍ ഇനിയും പുറത്തുവരുമെന്ന് സൂചന
കോട്ടയം: എന്‍സിപി സംസ്ഥാന ഉപാധ്യക്ഷ ലതികാ സുഭാഷ് കോട്ടയം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. 48ാം വാര്‍ഡായ തിരുനക്കരയിലാണ് ലതിക മല്‍സരിക്കുന്നത്. യുഡിഎഫിന്റെ കുത്തക വാര്‍ഡാണ് തിരുനക്കര. നിലവില്‍ കോട്ടയം നഗരസഭ ഉപാധ്യക്ഷന്‍ ബി ഗോപകുമാറിന്റെ ഡിവിഷനാണ്. വനിതാ സംവരണം ആയതോടെയാണ് ലതികാ സുഭാഷിനെ രംഗത്തിറക്കി ഇടതുമുന്നണി അപ്രതീക്ഷിത നീക്കം നടത്തിയിരിക്കുന്നത്. സംസ്ഥാന വനം വികസന കോര്‍പറേഷന്‍ അധ്യക്ഷയാണ് ലതിക. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക 2021 ല്‍ ഏറ്റുമാനൂര്‍ നിയമസഭ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചത്. അന്ന് ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ചിരുന്നു. ഇന്ദിരാ ഭവന് മുന്നില്‍ തല മൊട്ടയടിച്ച് പ്രതിഷേധിച്ച ശേഷമാണ് പാര്‍ട്ടി വിട്ടത്. മുന്‍പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷ ആയിട്ടുണ്ടെങ്കിലും നഗരസഭ ഡിവിഷനില്‍ ആദ്യമായിട്ടാണ് സ്ഥാനാര്‍ഥിയാകുന്നത്. അപ്രതീക്ഷിതമായി എത്തിയ സ്ഥാനാര്‍ത്ഥിത്വം എന്നാണ് ലതികാ സുഭാഷിന്റെ പ്രതികരണം. പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യപ്രകാരം ആണ് മത്സരിക്കുന്നത്. എന്‍സിപി ഏല്‍പിച്ച ഉത്തരവാദിത്വമാണ്. നിയമസഭാ സീറ്റ് വനിതകള്‍ക്ക് നിഷേധിച്ചപ്പോള്‍ ആണ് 2021ല്‍…
Read More » -
ഊബറിനെതിരെയുള്ള പ്രതിഷേധം കേരള സവാരിക്ക് വേണ്ടിയോ ; സാധാരണക്കാരുടെ വോട്ട് ഊബറിന്; ഊബര്‍ തടയുമ്പോള്‍ പെരുവഴിയിലാകുന്നവരേറെ; നിരക്ക് കുറച്ചാല്‍ കേരള സവാരി ഹിറ്റാകും
തൃശൂര്‍: സാധാരണക്കാര്‍ക്ക് ആശ്വാസകരമായ യാത്രാസൗകര്യം നല്‍കുന്ന ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസിനെ കൊല്ലാന്‍ സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത് സംസ്ഥാനസര്‍ക്കാരിന്റെ ഓണ്‍ലൈന്‍ ഓട്ടോ ടാക്സി പ്ലാറ്റ്ഫോമായ കേരള സവാരിയുടെ നിലനില്‍പ്പിന് വേണ്ടിയെന്ന് ആരോപണം. ഊബറിനേക്കാള്‍ കുറഞ്ഞ ചിലവില്‍ കേരളത്തില്‍ മറ്റൊരു ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുമില്ലാത്ത സാഹചര്യത്തില്‍ കേരരള സവാരിക്ക് ഡിമാന്റ് കുറവാണ്. ഇന്‍സ്റ്റാള്‍ ചെയ്തവര്‍ വരെ കേരള സവാരി അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തു. കേരള സവാരി യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും കാര്യമായ മെച്ചം യാത്രക്കാര്‍ക്കുണ്ടായില്ല. ഊബറുമായി താരതമ്യം ചെയ്യുമ്പോള്‍ കേരള സവാരിയിലെ സവാരിക്ക് ചിലവു കൂടുതല്‍ തന്നെയായിരുന്നു. പല ഓട്ടോ ഡ്രൈവര്‍മാരും ഊബര്‍ ആപ്പും കേരള സവാരി ആപ്പും ഇന്‍സ്റ്റാള്‍ ചെയ്ത് സര്‍വീസ് നടത്തിയെങ്കിലും യാത്രക്കാര്‍ കൂടുതലും ഉപയോഗിച്ചത് ഊബറായിരുന്നു. ഏറെ കൊട്ടിഘോഷിച്ചിറക്കിയ കേരള സവാരി ഓണ്‍ലൈന്‍ പ്ലാറ്റ്്‌ഫോം കട്ടപ്പുറത്തു കയറുമോ എന്ന ആശങ്കയാണ് ഇപ്പോള്‍ ഊബറിനെതിരെ കടുത്ത നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്നതെന്നാണ് ആരോപണം. ലോണെടുത്തും…
Read More » -
പിഎം ശ്രീയിലെ എതിര്‍പ്പില്‍ സിപിഎം കലിപ്പില്‍; തെരഞ്ഞെടുപ്പില്‍ വോട്ടുമറിച്ചു കാലുവാരുമെന്ന് സിപിഐയ്ക്ക് ഭയം; തദ്ദേശത്തില്‍ നിര്‍ണായകമാകുക സിപിഎം വോട്ടുകള്‍; സിപിഐ ജില്ലാ കമ്മിറ്റികളില്‍ സജീവ ചര്‍ച്ച
തിരുവനന്തപുരം: പിഎംശ്രീ വിഷയത്തില്‍ എടുത്ത നിലപാടില്‍ നിന്നും പിന്തിരിയേണ്ടി വന്നതിന്റെ ചൊരുക്ക് സിപിഎം തെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളോടു തീര്‍ക്കുമോ എന്ന ആശങ്കയില്‍ സിപിഐ സ്ഥാനാര്‍ഥികള്‍. സിപിഐ യുടെ ഒറ്റ കടുംപിടുത്തത്തില്‍ പിഎംശ്രീ പദ്ധതിയില്‍ നിന്ന് പിറകോട്ടു പോകേണ്ടി വരികയും ഒപ്പിട്ട കരാര്‍ മരവിപ്പിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കേണ്ടി വന്നതുമെല്ലാം സിപിഎമ്മിന് കനത്ത നാണക്കേടുണ്ടാക്കിയിരുന്നു. മന്ത്രിമാരുടെ രാജി ഭീഷണിയടക്കമുയര്‍ത്തി സിപിഐ പിഎംശ്രീ കരാറില്‍ സിപിഎം ഒപ്പിട്ടതിനെ പ്രതിരോധിച്ചപ്പോള്‍ സിപിഎമ്മിന് സിപിഐ ഉന്നയിച്ച ആവശ്യത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. ഇത് സിപിഎമ്മിനുള്ളില്‍ സിപിഐക്കെതിരെ ശക്തമായ എതിര്‍പ്പും പ്രതിഷേധവുമുയര്‍ത്തിയിരുന്നു. എന്നാല്‍ എതിര്‍ക്കാന്‍ നിന്നാല്‍ പണി കിട്ടുമെന്നതിനാല്‍ തല്‍ക്കാലം പിന്‍മാറുകയെന്ന നിലപാട് മാത്രമേ സിപിഎമ്മിന് കൈക്കൊള്ളാന്‍ സാധിക്കുമായിരുന്നുള്ളു. തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സീറ്റ് വീതംവെപ്പില്‍ സിപിഎം ഉടക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും ഘടകകക്ഷികള്‍ക്കെല്ലാം തര്‍ക്കങ്ങളില്ലാതെ സീറ്റുകള്‍ നല്‍കി സിപിഎം സീറ്റ് വിഭജനം ഭംഗിയായി പങ്കിട്ടിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അടുത്തെത്തിയിട്ടും പിഎംശ്രീ പദ്ധതിയുടെ പേരിലുള്ള തര്‍ക്കങ്ങളും പഴിചാരലും ആരോപണമുന്നയിക്കലുമെല്ലാം തുടരുന്ന…
Read More » -
വരാന്‍ പോകുന്നത് ഡിസംബര്‍ 6; രാജ്യമെങ്ങും കനത്ത ജാഗ്രത; ഭീകരര്‍ ആസൂത്രണം ചെയ്ത സ്‌ഫോടനപദ്ധതികള്‍ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതം;a കൂടുതല്‍ വാഹനങ്ങള്‍ വാങ്ങിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നു
ന്യൂഡല്‍ഹി : ബാബ്‌റി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് ഇന്ത്യയുടെ പല ഭാഗങ്ങളിലും സ്‌ഫോടനം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായ വിവരങ്ങള്‍ ഡല്‍ഹി സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ രാജ്യമെങ്ങും സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചു. ഇന്ത്യയൊട്ടാകെ കനത്ത ജാഗ്രത. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ടും അല്ലാതെയും കസ്റ്റഡിയിലെടുത്തിട്ടുള്ള ഭീകരസംഘടനകളുമായി ബന്ധമുള്ളവര്‍ ഡിസംബര്‍ ആറിന് സ്‌ഫോടനപരമ്പരര നടത്താന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെട്ട വിവരം പുറത്തുവരുന്നുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍, മെട്രോ അടക്കമുള്ള റെയില്‍വേ സ്‌റ്റേഷനുകള്‍, പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍ എന്നിവയെല്ലാം കനത്ത സുരക്ഷാവലയത്തിലാക്കും. പതിവ് പട്രോളിംഗ് കൂടുതല്‍ വ്യാപിപ്പിക്കും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്വേഷണ ഏജന്‍സികളും പോലീസും പിടികൂടിയിട്ടുള്ള ഭീകരവാദികള്‍ക്ക് പുറമെ വേറെയു ഭീകരര്‍ ഇന്ത്യയിലെത്തിയിട്ടുണ്ടെന്ന് സംശയിക്കുന്നുണ്ട്. സ്‌ഫോടകവസ്തുക്കള്‍ ഡല്‍ഹിക്കു പുറമെ മറ്റിടങ്ങളിലേക്ക് കടത്തിയിട്ടുണ്ടോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഉത്തരേന്ത്യയ്ക്ക് പുറമെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ചെങ്കോട്ട സ്‌ഫോടനത്തില്‍ കസ്റ്റഡിയിലെടുത്തവര്‍ സ്‌ഫോടന പരമ്പരയ്ക്ക് പദ്ധതിയിട്ടിരുന്നതായും ഒരേസമയം 4 നഗരങ്ങളില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ടിരുന്നുവെന്നും രണ്ടു…
Read More »
