Breaking NewsIndiaLead NewsNEWSNewsthen Special

പരീക്ഷയിലെ രണ്ട് ചോദ്യങ്ങള്‍ ദേശവിരുദ്ധമെന്ന് എബിവിപി; ഉത്തര്‍പ്രദേശില്‍ അധ്യാപികയ്ക്ക് ആജീവനാന്ത വിലക്ക്; നടപടി ചരണ്‍സിംഗ് യൂണിവേഴ്‌സിറ്റിയുടേത്; ചൊടിപ്പിച്ചത് ആര്‍എസ്എസിനെ ബന്ധിപ്പിക്കുന്ന ചോദങ്ങള്‍; അധ്യാപികയുടേത് ദേശവിരുദ്ധ ആശയധാരയെന്നും സംഘടന

ന്യൂഡല്‍ഹി: പരീക്ഷയിലെ രണ്ടു ചോദ്യങ്ങള്‍ ദേശവിരുദ്ധമെന്ന ഹിന്ദുത്വ വിദ്യാര്‍ഥി സംഘടനയായ എബിവിപിയുടെ പരാതിയെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ വനിതാ പ്രഫസര്‍ക്ക് ഉത്തരക്കടലാസ് തയാറാക്കുന്നതില്‍നിന്ന് ആജീവനാന്ത വിലക്ക്. മീററ്റിലെ കോളജ് അധ്യാപകനെയാണു ഉത്തര്‍പ്രദേശിലെ യൂണിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്തു പ്രവര്‍ത്തിക്കുന്ന മീററ്റിലെ കോളജിലെ അധ്യാപികയ്ക്കാണ് ആര്‍എസ്എസിന്റെ വിദ്യാര്‍ഥി വിഭാഗത്തിന്റെ വിഭാഗത്തിന്റെ ഇടപെടലില്‍ കയ്പുനീര്‍ കുടിക്കേണ്ടിവന്നത്. സീമ പന്‍വാര്‍ എന്ന അധ്യാപിക തയാറാക്കിയ ചോദ്യങ്ങളില്‍ ദേശവിരുദ്ധ കാര്യങ്ങളുണ്ടെന്നായിരുന്നു ആരോപണം.

ഉത്തര്‍പ്രദേശ്് സര്‍ക്കാരിന്റെ കീഴിലുള്ള ചരണ്‍ സിംഗ് യൂണിവേഴ്‌സിറ്റിക്കാണ് എബിവിപി പരാതി നല്‍കിയത്. പടിഞ്ഞാറന്‍ യുപിയിലെ ഏറ്റവും പ്രമുഖ യൂണിവേഴ്‌സിറ്റിയാണിത്. പരാതിക്കു പിന്നാലെ ഇവരെ ചോദ്യപ്പേപ്പര്‍ തയാറാക്കുന്നതില്‍നിന്ന് ആജീവനാന്ത കാലത്തേക്കു ഡീബാര്‍ ചെയ്‌തെന്നു യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ ധീരേന്ദ്ര കുമാര്‍ പറഞ്ഞു.

Signature-ad

എംഎ പൊളിറ്റിക്കല്‍ സയന്‍സ് അവസാന വര്‍ഷ പരീക്ഷയുടെ ഭാഗമായിട്ടാണു വിവാദം ഉയര്‍ന്നത്. ‘സ്‌റ്റേറ്റ് പൊളിറ്റിക്‌സ് ഇന്‍ ഇന്ത്യ’ എന്ന വിഷയത്തില്‍ ഏപ്രില്‍ രണ്ടിനു നടത്തിയ പരീക്ഷയാണു എബിവിപി വിവാദമാക്കിയത്. ആര്‍എസ്എസുമായി ബന്ധപ്പെട്ടാണു രണ്ടു ചോദ്യമെന്നതാണ് എബിവിപിയെ ചൊടിപ്പിച്ചത്. സമൂഹത്തില്‍നിന്നു ഭിന്നമായി നില്‍ക്കുന്ന സംഘടകളായി വിശേഷിപ്പിക്കുന്ന സംഘങ്ങള്‍ ഏതൊക്കെയാണെന്നായിരുന്നു ഒരു ചോദ്യം. ഇതിന് നക്‌സലൈറ്റ് ഗ്രൂപ്പ്, ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട്, രാഷ്ട്രീയ സ്വയംസേവക് സംഘ് എന്നിങ്ങനെയാണ് ഉത്തരത്തിന്റെ ഓപ്ഷനായി ഉണ്ടായിരുന്നത്. മറ്റൊന്ന് മത-ജാതി ഐഡന്റിറ്റി പൊളിറ്റിക്‌സുമായി ആര്‍എസ്എസിനെ ബന്ധിപ്പിക്കുന്ന ചോദ്യമാണ്. ഇതിന്റെ ഓപ്ഷനുകളില്‍ ബിഎസ് പി മുതല്‍ ദലിത് പൊളിറ്റിക്‌സ്, മണ്ഡല്‍ കമ്മീഷന്‍ ടു ഒബിസി പൊളിറ്റിക്‌സ്, ശിവസേന രാഷ്ട്രീയവും പ്രദേശിക ഐഡന്റിറ്റിയും എന്നവയായിരുന്നു.

ചോദ്യത്തിന്റെ ഉത്തരങ്ങളില്‍ ആര്‍എസ്എസിനെ പിടിച്ചിട്ടതാണു ചൊടിപ്പിച്ചത്. ആര്‍എസ്എസ് എന്നത് രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനയാണെന്നും തുല്യതയ്ക്കും ദേശീയ ഐക്യത്തിനും വേണ്ടി നൂറുവര്‍ഷമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും എബിവിപി വാദിക്കുന്നു. പ്രഫസറുടെ പ്രവര്‍ത്തനം രാജ്യവിരുദ്ധമാണെന്നും കടുത്ത നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു. ഇവര്‍ക്ക് ദേശവിരുദ്ധ ആശയധാരകളുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നെന്നും സമൂഹത്തിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ മോശം ആഖ്യാനം സൃഷ്ടിക്കുമെന്നും ഇവര്‍ പറയുന്നു. നടപടിയുണ്ടായില്ലെങ്കില്‍ സംസ്ഥാനതലത്തില്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും എബിവിപി മുന്നറിയിപ്പു നല്‍കിയിരുന്നു.

Back to top button
error: