Newsthen Special
-
‘ഇസ്രായേലിനെതിരേ നരകത്തിന്റെ വാതില്‍ തുറക്കും’; രണ്ടിലൊന്ന് അറിയാതെ വെടിനിര്‍ത്തലിന് ഇല്ലെന്ന് ഇറാന്‍; അയണ്‍ ഡോമിനെ മറികടക്കാന്‍ മാര്‍ഗം കണ്ടെത്തിയെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഖത്തറിന്റെയും ഒമാനിന്റെയും മധ്യസ്ഥത തള്ളി; ട്രംപിനെ വധിക്കാന്‍ നീക്കമെന്ന് ആരോപിച്ച് നെതന്യാഹുവും
ദുബായ്: ഇസ്രായേല്‍ തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ കരാറിനു താത്പര്യമില്ലെന്ന് ഇറാന്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം അനുദിനം വഷളാകുന്ന സാഹചര്യത്തിലാണു മധ്യസ്ഥരായ ഖത്തറിനോടും ഒമാനോടും ഇറാന്‍ നിലപാടു വ്യക്തമാക്കിയത്. മുന്നറിയിപ്പില്ലാതെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ക്കു തിരിച്ചടി നല്‍കാതെ ഒരു ചര്‍ച്ചയ്്ക്കുമില്ലെന്നാണ് ഇറാന്റെ നിലപാട്. അതിനുശേഷം ചര്‍ച്ചയ്ക്കിരിക്കാമെന്നും പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോടു വ്യക്തമാക്കി. ഇസ്രായേലിനെതിരേ ‘നരകത്തിന്റെ വാതില്‍ തുറക്കു’മെന്നാണ് ഇറാന്റെ നിലപാട്. ഏറെക്കാലമായി ശത്രുതയിലുള്ള രാജ്യങ്ങള്‍ തമ്മില്‍ പൊട്ടിപ്പുറപ്പെട്ട യുദ്ധം ഉടനടി അവസാനിപ്പിക്കാന്‍ പദ്ധതിയില്ലെന്ന സൂചനയാണിതു നല്‍കുന്നത്. വെള്ളിയാഴ്ച ഇസ്രയേല്‍ ആരംഭിച്ച യുദ്ധത്തില്‍ ഇറാന്റെ സൈനിക കമാന്‍ഡിന്റെ ഉന്നതരെയും ശാസ്ത്രജ്ഞരെയുമാണ് വധിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളിലും അടിയും തിരിച്ചടിയും ശക്തമാണ്. ഇസ്രയേലിനെതിരേ ആയിരക്കണക്കിനു റോക്കറ്റുകളാണ് ഇറാന്‍ കരുതിവച്ചിരിക്കുന്നത് എന്നാണു വിവരം. വെടിനിര്‍ത്തല്‍ കരാറിനും ആണവ ചര്‍ച്ചകള്‍ പുനരാരംഭിക്കാനും ഖത്തര്‍, ഒമാന്‍ എന്നിവ മുഖാന്തിരം അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തകള്‍ ഉദ്യോഗസ്ഥര്‍ തള്ളി. ഇക്കാര്യത്തില്‍ ഇറാന്റെ ഔദ്യോഗിക വിശദീകരണവും പുറത്തുവന്നിട്ടില്ല. ആക്രമണങ്ങള്‍ക്കു…
Read More » -
ഇറാന്റെ ആക്രമണത്തില്‍ കനത്ത നഷ്ടം; ഇസ്രായേലിന്റെ ഏറ്റവും വലിയ ഓയില്‍ റിഫൈനറിയായ ഹൈഫയില്‍ തീയണയ്ക്കാന്‍ ശ്രമം തുടരുന്നു; യൂറോപ്പിനുള്ള എണ്ണ മുടങ്ങും; അയണ്‍ ഡോമിനെ മറികടക്കാന്‍ പുതിയ മാര്‍ഗം കണ്ടെത്തിയെന്നും ഇറാന്‍
തെൽ അവീവ്: ഇറാൻ ആക്രമത്തിൽ തീപിടിച്ച ഹൈഫ റിഫൈനറിയിൽ തീയണക്കാൻ ശ്രമം തുടരുന്നു. പ്രതിദിനം 10 ദശലക്ഷം ക്രൂഡ് ഓയിൽ വരെ ഉത്പാദിപ്പിക്കുന്ന ഇസ്രയേലിലെ ഏറ്റവും വലിയ ഓയിൽ റിഫൈനറിയാണ് ഹൈഫയിലേത്. തീയണക്കാനായില്ലെങ്കിൽ യൂറോപ്പിലേക്കുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയെ ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈഫ പ്ലാന്റിലെ രണ്ടിടങ്ങളിൽ ഇറാന്റെ മിസൈലുകൾ നേരിട്ട് പതിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. നിലവിൽ ഹൈഫ റിഫൈനറി മേഖലയിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇസ്രായേലിൽ ഇന്ന് പുലർച്ചെയുണ്ടായ ആക്രമത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 67 പേർക്ക് പരിക്ക് പറ്റിയതായും ഇസ്രായേൽ ഹോസ്പിറ്റൽ സ്ഥിരീകരിച്ചു. കിഴക്കൻ ജെറുസലേം, തെൽ അവിവ്, ഹൈഫ, ബെൻഗുരിയോൻ എയർപോർട്ട് പരിസരം എന്നിവിടങ്ങളിലാണ് ഇറാൻ ആക്രമണം നടത്തിയത്. ഹൈഫ പവർപ്ലാൻ്റിൽ തീ പടർന്നു. ഹൈഫയിലെ മൂന്നിടങ്ങളിലാണ ഇറാന്റെ ആക്രമണമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. തെൽ അവിവിലെ കെട്ടിടത്തിൽ മിസൈൽ നേരിട്ട് പതിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. തെൽ അവിവ് നഗരത്തിൽ…
Read More » -
ഖൊമേനിയെ വധിക്കാനുള്ള പദ്ധതി തടഞ്ഞത് ഡോണള്‍ഡ് ട്രംപ്; ഇറാനിലെ ലക്ഷ്യങ്ങളുടെ നീണ്ട പട്ടിക ഇസ്രയേലിന്റെ പക്കലെന്നും അമേരിക്കന്‍ ഉദ്യോഗസ്ഥര്‍; എണ്ണപ്പാടം തകര്‍ത്തതിനു പിന്നില്‍ രണ്ടു കാരണങ്ങള്‍; തിരിച്ചടിയില്‍ ഇസ്രായേലിലും വന്‍ നാശം; 22 മിസൈലുകള്‍ അയണ്‍ ഡോം മറികടന്നു
വാഷിംഗ്ടണ്‍/ജെറുസലേം/ദുബായ്: ഇറാന്റെ പരമോന്നത നേതാവ് അയൊത്തൊള്ള ഖൊമേനിയെ വധിക്കാനുള്ള ഇസ്രയേലിന്റെ നീക്കം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീറ്റോ ചെയ്‌തെന്നു വെളിപ്പെടുത്തല്‍. ആക്രമണത്തിനു മുന്നോടിയായി ഇക്കാര്യം ചര്‍ച്ചയില്‍വന്നപ്പോഴാണ് ട്രംപിന്റെ നടപടിയെന്നും അമേരിക്കന്‍ ഭരണകൂടത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഞായാറാഴ്ചയും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ശക്തമായ ആക്രമണം തുടര്‍ന്നു. അമേരിക്കന്‍ കേന്ദ്രങ്ങളൊന്നും ആക്രമിക്കരുതെന്നും മറിച്ചായാല്‍ യുദ്ധം പെട്ടെന്ന് അവസാനിപ്പിക്കാന്‍ അറിയായെന്നും ട്രംപ് ഇറാനു മുന്നറിയിപ്പ് നല്‍കി. ഇറാനികള്‍ ഇതുവരെ അമേരിക്കക്കാരനെ കൊന്നിട്ടില്ലെന്നും അവര്‍ അത്തരമൊരു നടപടിക്കു മുതിരുന്നതുവരെ രാഷ്ട്രീയ നേതൃത്വത്തെ പിന്തുടരുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നും മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനിലെ ലക്ഷ്യങ്ങളുടെ ഒരു നീണ്ട പട്ടിക ഇസ്രായേലിന് ഇപ്പോഴുമുണ്ട്. എത്രകാലം തുടരുമെന്ന കാര്യം പറയാന്‍ കഴിയില്ല. ഞായറാഴ്ച ആക്രമിക്കപ്പെട്ട ഇന്ധന മേഖല ഒരേസമയം സൈന്യത്തെയും ന്യൂക്ലിയര്‍ ഓപ്പറേഷനെയും സഹായിക്കുന്നതാണ്. ഒപ്പം ആകാശത്തുവച്ചു ഇന്ധനം നിറയ്്ക്കാന്‍ ഉപയോഗിക്കുന്ന വിമാനത്തെയും തകര്‍ത്തെന്ന് ഇസ്രായേല്‍ അവകാശപ്പെടുന്നു. We are the ones standing between…
Read More » -
2600 കിലോമീറ്റര്‍ ഓടിയശേഷം കൊലയാളിയെ ഹൃദയം ചതിച്ചു; പടിയൂര്‍ ഇരട്ടക്കൊല കേസില്‍ പ്രതി പ്രേംകുമാറിനായി പോലീസ് നടത്തിയത് സിനിമയെ വെല്ലുന്ന അന്വേഷണം; പരിശോധിച്ചത് തിരുവനന്തപുരം മുതല്‍ ഡല്‍ഹി വരെയുള്ള സിസിടിവികള്‍; ഒടുവില്‍ ഹൃദയാഘാതം
തൃശൂര്‍: പടിയൂര്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയും കേദാര്‍ നാഥില്‍വച്ചു മരിക്കുകയും ചെയ്ത പ്രേംകുമാര്‍ പോലീസിനെ വട്ടംചുറ്റിച്ചത് 2600 കിലോമീറ്റര്‍. ജൂണ്‍ രണ്ടിന് ഉച്ചയോടെ ഭാര്യ രേഖയെയും അമ്മ മണിയെയും ശ്വാസംമുട്ടിച്ചു കൊന്നശേഷം പ്രേംകുമാര്‍ എവിടേക്കു മുങ്ങിയെന്നും എങ്ങനെ മുങ്ങിയെന്നുമുള്ള വിവരങ്ങളാണു പുറത്തുവന്നത്. ആദ്യ ഭാര്യ ഉദയംപേരൂര്‍ സ്വദേശി വിദ്യയെ കൊലപ്പെടുത്തിയശേഷമാണു രേഖയെ വിവാഹം കഴിച്ചത്. ഇരിങ്ങാലക്കുടയ്ക്കു സമീപമുള്ള പടിയൂരില്‍നിന്ന് പ്രേംകുമാര്‍ എങ്ങനെ രക്ഷപ്പെട്ടു മുങ്ങി? ഠ സിസിടിവി തന്നെ തുണ ജൂണ്‍ രണ്ടിന് ഉച്ചയ്ക്കാണു കൊല നടന്നതെങ്കിലും പോലീസ് അറിയുന്നത് ജൂണ്‍ നാലിനാണ്. കൊലയാളി വേഗത്തിലാണു നീങ്ങിയത്. പോലീസ് അറിഞ്ഞപ്പോഴേക്കും 48 മണിക്കൂര്‍ അകലെയെത്തിയിരുന്നു പ്രേം കുമാര്‍. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ സിസിടിവിയാണ് ആദ്യം പരിശോധിച്ചത്. പടിയൂരില്‍നിന്നു തൃശൂരിലെത്താനുള്ള സമയം നോക്കിയാണ് ക്യാമറകള്‍ പരതിയത്. തിരുവനന്തപുരത്തേയ്ക്കുള്ള ട്രെയിനില്‍ പ്രേംകുമാര്‍ കയറി പോകുന്നത് കണ്ടു. പിന്നെ, തിരുവനന്തപുരം വരെയുള്ള എല്ലാ പ്രധാനപ്പെട്ട റയില്‍വേ സ്റ്റേഷനുകളിലെ സിസിടിവി ക്യാമറകളും തിരഞ്ഞു. തിരുവനന്തപുരത്തുനിന്ന് പ്രേംകുമാര്‍ വീണ്ടും കണ്ണൂരിലേക്കു…
Read More » -
‘വരാനിരിക്കുന്നതു വച്ചുനോക്കിയാല്‍ ഇപ്പോള്‍ സംഭവിച്ചത് ഒന്നുമല്ല; അയൊത്തൊള്ളയുടെ എല്ലാ കേന്ദ്രങ്ങളും തകര്‍ക്കും’; സംയമന ആഹ്വാനങ്ങള്‍ തള്ളി ഇസ്രയേല്‍; സംഘര്‍ഷം ആഴ്ചകള്‍ നീണ്ടേക്കും; ഹമാസിനെയും ഹിസ്ബുള്ളയെയും ആദ്യം തകര്‍ത്തത് ഇറാന്റെ ചിറകരിയാന്‍; മിസൈലുകള്‍ പ്രതിരോധിക്കാന്‍ അമേരിക്കന്‍ സഹായം
ജറുസലേം/ദുബായ്: അയൊത്തൊള്ള ഖൊമേനി ഭരണകൂടത്തിന്റെ എല്ലാ കേന്ദ്രങ്ങളെയും ഞങ്ങള്‍ ലക്ഷ്യമിടുമെന്നും ഇപ്പോള്‍ അവര്‍ അറിഞ്ഞ കാര്യങ്ങളെക്കാള്‍ രൂക്ഷമാണു വരാനിരിക്കുന്നതെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാന്റെ ആണവ പദ്ധതികളെ വര്‍ഷങ്ങള്‍ പിന്നോട്ടടിക്കാന്‍ കഴിഞ്ഞു. ആക്രമണങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്നു പറഞ്ഞ നെതന്യാഹു, സംയമനം പാലിക്കാനുള്ള ആഹ്വാനങ്ങള്‍ തള്ളിക്കളഞ്ഞു. ഇറാനിലുടനീളം ഇസ്രയേലിന്റെ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഏറ്റവുമൊടുവിലത്തെ ആക്രമണം വ്യക്തമാക്കുന്നത്. ഇസ്രായേല്‍ ഫൈറ്റര്‍ ജെറ്റുകള്‍ ഇറാന്റെ ആകാശം കടക്കുന്നതിനുമുമ്പ് ഇറാനില്‍ സ്ഥാപിച്ചിരുന്ന ഡ്രോണുകള്‍ അവരുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെയാകെ തകര്‍ത്തിരുന്നു. യാതൊരു പ്രതിരോധവും നേരിടാതെയാണ് ഇസ്രായേല്‍ പോര്‍ വിമാനങ്ങള്‍ ഇറാന്റെ ആകാശം കടന്നത്. ഇതു വ്യക്തമാക്കുന്ന വീഡിയോകളും ഇസ്രയേല്‍ ഡിഫന്‍ ഫോഴ്‌സ് (ഐഡിഎഫ്) പുറത്തുവിട്ടിട്ടുണ്ട്. Iran posted this video to show the world how powerful they are. We showed the world what happens when you mistake propaganda for strength. The Iranian Chief of…
Read More » -
ഫാല്‍ക്കണ്‍ റോക്കറ്റിലെ പിഴവു കണ്ടെത്തിയത് ഐഎസ്ആര്‍ഒ; ആദ്യം സ്‌പേസ് എക്‌സ് അവഗണിച്ചു; ഓക്‌സിജന്‍ ചോര്‍ച്ച പരിഹരിച്ചത് ശുഭാംശുവിനെ പിന്‍വലിക്കുമെന്ന് അറിയിച്ചപ്പോള്‍; വിക്ഷേപണം മാറ്റിയത് ഐഎസ്ആര്‍ഒ ചെയര്‍മാന്റെ ഇടപെടലില്‍; ഒഴിവായത് വന്‍ ബഹിരാകാശ ദുരന്തം; ഞെട്ടിച്ച് വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ ശുഭാന്‍ഷു ശുക്ല ഉള്‍പ്പെടെ ബഹിരാകാശ യാത്രികരെ ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുപോകുന്ന സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ റോക്കറ്റിലെ ഗുരുതര വീഴ്ച കണ്ടെത്തിയത് ഐഎസ്ആര്‍ഒ. ഓക്‌സിഡൈസര്‍ ലൈനില്‍ വിള്ളല്‍ കണ്ടെത്തിയത് ഒഴിവാക്കിയത് വന്‍ ദുരന്തം. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍ കൃത്യമായ പരിശോധന ആവശ്യപ്പെട്ടതിനു പിന്നാലെയാണു തകരാര്‍ കണ്ടെത്തിയത്. ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായി നാല് ബഹിരാകാശ യാത്രികരെയാണു ഫാല്‍ക്കണ്‍-9 റോക്കറ്റില്‍ ബഹികാശത്ത് എത്തിക്കുന്നത്. അവിടെ 14 ദിവസം ചെലവഴിച്ചു പരിശോധനകളും പരീക്ഷണങ്ങളും നടത്തുകയാണു പദ്ധതി. ചോര്‍ച്ചയടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച സാഹചര്യത്തില്‍ ജൂണ്‍ 19ന് ദൗത്യം നടക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു. ഇതിനുമുമ്പ് അഞ്ചുവട്ടമാണ് ദൗത്യം മാറ്റിവച്ചത്. ദ്രവീകൃത ഇന്ധനം പെട്ടെന്നു തീപിടിക്കുമെന്നതിനാല്‍ തകരാര്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ പറന്നുയരുന്ന ഉടന്‍തന്നെ വലിയ ദുരന്തമുണ്ടാകുമായിരുന്നെന്ന് സുരക്ഷ വിലയിരുത്തിയ വിദഗ്ധര്‍ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. പറന്നുയരാന്‍ നിശ്ചയിച്ചതിന് ഒരു ദിവസംമുമ്പാണ് ഫാല്‍ക്കണ്‍ റോക്കറ്റിന്റെ ബൂസ്റ്ററില്‍ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ച കണ്ടെത്തിയത്. നവീകരണ സമയത്തു ബൂസ്റ്റര്‍ പൂര്‍ണമായും നന്നാക്കിയിട്ടില്ലെന്നും…
Read More » -
മതസൗഹാര്‍ദത്തിന്റെ അജന്‍ഡ മുന്നോട്ടു വയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ എന്തിനു തള്ളിപ്പറയണം? അന്‍വര്‍ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍; ഫോണ്‍ റെക്കോഡ് ചെയ്യുന്നയാളെ എങ്ങനെ വിശ്വസിക്കുമെന്നും വി.ഡി. സതീശന്‍; അന്‍വറിനെ ക്ഷണിച്ച് മുസ്ലിം ലീഗിന്റെ പോഷക സംഘടന; മുഖ്യമന്ത്രിയെ പിന്തുണച്ച് സമസ്ത; രാഷ്ട്രീയം തിളച്ച് നിലമ്പൂര്‍
കൊച്ചി: മതസൗഹാര്‍ദത്തിന്റെ അജന്‍ഡ മുന്നോട്ടുവയ്ക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടിയെ എന്തിനു തള്ളിപ്പറയണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അവര്‍ കേരളത്തില്‍ യാതൊരു അക്രമവും നടത്തിയിട്ടില്ല. ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിച്ച് ഭൂരിപക്ഷത്തിന്റെ വോട്ടു നേടാനുള്ള അവസാന കളിയാണ് സിപിഎമ്മിന്റേതെന്നും സിപിഎം പ്രവര്‍ത്തകര്‍ വീടുകളിലെത്തി വര്‍ഗീയത പറയുകയാണെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വി.ഡി. സതീശന്‍ പറഞ്ഞു. അന്‍വര്‍ പൂര്‍ണമായും വിശ്വസിക്കാന്‍ കൊള്ളാത്തവനാണ്. ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കിയതാണ് പ്രശ്‌നം. ഫോണ്‍ വിളിക്കുമ്പോള്‍ റെക്കോഡ് ചെയ്യുന്നയാളെ എങ്ങനെ വിശ്വസിക്കും? പി.കെ. കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും അടക്കമുള്ളവര്‍ പലവട്ടം വിളിച്ചതാണ്. രാജിവച്ചശേഷം മത്സരിക്കുന്നത് എന്തിനാണെന്ന് അന്‍വര്‍ ആദ്യം വിശദീകരിക്കണമെന്നും സതീശന്‍ പറഞ്ഞു. മുസ്ലിം ലീഗ് പോഷക സംഘടനയായ കെഎംസിസിയുടെ പരിപാടിയിലേക്ക് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി വി അന്‍വറിനും ക്ഷണം. കോഴിക്കോട് തിരുവമ്പാടിയില്‍ സംഘടിപ്പിക്കുന്ന കുടുംബ സംഗമത്തിലാണ് പി.വി. അന്‍വര്‍ പങ്കെടുക്കുന്നത്. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, കോണ്‍ഗ്രസ്…
Read More » -
ഇസ്രായേലിന്റെ ആത്യന്തിക ലക്ഷ്യം ഇറാനിലെ ഭരണകൂട അട്ടിമറി; സൈനിക, ശാസ്ത്ര മേധാവികളെ ലക്ഷ്യമിട്ടതും ആക്രമണങ്ങളുടെ വ്യാപ്തിയും നല്‍കുന്നത് വ്യക്തമായ സൂചനകള്‍; എഴുന്നേറ്റുനിന്ന് ശബ്ദം ഉയര്‍ത്താനുള്ള അവസരമെന്ന് നെതന്യാഹു; ലക്ഷ്യം മറ്റൊന്നല്ലെന്ന് വിദഗ്ധരും
ജറുസലേം/വാഷിംഗ്ടണ്‍: ഇറാന്റെ ആണവ പദ്ധതികള്‍ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തിലാണ് ഇസ്രയേല്‍ ടെഹ്‌റാനില്‍ ആക്രമണങ്ങള്‍ നടത്തിയതെന്നു പറയുന്നെങ്കിലും ആത്യന്തിക ലക്ഷ്യം ഭരണകൂട അട്ടിമറിയെന്ന് സൂചന. അതിന്റെ വ്യാപ്തിയും ലക്ഷ്യങ്ങളുടെ തെരഞ്ഞെടുപ്പും ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളും പരിശോധിച്ച് റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണങ്ങള്‍ ഇറാന്റെ ആണവ കേന്ദ്രങ്ങളെയും മിസൈല്‍ ഫാക്ടറികളെയും മാത്രമല്ല, രാജ്യത്തിന്റെ സൈനിക ശൃംഖലയിലെ പ്രധാന വ്യക്തികളെയും ആണവ ശാസ്ത്രജ്ഞരെയും ലക്ഷ്യമിട്ടു. ഇറാന്റെ വിശ്വാസ്യതയും ശക്തിയും സഖ്യകക്ഷികള്‍ക്കിടയില്‍ അസ്ഥിരപ്പെടുത്തുന്നതിനൊപ്പം ഇറാനിയന്‍ നേതൃത്വത്തെയും അസ്ഥിരമാക്കുകയെന്ന ലക്ഷ്യവും ഇസ്രയേലിനുണ്ടെന്നു വിദഗ്ധര്‍ പറയുന്നു. ‘അവര്‍ ഒരു ഭരണമാറ്റം പ്രതീക്ഷിക്കുന്നു’ എന്നാണു മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യൂ ബുഷിന്റെ കീഴിലുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥനും വാഷിംഗ്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നിയര്‍ ഈസ്റ്റ് പോളിസിയിലെ വിദഗ്ധനുമായ മൈക്കല്‍ സിംഗ് പറയുന്നത്. ‘ഇറാനിലെ ജനങ്ങളുടെ ഉയര്‍ത്തെഴുന്നേല്‍പ്പു കാണാന്‍ ആഗ്രഹിക്കുന്നു’ എന്നും പരിമിതമായ സിവിലിയന്‍ നാശങ്ങളും വിശാലമായ ലക്ഷ്യത്തെയാണു ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിനു പിന്നാലെ ഇസ്രയേല്‍…
Read More »

