ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം; കളിക്കിറങ്ങും മുന്‍പേ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം; പ്ലെയിംഗ് ഇലവനില്‍ ആറ് ഇടം കയ്യന്‍മാര്‍; 93 വര്‍ഷത്തെ ഇന്ത്യന്‍ ടെസ്റ്റ് ചരിത്രത്തില്‍ ഇതാദ്യം

കൊല്‍ക്കത്ത: രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിലുമുണ്ട് ഇടതുപക്ഷം. നല്ല ഒന്നാന്തരം ഇടതുപക്ഷം. കളിക്കളത്തിലിറങ്ങും മുന്‍പേ തന്നെ അപൂര്‍വ റെക്കോര്‍ഡ് സ്ഥാപിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ ഇടതുപക്ഷക്കാരടങ്ങുന്ന സംഘം ദക്ഷിണാഫ്രിക്കക്കെതിെ ഒന്നാം ടെസ്റ്റില്‍ പോരിനിറങ്ങുന്നത്.
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ആറ് ഇടം കൈയന്‍മാരെ ഉള്‍പ്പെടുത്തിയാണ് അപൂര്‍വ റെക്കോര്‍ഡിന് ഇന്ത്യ അര്‍ഹമായത്.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ 93 വര്‍ഷത്തെ ടെസ്റ്റ് ചരിത്രത്തിലാദ്യമായാണ് ഒരു ടെസ്റ്റില്‍ ആറ് ഇടം കയ്യന്‍മാര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നേടുന്നത്. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍, വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം കയ്യന്‍മാര്‍. നിരവധി തവണ ഇന്ത്യ നാലു ഇടം കയ്യന്‍മാരുമായി കളിക്കാനിറങ്ങിയിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ കളിച്ച 596 ടെസ്റ്റുകളില്‍ ആദ്യമാണ് ആറ് ഇടം കയ്യന്‍മാര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിക്കുന്നത്. ഈ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ കരുത്തില്‍ ഇന്ത്യന്‍ ബ്ലൂ മെന്‍ ഒന്നാം ടെസ്റ്റില്‍ വിജയം നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ക്രി്ക്കറ്റ് ആരാധകര്‍.






