Newsthen Special
-
പാലക്കാട് ഇന്‍ഡ്യ സഖ്യം ഭരണം പിടിക്കാന്‍ സാധ്യത; നഗരസഭ ഭരണത്തില്‍ നിന്ന് ബിജെപിയെ തടയാന്‍ തിരക്കിട്ട നീക്കങ്ങള്‍; സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കാന്‍ നീക്കം; സ്വതന്ത്രര്‍ ഫലം നിശ്ചയിക്കും; തിരുവനന്തപുരവും പാലക്കാടും ബിജെപി ഭരിക്കേണ്ടെന്ന് എതിര്‍പക്ഷം
പാലക്കാട് : സംസ്ഥാനത്ത് രാഷ്ട്രീയ എതിരാളികളായ കോണ്‍ഗ്രസും സിപിഎമ്മും ദേശീയരാഷ്ട്രീയത്തിലെ ഇന്‍ഡ്യ സഖ്യത്തിന്റെ മോഡല്‍ പാലക്കാട് നഗരസഭയില്‍ പ്രയോഗിക്കാനൊരു്ങ്ങുന്നു. ബിജെപിക്ക് പാലക്കാട് നഗരസഭയില്‍ ഭരണം നല്‍കാതിരക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരുമിച്ച് നില്‍ക്കാനുള്ള ധാരണകള്‍ സംബന്ധിച്ച് അണിയറ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലാണ്. സിപിഎമ്മിന്റെ രണ്ടു സ്വതന്ത്രരടക്കമുള്ള മൂന്നു സ്വതന്ത്രരേയും ചേര്‍ത്ത് സിപിഎം കോണ്‍ഗ്രസ് സഖ്യത്തില്‍ പാലക്കാട് ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയും ചര്‍ച്ചകള്‍ പുരോഗമിക്കുകയുമാണ് ടിപ്പുവിന്റെ കോട്ടയുടെ അകത്തളങ്ങളില്‍. കേരളത്തില്‍ തിരുവനന്തപുരത്തും പാലക്കാടും ബിജെപി ഭരിക്കണ്ട എന്നാണ് ഇടതുവലതു മുന്നണികള്‍ ഒരുമിച്ചെടുത്തിരിക്കുന്ന നിലപാട്. പാലക്കാട് ഭരണം വേണമെന്നുവെച്ചാല്‍ തങ്ങളുടെ കൈപ്പിടിയിലൊതുക്കാമെന്നതുകൊണ്ട് രണ്ടും കല്‍പ്പിച്ചൊരു കളിക്കാണ് ഇരുകൂട്ടരും ഒരുങ്ങുന്നത്. തെരഞ്ഞെടുപ്പില്‍ പോലും പരസ്പരം വാളോങ്ങി പോരാടിയ യുഡിഎഫിനും എല്‍ഡിഎഫിനും പാലക്കാട്ടെ ജനങ്ങളെ തങ്ങളുടെ നിലപാട് വ്യക്തമാക്കാനാണ് ഇനിയുള്ള ശ്രമം. ദേശീയതലത്തില്‍ ബിജെപിയെ എതിര്‍ക്കും പോലെ കേരളത്തില്‍ എതിര്‍ക്കാന്‍ ഇതേ മാര്‍ഗമുള്ളു എന്നാണ് ഇടതുവലതിന്റെ ന്യായം. പാലക്കാട് നഗരസഭയില്‍ ബിജെപിയെ തടയാന്‍ സഖ്യ സാധ്യത തെളിഞ്ഞതോടെ…
Read More » -
തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപി അധികാരത്തിലേറുമ്പോള്‍ സാക്ഷ്യം വഹിക്കാന്‍ മോദിയെത്തുമോ? വൈകാതെ തലസ്ഥാനത്തെത്തുമെന്ന് പ്രധാനമന്ത്രി; ഭരണം പിടിച്ചതിന് രാജീവ് ചന്ദ്രശേഖറിന് അഭിനന്ദമറിയിച്ച് മോദി; നിയമസഭ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴക്കി മോദിയെത്തും
തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനനഗരയില്‍ ബിജെപി തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം ഏറ്റെടുക്കുന്ന ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തുമോ എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രവര്‍ത്തകര്‍. വൈകാതെ തിരുവനന്തപുരത്ത് എത്തുമെന്ന് മോദി പറഞ്ഞത് കോര്‍പറേഷന്‍ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോഴാണോ എന്നാണ് ബിജെപി പ്രവര്‍ത്തകര്‍ ചോദിക്കുന്നത്. എന്നാല്‍ പുതിയ ഭരണസമിതി അധികാരമേറ്റതിനു ശേഷമായിരിക്കും മോദി തിരുവനന്തപുരത്ത് എത്തുകയെന്നും സൂചനയുണ്ട്. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഇതാദ്യമായി ബിജെപിയുടെ മേയര്‍ക്ക് ലഭിക്കുന്ന ആ അവസരം കേരളത്തിലെ ബിജെപിയുടെ സുവര്‍ണ നിമിഷമായിരിക്കും അത്. ഇതിനു മുന്‍പ് വന്നപ്പോഴെല്ലാം മറ്റു പാര്‍ട്ടിക്കാരുടെ മേയറായിരുന്നു പ്രധാനമന്ത്രിയെ വരവേറ്റത്. കേരളത്തിന്റെ തലസ്ഥാനനഗരിയില്‍ താമരവിരിയിച്ച മഹാവിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഫോണില്‍ നേരിട്ട് വിളിച്ച് അഭിനന്ദിക്കുകയും വൈകാതെ തിരുവനന്തപുരത്ത് വരുമെന്ന് പറയുകയും ചെയ്തു. ഇതോടെയാണ് സത്യപ്രതിജ്ഞയ്ക്ക് മോദി എത്തുമോ എന്ന അഭ്യൂഹം ശക്തമായത്. എന്തായാലും അനന്തപുരിയുടെ പുതിയ ഭരണസാരഥികളെയും കൗണ്‍സിലര്‍മാരേയും ബിജെപിയുടെ നേതാക്കളേയും പ്രവര്‍ത്തകരേയും…
Read More » -
കൊടിക്കുന്നിലിനെതിരെ കലാപക്കൊടി; യൂത്ത് കോണ്‍ഗ്രസ് ആഞ്ഞടിക്കുന്നു; ഫേയ്‌സ്ബുക്കിലൂടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുടെ പരിഹാസം
കൊട്ടാരക്കര : സംസ്ഥാനമൊട്ടാകെ അലയടിച്ച യുഡിഎഫ് തരംഗം കൊട്ടാരക്കരയില്‍ ഉണ്ടാകാതിരുന്നത് പിന്നില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ആണെന്ന ആരോപണം ഉയര്‍ത്തി കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി. യൂത്ത് കോണ്‍ഗ്രസ് കൊടിക്കുന്നില്‍ സുരേഷിനെതിരെ ആഞ്ഞടിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജ് രൂക്ഷമായ ഭാഷയില്‍ കൊടിക്കുന്നിലിനെ പരിഹസിച്ചുകൊണ്ട് ഫേയ്‌സ്ബുക്ക് പോസ്റ്റ് ഇട്ടു. കെ.എസ്.യുവിന് പിന്നാലെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരേ യൂത്ത് കോണ്‍ഗ്രസും പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അജു ജോര്‍ജിന്റെ പരിഹാസം. ‘കൊട്ടാരക്കര നഗരസഭയിലേത് കൊടിക്കുന്നിലിന്റെ വിജയം’ എന്നാണ് പരിഹാസം. കൊട്ടാരക്കര നഗരസഭ എല്‍ഡിഎഫ് നിലനിര്‍ത്തി. യുഡിഎഫിന് ഒരു സീറ്റ് നഷ്ടപ്പെട്ടു. എന്തിനാണ് പാര്‍ട്ടിയെ ഇങ്ങനെ നശിപ്പിക്കുന്നത്?, ശക്തമായ അടിവേരുകള്‍ അറുക്കപ്പെട്ട മഹാവൃക്ഷം പോലെ കോണ്‍ഗ്രസ് കൊട്ടാരക്കരയില്‍ കത്തിത്തീരുകയാണെന്നും, നിങ്ങള്‍ പാര്‍ട്ടിയെ വളഞ്ഞ് പിടിച്ചിരിക്കുന്ന നീരാളിപ്പിടിത്തം വിടുക എന്നും അജു ജോര്‍ജ് വിമര്‍ശിക്കുന്നു. നേരത്തെ കൊടിക്കുന്നില്‍ സുരേഷ് പാര വെച്ചതാണ് കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണമെന്ന് കെഎസ്‌യു കൊല്ലം ജില്ലാ…
Read More » -
അവസരങ്ങള്‍ ത്രിതലമായി; തൃശൂരില്‍ മേയര്‍-ഡെപ്യൂട്ടി മേയര്‍ പദവികള്‍ മൂന്നുതവണകളായി വീതം വെയ്്ക്കും; വേറിട്ട തീരുമാനമെടുത്ത് കോണ്‍ഗ്രസ്
തൃശൂര്‍: വ്യക്തമായ ഭൂരിപക്ഷത്തോടെ പത്താണ്ടിനു ശേഷം തിരിച്ചുപിടിച്ച തൃശൂര്‍ കോര്‍പറേഷന്‍ ഭരണം വേറിട്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ യുഡിഎഫ് തീരുമാനം. മേയര്‍-ഡെപ്യൂട്ടി മേയര്‍ പദവികള്‍ മൂന്നുതവണകളായി വീതം വെക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്. മേയര്‍ സ്ഥാനം ഇക്കുറി വനിതയ്ക്കാണ്. ഷീന ചന്ദ്രന്‍, ശ്യാമള മുരളീധരന്‍, വത്സല ബാബുരാജ് എന്നിവരെയാണ് ആദ്യ തവണ പരിഗണിക്കുന്നത്. ഈ മൂന്നു പേരില്‍ ഒരാള്‍ ആദ്യം മേയറാകും. ലാലി ജെയിംസ്, അഡ്വക്കേറ്റ് വില്ലി ജിജോ എന്നിവരെ രണ്ട്, മൂന്ന് തവണകളില്‍ പരിഗണിക്കും. ഡെപ്യൂട്ടി മേയര്‍ സ്ഥാനം പൊതുവിഭാഗത്തിലാണെങ്കിലും ഇതിലേക്കും വനിതകളെ പരിഗണിക്കണോ എന്ന ചിന്ത കോണ്‍ഗ്രസിനകത്തുണ്ട്. അതല്ലെങ്കില്‍ ബൈജു വര്‍ഗീസാണ് ആദ്യ തവണ ഡപ്യൂട്ടി മേയര്‍ എ.പ്രസാദ് രണ്ടാം തവണ ഡപ്യൂട്ടി മേയറാകും. 33 കൗണ്‍സിലര്‍മാരാണ് കോണ്‍ഗ്രസിന്. തിങ്കളാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. മേയറെ പാര്‍ട്ടി തീരുമാനിക്കുമെന്ന് തൃശൂര്‍ ഡി.സി.സി അധ്യക്ഷന്‍ ജോസഫ് ടാജറ്റ് പറഞ്ഞു. വിജയത്തില്‍ അഹങ്കരിക്കുന്നില്ലെന്നും ടാജറ്റ്. ് 56 അംഗ കോര്‍പ്പറേഷനില്‍…
Read More » -
ഈ പിഴവുകള്‍ തിരുത്തിയില്ലെങ്കില്‍ ഇടതുപക്ഷം ഇനിയും തകരും; പിഎം ശ്രീയില്‍ സിപിഐയുടെ പരസ്യ വിമര്‍ശനം മുതല്‍ വെള്ളാപ്പള്ളിവരെ ചര്‍ച്ച; വെള്ളാപ്പള്ളിയുടെ വര്‍ഗീയ വാക്കുകളോടുള്ള മൃദു സമീപനം മുസ്ലിംകളെ അകറ്റി; ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫ് പെട്ടിയില്‍; ഹിന്ദു വോട്ടുകള്‍ ബിജെപിയിലേക്കും പോയി; മുടങ്ങിയ ‘ലൈഫ്’ വീടുകളും തിരിച്ചടി; തിരുവനന്തപുരത്തെ പരാജയത്തില്‍ ആര്യ രാജേന്ദ്രനും പ്രതിക്കൂട്ടില്‍
കൊച്ചി: ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെയുള്ള വിശകലനത്തില്‍ വെള്ളാപ്പള്ള ബന്ധവും വിവിധ പദ്ധതികള്‍ മുടങ്ങിക്കിടക്കുന്നതും. വെള്ളാപ്പള്ളി നടേശനോടുള്ള മൃദു സമീപനത്തിന്റെ പേരില്‍ വടക്കന്‍ കേരളത്തിലെ മുസ്ലിം വോട്ടുകള്‍ ഏകീകരിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ വോട്ടെടുപ്പു നടന്ന ജില്ലാ പഞ്ചായത്തുകളില്‍ വന്‍ തിരിച്ചടി നേരിടാതെ ഇടതുപക്ഷം രക്ഷപ്പെട്ടു. വെള്ളപ്പള്ളി നടേശനിലൂടെയും അയ്യപ്പ സംഗമത്തിലൂടെയും ഹിന്ദുവോട്ടുകള്‍ ഏകീകരിക്കാനുള്ള രാഷ്ട്രീയ പദ്ധതി പ്രത്യക്ഷത്തില്‍ ഗുണം ചെയ്തത് ബിജെപിക്കാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഒപ്പം ജമാഅത്തെ ഇസ്ലാമിക്കെതിരായ വിമര്‍ശനം മുസ്ലിംകള്‍ക്കെതിരായ നീക്കമായും പ്രചാരണം നടത്താന്‍ അവര്‍ക്കു കഴിഞ്ഞു. മലപ്പുറത്ത് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്ന ഇടത് ഇക്കുറി പാടെ ഒലിച്ചുപോയി. സിപിഎം സ്ഥാനാര്‍ഥികള്‍ ജയിക്കാതിരുന്നപ്പോള്‍ ബിജെപി അവിടെ സീറ്റുകള്‍ നേടി. മതവോട്ടുകള്‍ കൃത്യമായി വിഭജിച്ചു പെട്ടിയിലാക്കുന്ന രാഷ്ട്രീയ എന്‍ജിനീയറിംഗ് ഇവിടെ വിജയിച്ചു. ബിജെപിക്കു വോട്ടു നല്‍കുന്നതിലൂടെ മലപ്പുറം അടക്കമുള്ള ജില്ലകളില്‍ ഹിന്ദു സമുദായക്കര്‍ കൃത്യമായ സന്ദേശം നല്‍കുകയാണുണ്ടായതെന്നു വ്യക്തം. ഞങ്ങള്‍ ഇവിടെയും ശക്തമാണെന്ന മുന്നറിയിപ്പ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാടെ ഒലിച്ചു…
Read More » -
മെസിയുടെ സന്ദര്‍ശത്തിനിടെയുണ്ടായ അനിഷ്ട സംഭവങ്ങള്‍; നിരുപാധികം മാപ്പു പറഞ്ഞ് മമത ബാനര്‍ജി; അന്വേഷണം പ്രഖ്യാപിച്ചു; അടുത്ത പരിപാടി ശനിയാഴ്ച ഹൈദരാബാദില്‍; നടത്തണോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം
കൊല്‍ക്കൊത്ത: അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസിയോടും കൂട്ടരോടും സാള്‍ട്ട് ലേയ്ക്ക് സ്‌റ്റേഡിയത്തില്‍ പണം കൊടുത്ത് ടിക്കറ്റെടുത്ത് മെസിയെ കാണാനെത്തിയ ആരാധകരോടും നിരുപാധികം മാപ്പു പറഞ്ഞ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തിലെ ലയണല്‍ മെസിയുടെ സന്ദര്‍ശനത്തിന് പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിച്ചാണ് മമത മാപ്പ് പറഞ്ഞത്. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്നും അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയോടും ആരാധകരോടും മാപ്പു ചോദിക്കുന്നതായും മമത പറഞ്ഞു. സാള്‍ട്ട് ലേയ്ക്ക് സ്റ്റേഡിയത്തില്‍ കണ്ട മാനേജ്മെന്റ് വീഴ്ചയില്‍ അങ്ങേയറ്റത്തെ വേദനയും ദുഃഖവുമുണ്ട്. ലയണല്‍ മെസ്സിയോടും എല്ലാ കായികപ്രേമികളോടും ആരാധകരോടും ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു – മമത പ്രതികരിച്ചു. മുന്‍ ജഡ്ജി അസിം കുമാര്‍ റേയുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും മമത അറിയിച്ചു. ചീഫ് സെക്രട്ടറി, ഹോം ആന്‍ഡ് ഹില്‍ അഫയേഴ്സ് വിഭാഗത്തിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു. അതേ സമയം…
Read More » -
മറുപടി കൊടുത്ത് മലപ്പുറം; പ്രതിപക്ഷ സീറ്റുപോലും നഷ്ടപ്പെട്ട് നാണം കെട്ട് ഇടതുപക്ഷം; മലപ്പുറത്തെ ഷോക്കിന്റെ കാരണം സിപിഎം പ്രത്യേകം അന്വേഷിക്കും; കൂട്ടുകെട്ടുകള്‍ പണി തന്നുവെന്ന് പരക്കെ വിമര്‍ശനം; വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ ഇടതിന് ദോഷമായെന്നും ആക്ഷേപം
പെരിന്തല്‍മണ്ണ; വോട്ടെണ്ണാന്‍ തുടങ്ങുമ്പോള്‍ ഇടതുപക്ഷം ഒരിക്കലും കരുതിയിരുന്നില്ല മലപ്പുറം ഇങ്ങനെ കൈവിട്ടു പോകുമെന്ന്.മലപ്പുറം ജില്ലാ പഞ്ചായത്തില്‍ പ്രതിപക്ഷമില്ലാതെയാണ് ഇനിയുള്ള അഞ്ചുവര്‍ഷം യുഡിഎഫിന്റെ ഭരണം. ഒരു പ്രതിപക്ഷ സീറ്റുപോലും മലപ്പുറം ജില്ല പഞ്ചായത്തില്‍ കിട്ടിയില്ലെന്നത് ഇടതുപക്ഷത്തിന് നാണക്കേടിന്റെ അങ്ങേയറ്റമാണ് ഉണ്ടാക്കിയിരിക്കുന്നത്. മലപ്പുറത്ത് പച്ചതൊടാതെ പാര്‍ട്ടിയെ കെട്ടുകെട്ടിച്ചതിന്റെ കാര്യകാരണങ്ങള്‍ സിപിഎം പ്രത്യേകം അന്വേഷിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. കേരളമാകെ അലയടിച്ച ട്രെന്റ് മലപ്പുറത്തുമുണ്ടായെന്ന് മാത്രം എന്ന് ഇടതു നേതാക്കള്‍ പൊതുവെ അലസമായി പറയുന്നുണ്ടെങ്കിലും മലപ്പുറം ഷോക്കിന്റെ കാരണം അറിഞ്ഞേ പറ്റൂവെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയര്‍ന്നിട്ടുണ്ട്. മലപ്പുറം ജില്ല പഞ്ചായത്തിലെ 33ല്‍ 33 ഡിവിഷനിലും യുഡിഎഫ്, 15 ബ്ലോക്ക് പഞ്ചായത്തില്‍ 15ലും യുഡിഎഫ്, 12 മുനിസിപ്പാലിറ്റിയില്‍ 11ലും യുഡിഎഫ്, 94 പഞ്ചായത്തില്‍ മൂന്നെണ്ണം ഒഴിച്ചു മുഴുവന്‍ പഞ്ചായത്തിലും യുഡിഎഫ്… മലപ്പുറത്തെ ഇടതു വേരുകള്‍ അപ്പാടെ പിഴുതെടുത്താണ് യുഡിഎഫ് തലയുയര്‍ത്തി നില്‍ക്കുന്നത്. പൊതുവെ യുഡിഎഫിന് അനുകൂലമായ ട്രെന്റ് മലപ്പുറം എന്നും കാണിക്കാറുണ്ടെങ്കിലും ഇടതുപക്ഷത്തിനും കായ്ഫലം കിട്ടുന്ന മണ്ണായിരുന്നു ഇന്നലെ വരെ…
Read More » -
കണ്ണൂരില്‍ സംഘര്‍ഷം; യുഡിഎഫ് പ്രകടനത്തിനു നേരെ ആക്രമണം; വീട്ടില്‍ കയറിയും അക്രമിച്ചു; കണ്ണൂരില്‍ പോലീസ് സുരക്ഷ ശക്തമാക്കി; പോലീസ് വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു; കോട്ടയത്ത് സംഘര്‍ഷത്തിനിടെ ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു;
കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് കണ്ണൂരില്‍ വ്യാപക സംഘര്‍ഷം. യുഡിഎഫിന്റെ പ്രകടനങ്ങള്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. സിപിഎമ്മാണ് ആക്രമണം നടത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു. വീട്ടില്‍ കയറിയും ആക്രമിച്ചെന്ന് ആരോപണം. കണ്ണൂരിലെ പാനൂരിലും ന്യൂനം പറമ്പിലും മലപ്പട്ടത്തും യുഡിഎഫ് പ്രകടനത്തിന് നേരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായി. പാനൂരില്‍ വീടുകളില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വടിവാള്‍ കൊണ്ട് ആക്രമിച്ചു. ആക്രമണത്തിന്റെ ദൃശ്യങ്ങളുള്‍പ്പെടെ പുറത്തുവന്നിട്ടുണ്ട്. വാളുമായി എത്തിയ സിപിഎം പ്രവര്‍ത്തകര്‍ യുഡിഎഫ് പ്രവര്‍ത്തകന്റെ വീട്ടിലെത്തി കാറും ബൈക്കും വെട്ടിപ്പൊളിച്ചു. യുഡിഎഫിന്റെ പ്രകടനത്തിന് നേരെ കല്ലേറും സ്‌ഫോടക വസ്തുക്കളും എറിഞ്ഞു. സിപിഎം പാര്‍ട്ടി കൊടികൊണ്ട് മുഖംമൂടിയാണ് അക്രമി സംഘം എത്തിയത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെയാണ് അക്രമസംഭവങ്ങള്‍ ഉണ്ടായത്. 25 വര്‍ഷത്തിന് ശേഷം കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ് പിടിച്ചെടുത്തിരുന്നു. 11 സീറ്റുകളാണ് യുഡിഎഫ് നേടിയത്. ഇതിന്റെ വിജയാഹ്ലാദ പ്രകടനം അങ്ങാടിയില്‍ നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. യുഡിഎഫ് പ്രവര്‍ത്തകര്‍ തിരിഞ്ഞോടിയതോടെ സിപിഎം പ്രവര്‍ത്തകരെത്തി ജനക്കൂട്ടത്തിന് നേരെ സ്‌ഫോടക വസ്തു…
Read More » -
സതീശാ ആ ഡയലോഗ് കലക്കി; ഇതിലും നല്ല പരിഹാസം സ്വപ്‌നങ്ങളില്‍ മാത്രം; തോറ്റുവെന്ന് സിപിഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ടെന്ന് വി.ഡി.സതീശന്‍; അവര്‍ അത് സമ്മതിക്കില്ലെന്നും പ്രതിപക്ഷ നേതാവിന്റെ കമന്റ്
കൊച്ചി: വി.ഡി.സതീശന്‍ കൊച്ചിയില്‍ അടിച്ച ആ ഡയലോഗ് സിപിഎമ്മിന്റെ ഇടനെഞ്ച് തകര്‍ത്തിട്ടുണ്ടാകും. അത്രയ്ക്ക് പഞ്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ ആ കിടിലന്‍ കമന്റിന്. തോറ്റു എന്ന് സിപിഐഎമ്മിനെ ബോധ്യപ്പെടുത്താനാണ് ബുദ്ധിമുട്ട്. അവര്‍ അത് സമ്മതിക്കില്ല. ഇഎംഎസിന്റെ കാലം മുതലുള്ള രീതിയാണത് – വിജയാഹ്ലാദത്തിന്റെ നിറവില്‍ സതീശന്‍ തൊടുത്ത ഈ പരിഹാസശരം കൊള്ളാത്തവരുണ്ടാവില്ല ഇടതുക്യാമ്പില്‍. താത്വികമായ അവലോകനം നടത്തി പറയാന്‍ എം.വി ഗോവിന്ദന്‍ വിദഗ്ധനാണെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തതോടെ ഡയലോഗ് വൈറലായി. സന്ദേശം സിനിമയില്‍ ശ്രീനിവാസന്‍ എഴുതാന്‍ വിട്ടുപോയ ഒരു ഡയലോഗാണ് സത്യത്തില്‍ സതീശന്‍ പറഞ്ഞത്. എന്തു കൊണ്ടു തോറ്റു എന്ന് സന്ദേശത്തില്‍ ചോദിക്കുന്നതുപോലൊരു തഗ്ഗ് ഡയലോഗ്. സതീശന്റെ ഡയലോഗ് സോഷ്യല്‍മീഡിയ ട്രോള്‍ കമന്റാക്കാന്‍ ഏറ്റുപിടിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഈ വിജയം സതീശന് അത്യാവശ്യമായിരുന്നു. ഡല്‍ഹിയില്‍ നിന്ന് നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിലേക്ക് പറന്നിറങ്ങാനൊരുങ്ങുന്നവര്‍ക്ക് മുന്നില്‍ സതീശന് നെഞ്ചുവിരിച്ച് തലയുയര്‍ത്തി അഭിമാനത്തോടെ നില്‍ക്കാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ വിജയം കോണ്‍ഗ്രസ് ആഘോഷിക്കുമ്പോള്‍ സതീശനാണ് അതില്‍…
Read More » -
വിജയാഹ്ലാദം കണ്ണീരിനു വഴിമാറി; കൊണ്ടോട്ടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ ദുരന്തം; സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: ഒരൊറ്റ നിമിഷം കൊണ്ട് വിജയാഹ്ലാദം പൊട്ടിക്കരച്ചിലിനും കണ്ണീര്‍ക്കടലിനും വഴിമാറി. കൊണ്ടോട്ടിയില്‍ ആഹ്ലാദപ്രകടനത്തിനിടെ നിനച്ചിരിക്കാതെ കടന്നെത്തിയ ദുരന്തത്തില്‍ പകച്ച് നാട്ടുകാര്‍. സ്‌കൂട്ടറില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയാഹ്‌ളാദ പ്രകടനത്തിനിടെ സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ച് പെരിയമ്പലം പലേക്കോടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ ഇര്‍ഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി പുളിക്കലില്‍ പെരിയമ്പലത്ത് ഇന്ന് വൈകിട്ട് ആറരയോടെയാണ് ദാരുണമായ സംഭവമുണ്ടായത്. ചെറുകാവ് പഞ്ചായത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആഹ്‌ളാദ പ്രകടനത്തിനിടെ ഇര്‍ഷാദിന്റെ സ്‌കൂട്ടറിന്റെ മുന്‍വശത്ത് സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിലേക്ക് തീ പടര്‍ന്നതാണ് പൊട്ടിത്തെറിക്ക് കാരണമായത്. പൊട്ടിത്തെറിയില്‍ സ്‌കൂട്ടറില്‍ ഇരിക്കുകയായിരുന്ന ഇര്‍ഷാദിന് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
Read More »