Newsthen Special

  • രണ്ടു ജഡ്ജിമാരാണോ ഭരണഘടന തീരുമാനിക്കുന്നത്? ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല; ജുഡീഷ്യറിയുടെ അതിരുകടന്ന ഇടപെടല്‍; ആദ്യം അവര്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ തീരുമാനം എടുക്കട്ടെ: സുപ്രീം കോടതിക്കെതിരേ കടന്നാക്രമിച്ച് കേരള ഗവര്‍ണര്‍: കേരളത്തിലെ ബില്ലുകളില്‍ ഒപ്പിടില്ലെന്ന സൂചനയോ?

    തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് സമയപരിധി നിശ്ചയിച്ചുകൊണ്ട് തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരെ വന്ന സുപ്രീം കോടതിയുടെ നടപടി അതിരുകടന്ന പെരുമാറ്റമാണെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റാണെന്ന് -ദ് ഹിന്ദുസ്ഥാന്‍ ടൈംസിനു- നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ബില്ലുകളെ സംബന്ധിച്ച് സുപ്രീം കോടതിയുടെ മുന്നിലുള്ള കേരളത്തിന്റെയും തമിഴ്‌നാടിന്റെയും വിഷയങ്ങള്‍ വ്യത്യസ്തമാണെന്നും ഗവര്‍ണര്‍ പറയുന്നു. ഗവര്‍ണര്‍ ഒരു നിശ്ചിത സമയത്തിനുള്ളില്‍ ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ഭരണഘടനയില്‍ സൂചിപ്പിച്ചിട്ടില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ പറഞ്ഞു. ”ഹര്‍ജി പരിഗണിച്ച ബെഞ്ച്, വിഷയം ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്യണമായിരുന്നു. അവര്‍ ചര്‍ച്ച ചെയ്ത വിഷയം ഒരു ഭരണഘടനാ വിഷയമായിരുന്നു. ബില്ലിന് അംഗീകാരം നല്‍കാന്‍ ഗവര്‍ണര്‍ക്ക് ഭരണഘടന ഒരു സമയപരിധിയും നിശ്ചയിച്ചിട്ടില്ല. എന്നാല്‍ സുപ്രീം കോടതി സമയപരിധി വേണമെന്ന് പറഞ്ഞാല്‍, അത് ഒരു ഭരണഘടനാ ഭേദഗതിയായി മാറുന്നു. ഭരണഘടനാ ഭേദഗതി കോടതിയാണ് ചെയ്യുന്നതെങ്കില്‍, നിയമസഭയും പാര്‍ലമെന്റും പിന്നെ എന്തിനാണ്? ഭരണഘടന ഭേദഗതികള്‍ കൊണ്ടുവരാനുള്ള…

    Read More »
  • ചില നിര്‍മാതാക്കള്‍ സമരം പ്രഖ്യാപിച്ചത് എംപുരാന്റെ കഥ മനസിലാക്കിയിട്ട് എന്നു സംശയം; അവര്‍ക്ക് ആരെയൊക്കെയോ പ്രീണിപ്പിക്കേണ്ടതുണ്ട് എന്നു തിരിച്ചറിഞ്ഞത് തിയേറ്ററില്‍ കണ്ടപ്പോള്‍; സിനിമക്കാര്‍ നൂറുമുഴം മുമ്പേ എറിയാന്‍ അറിയാവുന്നവര്‍; സുരേഷ് ഗോപിക്കു പിന്നാലെ നിര്‍മാതാവിനെ ഉന്നമിട്ട് ഗണേഷ് കുമാര്‍

    കൊച്ചി: എമ്പുരാന്‍ സിനിമയ്‌ക്കെതിരായ ചില നിര്‍മാതാക്കളുടെ സമരം ചിലരുടെ രാഷ്ട്രീയ താത്പര്യം സംരക്ഷിക്കാനായിരുന്നെന്നും സിനിമയുടെ കഥ അവര്‍ക്കു നേരത്തേ ചോര്‍ന്നുകിട്ടിയെന്നു സംശയിക്കുന്നെന്നും മന്ത്രി ഗണേഷ് കുമാര്‍. രാഷ്ട്രീയക്കാര്‍ ഒരുമുഴം മുമ്പേ കാണുന്നവരാണെന്നാണു പറയുന്നത്. എന്നാല്‍, സിനിമക്കാര്‍ നൂറുമുഴും മുമ്പേമുന്‍കൂട്ടി എറിയാന്‍ അറിയാവുന്നവരാണ്. അവര്‍ക്കിടയില്‍ ജീവിച്ചതുകൊണ്ട് എനിക്കറിയാവുന്നതുപോലെ ഇക്കാര്യം മറ്റാര്‍ക്കും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയെ തന്നെ പിടിച്ചു കുലുക്കാന്‍ തക്ക ആരോപണങ്ങളാണ് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്നത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഉടന്‍ പുറത്തിറങ്ങും. എമ്പുരാന്‍ സിനിമയ്‌ക്കെതിരേ രാജ്യവ്യാപകമായ പ്രതിഷേധമാണ് ആര്‍എസ്എസിന്റെ നേതൃത്വത്തിലുണ്ടായത്. ഇതിനു പിന്നാലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ എഡിറ്റ് ചെയ്തു നീക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് സിനിമയുടെ കഥ ചിലര്‍ക്കു മുന്‍കൂട്ടി അറിയാമായിരുന്നു എന്ന ആരോപണം അദ്ദേഹം ഉന്നയിക്കുന്നത്. അവര്‍ക്കു കാര്യം സാധിക്കാനുള്ള, അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപ്പാര്‍ട്ടിക്കു മുന്നില്‍ മിടുക്കനാകാനാണ് ഇക്കാര്യം ചെയ്തതെന്നു താന്‍ സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സിനിമയ്ക്കു ജി.എസ്.ടിക്ക്…

    Read More »
  • കെ.എം. എബ്രഹാമിന് എതിരായ സിബിഐ അന്വേഷണം: തട്ടിപ്പുകള്‍ നടന്നത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത്; പ്രതിഷേധങ്ങളില്ലാതെ പ്രതിപക്ഷം; ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഹര്‍ജി നല്‍കിയത് ജേക്കബ് തോമസിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ; പ്രമുഖ മാധ്യമ കുടുംബാംഗത്തിന്റെ വാദങ്ങള്‍ കോടതിയില്‍ തകര്‍ന്നത് ഇങ്ങനെ

    കൊച്ചി: വരവില്‍ കവിഞ്ഞു സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിട്ടും കാര്യമായ പ്രതികരങ്ങളില്ലാതെ പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ ചീഫ് സെക്രട്ടറിയും സ്വര്‍ണക്കടത്തു കേസില്‍ പ്രതിയുമായ എം. ശിവശങ്കറിന്റെ കേസ് വിവാദമാക്കിയ പ്രതിപക്ഷം എന്തുകൊണ്ടു മൗനത്തിലായെന്ന ചോദ്യമുന്നയിക്കുകയാണു സോഷ്യല്‍ മീഡിയ. ഇന്നലെ ഹൈക്കോടതി എബ്രഹാമിനെതിരേ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. നിലവില്‍ കിഫ്ബിയുടെ സിഇഒ ആണ്. ഇതിനു പുറമേ, പ്രമുഖ മാധ്യമ കുടുംബത്തിലെ അംഗം കൂടിയാണ് കണ്ടത്തില്‍ മാത്യു എബ്രഹാം എന്ന കെ.എം. എബ്രഹാം. 2011 മുതല്‍ 2016 വരെ ഉമ്മന്‍ചാണ്ടിയുടെ യുഡിഎഫ് സര്‍ക്കാരാണു ഭരിച്ചത്. ഇക്കാലത്താണു കേസിന് ആസ്പദമായ സ്വത്തു സമ്പാദനം നടന്നത്. ഇപ്പോഴത്തെ ബിജെപി നേതാവും അന്നത്തെ വിജിലന്‍സ് ഡയറക്ടറുമായിരുന്ന ജേക്കബ് തോമസ് ആണു കേസ് അന്വേഷിച്ചു തെളിവില്ലെന്നു കണ്ടെത്തിയത്. ഇക്കാര്യങ്ങളെല്ലാം മറച്ചുവച്ച് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ അന്വേഷണ മുന നീട്ടുകയാണു മാധ്യമങ്ങളെന്നും സോഷ്യല്‍…

    Read More »
  • സിഎംആര്‍എല്‍- എക്‌സാലോജിക് കരാര്‍: കള്ളപ്പണ ഇടപാടില്‍ കുറ്റം കണ്ടെത്താനാകാതെ ഒരുവര്‍ഷം മുമ്പ് അന്വേഷണം നിലച്ചു; ഇഡിക്ക് ഇപ്പോള്‍ പിടിവള്ളി 447-ാം വകുപ്പ്: രണ്ടു കമ്പനി ഉടമകള്‍ക്കും നഷ്ടമില്ലെങ്കില്‍ എങ്ങനെ നിലനില്‍ക്കും? കേസ് ‘തെരഞ്ഞെടുപ്പ് സ്റ്റണ്ട്’ എന്നു സംശയിച്ച് നിയമവൃത്തങ്ങള്‍

    കൊച്ചി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ ഉള്‍പ്പെട്ട സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടില്‍ ഇഡി തുടര്‍ നടപടികള്‍ വേഗത്തിലാക്കുന്നതിനിടെ നിയമവൃത്തങ്ങള്‍ക്കിടയില്‍ സംശയങ്ങളും വര്‍ധിക്കുന്നു. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഇഡി എറണാകുളത്തെ പ്രത്യേക കോടതിയില്‍ തിടുക്കത്തില്‍ അപേക്ഷ നല്‍കിയതോടെയാണ് നിയമാനുസൃതം നടന്ന ഇടപാടില്‍ ഇഡി എന്തു നടപടികള്‍ സ്വീകരിക്കുമെന്ന കൗതുകവും വര്‍ധിക്കുന്നത്. കുറ്റപത്രം പരിശോധിച്ചശേഷം വീണ വിജയനെയടക്കം ചോദ്യം ചെയ്യാനാണ് ഇഡിയുടെ നീക്കമെന്നാണു വിവരം. എസ്എഫ്‌ഐഒ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ സൂക്ഷ്മ പരിശോധന നടക്കുമ്പോഴാണ് ഇഡിയുടെ നീക്കം. കുറ്റപത്രം സ്വീകരിച്ചശേഷം തുടര്‍ നടപടികള്‍ ആരംഭിക്കുമെന്നാണു വിവരം. സമയം കളയാതെ ഇതിന്റെ പകര്‍പ്പ് കൈക്കലാക്കുന്നതിനുവേണ്ടിയാണ് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എം.ജെ. സന്തോഷ് അപേക്ഷ നല്‍കിയത്. എസ്എഫ്‌ഐഒയുടെ അന്വേഷണത്തില്‍ കമ്പനികാര്യ ചട്ടത്തിലെ 447 വകുപ്പ് പ്രകാരം ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തിയത്. ഇതിന്റെ ചുവടുപിടിച്ച് ഇഡി എങ്ങനെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുമെന്നാണ് ഉറ്റു നോക്കുന്നത്. കമ്പനികാര്യ ചട്ടമെന്നത് കമ്പനിക്കുള്ളില്‍ മാത്രം നടക്കുന്ന അനധികൃത ഇടപാടാണ്. ഒരു കമ്പനിയുടെയോ ഏതെങ്കിലും സ്ഥാപനത്തിന്റെയോ കോര്‍പറേറ്റ്…

    Read More »
  • സ്വാമി ചിദ്ഭാവനാനന്ദ സ്‌കൂളില്‍ ആര്‍ത്തവമുണ്ടായ ദലിത് പെണ്‍കുട്ടിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചെന്ന് പരാതി; ആദ്യ സംഭവമല്ലെന്ന് വിദ്യാര്‍ഥിനി; കടുത്ത നടപടിയുമായി തമിഴ്‌നാട് സര്‍ക്കാര്‍

    കോയമ്പത്തൂര്‍: ആര്‍ത്തവക്കാരിയായ ദലിത് വിദ്യാര്‍ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി. കോയമ്പത്തൂരിലെ സ്വകാര്യ സ്‌കൂളിലാണ് എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പുറത്തിരുത്തി പരീക്ഷ എഴുതിച്ചത്. ക്ലാസ് മുറിയുടെ സ്റ്റെപ്പിലിരുന്ന് പരീക്ഷ എഴുതുന്ന കുട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പ് പ്രധാനാധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.   1.22 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ക്ലാസ് മുറിയുടെ സ്റ്റെപ്പിലിരുന്ന് പരീക്ഷയെഴുതുന്ന കുട്ടിയുടെ കയ്യിലുള്ള ഉത്തരക്കടലാസില്‍ ‘സ്വാമി ചിദ്ഭാവനന്ദ മെട്രിക് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സെങ്കുട്ടൈപാളയം’ എന്നാണ് സ്‌കൂളിന്റെ പേര് പ്രിന്റ് ചെയ്തിരിക്കുന്നത്. ഇവിടെയിരുന്ന പരീക്ഷയെഴുതാനാണ് പ്രിന്‍സിപ്പല്‍ ആവശ്യപ്പെട്ടതെന്ന് കുട്ടി ഒരു സ്ത്രീയോട് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം.. ഇത് കുട്ടിയുടെ അമ്മയാണെന്നാണ് വിവരം. ഇത് ആദ്യമല്ലെന്നും നേരത്തെയും ഇത്തരത്തില്‍ ഒറ്റക്കിരുത്തി പരീക്ഷ എഴുതിച്ചിട്ടുണ്ടെന്നും കുട്ടി പറയുന്നുണ്ട്. കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടത് പ്രകാരമാണ് പുറത്തിരുത്തി പരീക്ഷ എഴുതിച്ചത് എന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. കുട്ടികള്‍ക്കെതിരായ…

    Read More »
  • അങ്ങനൊരു ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇപ്പോഴില്ല! മുംബൈ ആക്രമണ സൂത്രധാരന് അമേരിക്ക പുതിയ ഐഡന്റിറ്റി നല്‍കി? പേരുമാറ്റി, സ്വകാര്യ വിവരങ്ങളും നശിപ്പിച്ചു; റാണ ചെറുമീനെന്നും ഹെഡ്‌ലിയുമായി 231 തവണ സംസാരിച്ചെന്ന് മുന്‍ ഉദ്യോഗസ്ഥന്‍; അമേരിക്കയുടെയും ഐഎസ്എയുടെയും ഡബിള്‍ ഏജന്റ്; ഇന്ത്യക്കു മുന്നില്‍ ഇനി വഴികളില്ല

    ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ വ്യാഴാഴ്ച ഇന്ത്യയിലെത്തിക്കുമെങ്കില്‍ ആക്രമണത്തിന്റെ ‘തല’യായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ വിട്ടു നല്‍കാതെ അമേരിക്ക. ഇന്ത്യയുടെ നിരന്തരമായ ആവശ്യങ്ങള്‍ അവഗണിച്ചാണ് ഹെഡ്‌ലിയെ സംരക്ഷിക്കുന്ന നിലപാട് എടുക്കുന്നത്. അമേരിക്കന്‍ സര്‍ക്കാരിന്റെയും പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെയും ഡബിള്‍ ഏജന്റായാണു ഇയാള്‍ പ്രവര്‍ത്തിച്ചതെന്നു കേന്ദ്രസര്‍ക്കാരിലെ മുന്‍ ഹോം സെക്രട്ടറി ജി.കെ. പിള്ള പറഞ്ഞു. 2009ല്‍ എഫ്ബിഐ ഹെഡ്‌ലിയെ പിടികൂടിയെങ്കിലും ഒരു കേസിന്റെ പ്രോസിക്യൂഷന്‍ സാക്ഷിയാക്കുകയാണുണ്ടായത്. ഇയാള്‍ക്ക് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ പുതിയ ഐഡന്റിറ്റി നല്‍കിയെന്നും ഔദ്യോഗിക റെക്കോഡുകളെല്ലാം തേച്ചുമാച്ചെന്നും പറയുന്നു. ഇയാള്‍ ഇപ്പോള്‍ എവിടെയുണ്ട് എന്നതിനും വ്യക്തതയില്ല. അക്രമം നടക്കുന്ന സമയത്ത് റാണ ഹെഡ്‌ലിലെ 231 തവണ വിളിച്ചതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഇതനുസരിച്ച് റാണയും ഹെഡ്‌ലിയും മറ്റു സംഘാംഗങ്ങളും ചേര്‍ന്ന് ഇന്ത്യയിലെ ലക്ഷ്യ സ്ഥാനങ്ങള്‍ നിര്‍ണയിച്ചു. നാഷണല്‍ ഡിഫന്‍സ് കോളജ്, ഇന്ത്യ ഗേറ്റ്, ജൂത സെന്ററുകള്‍…

    Read More »
  • പാമ്പന്‍ തുറക്കുന്ന സ്വപ്‌നം! വരുമോ ഇന്ത്യയില്‍നിന്ന് ലങ്കയിലേക്ക് നേരിട്ടൊരു ട്രെയിന്‍? ധനുഷ്‌കോടി- തലൈമന്നാര്‍ 25 കിലോമീറ്റര്‍ റെയില്‍വേ പാലത്തിനു പദ്ധതി അണിയറയില്‍; കടലിനു മുകളിലെ ‘രാമസേതു’ തമിഴ്‌നാട് പിടിക്കാനുള്ള ബിജെപിയുടെ ടിക്കറ്റ്! വ്യാപാരവും ടൂറിസവും ഉഷാറാകും; ചര്‍ച്ചകള്‍ ഇങ്ങനെ

    ചെന്നൈ: ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലെ കൊളംബോയിലേക്ക് നേരിട്ടു ട്രെയ്‌നിലോ കാറിലോ പോകണമെങ്കില്‍ കേവലം 25 കിലോമീറ്റര്‍ ദൂരമുള്ള പാലം മതി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഉദ്ഘാടനം ചെയ്ത പാമ്പന്‍ പാലത്തിലൂടെ ഇന്ത്യയില്‍നിന്നു കൊളംബോയിലേക്കുള്ള യാത്രയുടെ നിര്‍ണായകമായ ഭാഗമായാണു വിലയിരുത്തുന്നത്. ബ്രിട്ടീഷുകാരുടെ കാലം മുതലുള്ള പദ്ധതി ഓരോ തവണയും കടലില്‍ ‘മുങ്ങു’കയായിരുന്നു. പദ്ധതി നടപ്പായാല്‍ ഇന്ത്യയും കൊളംബോയും തമ്മിലുള്ള നേരിട്ടുള്ള വ്യാപാരത്തിനും ആക്കം കൂട്ടും. ഒപ്പം വിനോദ സഞ്ചാരത്തിന്റെ വലിയൊരു സാധ്യതയുമാണു തുറക്കുക. ഇപ്പോള്‍ ചെന്നൈ എന്നറിയപ്പെടുന്ന മദ്രാസിലെ എഗ്‌മോറില്‍നിന്ന് ഇന്തോ-സിലോണ്‍ ട്രെയിനില്‍ കയറി കിഴക്കന്‍ തീരത്തുകൂടി സഞ്ചരിച്ച് പാമ്പന്‍ പാലം കടന്നു രാമേശ്വരത്തിലൂടെ ഇന്ത്യയിലെ ഏറ്റവും അവസാന തുരുത്തായ ധനുഷ്‌കോടിയിലെത്തി, പാക് കടലിടുക്കിലൂടെ ബോട്ടില്‍ സഞ്ചരിച്ച് തലൈമന്നാറിലെത്തി അവിടെനിന്ന് അടുത്ത ട്രെയിന്‍ പിടിച്ചു കൊളംബോയില്‍ എത്തുക! 1964നു മുമ്പ് ഇന്ത്യയില്‍നിന്നും കൊളംബോയിലേക്കു പോയിരുന്നവര്‍ ഏറ്റവും കൂടുതല്‍ സഞ്ചരിച്ച വഴിയാണിത്. തമിഴ്‌നാടിന്റെ തീരങ്ങളെ ചുഴലിക്കാറ്റ് തകര്‍ത്തെറിയുന്നതിനു മുമ്പായിരുന്നു ഇതെല്ലാം.   ചുഴലിക്കാറ്റില്‍ 110…

    Read More »
  • 166 പേരുടെ കൂട്ടക്കൊലയുടെ ‘മാസ്റ്റര്‍ മൈന്‍ഡ്’; മുംബൈ ആക്രമണക്കേസ് പ്രതി തഹാവൂര്‍ റാണയുമായി ഇന്ത്യന്‍ സംഘം പുറപ്പെട്ടു; എന്‍ഐഎ കോടതിയില്‍ വിചാരണ; തിഹാര്‍ ജയിലിന്റെ പുറംലോകം കാണില്ല; കോടതി നടപടികള്‍ ഓണ്‍ലൈനില്‍; ഡല്‍ഹിയില്‍ അതീവസുരക്ഷ

    ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യക്കു കൈമാറി. തഹാവൂര്‍ റാണയുമായി ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഇന്ത്യയിലേക്കു തിരിച്ചെന്നും തിഹാര്‍ ജയിലില്‍ പാര്‍പ്പിക്കുമെന്നും എന്‍ഐഎ കോടതിയിലായിരിക്കും വിചാരണയെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റാണയുമായുള്ള പ്രത്യേക വിമാനം 7.10ന് ആണ് അമേരിക്കയില്‍നിന്നു പുറപ്പെട്ടത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എത്തുമെന്നാണു കരുതുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ നേതൃത്വത്തിലായിരുന്നു റാണയെ കൊണ്ടുവരുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യയിലെത്തിയാല്‍ ഉടന്‍ എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തും. പിന്നീടു തിഹാര്‍ ജയിലിലേക്കു മാറ്റും. ഇയാളെ പാര്‍പ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുങ്ങിയെന്നും സെന്‍ട്രല്‍ ജയിലിനു ചുറ്റും സമീപ പ്രദേശങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഡല്‍ഹിയിലെ എന്‍ഐഎ കോടതിയിലായിരിക്കും വിചാരണ. വെര്‍ച്വല്‍ ആയിട്ടായിരിക്കും ഹാജരാക്കുക. നേരിട്ടു ഹാജരാക്കേണ്ട സാഹചര്യമുണ്ടായാല്‍ മഹാവീര്‍ ജയന്തിയോടനുബന്ധിച്ചു കോടതി അടച്ചശേഷം ജഡ്ജിയുടെ വസതിയില്‍ എത്തിക്കും. കഴിഞ്ഞ ഫെബ്രുവരിയില്‍തന്നെ കേസിന്റെ ഫയലുകള്‍ ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതി വിളിച്ചുവരുത്തിയിരുന്നു. മുംബൈയില്‍നിന്ന് കേസിന്റെ…

    Read More »
  • കെഞ്ചിപ്പറഞ്ഞിട്ടും കേട്ടില്ല; നികുതി ചുമത്തരുതെന്ന ഇലോണ്‍ മസ്‌കിന്റെ ആവശ്യം ട്രംപ് നിഷ്‌കരുണം തള്ളി; ചൈനയോടു മുട്ടരുതെന്നു പറഞ്ഞിട്ടും കേട്ടില്ല; ഇരുവര്‍ക്കുമിടയില്‍ വിള്ളല്‍? ഡോജ് പദവി ഒഴിയും; മക്‌സിനു നഷ്ടം 130 ബില്യണ്‍ ഡോളര്‍! അതിസമ്പന്നര്‍ക്കും അതൃപ്തി

    ന്യൂയോര്‍ക്ക്: ലോകമെമ്പാടും വന്‍ പ്രതിഷേധത്തിന് ഇടയാക്കിയ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നികുതി നയം നടപ്പാക്കരുതെന്നു ഇലോണ്‍ മസ്‌ക് ആവശ്യപ്പെട്ടിരുന്നെന്നു റിപ്പോര്‍ട്ട്. ട്രംപിനോടു നേരിട്ടും അദ്ദേഹത്തിന്റെ അടുത്തയാളുകള്‍വഴിയും മസ്‌ക് ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ട്രംപ് ചെവിക്കൊണ്ടില്ലെന്നും ഇരുവര്‍ക്കുമിടയിലെ അടുപ്പത്തില്‍ വിള്ളലുണ്ടാക്കിയെന്നും വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ മുന്‍നിര കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്‌ക്, ട്രംപ് സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിന്റെ മേധാവികൂടിയാണ്. ലോകത്തെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയില്‍ ഫ്രീമാര്‍ക്കറ്റിന്റെ ഏറ്റവും വലിയ വക്താവാണ് മസ്‌ക്. എന്നാല്‍, കഴിഞ്ഞയാഴ്ച്ച നികുതി പരിഷ്‌കരണം നടപ്പാക്കരുതെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തീരുമാനത്തില്‍നിന്ന് ഇളകിയില്ല. പത്തുശതമാനം അടിസ്ഥാന നികുതിയും ഓരോ രാജ്യത്തിന് അനുസരിച്ച് അധിക നികുതിയുമാണ് അമേരിക്കയിലേക്കുള്ള ഇറക്കുമതിക്കു ചുമത്തുന്നത്. മസ്‌കിന്റെ മുന്നറിയിപ്പ് അവഗണിച്ചാണു ചൈനീസ് ഇറക്കുമതിക്ക് 50 ശതമാനം അധിക നികുതി ചുമത്തിയത്. നേരിട്ടുള്ള അഭ്യര്‍ഥനയ്ക്കു പുറമേ, ജോ ലോണ്‍സ്‌ഡെയ്ല്‍ അടക്കമുള്ള വമ്പന്‍ നിക്ഷേപകന്‍മാര്‍ മുഖേന ട്രംപിന്റെ അടുത്തയാളായ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, ട്രഷറി സെക്രട്ടറി…

    Read More »
  • ഭരണഘടന മികച്ചതാണെങ്കിലും ഭരിക്കുന്നവര്‍ മോശമെങ്കില്‍ ഭരണഘടനയും മോശമാകും; ചരിത്ര വിധിയില്‍ അംബേദ്കറെ ഉദ്ധരിച്ച് സുപ്രീം കോടതി; ‘ഭരണകൂടങ്ങളെ ശ്വാസംമുട്ടിക്കരുത്, ജനങ്ങളുടെ ഇഷ്ടങ്ങള്‍ ഹനിക്കരുത്; രാജ്യം നിങ്ങള്‍ക്ക് വീറ്റോ അധികാരം നല്‍കിയിട്ടില്ല’: തമിഴ്‌നാട് ഗവര്‍ണര്‍ക്കെതിരായ വിധിയില്‍ ശ്രദ്ധേയ നിരീക്ഷണങ്ങള്‍

    ന്യൂഡല്‍ഹി: ഗവര്‍ണര്‍മാരെ ഉപയോഗിച്ചു സംസ്ഥാന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന നപടിക്കെതിരേ സുപ്രീം കോടതിയു െകര്‍ശക്കശമായ താക്കീത്. ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കെതിരേ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജിയിലാണ് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരുടെ ഇടപെടലിനെതിരേ സുപ്രീം കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. ജനങ്ങള്‍ തെരഞ്ഞെടുത്തു സര്‍ക്കാരുകളെ ശ്വാസം മുട്ടിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യയിലെമ്പാടും കാണുന്നു. രാഷ്ട്രീയ കാരണങ്ങളുടെ പേരില്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെതിരേ നീങ്ങുമ്പോള്‍ ജനങ്ങളുടെ താത്പര്യങ്ങളാണു ഹനിക്കുന്നത്. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ കീഴ്‌വഴക്കങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഗവര്‍ണര്‍മാര്‍ തയാറാകണം. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരുകളുടെ നിയമനിര്‍മാണസഭകളെ മാനിക്കണം. അവര്‍ക്കു ജനങ്ങളോട് ഉത്തരവാദിത്വമുണ്ടെന്നും തിരിച്ചറിയണം. ഗവര്‍ണര്‍മാര്‍ സര്‍ക്കാരുകളുടെ സുഹൃത്തായും മാര്‍ഗദര്‍ശിയും തത്വചിന്തകനുമായാണു പ്രവര്‍ത്തിക്കേണ്ടത്. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ ചായ്‌വില്‍നിന്നുകൊണ്ടു കാര്യങ്ങളെ സമീപിക്കുന്നയാളാകരുത്. അദ്ദേഹം ഏറ്റെടുക്കുന്ന ചുമതലയുടെ ഭരണഘടനപരമായ വിശുദ്ധിയാണു കാത്തുസൂക്ഷിക്കേണ്ടത്. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അതു പരിഹരിക്കാനും സംസ്ഥാന ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാനുമുള്ള നിര്‍ദേശങ്ങളുമാണു നല്‍കേണ്ടത്. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയിലുള്ള ചാലക ശക്തിയാകണം ഗവര്‍ണര്‍. ജനങ്ങളുടെ തെരഞ്ഞെടുപ്പിനെതിരേ, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരേ നീങ്ങുമ്പോള്‍…

    Read More »
Back to top button
error: