Newsthen Special
-
ചൈനയ്ക്കു പിന്നാലെ ഇന്ത്യയും; കേരളത്തിലെ ഐആര്‍ഇഎല്ലിനോട് ജപ്പാനിലേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി നിര്‍ത്താന്‍ നിര്‍ദേശം; ഇലക്ട്രിക് മോട്ടോറുകളുടെ കാന്ത നിര്‍മാണത്തിനുള്ള നിയോഡൈമിയത്തിന്റെ കച്ചവടത്തില്‍ ആദ്യഘട്ട വിലക്ക്; ലോകത്തില്‍ അഞ്ചാമത്തെ വലിയ മൂലക ശേഖരം ഇന്ത്യയില്‍; പക്ഷേ, ശുദ്ധമാക്കാന്‍ സംവിധാനമില്ല!
ന്യൂഡല്‍ഹി: ചൈനയ്ക്കു പിന്നാലെ വിദേശത്തേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ഇന്ത്യയും. ജപ്പാനുമായുള്ള 13 വര്‍ഷം പഴക്കമുള്ള കരാര്‍ നിര്‍ത്തിവയ്ക്കാനും ആഭ്യന്തര ആവശ്യങ്ങള്‍ക്കു വിതരണം ചെയ്യാനുള്ള മൂലകങ്ങള്‍ സംരക്ഷിക്കണമെന്നും ഇന്ത്യന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഐആര്ഇഎല്ലിനോടു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്കി. റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നതു കുറയ്ക്കുന്നതിനുവേണ്ടിയാണ് ഈ നിര്‍ദേശമെന്നും ഇതുമായി ബന്ധപ്പെട്ട രണ്ടു വൃത്തങ്ങള്‍ വെളിപ്പെടുത്തി. വാഹനങ്ങളുടെ ഇലക്ട്രോണിക് ഭാഗങ്ങളുടെയും ചിപ്പുകളുടെയുമൊക്കെ നിര്‍മാണത്തിനും അപൂര്‍വ മൂലകങ്ങള്‍ ആവശ്യമാണ്. വര്‍ധിച്ചുവരുന്ന വ്യാപാര യുദ്ധത്തില്‍ ആയുധമായി മാറിയ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ സംസ്കരിക്കാനുള്ള ഇന്ത്യയുടെ ശേഷി വികസിപ്പിക്കാനും ഐആര്ഇഎല്ലിനു പദ്ധതിയുണ്ട്. ഏപ്രില്‍ മുതല്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതി ചൈന നിരോധിച്ചതോടെ ആഗോള വാഹന വ്യവസായങ്ങള്‍ സമ്മര്‍ദത്തിലായിരുന്നു. വാഹന, വ്യവസായ മേഖലകളിലെ എക്സിക്യുട്ടീവുകളുമായുള്ള മീറ്റിംഗിനു പിന്നാലെയാണ് ഇന്ത്യന്‍ വാണിജ്യമന്ത്രി പിയൂഷ് ഗോയല്‍ ഐആര്‍ഇല്ലിനോടു കയറ്റുമതി നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഇലക്ട്രിക് വാഹനങ്ങളുടെ മോട്ടോറുകളില്‍ ഉപയോഗിക്കുന്ന കാന്തങ്ങള്‍ നിര്‍മിക്കുന്ന പ്രധാന വസ്തുവായ നിയോഡൈമിയത്തിന്റെ കയറ്റുമതിക്കാണ്…
Read More » -
മൊസാദിന്റെ ആസൂത്രണം; പ്രതിരോധ സേന നടപ്പാക്കി; ടെഹ്റാന് നഗരത്തിനു സമീപം ഡ്രോണ്‍ ബേസ് നിര്‍മിച്ചു; വാഹനങ്ങളില്‍ ആയുധങ്ങള്‍ ഒളിപ്പിച്ചു കടത്തി; ഇറാനില്‍തന്നെ ഭൂതല മിസൈലുകളും സ്ഥാപിച്ചു; പ്രദേശിക ഇന്റലിജന്‍സിനെയും കബളിപ്പിച്ചു; ഇസ്രായേലിന്റെ ആക്രമണത്തിനു പിന്നില്‍ വര്‍ഷങ്ങളുടെ നിരീക്ഷണം
ടെഹ്റാന്: ഇസ്രായേല്‍ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ സൈനിക മേധാവികളും കമാന്‍ഡര്‍മാരുമടക്കം ഇരുപതു പേരെങ്കിലും കൊല്ലെപ്പെട്ടെന്നു രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ്. 200 ഫൈറ്റര്‍ ജെറ്റുകള്‍ ആക്രമണത്തില്‍ പങ്കെടുത്തെന്നും ആക്രമത്തെക്കുറിച്ച് ട്രംപിനും അമേരിക്കയ്ക്കും എല്ലാമറിയാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വര്‍ഷങ്ങളുടെ നിരീക്ഷണത്തിനും പ്ലാനിംഗിനും ശേഷമാണ് ഇസ്രയേല്‍ ഇറാനെതിരേ ആക്രമണത്തിനു മുതിര്‍ന്നതെന്നാണു വിവരം. ടെഹറാനില്‍ ന്യൂക്ലിയര്‍ ഇന്ധനങ്ങള്‍ സംശുദ്ധീകരിക്കുന്ന സൈറ്റുകളെക്കുറിച്ചും വ്യക്തമായ ധാരണ ഇസ്രയേലിനുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിസൈല്‍ ബേസുകളും സൈനിക താവളങ്ങളും ന്യൂക്ലിയര്‍ സൈറ്റുകളുമാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടത്. മുതിര്‍ന്ന നേതാക്കളും കൊല്ലപ്പെട്ടു. IDF Releases Animation Showing How Iran’s Air Defenses Were Destroyed As Part Of Operation Rising Lion Over 200 Israeli aircraft dropped more than 330 munitions on around 100 targets.#BreakingNews #Iran #Israel pic.twitter.com/DL2G4edQdc — Loose Cannon News (@LooseCannonNews) June 13, 2025 ഇറാനില്‍നിന്ന് പ്രത്യാക്രമണം പ്രതീക്ഷിക്കുന്നെന്നും…
Read More » -
ബോയിംഗിന്റെ സുരക്ഷാ പിഴവുകള്‍ വീണ്ടും; ചര്‍ച്ചയായി നെറ്റ്ഫ്ലിക്സ് ഡോക്കുമെന്ററി; ലാഭം ഇരട്ടിപ്പിക്കാന്‍ കമ്പനി വരുത്തിയ മാറ്റങ്ങള്‍ തിരിച്ചടിയായി; പിഴവു ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു; ബാറ്ററികള്‍ തീപിടിച്ചതോടെ 2013ല്‍ എല്ലാ വിമാനങ്ങളും നിലത്തിറക്കി; തീഗോളമായി വെന്തെരിഞ്ഞത് കോര്‍പറേറ്റ് ലാഭക്കൊതിയുടെ ഇരകളോ?
ന്യൂഡല്‍ഹി: അഹമ്മദാബാദ് ദുരന്തത്തിന്റെ കാരണങ്ങളിലേക്കു വെളിച്ചം വീശണമെങ്കില്‍ വിമാനത്തിന്റെ ബ്ലാക്ബോക്സ് കണ്ടെത്തി പരിശോധനകള്‍ ആവശ്യമാണ്. ലോകത്തെ ഏറ്റവും സുരക്ഷിതമായ വിമാനമെന്ന് അറിയപ്പെട്ടിരുന്ന ബോയിംഗിന്റെ നിര്‍മാണത്തിലെ അപാകതകള്‍ നേരത്തേതന്നെ എന്‍ജിനീയര്‍മാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. അപകടത്തോടെ സുരക്ഷാ കാരണങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്. ബോയിംഗിന്റെ നിര്‍മാണത്തിലെ അപാകതകള്‍ ചര്‍ച്ചയാകുന്ന ‘ഡൗണ്‍ഫാള്‍: ദ കേസ് എഗെന്‍സ്റ്റ് ബോയിംഗ്’ എന്ന നെറ്റ് ഫ്ളിക്സ് ഡോക്കുമെന്ററി നേരത്തേതന്നെ ചര്‍ച്ചയായിരുന്നു. റോറി കെന്നഡി സംവിധാനം ചെയ്ത ഡോക്കുമെന്റി അവിടെയുള്ള വിദഗ്ധന്മാരുടെയും മുന്‍ എന്‍ജിനീയര്‍മാരുടെയും അഭിമുഖങ്ങളിലൂടെയാണു പുരോഗമിക്കുന്നത്. ബോയിംഗിന്റെ 737 മാക്സ് എന്ന വിമാനത്തിന്റെ പിഴവുകളാണിതില്‍ ചൂണ്ടിക്കാട്ടുന്നതെങ്കിലും ഇതേ കമ്പനിയുടെതന്നെ 787 വിമനങ്ങളിലെ സുരക്ഷാ പ്രശ്നങ്ങളും വീണ്ടും ചര്‍ച്ചയാകുന്നുണ്ട്. വിമാനക്കമ്പനി അമിത ലാഭമെടുക്കാനുള്ള ഓട്ടത്തിനിടെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയ എന്‍ജിനീയര്‍മാരെ തെറിപ്പിച്ചതും അമേരിക്കന്‍ അന്വേഷണ ഏജന്‍സികളെ തെറ്റിദ്ധരിപ്പിച്ചതും ചില എന്‍ജിനീയര്‍മാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതുമൊക്കെ ചര്‍ച്ചയാക്കി. ഇന്ധനകാര്യക്ഷമതയ്ക്കും സുഖയാത്രയ്ക്കും പേരുകേട്ട ബോയിങ് 787 വിമാനങ്ങളില്‍ ചില നിര്‍മാണപ്രശ്നങ്ങളുണ്ടെന്ന് കമ്പനിക്കകത്തെ പ്രമുഖ എന്‍ജിനീയര്‍മാര്‍ തന്നെയാണ് ചൂണ്ടിക്കാട്ടിയത്. ഈ പിഴവുകള്‍…
Read More » -
‘ദേശീയ താത്പര്യങ്ങള്‍ക്ക് എതിരേ ചിന്തിക്കാന്‍ അണികളെ പ്രോത്സാഹിപ്പിക്കുന്നു; ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തിയാല്‍ നിരോധിക്കും’; ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കുന്നില്ലെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍; അന്ന് വി.ഡി. സതീശന് എംഎല്‍എ; തെരഞ്ഞെടുപ്പു കാലത്ത് വിഴുങ്ങുന്ന നിലപാടുകള്‍
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ചതിനെതിരേ രണ്ടാം ദിവസവും വിവാദം കത്തിക്കാളുകയാണ്. മൗദൂദി ആശയങ്ങള്‍ പേറുന്ന തീവ്ര ഇസ്ലാമിക മതരാഷ്ട്രവാദികളാണെന്ന് ഇടതുപക്ഷം ആരോപിക്കുമ്പോള്‍, ഇടതുപക്ഷവും നേരത്തേ പിന്തുണ തേടിയെന്നു ചൂണ്ടിക്കാട്ടിയാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രതിരോധിക്കുന്നത്. ഇതിനിടെ, ജമാഅത്തെ ഇസ്ലാമി ഇന്ത്യന്‍ ഭരണഘടനയോട് അവഗണന കാണിക്കുന്നെന്നും ദേശീയ താത്പര്യങ്ങള്‍ക്കെതിരേ ചിന്തിക്കാന്‍ അനുയായികളെ പ്രോത്സാഹിപ്പിക്കുന്നെന്നും ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം ചൂണ്ടിക്കാട്ടി ഇടതു നേതാക്കള്‍ രംഗത്തെത്തി. 2014 ജനുവരി 18ന് ആണ് ഉമ്മന്‍ചാണ്ടി (oommen chandy) സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. അബദ്ുള്‍ സമദ് എന്ന വ്യക്തിയുടെ പൊതുതാത്പര്യ ഹര്‍ജിക്കു മറുപടിയെന്നോണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ സത്യവാങ്മൂലം. ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനം, സാമ്പത്തിക സ്രോതസ്, പ്രത്യയശാസ്ത്രം എന്നിവയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സത്യവാങ്മൂലം നല്കുമ്പോള് രമേശ് ചെന്നിത്തലയായിരുന്നു ആഭ്യന്തര മന്ത്രി. കെ.എം. മാണി നിയമമന്ത്രി. വി.ഡി. സതീശന് (v.d.satheeshan) അന്ന് എംഎല്‍എ ആയിരുന്നു. ALSO READ ‘ചാനല്‍ ചര്‍ച്ചകള്‍…
Read More » -
29-ാം വയസില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച് നിക്കോളാസ് പുരാന്; ആരാധകരെ ഞെട്ടിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പ്രഖ്യാപനം; മുഴങ്ങുന്ന ദേശീയ ഗാനത്തിനൊപ്പം ജഴ്സിയണിഞ്ഞ് ഗ്രൗണ്ടിലിറങ്ങിയ നിമിഷങ്ങള്‍ മറക്കില്ല, കഠിന കാലത്തും ഒപ്പം നിന്നതിന് ആരാധകരേ നിങ്ങള്‍ക്കെന്റെ നന്ദി’
രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റിന്‍ഡീസ് വെടിക്കെട്ട് ബാറ്റര്‍ നിക്കോളസ് പുരാന് . 29കാരനായ പുരാന് ഇന്‍സ്റ്റഗ്രാമിലൂടെയാണ് വിരമിക്കല്‍ തീരുമാനം ആരാധകരെ അറിയിച്ചത്. ‘ മുഴങ്ങുന്ന ദേശീയഗാനത്തിനൊപ്പം, ജഴ്സിയണിഞ്ഞ് ഓരോ തവണയും ഗ്രൗണ്ടിലേക്കിറങ്ങുന്നതും ഓരോ തവണയും എന്റെ കഴിവിന്റെ പരമാവധി നല്‍കുന്നതും എനിക്കെങ്ങനെയായിരുന്നുവെന്ന് എഴുതിഫലിപ്പിക്കുക അസാധ്യമാണ്. ടീമിനെ നയിക്കാന്‍ സാധിച്ചത് ഏറ്റവും അമൂല്യമായ നിമിഷങ്ങളായി ഞാന്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കും. ആരാധകരേ, നിങ്ങളുടെ അകമഴിഞ്ഞ സ്നേഹത്തിന് നന്ദി. കഠിനകാലത്ത് ഒപ്പം നിന്നത് നിങ്ങളാണ്. എന്റെ ഓരോ വിജയവും നിങ്ങള്‍ സമാനതകളില്ലാതെ ആഘോഷമാക്കി. ഈ യാത്രയില്‍ ഒപ്പം നടന്നതിന് കുടുംബത്തോടും സുഹൃത്തുക്കളോടും ഞാന്‍ നന്ദിയുള്ളവനാണ്. നിങ്ങള്‍ എന്നിലര്‍പ്പിച്ച വിശ്വാസവും നല്കിയ പിന്തുണയുമാണ് ഇതുവരെ എത്തിച്ചത്. രാജ്യാന്തര കരിയര്‍ അവസാനിപ്പിക്കുകയാണെങ്കിലും വിന്‍ഡീസിനോടുള്ള എന്റെ സ്നേഹം ഒരിക്കലും മായില്ല. മുന്നോട്ടുള്ള പാതയിലേക്ക് ടീമിന് എല്ലാ ആശംസകളും.. ഏറ്റവും സ്നേഹത്തോടെ നിക്കി’- എന്നായിരുന്നു ആരാധകരെ അമ്പരപ്പിച്ച് പുരാന്റെ കുറിപ്പ്. അതീവ കഠിനമായിരുന്നുവെങ്കിലും സുദീര്‍ഘമായ ആലോചനയ്ക്കൊടുവിലാണ് തീരുമാനം…
Read More » -
തരൂര്‍ മടങ്ങിയെത്തുന്നു; കോണ്‍ഗ്രസ് വിട്ടേക്കുമെന്ന് ഊഹാപോഹം; ലക്ഷ്യം ഉപരാഷ്ട്രപതി പദം? തരൂരിന് എതിരായ നടപടിയില്‍ പാര്‍ട്ടിക്കും ആശയക്കുഴപ്പം; നിലമ്പൂര്‍ തെരഞ്ഞെടുപ്പ് കഴിയുംവരെ പ്രതികരിച്ചേക്കില്ല; തരൂരിന്റെ മറുപടികള്‍ തിരിച്ചടിച്ചേക്കുമെന്നും ഭയം
തിരുവനന്തപുരം: കോണ്‍ഗ്രസ് വിടുമെന്ന ഊഹാപോഹങ്ങള്‍ക്കിടെ, ഓപറേഷന് സിന്ദൂര്‍ വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സംഘത്തില്‍ ഉള്‍പ്പെട്ട ശശി തരൂര്‍ എംപി ചൊവ്വാഴ്ച തിരിച്ചെത്തും. ഓപ്പറേഷന് സിന്ദൂറില്‍ ഉള്‍പ്പെടെ മോദിയേയും കേന്ദ്രസര്‍ക്കാരിനെയും നിരന്തരം പുകഴ്ത്തുന്ന തരൂരിനെതിരെ നടപടിയെടുക്കുന്നതില്‍ കോണ്‍ഗ്രസിനുള്ളിലും ആശയക്കുഴപ്പമുണ്ട്. അതിനിടെയാണ് തരൂരിന് ബിജെപി ഉന്നതസ്ഥാനം വാഗ്ദാനംചെയതിട്ടുണ്ടെന്ന വാര്‍ത്ത വരുന്നത്. ഇത് തരൂരോ കോണ്‍ഗ്രസോ നിഷേധിച്ചിട്ടുമില്ല. ഓപ്പറേഷന് സിന്ദൂര്‍ വിദേശരാജ്യങ്ങളോട് വിശദീകരിക്കാനുള്ള സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നല്കിയ പട്ടികയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പാര്‍ലമെന്റിന്റെ വിദേശകാര്യങ്ങള്‍ക്കായുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആയിട്ടും തരൂരിനെ ഉള്‍പ്പെടുത്താതിരുന്നത് ഹൈക്കമാന്‍ഡിനുള്ള നീരസം കാരണമാണ്. നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ഥിയാക്കിയപ്പോള്‍ അത് ലംഘിച്ച് സ്വയം സ്ഥാനാര്‍ഥിയായതുമുതല്‍ തുടങ്ങുന്നു തരൂരിനോടുള്ള അകല്‍ച്ച. അന്ന് തരൂരിന് ലഭിച്ച വോട്ടുകള്‍ നേതൃത്വത്തെ ഞെട്ടിക്കുകയും ചെയ്തു. പ്രസിഡന്റ് സ്ഥാനാര്‍ഥിയായതിനാല്‍ മാത്രമാണ് അദ്ദേഹത്തെ പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. തുടര്‍ന്നിങ്ങോട്ട് പലകാര്യത്തിലും കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാടിനു വിരുദ്ധമായിരുന്നു തരൂരിന്റെ വാക്കുകള്‍. കേരളത്തിലെ വ്യവസായ…
Read More » -
ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും; ഡെമോക്രാറ്റിക് പാര്‍ട്ടിയെ പിന്തുണയ്ക്കാനുള്ള നീക്കത്തില്‍ ഇലോണ്‍ മസ്കിന് മുന്നറിയിപ്പുമായി ട്രംപ്; മസ്കുമായി എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും പ്രസിഡന്റ്; നികുതി പരിഷ്കരണം മുതല്‍ ഇരുവരും ഉടക്കില്‍; ട്രംപിനായി ഇറക്കിയ ദശലക്ഷക്കണത്തിന് ഡോളര്‍ ആവിയായി; ഇരുവരുടെയും നീക്കങ്ങളില്‍ ഉറ്റുനോക്കി ലോകം
ന്യൂയോര്‍ക്ക്: ഇലോണ്‍ മസ്കിന് മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. മസ്കുമായുള്ള ബന്ധം പുനസ്ഥാപിക്കാന്‍ ഇല്ലെന്നും റിപ്പബ്ലിക്ക് പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥികള്‍ക്ക് ധനസഹായം നല്കിയാല് ഇലോണ്‍ മസ്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ട്രംപ് മുന്നറിയപ്പ് നല്‍കിയത്. അങ്ങനെ ചെയ്താല്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മസ്ക് നേരിടേണ്ടി വരുമെന്നും എന്‍ബിസി ന്യൂസിന് നല്കിയ ഫോണ്‍ വഴിയുള്ള അഭിമുഖത്തില്‍ ട്രംപ് പറഞ്ഞത്. മസ്കുമായുള്ള ബന്ധം പുനസ്ഥാപിക്കാനുള്ള എല്ലാ തീരുമാനവും ട്രംപ് ഉപേക്ഷിച്ചു. മസ്കുമായുള്ള എല്ലാ ബന്ധവും അവസാനിച്ചോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ തന്നെയാണ് കരുന്നത് എന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. പ്രസിഡന്റിന്റെ ഓഫിസിനോട് ഇലോണ്‍ മസ്ക് അനാഥരവ് കാണിച്ചു എന്നാണ് ശനിയാഴ്ച നല്കിയ അഭിമുഖത്തില്‍ എന്‍ബിസിയോട് ട്രംപ് പറഞ്ഞത്. എല്ലാവരോടും അനാദരവ് കാണിക്കുന്ന വ്യക്തിയാണ്, മസ്കിനോട് സംസാരിക്കാന്‍ തനിക്ക് താല്പര്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവ് വര്‍ധിപ്പിക്കാനും പ്രാദേശിക നികുതികള്‍ കുറയ്ക്കാനും ലക്ഷ്യമാക്കി അവതരിപ്പിച്ച നികുതി നിയമത്തിനെതിരെ ഇലോണ്‍…
Read More » -
നാടകത്തില്‍നിന്ന് തുടക്കം; ടെക്സ്റ്റൈല്‍ കമ്പനിയുടെ പരസ്യ ചിത്രത്തിലൂടെ പ്രചാരണം; ഹൈന്ദവ ദേവിയായി ചിത്രീകരിച്ചത് അബനീന്ദ്രനാഥ ടാഗോര്‍; സിഹവും കാവിക്കൊടിയും വിശ്വഹിന്ദു പരിഷത്തിന്റെ സൃഷ്ടി; പ്രചാരം നല്കിയവരില് ഇന്ദിര ഗാന്ധിയും കോണ്‍ഗ്രസും; ഭാരതാംബയുടെ പരിണാമം ഒന്നരനൂറ്റാണ്ടില്‍ ഇങ്ങനെ
തിരുവനന്തപുരം: രാജ്ഭവനില്‍ ഭാരത് മാതയുടെ ചിത്രത്തിന്റെ പേരില്‍ വിവാദങ്ങള്‍ കൊഴുക്കുകയാണ്. കാവിക്കൊടി പിടിച്ച സിംഹത്തിന്റെ മുന്നില്‍നില്‍ക്കുന്ന യുവതിയുടെ ചിത്രം ഭാരതാംബയാണെന്നും പൂജിക്കണമെന്നും ഗവര്‍ണര്‍ അര്‍ലേക്കര്‍ നിര്‍ബന്ധം പിടിച്ചതോടെയാണ് വിവാദങ്ങള്‍ തുടങ്ങുന്നത്. ഓരോ വിവാദവും അതു സംബന്ധിച്ച ചരിത്രത്തെക്കൂടി തോണ്ടി പുറത്തിടുമെന്നതാണു മറ്റൊരു വസ്തുത. ഇന്നുകാണുന്ന രീതിയിലേക്കു ഭാരതാംബയുടെ പരിണാണം വാസ്തവത്തില്‍ പരസ്യചിത്രത്തില്‍നിന്ന് വന്നതാണെന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കും? ഇന്ത്യ സര്‍ക്കാര്‍ ഭാരതാംബയെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുമില്ല. ഈ സാഹചര്യത്തിലാണ് കൃഷിമന്ത്രി പി. പ്രസാദിന്റെ ചോദ്യങ്ങളും കുറിക്കു കൊള്ളുന്നത്. കേരളം ഉപതെരഞ്ഞെടുപ്പിന്റെ ചൂടില്‍ നില്ക്കുമ്പോള് മറ്റൊരു വിവാദമായും ഇതു വഴിമാറുന്നുണ്ട്. ഠ ഭാരതാംബയുടെ ചരിത്രം 1930-ല്‍ ബോംബെ സ്വദേശി ലീഗുമായി ബന്ധം ഉള്ള ഒരു കൊമേഷ്യന്‍ ടെക്സ്റ്റൈല്‍ പരസ്യ ചിത്രത്തില്‍നിന്ന് ഭാരതാംബയെന്ന ആശയത്തിന്റെ തുടക്കമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. രവീന്ദ്രനാഥ് ടാഗോറിന്റെ അനന്തിരവനും ചിത്രകാരനുമായ അബനീന്ദ്രനാഥ ടാഗോര്‍ 1902-ല്‍ വരച്ച ഭാരതമാത എന്ന ചിത്രത്തിന്റെ ആദ്യ പരിണാമം സംഭവിക്കുന്നത് ഈ പരസ്യ ചിത്രത്തിലൂടെയാണ്. ഈ പരസ്യത്തെയാണ്…
Read More »

