Newsthen Special
-
‘കെട്ടിയിട്ടു മര്‍ദിച്ചു, ആകെ 15 പേര്’; ബിജെപി നേതാവ് കൃഷ്ണ കുമാറിനും ദിയയ്ക്കും എതിരേ ജാമ്യമില്ലാ വകുപ്പില്‍ കേസ്; മര്‍ദനം നടന്നത് കൃഷ്ണകുമാറിന്റെ ഓഫീസിലെന്നും എഫ്ഐആര്‍; ‘അനുജത്തിമാരെ പോലെ വിശ്വസിച്ചു, ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും’ കണ്ണീരോടെ ദിയ
തിരുവനന്തപുരം: ബിജെപി നേതാവും സിനിമാ നടനുമായ കൃഷ്ണകുമാറിനും രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണനുമെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ നടത്തുന്ന ആഭരണ കടയിലെ വനിതാ ജീവനക്കാരെയും ഭര്ത്താക്കന്മാരെയും തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച് പണം വാങ്ങിയെന്നതാണ് കേസിന് ആസ്പദമായ കാരണം. കടയിലെ ജീവനക്കാര്‍ ക്യൂആര്‍ കോഡ് തട്ടിപ്പിലൂടെ 69 ലക്ഷം രൂപ കവര്‍ന്നെന്നാണ് ദിയയുടെ പരാതി. ഇതിനെതിരെ ജീവനക്കാര്‍ നല്കിയ പരാതിയിലാണ് കൃഷ്ണകുമാറിനും ദിയയും അടക്കം കുടുംബത്തിലെ ആറു പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൃഷ്ണകുമാറിന്റെ ഓഫീസില്‍ വച്ചു മര്‍ദ്ദനം നടന്നെന്നാണ് പരാതിയിലുള്ളത്. ഗര്‍ഭിണിയായതിനാല്‍ എന്‍എസ് റോഡിലെ ആഭരണ കടയിലേക്ക് ഈയിടെയായി ദിയ പോകാറില്ലായിരുന്നു. ഈ സമയത്ത് കടയിലെ ക്യൂആര്‍ കോഡ് തകരാറിലാണെന്ന് പറഞ്ഞ് ജീവനക്കാര്‍ അവരുടെ ക്യൂആര്‍ കോഡ് കാണിച്ച് അക്കൗണ്ടിലേക്ക് പണം സ്വീകരിച്ചു എന്നാണ് കൃഷ്ണകുമാര്‍ പറഞ്ഞത്. സുഹൃത്ത് കടയിലെത്തി സാധനം വാങ്ങിയപ്പോഴും ഇതേ രീതിയില്‍ ജീവനക്കാര്‍ പണം സ്വീകരിച്ചു. ഇതോടെയാണ് തട്ടിപ്പ് അറിഞ്ഞത്. ഇക്കാര്യം ജീവനക്കാരെ വിളിച്ചു ചോദിച്ചപ്പോള്‍ ജോലി…
Read More » -
ഐപിഎല്‍ 2025 ട്രെന്‍ഡ്: ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ ആധിപത്യം; ഇഞ്ചോടിഞ്ച് ആവേശമില്ല; ഓഫ് സ്പിന്നര്‍മാര്‍ കളത്തിനു പുറത്ത്; 200 റണ്‍സ് നേടിയാലും വലിയ ഗുണമില്ല; ഹോം മത്സരങ്ങളില്‍ ടീമുകള്‍ പൊളിഞ്ഞു പാളീസായി; കളിക്കാരെല്ലാം ‘കൂള്‍’; ആകെ നോക്കിയാല്‍ കഴിഞ്ഞത് തണുപ്പന്‍ സീസണോ?
ബംഗളുരു: പതിനെട്ടു വര്‍ഷത്തിനുശേഷം ആദ്യമായി കിരീടവുമായി മടങ്ങിയ ആര്‍സിബിയും ചെറിയ പാളിച്ചകള്‍കൊണ്ടു കിരീടം കൈപ്പിടിയില്‍നിന്നു പോയ പഞ്ചാബും ഈ സീസണിലാകെ മികച്ച പ്രകടനമാണ് നടത്തിയത്. വിദേശ താരങ്ങളെ പരമാവധി കുറച്ച്, ഇന്ത്യന്‍ കളിക്കാരെ ഉള്‍പ്പെടുത്തിയാണ് ടീമുകള്‍ കൂടുതല്‍ പരീക്ഷണങ്ങളും നടത്തിയത്. ആഭ്യന്തര ക്രിക്കറ്റിന് മെച്ചമുണ്ടാക്കുന്ന നടപടികളാണു ഫ്രാഞ്ചൈസികള്‍ കൈക്കൊണ്ടതെങ്കിലും ആകെയുള്ള കളികള്‍ എങ്ങനെയെന്നു വിലയിരുത്തിയാല്‍ ആവേശം കുറഞ്ഞു എന്ന മറുപടിയാകും ക്രിക്കറ്റ് വിദഗ്ധന്മാര് നല്‍കുക. മുപ്പതിലേറെത്തവണ ആദ്യ ടീം 200 റണ്‍സ് കടത്തിയെങ്കിലും ഭൂരിപക്ഷവും ചേസ് ചെയ്തു എന്നതാണ് മറ്റൊരു കാര്യം. 200 റണ്‍സ് കടക്കുകയെന്നത് ഇനിയുള്ള കാലത്ത് സുരക്ഷിതമായ സ്കോര്‍ ആയിരിക്കില്ലെന്നും വ്യക്തം. ഠ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരുടെ ആധിപത്യം ഐപിഎല്‍ 2025-ലെ ഏറ്റവും ശ്രദ്ധേയമായ ഘടകങ്ങളിലൊന്നായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാരുടെ ആധിപത്യം. അവര്‍ ഒറ്റ സീസണില്‍ 16,000-ത്തിലധികം റണ്‍സ് നേടിയെന്നു മാത്രമല്ല, 150 സ്ട്രൈക്ക് റേറ്റിനു മുകളിലുമെത്തി. ഐപിഎല്‍ ചരിത്രത്തില്‍തന്നെ ആദ്യമാണിത്. 29.76 എന്ന ശരാശരിയും ഐപിഎല്‍ സീസണുകള്‍ വച്ചുനോക്കുമ്പോള്‍ ഏറ്റവും…
Read More » -
ഓഫീസ് സമയത്തും ഭര്‍ത്താവിന്റെ പല്ലുതേപ്പ്; അവിഹിതം പൊക്കി ഇലക്ട്രിക് ടൂത്ത് ബ്രഷ്; സ്വകാര്യ ഡിറ്റക്ടീവിന്റെ വെളിപ്പെടുത്തല്‍ വൈറല്‍; കുട്ടികളുടെ ബ്രഷിംഗ് ശ്രദ്ധിക്കാന്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ കണ്ടത് ഭര്‍ത്താവിനെ; വെള്ളിയാഴ്ചകളില്‍ സ്പെഷല്‍ പല്ലുതേപ്പ്
ഫോണ്‍ കോളുകളും മെസേജുകളുമല്ല, പുതിയ കാലത്ത് രഹസ്യങ്ങള്‍ പൊളിക്കാന്‍ ഒരു ടൂത്ത് ബ്രഷ് മതിയാകും. യുകെയില്‍ നിന്നുള്ള സ്ത്രീ തന്റെ ഭര്‍ത്താവിന്റെ രഹസ്യ ബന്ധം പൊക്കിയതിന് പിന്നില്‍ ഒരു ഇലക്ട്രിക് ടൂത്ത് ബ്രഷാണ്. അസമയത്തുള്ള ഭര്‍ത്താവിന്റെ പല്ലുതേപ്പ് ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ അന്വേഷത്തിലാണ് കള്ളി വെളിച്ചതായത്. സ്വകാര്യ ഡിറ്റക്ടീവായ പോള്‍ ജോണ്‍സനാണ് ഇത്തരത്തിലൊരു അന്വേഷണത്തിന്റെ വിവരം പങ്കുവച്ചത്. വീട്ടുകാരുടെ ഇലക്ട്രിക് ടൂത്ത് ബ്രഷുകള്‍ ലിങ്ക് ചെയ്ത ആപ്പില്‍ ഭര്‍ത്താവ് അസമയത്ത് ബ്രഷ് ചെയ്യുന്നത് കണ്ടതോടെയാണ് ഭാര്യയ്ക്ക് സംശയം തോന്നിയത്. കുട്ടികളുടെ പല്ലുതേപ്പ് ക്രമീകരിക്കാനാണ് ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത്. എന്നാല്‍ ജോലി സമയത്തും ഭര്‍ത്താവ് പല്ലുതേക്കുന്നു എന്നാണ് ആപ്പിലെ ഡാറ്റ കാണിച്ചത്. പ്രത്യേകിച്ചും വെള്ളിയാഴ്ചകളില്‍ മാത്രമാണ് ഭര്‍ത്താവിന്റെ ‘സ്പെഷല്‍’ പല്ലുതേപ്പ്. ഓഫിസിലാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങുന്ന ദിവസങ്ങളിലും ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഭാര്യ അന്വേഷണം തുടങ്ങിയത്. വെള്ളിയാഴ്ചകളില്‍ ഭര്‍ത്താവ് ജോലിക്ക് പോയിട്ട് മാസങ്ങളായെന്നും മറ്റൊരു സ്ത്രീയുടെ വീട്ടിലെത്തുകയാണെന്നുമാണ് രഹസ്യാന്വേഷണത്തില്‍ കണ്ടെത്തിയത്. രാവിലെ 9…
Read More » -
വിജയാഘോഷത്തിനിടെ 11 മരണം: ആര്‍സിബി ടീമിനെതിരേ കൊലക്കുറ്റം ചുമത്തി പോലീസ്; സംഘാടകരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും കൂട്ടു പ്രതികള്‍; പോലീസ് നിര്‍ദേശിച്ചത് ഞായറാഴ്ച ആഘോഷിക്കാന്‍; ഒരുക്കം ആരംഭിക്കും മുമ്പേ ആരാധകര്‍ പാഞ്ഞെത്തി; എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്
ബംഗളുരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ജൂണ്‍ നാലിനു തിക്കിലും തിരക്കിലും പെട്ടു 11 പേര് മരിക്കാനിടയായ സംഭവത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളുരുവിനെ (ആര്‍സിബി) മുഖ്യ പ്രതിയാക്കി പോലീസ് കേസ്. ബംഗളുരു പോലീസിന്റെ എഫ്ഐആറില്‍ സഹസംഘാടകരായ ഡിഎന്‍എ എന്റര്ടെയ്ന്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്, കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ജൂണ്‍ മൂന്നിനു ഫൈനലില്‍ ആര്‍സിബി വിജയിച്ചതിനു പിന്നാലെ ചിന്നസ്വാമി സ്റ്റാന്‍ഡ്, എംജി റോഡ്, വിത്തല്‍ മല്ല്യ റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ആരാധകര്‍ സംഗമം തുടങ്ങിയെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത ഉന്നതതല മീറ്റിംഗ് നടത്തിയെന്നും എഫ്ഐആറില്‍ ചൂണ്ടിക്കാട്ടുന്നു. പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ എസി.പി, ഡി.സി.പി, ട്രാഫിക് എസി.പി എന്നിവരുള്‍പ്പെടെ ട്രാഫിക്, പൊതു സുരക്ഷ, തിരക്ക് നിയന്ത്രണം എന്നിവ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്കി. എന്നാല്‍, പോലീസിന്റെ അടിയന്തര ആസൂത്രണത്തിനും മുമ്പ് നാലിനും 5.30നും ഇടയില്‍ ആരാധകര്‍ ഒഴുകിയെത്തുകയായിരുന്നു. സംഘാടകര്‍ സ്റ്റേഡിയത്തിനുള്ളിലും പുറത്തുമായി മതിയായ ബാരിക്കേഡുകളും തിരക്ക് നിയന്ത്രണ സംവിധാനങ്ങളും ഒരുക്കാനായില്ലെന്നാണ് എഫ്ഐആറില്‍…
Read More » -
അമ്മ ആര്‍എസ്എസിനു വാഗ്ദാനം ചെയ്ത ഭൂമി ഇനി ഉമ്മന്‍ചാണ്ടി ട്രസ്റ്റിന്; രാഷ്ട്രീയ നിലപാടിലെ മാറ്റം പ്രവൃത്തിയിലും കാട്ടി സന്ദീപ് വാര്യര്‍; ചെത്തല്ലൂരിലെ വീടിനോട് ചേര്‍ന്ന ആറ് സെന്റ് കൈമാറും; പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങും
രാഷ്ട്രീയ നിലപാടുകളിലെ മാറ്റം പ്രവൃത്തികളിലൂടെയും വ്യക്തമാക്കി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ആർ.എസ്.എസ് കാര്യാലയം നിർമ്മിക്കാൻ തന്റെ അമ്മ വാഗ്ദാനം ചെയ്തിരുന്ന ആറ് സെന്റ് ഭൂമി ഉമ്മൻചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാറാൻ തീരുമാനിച്ചതായി സന്ദീപ് വാര്യർ അറിയിച്ചു. സ്വകാര്യ മാധ്യമത്തിനോടാണ് സന്ദീപിന്റെ വെളിപ്പെടുത്തല്‍. ചെത്തല്ലൂരിലെ വീടിനോട് ചേർന്നുള്ള ആറ് സെന്റ് സ്ഥലമാണ് കൈമാറുക. ആർ.എസ്.എസ് കാര്യാലയം നിർമ്മിക്കാൻ തന്റെ അമ്മ വാഗ്ദാനം ചെയ്തിരുന്ന ആ സ്ഥലം ഉമ്മൻ ചാണ്ടി സ്മാരക ട്രസ്റ്റിന് കൈമാരാൻ തീരുമാനിച്ചു. അടുത്ത ദിവസം പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുമെന്നും സന്ദീപ് അറിയിച്ചു. ആര്.എസ്.എസ് കാര്യാലയം പണിയുന്നതിനായാണ് സന്ദീപ് വാര്യരുടെ അമ്മ ഭൂമി വാഗ്ദാനം ചെയ്തത്. അമ്മ വാഗ്ദാനം ചെയ്ത ഭൂമി ഒപ്പിട്ടുനല്കാന് താന്‍ തയാറാണെന്ന് ബിജെപി വിട്ട് േകാണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ പറഞ്ഞിരുന്നു. അമ്മ മരിക്കുന്നതിന് മുന്‍പ് നല്കിയ വാക്കാണതെന്നും ആ വാക്കില്‍ നിന്നും താന്‍ ഒരിക്കലും പിന്മാറില്ല.അമ്മ മരിക്കുന്നതിന് മുന്നോടിയായി കൊടുത്ത വാക്കായതുകൊണ്ട് തന്നെ…
Read More » -
ഓപ്പറേഷന് സിന്ദൂര്‍: ഇന്ത്യ തകര്‍ത്തത് ആറു പാക് ഫൈറ്റര്‍ ജെറ്റുകളും നിരവധി ഡ്രോണുകളും; പാകിസ്താന് വന്‍ വില കൊടുത്തു വാങ്ങിയ മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റും നിലത്തിട്ടു; സുദര്ശന് മിസൈല്‍ ഉപയോഗിച്ച് 300 കിലോമീറ്റര്‍ അകലെയുള്ള നിരീക്ഷണ വിമാനത്തെയും വീഴ്ത്തി; ബ്രഹ്മോസ് തൊടുത്തില്ലെന്നും വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിനു പിന്നാലെ പാകിസ്താനുണ്ടായ കനത്ത നാശത്തിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്റെ ആയുധകേന്ദ്രങ്ങളും നിരവധി യുദ്ധ വിമാനങ്ങളും തകര്‍ന്നെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഫൈറ്റര്‍ ജെറ്റുകള്‍, നിരീക്ഷണ വിമാനം, ഡ്രോണുകള്‍, മിസൈല്‍ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. കനത്ത നാശത്തിന്റെ പശ്ചാത്തലത്തിലാണു നാലു ദിവസത്തിനുള്ളില്‍ പാകിസ്താന് വെടി നിര്ത്തലിനു മുന്‍കൈയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ പങ്കെടുത്ത പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഇന്ത്യ എയര്‍ഫോഴ്സ് കുറഞ്ഞത് ആറു പാക് ഫൈറ്റര്‍ ജെറ്റുകളും വന്‍ വിലകൊടുത്തു പാകിസ്താന് സ്വന്തമാക്കിയ നിരീക്ഷണ വിമാനങ്ങളും ഒരു സി-130 മിലിട്ടറി ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റും നശിപ്പിച്ചു. പത്ത് സായുധ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും റഡാര്‍ സൈറ്റുകളും ഇന്ത്യയുടെ കൃത്യമായ വ്യോമാക്രമണത്തില്‍ തകര്‍ത്തു. മേയ് ആറിന് ആരംഭിച്ച ആക്രമണം പത്തിനാണ് അവസാനിച്ചത്. ബൊളാരി പോലുള്ള പ്രധാന പാകിസ്താനി എയര്‍ബേസുകളിലേക്ക് ആക്രമണം നടത്തിയത് വിമാനത്തില്‍നിന്ന് തൊടുത്ത…
Read More » -
ഇംപാക്ട് പ്ലയറായി കളിക്കാന്‍ എന്നെ കിട്ടില്ല; 20 ഓവറും ഫീല്‍ഡ് ചെയ്ത് ഇംപാക്ട് സൃഷ്ടിക്കാനാണ് ഇഷ്ടം; ഐപിഎല്ലില്‍ കപ്പടിച്ചതിനു പിന്നാലെ തുറന്നടിച്ച് കോലി; ഉന്നം രോഹിത്ത്? ‘ക്രിക്കറ്റില്‍ അധികകാലം അവശേഷിക്കുന്നില്ല, ഉള്ള കാലം മികച്ച കളി പുറത്തെടുക്കണം’
അഹമ്മദാബാദ്∙ ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ഇംപാക്ട് പ്ലെയർ നിയമത്തോടുള്ള എതിർപ്പ് പരസ്യമാക്കി സൂപ്പർതാരം വിരാട് കോലി. ഐപിഎലിൽ ഇംപാക്ട് പ്ലെയറായി കളിക്കാൻ തന്നെ കിട്ടില്ലെന്ന് കോലി വ്യക്തമാക്കി. 20 ഓവറും ഫീൽഡ് ചെയ്ത് കളത്തിൽ ഇംപാക്ട് സൃഷ്ടിക്കാനാണ് തന്റെ ശ്രമമെന്നും കോലി പറഞ്ഞു. 18 വർഷം നീണ്ട കാത്തിരിപ്പിനൊടുവിൽ ആർസിബി ഐപിഎൽ കിരീടം ചൂടിയതിനു പിന്നാലെ സംസാരിക്കുമ്പോഴാണ്, ഇംപാക്ട് പ്ലെയറായി കളിക്കാൻ തന്നെ കിട്ടില്ലെന്ന് കോലി പ്രഖ്യാപിച്ചത്. അതേസമയം, ഈ സീസണിൽ കൂടുതൽ മത്സരങ്ങളിലും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ രോഹിത് ശർമയെയാണ് കോലി ഉന്നമിടുന്നതെന്ന തരത്തിലുള്ള വ്യാഖ്യാനങ്ങളുമായി ഒരു വിഭാഗം ആരാധകർ രംഗത്തെത്തി. ഈ ടൂർണമെന്റിൽ വളരെ കുറച്ചു സമയം മാത്രമാണ് രോഹിത് ഫീൽഡറായി കളത്തിലുണ്ടായിരുന്നത്. ആദ്യം ബാറ്റു ചെയ്ത മിക്ക മത്സരങ്ങളിലും മുംബൈ ഇന്ത്യൻസ് ഇംപാക്ട് പ്ലെയറായി പരീക്ഷിച്ചത് രോഹിത്തിനെയാണ്. രണ്ടാമതു ബാറ്റു ചെയ്തപ്പോഴെല്ലാം ഇംപാക്ട് പ്ലെയറിനായി വഴിമാറിയതും രോഹിത് തന്നെ. ‘‘ക്രിക്കറ്റ് കളത്തിൽ ഇനിയും അധിക വർഷങ്ങൾ…
Read More » -
സ്ത്രീകള്‍ വ്യാജ പരാതി നല്കാന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്; രണ്ടാഴ്ചമുമ്പ് മുന്നറിപ്പ് കിട്ടി; ഡിജിപിക്ക് പരാതിയുമായി ഉണ്ണി മുകുന്ദന്; ഉണ്ണിയുടേത് മോശം ചരിത്രമെന്ന് മുന്‍ മാനേജര്‍; ആക്രമണ ദൃശ്യങ്ങള്‍ പോലീസിന്റെ പക്കല്‍
കൊച്ചി: ഉണ്ണി മുകുന്ദനെതിരായ കേസുമായി മുന്നോട്ടുപോകുമെന്ന് മര്‍ദനമേറ്റ മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍. ഉണ്ണിയുടേത് മോശം ചരിത്രമാണ്. പലരോടും മോശമായി പെരുമാറിയിട്ടുണ്ട്. തിങ്കളാഴ്ച സിനിമാസംഘടനകള്‍ വിളിച്ച ചര്‍ച്ചയില്‍ കാര്യങ്ങള്‍ ബോധിപ്പിക്കും. താന്‍ മാനേജരല്ലെന്ന് ഉണ്ണിക്ക് പറയാം, യാഥാര്‍ഥ്യം സിനിമയിലുള്ളവര്‍ക്ക് അറിയാമെന്നും വിപിന്‍ കുമാര്‍ പറഞ്ഞു. ആക്രമണ ദൃശ്യം ഇല്ലെന്നാണ് പ്രചാരണം. സിസിടിവിയിലുണ്ടെന്ന് പൊലീസിനറിയാമെന്നും വിപിന്‍ പറഞ്ഞു അതേസമയം, തനിക്ക് വധഭീഷണിയുണ്ടെന്ന് നടന് ഉണ്ണി മുകുന്ദന്. ജീവനും കരിയറിനും ഭീഷണിയുണ്ടെന്ന് കാണിച്ച് ഉണ്ണി മുകന്ദന് ഡിജിപിക്ക് പരാതി നല്കി. രണ്ടാഴ്ച മുന്‍പ് മുന്നറിയിപ്പ് കോള്‍ വന്നു. വിപിനെതിരെ ഉള്‍പ്പൈട ജാഗ്രതവേണമെന്നായിരുന്നു മുന്നറിയിപ്പ്. സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്കാന് സാധ്യതയെന്ന് മുന്നറിയിപ്പ് കിട്ടിയെന്നും തന്റെ ജീവന് സംരക്ഷണം വേണമെന്നും ഉണ്ണി മുകുന്ദന്. ഡിജിപിക്ക് നല്കിയ പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. ഉണ്ണിമുകുന്ദന് മാനേജരെ തല്ലിയെന്ന പരാതിയില്‍ ഇടപെട്ട് അമ്മയും ഫെഫ്കയും. ഇരുവരോടും ചര്‍ച്ച നടത്തി പ്രശ്ന പരിഹാരത്തിന് ശ്രമം. മാനേജര്‍ വിപിനെ കേള്‍ക്കുന്നതിനൊപ്പം ഉണ്ണിയില്‍നിന്ന് വിശദീകരണം…
Read More »

