Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഡല്‍ഹി സ്‌ഫോടനത്തിന് ആഴ്ചകള്‍ക്കു മുമ്പ് കാശ്മീര്‍ തീവ്രവാദി സംഘത്തിലെ പ്രധാനി അഫ്ഗാനിലേക്കു കടന്നു; ഡോ. മുസാഫര്‍ അഹമ്മദ് റാത്തര്‍ അഫ്ഗാന്‍ തീവ്രവാദികളുമായി കൂട്ടിയിണക്കുന്ന കണ്ണി; അറസ്റ്റിലായ സഹോദരന്‍ അദീല്‍ കേരളത്തിലും ഹണിമൂണിനായി താമസിച്ചു; ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുമായി ദേശീയ മാധ്യമം

അഫ്ഗാനിലെ കുനാര്‍ റീജണിലുള്ള ജിഹാദി കമാന്‍ഡര്‍മാരുമായി ഡോക്ടര്‍മാരെ ബന്ധിപ്പിച്ചത് കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇര്‍ഫാന്‍ അഹമ്മദ് എന്ന മുസ്ലിം പണ്ഡിതനാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കശീമീരി അല്‍ക്വയ്ദ വിംഗ് ആയ അന്‍സാര്‍ ഗസ്‌വാത് ഉല്‍-ഹിന്ദിന്റെ അംഗമായ നദീം മുസാഫര്‍ ഒളിപ്പിച്ചുവച്ച ആയുധങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കിയതും ഇയാളാണ്.

ന്യൂഡല്‍ഹി: 1993നു ശേഷം ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ തീവ്രാദി ആക്രമണത്തിനു പിന്നാലെ അണിയറയില്‍ നടന്ന നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങളും പുറത്ത്. ആക്രമണത്തിനു പദ്ധതിയിട്ട പ്രധാനപ്പെട്ട വ്യക്തി ഓഗസ്റ്റില്‍തന്നെ അഫ്ഗാനിലേക്കു കടന്നെന്നു വിവരം ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

 

Signature-ad

33 കാരനായ പീഡിയാട്രീഷ്യന്‍ മുസാഫര്‍ അഹമദ് റാത്തര്‍ ആണ് ഇന്ത്യയിലെ ജിഹാദി സെല്ലുകളും അഫ്ഗാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്രാദികള്‍ക്കുമിടയിലെ കണ്ണിയെന്നും ഓഗസ്റ്റില്‍ അഫ്ഗാനിലേക്കു കടന്നെന്നുമാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് ബോംബ് നിര്‍മിക്കുന്നതിനുള്ള സാങ്കേതികവിദ്യയടക്കം വശമുണ്ടെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് ‘ദ പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ശ്രീനഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് ഇന്ത്യക്കും അഫ്ഗാന്‍ തീവ്രവാദികള്‍ക്കുമിടയിലെ കണ്ണിയായി മുസാഫര്‍ പ്രവര്‍ത്തിച്ചത്. ഇയാളുടെ രണ്ട് സഹോദരന്‍മാരില്‍ ഒരാളായ അദീല്‍ അഹമ്മദ് റാത്തര്‍ എന്ന മുപ്പത്തൊന്നുകാരനെ ഉത്തര്‍പ്രദേശിലെ ശഹരന്‍പുരില്‍നിന്ന് ജമ്മു കാശ്മീര്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

ജമ്മു പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അദീലിന്റെ പക്കല്‍നിന്ന് കലാഷ്‌നിക്കോവ് റൈഫിളും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയെന്നു പറയുന്നു. ഫരീദാബാദിലെ അല്‍-ഫലാ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍മാരും തീവ്രവാദ സംഘത്തിന്റെ കണ്ണികളാണെന്നും ഇവര്‍ പറയുന്നു. ഇതിലൊരാളാണ് കാറുമായി ഡല്‍ഹിയിലെത്തി സ്‌ഫോടനം നടത്തിയ ഡോ. ഉമര്‍. സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടു.

 

എന്നാല്‍, മുസാഫറിന്റെ അഫ്ഗാന്‍ യാത്രയെക്കുറിച്ചു വളരെക്കുറച്ചു വിവരങ്ങളാണ് ലഭ്യമായിട്ടുള്ളത്. ആദ്യം ദുബായിലേക്കു പോയ ഇയാള്‍ പിന്നീട് ഇസ്ലാമിക സമൂഹത്തെ സേവിക്കാന്‍ പോകുന്നു എന്നാണു കുടുംബത്തെ അറിയിച്ചിട്ടുള്ളത്.

 

മുസാഫര്‍, അല്‍-ഫലാഹ് മെഡിക്കല്‍ സ്‌കൂള്‍ പ്രൊഫസര്‍ മുസാമ്മില്‍ അഹമ്മദ് ഗനി, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകന്‍ ഉമര്‍ ഉന്‍ നബി എന്നിവര്‍ 2022 മാര്‍ച്ചില്‍ തുര്‍ക്കിയിലേക്ക് യാത്ര ചെയ്തിരുന്നു. ഈ സമയം ഇവര്‍ അഫ്ഗാനിലേക്കു പോകാനും ശ്രമിച്ചു. അവിടെ സായുധ പരിശീലനം നേടുകയായിരുന്നു ലക്ഷ്യമെങ്കിലും ശ്രമം പരാജയപ്പെട്ടു. ഇതോടെ ഇവര്‍ ഇന്ത്യയില്‍ ഭീകര സെല്ലുകള്‍ രൂപീകരിക്കാനുളള ഊര്‍ജിത നീക്കം ആരംഭിച്ചു. ഇതിനായി ഓണ്‍ലൈന്‍ സേവനങ്ങളാണ് ഉപയോഗിച്ചത്.

 

ഭീകരസംഘങ്ങള്‍ കുറച്ചു വര്‍ഷങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഓണ്‍ലൈനില്‍ പരിശീലനം നല്‍കുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. പോരാട്ട തന്ത്രങ്ങള്‍, ഇംപ്രൂവൈസ്ഡ് എക്‌സ്‌പ്ലോസിവ് ഡിവൈസുകള്‍ (ഐഇഡി) നിര്‍മ്മിക്കല്‍, ആയുധങ്ങള്‍ ഉപയോഗിക്കുന്ന വിധങ്ങള്‍ എന്നിവയില്‍ അടിസ്ഥാന വിവരങ്ങളാണ് നല്‍കിയിരുന്നത്.

 

2022ല്‍ അഫ്ഗാനിലേക്കു പോകാന്‍ കഴിയാതിരുന്നത് തീവ്രവാദികള്‍ ഇന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ‘ഹിജ്‌റത്’ (മൈഗ്രേഷന്‍) അഥവാ ഇന്ത്യ വിട്ട് ഇസ്ലാമിക ഭൂമിയിലേക്ക് പോകാന്‍ കഴിയാതെ വന്നാല്‍, തങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടവരായി കാണുന്ന ഈ രാജ്യത്തിനെതിരെ ജിഹാദ് നടത്തുക എന്നതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നായിരുന്നു മനസില്‍. ബോംബ് സ്‌ഫോടനം നടത്താനുള്ള എല്ലാ നീക്കവും പൂര്‍ത്തിയാക്കിയശേഷമാണ് മുസാഫര്‍ അഫ്ഗാനിലേക്കു കടന്നതെന്നും ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

അഫ്ഗാനിലെ കുനാര്‍ റീജണിലുള്ള ജിഹാദി കമാന്‍ഡര്‍മാരുമായി ഡോക്ടര്‍മാരെ ബന്ധിപ്പിച്ചത് കശ്മീര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇര്‍ഫാന്‍ അഹമ്മദ് എന്ന മുസ്ലിം പണ്ഡിതനാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കശീമീരി അല്‍ക്വയ്ദ വിംഗ് ആയ അന്‍സാര്‍ ഗസ്‌വാത് ഉല്‍-ഹിന്ദിന്റെ അംഗമായ നദീം മുസാഫര്‍ ഒളിപ്പിച്ചുവച്ച ആയുധങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് ലഭ്യമാക്കിയതും ഇയാളാണ്. ജെയ്‌ഷെ മുഹമ്മദ് എന്ന തീവ്രവാദ സംഘടനയുമായി ബന്ധമുള്ള ‘അന്‍സാര്‍ ഖസ്‌വാത് ഉല്‍-ഹിന്ദ്’ എന്ന സംഘടനയുമായും ഇയാള്‍ പിന്നീടു ബന്ധംപുലര്‍ത്തി. സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ നദീം 2018 കൊല്ലപ്പെട്ടു.

 

ഇര്‍ഫാന്റെ നേതൃത്വത്തിലുള്ള സ്റ്റഡി ഗ്രൂപ്പുകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കാര്യമായ വളര്‍ച്ച നേടിയിട്ടുണ്ട് തബ്ലിഗി ജമാഅത്ത് പോലുള്ള സംഘടനകളും ഇതിനു സഹായിച്ചു. എന്നാല്‍, വിദേശ യാത്രയ്ക്കും ബോംബ് നിര്‍മാണത്തിനുമുള്ള പണം അറസ്റ്റിലായ ഡോ. ഷഹീന്‍ സയീദിന്റെ സ്വകാര്യ അക്കൗണ്ടില്‍നിന്നാണ് ലഭ്യമായത്. തെക്കന്‍ അഫ്ഗാനിസ്ഥാനില്‍നിന്ന് കശ്മീര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി ജിഹാദി ഗ്രൂപ്പുകളുമായി ഇവര്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നും കണ്ടെത്തി.

തഹസീല്‍ദാരുടെ മകനായ അദീല്‍ ക്രസന്റ് സ്‌കൂളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ 2021ല്‍ ശ്രീനഗര്‍ ഗവ. മെഡിക്കല്‍ കോളജില്‍ പ്രവേശനവും നേടി. 2024ല്‍ സീനിയര്‍ റസിഡന്‍സി കോഴ്‌സ് പാസായി.

 

മുസാഫര്‍ രണ്ടുവര്‍ഷം മുമ്പാണ് മെഡിക്കല്‍ ബിരുദം നേടിയത്. ഇയാളുടെ മൂത്ത സഹോദരന്‍ സാക്കിര്‍ അഹമ്മദ് റാത്തര്‍ വെറ്ററിനറി ശാസ്ത്രജ്ഞനാണ്. സഹോദരി ഗൗഹര്‍ ജാന്‍ കശ്മീര്‍ യൂണിവേഴ്‌സിറ്റിയില്‍ മെഡിസിനില്‍ പിജി പൂര്‍ത്തിയാക്കിയശേഷം കുല്‍ഗാമിലെ ഫാര്‍മസ്യൂട്ടിക്കല്‍ ബിസിനസുകാരന്‍ മുസഫര്‍ അഹമ്മദ് ഷായെ വിവാഹം ചെയ്തു. സഹോദരന്‍മാര്‍ ഭീകരസംഘടനയില്‍ ഉള്‍പ്പെട്ടു എന്നതു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ഗൗഹറിന്റെ ഇതേക്കുറിച്ചുള്ള പ്രതികരണം.

 

അദീല്‍ ഒക്ടോബര്‍ 4ന് ശ്രീനഗര്‍ റെയ്‌നാവാരിയിലെ സൈക്യാട്രിസ്റ്റ് സയ്യിദ് റുഖയയെ വിവാഹം ചെയ്തു. നിരവധി നാട്ടുകാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഈ സമയം മുസാഫര്‍ എവിടെയെന്നു ചോദിച്ചപ്പോള്‍ ‘ദുബായില്‍ ജോലിയിലാണ്’ എന്നാണ് മറുപടി ലഭിച്ചതെന്ന് വിവാഹത്തില്‍ പങ്കെടുത്തയാള്‍ പറഞ്ഞെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദമ്പതികള്‍ എട്ടു ദിവസം കേരളത്തിലാണ് അവധിക്കായി ചെലവിട്ടത്. ഇതിനുശേഷം തിരിച്ചെത്തി ജോലിയിലും പ്രവേശിച്ചു.

 

ഉമര്‍ ഇതിനുമുമ്പും ബോംബാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നെങ്കിലും പ്രായോഗിക പ്രശ്‌നങ്ങളാണ് തടസമായതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്‌ഫോടനത്തിനുള്ള ടൈമറുകള്‍ ലഭിച്ചെങ്കിലും മൂന്നു കാറുകള്‍ മാത്രമാണ് കിട്ടിയത്. ഡിറ്റണേറ്ററുകള്‍ ലഭിക്കാതെ വന്നതോടെ ആസിഡ് ഫ്യൂസുകള്‍ ഉപയോഗിക്കാനും തീരുമാനിക്കുകയായിരുന്നു.

A key leader of the Kashmir terror module plotting what could have been India’s largest terrorist attack since 1993 secretly left the country for Afghanistan in mid-August, ThePrint has learnt.

Muzaffar Ahmad Rather, a 33-year-old paediatrician, is believed to have been asked to liaise between the Kashmir terror cell and the Afghanistan-based jihadists on bomb-making and assault techniques, say intelligence sources.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: