Breaking NewsKeralaLead NewsLIFENEWSNewsthen SpecialSocial MediaTRENDING

സ്‌നേഹം നടിച്ചു വഞ്ചിച്ചു; ഫോണ്‍ എറിഞ്ഞു പൊട്ടിച്ചു; ഇല്ലായ്മ മുതലെടുത്ത് തളര്‍ത്തുന്നത് അമ്മയുടെയും മകന്റെയും രീതി; നിരവധി സ്ത്രീകളെ വഞ്ചിച്ചു: തൊപ്പിയുടെ അച്ചായനെതിരേ പെണ്‍സുഹൃത്ത്

കൊച്ചി: വിവാദ യൂട്യൂബര്‍ തൊപ്പിയുടെ സന്തത സഹചാരിയായ ‘അച്ചായന്‍’ എന്ന സോജന്‍ വര്‍ഗീസിന്റെ വിവാഹവും ഭാര്യയുടെ പ്രായം വെളിപ്പെടുത്തിയതും വന്‍ ട്രോളുകള്‍ക്കു വഴിവച്ചിരുന്നു. ആതിര റോയ് എന്ന പെണ്‍കുട്ടിയാണ് സോജന്റെ വധു. ഭാര്യക്ക് 25 വയസ് മാത്രമാണു പ്രായമെന്നു പറഞ്ഞത് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിരുന്നു. സ്വയം കിളവന്‍ എന്നു പറഞ്ഞായിരുന്നു അച്ചായന്റെ വെളിപ്പെടുത്ത.

‘ആതിരയാണ് വിവാഹം കഴിക്കാമെന്ന് എന്നോട് പറഞ്ഞത്. താലികെട്ടും വരെ അത് യാഥാര്‍ഥ്യമാകുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. കുറച്ചുദിവസമായി ഞാന്‍ മറ്റൊരു വലിയ ട്രോമയില്‍ ആയിരുന്നു. അതൊന്നും കണക്കിലെടുക്കേണ്ട, ഒന്നിച്ചുജീവിക്കാം’ എന്ന് ആതിര പറഞ്ഞപ്പോള്‍ മുന്‍പിന്‍ നോക്കിയില്ല. ഒരു പെണ്‍കുട്ടി അങ്ങനെ ബോള്‍ഡായ ഒരു തീരുമാനമെടുക്കുമ്പോള്‍ കിട്ടുന്ന എനര്‍ജിയിലാണ് ഞാന്‍ ഇപ്പോഴെന്നും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Signature-ad

എന്നാല്‍ കല്യാണത്തിന് പിന്നാലെ സോജന്‍ വര്‍ഗീസിന്റെ മുന്‍ സുഹൃത്ത് എന്ന് അവകാശപ്പെട്ട് ഒരു പെണ്‍കുട്ടി യുട്യൂബ് ചാനലിനു മുന്നില്‍ നടത്തിയ വെളിപ്പെടുത്തലാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. സോജന്‍ വര്‍ഗീസ് സ്നേഹം നടിച്ച് വഞ്ചിച്ചതായി പെണ്‍കുട്ടി ആരോപിക്കുന്നു. നിരവധി സ്ത്രീകളെ ഇയാള്‍ വഞ്ചിട്ടുണ്ടെന്നും തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും പെണ്‍കുട്ടി പറയുന്നു

പെണ്‍കുട്ടിയുടെ വാക്കുകള്‍

‘ഒരു പാര്‍ട്ടിയില്‍ വച്ചാണ് ഞങ്ങള്‍ കണ്ടുമുട്ടിയത്. എന്റെ സുഹൃത്തുക്കളാണ് തൊപ്പിയുടെ അച്ചായന്‍ എന്നു പറഞ്ഞ് സോജന്‍ വര്‍ഗീസിനെ പരിചയപ്പെടുത്തിയത്. ഗുണ്ടകളൊക്കെ ഇരിക്കുന്ന പോലെയായിരുന്നു അന്ന് ഇയാള്‍ കസേരയില്‍ ഇരുന്നത്. അന്ന് വീട് എവിടെയാണെന്നൊക്കെ ചോദിച്ച് പരിചയപ്പെട്ടു. പിന്നീട് എന്റെ സുഹൃത്തിന്റെ കൈയില്‍ നിന്ന് നമ്പര്‍ വാങ്ങി അച്ചായന്‍ എന്നെ വിളിച്ചു. മനസിലായോ എന്നൊക്കെ ചോദിച്ച് സംസാരിച്ചു. പിന്നീട് വിളിച്ച്, സുഖമില്ലാത്ത അമ്മയെ നോക്കാന്‍ ഒരാളെ വേണം എന്നു പറഞ്ഞു. നോക്കീട്ട് പറയാം എന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു. പിന്നീട് സോജന്‍ വര്‍ഗീസിന്റെ അമ്മയാണ് വിളിക്കുന്നത്. ഒത്തിരി സങ്കടങ്ങളൊക്കെ പറഞ്ഞു. ഞാന്‍ ജോലി അന്വേഷിക്കുന്ന സമയമായിരുന്നു അത്. ഞാന്‍ ഹെല്‍പ്പ് ചെയ്യാമെന്ന് പറഞ്ഞു. സാലറിയൊക്കെ വീട്ടില്‍ വന്നിട്ട് തീരുമാനിക്കാം എന്ന് അച്ചായന്‍ പറഞ്ഞു. കൈ ഒക്കെ വിറച്ചിരിക്കുന്ന അമ്മയെ കണ്ടപ്പോള്‍ സഹതാപം തോന്നി. രണ്ടു പേര്‍ക്കും വലിയ സ്നേഹമായിരുന്നു. ഞാന്‍ അവരുടെ വീട്ടില്‍ സേഫ് ആയിരിക്കുമെന്ന് കരുതി.

കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഭരിക്കുന്ന രീതിയിലേക്കു കാര്യങ്ങള്‍ നീങ്ങി. അങ്ങനെ ചെയ്യരുത്, ഇങ്ങനെ ചെയ്യരുത് എന്നൊക്കെ അച്ചായന്‍ പറഞ്ഞു. ആരെയും ഫോണ്‍ ചെയ്യരുതെന്ന് പറഞ്ഞു. ഒരിക്കല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിഞ്ഞുപൊട്ടിച്ചു. ഞാന്‍ പേടിച്ചുപോയി. കുറേ കരഞ്ഞപ്പോള്‍ പുതിയ ഫോണ്‍ വാങ്ങിത്തന്നു. അതും കടയില്‍ പണം കൊടുക്കാതെ കടമായിട്ടാണ് വാങ്ങിത്തന്നത്. പിന്നീട് കുറച്ചുനാള്‍ വലിയ പ്രശ്നങ്ങളില്ലായിരുന്നു. ഞങ്ങള്‍ വലിയ കമ്പനിയായി. അത് ഒരു ട്രാപ്പാണെന്ന് മനസിലായി. സ്നേഹം പ്രകടിപ്പിച്ച് സേഫ് ആണെന്ന് നമ്മളെ വിശ്വസിപ്പിക്കുകയായിരുന്നു.

ഞങ്ങള്‍ റീല്‍സ് ഒക്കെ ചെയ്യുമായിരുന്നു. പിന്നീട് അച്ചായന്റെ സ്വഭാവം മാറിത്തുടങ്ങി. അച്ചായന്‍ അടിക്കാനൊക്കെ തുടങ്ങി. നമ്മുടെ ഇല്ലായ്മ മുതലെടുത്ത് തളര്‍ത്തുന്നതാണ് അമ്മയുടെയും മകന്റെയും രീതി. നമ്മുടെ മെസേജൊക്കെ സ്‌ക്രീന്‍ ഷോട്ട് എടുത്തുവയ്ക്കും. അടിക്കുന്ന കാര്യങ്ങളൊന്നും ഞാന്‍ ആരോടും പറഞ്ഞില്ല.ഞാന്‍ അവിടുന്ന് പോകാന്‍ തീരുമാനിച്ചപ്പോള്‍ അമ്മ കൈയും കാലും പിടിച്ച് കരഞ്ഞു. ഞാന്‍ അയാളുടെ ഭാര്യയോ പെങ്ങളോ ഒന്നുമല്ലെന്നും നിങ്ങളുടെ മകന്റെ തല്ലുകൊള്ളേണ്ട ആവശ്യമില്ലെന്നും പറഞ്ഞു. ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ബൈബിളില്‍ തൊട്ട് സത്യം ചെയ്തു. പിന്നീട് വീണ്ടും പ്രശ്നങ്ങള്‍ വഷളായി. തൊപ്പി ഇടപെട്ടു.

അച്ചായന്റെ വീഡിയോകളില്‍ എന്നെ വൈഫ് എന്നാണ് പറഞ്ഞിരിക്കുന്നത്. ചായ കുടിക്കാന്‍ കടയില്‍ പോകുന്ന വീഡിയോ ഒക്കെയാണ് ഇടുന്നത്. അത് അറിഞ്ഞപ്പോള്‍ ഞാന്‍ പ്രശ്നമുണ്ടാക്കി. ഒടുവില്‍ ആ വീട്ടില്‍ നിന്ന് ഇറങ്ങി.’എന്റെ അമ്മയാണ് എല്ലാം’ എന്ന് വിഡിയോയില്‍ അച്ചായന്‍ പറയും. അമ്മ ഒരിക്കല്‍ ബാത്റൂമില്‍ വീണുകിടന്നപ്പോള്‍ പോലും തിരിഞ്ഞുനോക്കിയിട്ടില്ല. സ്വത്ത് വിറ്റ് കിട്ടിയ പൈസയെല്ലാം ധൂര്‍ത്തടിച്ചു. എനിക്ക് ഒരു ലക്ഷം രൂപ തന്ന് സഹായിച്ചിട്ടുണ്ട്. ഒരു ജോലി കിട്ടിയാല്‍ ഞാന്‍ ആ പൈസ അയാളുടെ മുഖത്തേക്ക് എറിയും. നിരവധി സ്ത്രീകളെ ഇയാള്‍ വഞ്ചിട്ടുണ്ട്. സിനിമ നിര്‍മിക്കാനെന്ന് പറഞ്ഞ് ഒരു സ്ത്രീയില്‍ നിന്ന് മൂന്നു കോടി രൂപ അച്ചായന്‍ മേടിച്ചു. പലരും എന്നെ വിളിച്ച് അയാളെ വെറുതെ വിടരുതെന്ന് പറയും’ പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: