World

    • ആണവായുധ പരീക്ഷണം നടത്തി റഷ്യ; പ്രതിസന്ധിഘട്ടം, എന്തിനും തയ്യാറെടുക്കണമെന്ന് സൈന്യം

      മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധം അനന്തമായി നീളുന്നതിനിടെ ആണവമിസൈലുകള്‍ പരീക്ഷിച്ച് റഷ്യ. ഇന്റര്‍ കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈലുകളാണ് റഷ്യ പരീക്ഷിച്ചത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലായിരുന്നു ആണവമിസൈലുകളുടെ പരീക്ഷണം. നിരവധി തവണ പരീക്ഷണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആണവായുധ നിയന്ത്രണ നിയമങ്ങളുമായി ബന്ധപ്പെട്ടവയില്‍ മാറ്റം വരുത്തേണ്ടതുണ്ട് എന്ന് പുതിന്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ റഷ്യ ആണവായുധ പരീക്ഷണം നടത്തി എന്ന കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. യുക്രൈനുമായുള്ള യുദ്ധത്തിനിടെ ആണവായുധം പ്രയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ പുതിന്‍ നേരത്തെ തന്നെ നല്‍കിയിരുന്നതായി എ.എഫ്.പി. അടക്കം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ‘ഏറ്റവും പ്രതിസന്ധിനിറഞ്ഞഘട്ടം’ എന്നാണ് മോസ്‌കോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ആണവായുധ പരീക്ഷണവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. യുദ്ധത്തില്‍ നാറ്റോ സഖ്യം ദീര്‍ഘദൂര ക്രൂസ് മിസൈലുകള്‍ ഉപയോഗിക്കാന്‍ യുക്രൈനൊപ്പം ഒരുങ്ങുന്നുവെന്ന വിവരങ്ങള്‍ക്ക് പിന്നാലെയാണ് റഷ്യ ആണവായുധവുമായി രംഗത്തെത്തിയിരിക്കുന്നതെന്നാണ് വിവരം. ആണവായുധം ഉപയോഗിക്കുക എന്നത് അസാധാരണമായ ഒന്നാണ്, എന്നിരുന്നാലും അവ തയ്യാറാക്കി വെക്കേണ്ടതുണ്ടെന്ന് പുതിന്‍ പറഞ്ഞു. തങ്ങള്‍ പുതിയൊരു…

      Read More »
    • ഹിസ്ബുല്ലയ്ക്ക് പുതിയ തലവന്‍; നയിം ഖാസിം, നസ്‌റല്ലയുടെ പിന്‍ഗാമി

      ബെയ്‌റൂട്ട് : നയിം ഖാസിം ഹിസ്ബുല്ലയുടെ പുതിയ തലവന്‍. ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ തലവനെ തിരഞ്ഞെടുത്തത്. 1991 മുതല്‍ 33 വര്‍ഷമായി ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറലാണ് നയിം ഖാസിം. ഹിസ്ബുല്ലയുടെ വക്താവ് കൂടിയാണ് നയിം ഖാസിം. ഇസ്രയേലുമായുള്ള സംഘര്‍ഷങ്ങള്‍ക്കിടെ അദ്ദേഹം പലപ്പോഴും വിദേശ മാധ്യമങ്ങളുടെ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമായിരുന്നു. ഹസന്‍ നസ്‌റല്ലയുടെ കൊലപാതകത്തിനു ശേഷം ടെലിവിഷന്‍ പരാമര്‍ശങ്ങള്‍ നടത്തിയ ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തിലെ ആദ്യത്തെ അംഗമായിരുന്നു അദ്ദേഹം. 1953ല്‍ ബെയ്റൂട്ടിലാണ് നയിം ഖാസിം ജനിച്ചത്. 1982ല്‍ ഇസ്രയേല്‍ ലബനനെ ആക്രമിച്ചതിനു ശേഷമാണ് ഹിസ്ബുല്ല രൂപീകരിക്കുന്നത്. സ്ഥാപക അംഗങ്ങളില്‍ ഒരാളായിരുന്നു ഖാസിം. 1992ല്‍ മുതല്‍ ഹിസ്ബുല്ലയുടെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ജനറല്‍ കോര്‍ഡിനേറ്ററും നയിം ഖാസിം ആയിരുന്നു. വെളുത്ത തലപ്പാവാണ് നയിം ഖാസിം ധരിക്കുന്നത്. അദ്ദേഹത്തിന്റെ മുന്‍ഗാമികളായ നസ്‌റല്ലയും സഫീദ്ദീനും കറുത്ത തലപ്പാവാണ് ധരിച്ചിരുന്നത്.

      Read More »
    • ഇറാനില്‍ തീമഴ പെയ്യിച്ച് ഇസ്രയേല്‍; സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വ്യോമാക്രമണം, ടെഹ്റാനില്‍ വന്‍ സ്ഫോടനം

      ജറുസലം: ഇറാനിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്റെ മിസൈല്‍ ആക്രമണങ്ങള്‍ക്കുള്ള മറുപടിയായിട്ടാണ് ഇസ്രയേലിന്റെ ആക്രമണം. ഒക്ടോബര്‍ ഒന്നിന് ഇസ്രയേലിനെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയിരുന്നു. ഇരുന്നൂറിലേറെ മിസൈലുകളാണ് ഇറാന്‍ തൊടുത്തു വിട്ടത്. ഇസ്രയേലിനു നേര്‍ക്ക് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ക്ക് പകരമായി ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രയേല്‍ സൈന്യം പ്രസ്താവനയില്‍ വ്യക്തമാക്കി. ടെഹ്റാനില്‍ വലിയ സ്ഫോടനങ്ങളുണ്ടായതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇറാന്‍ ഭരണകൂടം ഇസ്രയേല്‍ ഭരണകൂടത്തിനെതിരെ മാസങ്ങളോളം തുടര്‍ച്ചയായി നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി ഇപ്പോള്‍ ഇസ്രയേല്‍ പ്രതിരോധ സേന ഇറാനിലെ സൈനിക ലക്ഷ്യങ്ങളില്‍ കൃത്യമായ ആക്രമണം നടത്തുകയാണ്, ഇസ്രയേല്‍ പ്രതിരോധ സേന പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തോട് തിരിച്ചടിക്കാനുള്ള അവകാശം ഇസ്രയേലിനുണ്ട്. പ്രതികരിക്കാന്‍ തങ്ങള്‍ക്ക് അവകാശവും കടമയുമുണ്ടെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. ആക്രമണത്തിന്റെ വ്യാപ്തി വ്യക്തമായിട്ടില്ല.

      Read More »
    • എ.ഐ ചാറ്റ് ബോട്ടിനെ പ്രണയിച്ച് 14 കാരന്‍, ഒടുവില്‍ ആത്മഹത്യ; നിര്‍മിത ബുദ്ധിക്കെതിരെ നിയമപോരാട്ടവുമായി അമ്മ

      ന്യൂയോര്‍ക്ക്: സാങ്കേതിക വിദ്യയുടെ അത്ഭുതങ്ങളുടെ ലോകത്താണ് നാം ജീവിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് സംവിധാനം കൂടി വ്യാപകമായതോടെ ലോകത്ത് പലവിധത്തിലുള്ള വിപ്ലവ സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം എ ഐ സാങ്കേതിക വിദ്യകളെ നാം ഭയപ്പെടേണ്ട കാലം കൂടിയാണ്. ഈ സാങ്കേതിക വിദ്യയുടെ ദുരുപയോഗം മനുഷ്യന്റെ സമൂഹിക ബന്ധങ്ങളിലും വലിയ വെല്ലുവിളിയായി മാറാറുണ്ട്. ഇത്തരത്തില്‍ എഐയെ സൂക്ഷിക്കേണ്ട അവസ്ഥയെ കുറിച്ച് ആശങ്കപ്പെടുത്തുന്ന കാര്യങ്ങളും പുറത്തുവരുന്നു. അമേരിക്കയില്‍ എ.ഐ ചാറ്റ് ബോട്ടിനെ പ്രണയിച്ച പതിനാലുകാരന്‍ ഒടുവില്‍ ജീവനൊടുക്കിയ സംഭവത്തില്‍ നിയമനടപടിയുമായി കൗമാരക്കാരന്റെ അമ്മ രംഗത്തെത്തി. നിര്‍മ്മിത ബുദ്ധിക്ക് പിന്നിലെ ആപ്പ് കമ്പനിക്കെതിരെയാണ് അമ്മ നിയമപോരാട്ടം നടത്തുന്നത്. ഫ്‌ളോറിഡയിലെ ഓര്‍ലന്‍ഡോയിലാണ് ഈ ദാരുണ സംഭവം നടക്കുന്നത്. സെവല്‍ സെറ്റ്‌സര്‍ എന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എ.ഐ ചാറ്റ്‌ബോട്ടിനെ പ്രണയിച്ച് ദുരന്തം ഏറ്റുവാങ്ങിയിരിക്കുന്നത്. ഗെയിം ഓഫ് ത്രോണ്‍സ് എന്ന കൃതിയിലെ പ്രസിദ്ധമായ ടര്‍ഗാര്‍യെന്‍ എന്ന കഥാപാത്രത്തിന്റെ പേരായിരുന്നു ഈ നിര്‍മ്മിത ബുദ്ധിയിലൂടെ നിര്‍മ്മിച്ച ചാറ്റ് ബോട്ടിന് നല്‍കിയിരുന്നത്. ആത്മഹത്യ…

      Read More »
    • നസ്‌റുല്ലയുടെ വഴിയേ പിന്‍ഗാമിയും? ഹിസ്ബുല്ലയുടെ പുതിയ തലവന്‍ സഫിയുദ്ദീനും കൊല്ലപ്പെട്ടു?

      ബെയ്‌റൂത്ത്: വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാഷിം സഫിയുദ്ദീനെ കൊലപ്പെടുത്തിയതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഒക്ടോബര്‍ നാലിന് നടത്തിയ ആക്രമണത്തിലാണ് ഹാഷിം സഫിയുദ്ദീന്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ സേനയുടെ (ഐഡിഎഫ്) പ്രസ്താവനയില്‍ അറിയിച്ചു. ഒക്ടോബര്‍ നാലിന് ഹിസ്ബുല്ലയുടെ രഹസ്യാന്വേഷണ വിഭാഗത്തെ ലക്ഷ്യമിട്ടാണ് വ്യോമാക്രമണം നടത്തിയത്. ഹിസ്ബുല്ലയുടെ ഇന്റലിജന്‍സ് ഹെഡ്ക്വാര്‍ട്ടേഴ്സ് കമാന്‍ഡര്‍ ഹുസൈന്‍ അലി ഹാസിമയ്ക്കൊപ്പമാണ് സഫിയുദ്ദീനും കൊല്ലപ്പെട്ടത്. ലെബനാന്റെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ദഹിയയില്‍ നടത്തിയ ആക്രമണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ?സൈന്യം വ്യക്തമാക്കി. സെപ്റ്റംബറില്‍ ഹസന്‍ നസ്‌റുല്ല കൊല്ലപ്പെട്ടതിന് ശേഷം ഹിസ്ബുല്ലയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ തലവനായ സഫിയുദ്ദീനെയാണ് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി കണക്കാക്കിയിരുന്നത്. എന്നാല്‍ സഫിയുദ്ദീനെ കൊലപ്പെടുത്തിയെന്ന ഇസ്രയേലിന്റെ അവകാശവാദത്തോട് ഹിസ്ബുല്ല ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.  

      Read More »
    • ‘ആരോഗ്യവും നല്ല സ്വഭാവവുമുള്ള പൂച്ചകളെ ജോലിക്കായി ക്ഷണിക്കുന്നു:’ പൂച്ചകൾക്കും നായകൾക്കും ചൈനയിൽ പാർട്ട് ടൈം ജോലി

           തിരക്കേറിയ ആധുനിക ജീവിതത്തില്‍ മനുഷ്യന്റെ കൂട്ടുകാരാണ്‌ നായകളും പൂച്ചകളും. പൂച്ചയുടെ സ്വഭാവം നായയുടേതില്‍ നിന്നും വിഭിന്നമാണ്‌. ബുദ്ധിയുള്ള ജീവി എന്ന നിലയിൽ അരുമയായി ഇണക്കി വളര്‍ത്താന്‍ കഴിയുന്ന മൃഗമാണ്‌ പൂച്ച. ചൈനയിൽ വൻ തരംഗമായി മാറുകയാണ് അവിടത്തെ പെറ്റ് കഫേകൾ. വളർത്തുമൃഗങ്ങളായ പൂച്ചകളും പട്ടികളുമാണ് ഈ കഫേകളിലെ പ്രധാന ആകർഷണം തന്നെ. അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഒരു കഫേ ഉടമ നൽകിയ പരസ്യം. തന്റെ സ്ഥാപനത്തിലേക്ക് ജോലിക്കാരായി പൂച്ചകളെ ആവശ്യമുണ്ട് എന്നായിരുന്നു പരസ്യം. ആരോഗ്യമുള്ള, നല്ല സ്വഭാവമുള്ള പൂച്ചകളെയാണ് ജോലിക്കായി ക്ഷണിക്കുന്നതെന്ന് ഉടമ സോഷ്യൽ മീഡിയയിൽ നൽകിയ പരസ്യത്തിൽ പ്രത്യേകം അറിയിക്കുന്നുണ്ട്. പാർട് ടൈം ജോലിയാണ് പൂച്ചകൾക്ക് ഇവിടെ ഉള്ളത്. ദിനംപ്രതി സ്നാക്സും ഉടമയുടെ സുഹൃത്തുക്കൾക്ക് കഫേയിൽ 30 ശതമാനം കിഴിവും ലഭിക്കും. കഫേയിൽ പൂച്ചകൾക്കുള്ള പ്രധാന ജോലി എന്നത് സന്ദർശകരെ സന്തോഷിപ്പിക്കുക എന്നതാണ്. സംഭവം അവിശ്വസനീയമായി തോന്നാം. എന്നാൽ ചൈനയിൽ ഇത് സർവസാധാരണമാണ്. പല…

      Read More »
    • പുരുഷന്റെ ശരീരത്തില്‍ കണ്ടത് മൂന്ന് ലിംഗങ്ങള്‍! മരിച്ചയാളും ജീവിച്ചിരിക്കെ തിരിച്ചറിഞ്ഞില്ല!

      ലണ്ടന്‍: പുരുഷന്റെ ശരീരത്തില്‍ മൂന്ന് ലിംഗങ്ങള്‍ കണ്ടെത്തി. എന്നാല്‍, ഇതില്‍ വിചിത്രമായി തോന്നിയേക്കാവുന്ന കാര്യം എന്താണെന്നാല്‍ മരണം വരെ തനിക്ക് മൂന്ന് ലിംഗങ്ങളുണ്ടെന്ന കാര്യം ഇയാള്‍ക്ക് അറിയില്ലായിരുന്നുവെന്നതാണ്. 78 കാരനായ ബ്രിട്ടീഷ് പൗരന്റെ മൃതദേഹം മരണാന്തരം പഠനത്തിനായി നല്‍കിയിരുന്നു. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ബര്‍മിംഗ്ഹാമിലെ മെഡിക്കല്‍ സ്‌കൂള്‍ ഓഫ് റിസര്‍ച്ച് ആണ് ഇയാളുടെ ശരീരത്തില്‍ മൂന്ന് ലിംഗങ്ങളുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്. ആറടി ഉയരമുണ്ടായിരുന്ന ഇയാളുടെ ശരീരത്തില്‍ പുറമേ ദൃശ്യമായിരുന്നത് ഒരു ലിംഗം മാത്രമാണ്. എന്നാല്‍, ശരീരത്തിന് ഉള്ളില്‍ ഇയാള്‍ക്ക് രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായിരുന്നു. മരണശേഷമുള്ള പഠനത്തിനായി ശരീരം കീറി മുറിച്ച് പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്ക് മൂന്ന് ലിംഗങ്ങളുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അരക്കെട്ടിന്റെ ഉള്ളിലായി രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയത്. പ്രാഥമിക ലിംഗത്തിനും ഉള്ളിലെ രണ്ടാമത്തെ ലിംഗത്തിനും പൊതുവായ മൂത്രനാളിയാണുള്ളത്. മൂന്നാമത്തേതും താരതമ്യേന വലിപ്പം കുറഞ്ഞതുമായ ലിംഗത്തിന് മൂത്രനാളി പോലുള്ള ഭാഗം ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലത്തില്‍ വ്യക്തമായത്. പോളിഫാലിയ എന്നറിയപ്പെടുന്ന ഒന്നിലധികം ലിംഗങ്ങളുള്ള ശാരീരികാവസ്ഥ വളരെ…

      Read More »
    • അക്കളി തീക്കളി സൂക്ഷിച്ചോ! അമേരിക്കയില്‍ പ്രോജക്ട് 2025നെതിരെ രതിച്ചിത്രതാരങ്ങള്‍

      യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരികയാണ്. തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യത്യസ്ത ക്യാംപെയ്നുമായി പോണ്‍ (രതിച്ചിത്ര) വ്യവസായവും രംഗത്തെത്തി. യുഎസില്‍ ചര്‍ച്ചയാകുന്ന പ്രോജക്ട് 2025നെതിരെ അടിയന്തര ചര്‍ച്ചകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പതിനേഴോളം പോണ്‍ സിനിമാ താരങ്ങള്‍ ‘Hands Off My Porn’ ക്യാംപെയ്ന് തുടക്കമിട്ടിരിക്കുകയാണ്. ഹെറിറ്റേജ് ഫൗണ്ടേഷനാണ് പ്രോജക്ട് 2025 എന്ന ആശയം മുന്നോട്ടുവെച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ പ്രമുഖരും ഈ ആശയത്തെ പിന്തുണയ്ക്കുന്നുണ്ട്. പോണ്‍ ചിത്രങ്ങളുടെ നിര്‍മാണവും ഉപഭോഗവും നിയമവിരുദ്ധമാക്കുന്ന നിര്‍ദേശങ്ങളാണ് പ്രോജക്ട് 2025-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രോജക്ട് 2025; വ്യക്തി സ്വാതന്ത്ര്യങ്ങള്‍ക്ക് ഭീഷണി പോണ്‍ സിനിമാ മേഖലയേയും എല്‍ജിബിടിക്യൂ ഉള്ളടക്കങ്ങളെയും സാമൂഹിക വിപത്തായി ചിത്രീകരിക്കുന്ന നിര്‍ദേശങ്ങളാണ് പ്രോജക്ട് 2025ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും തടവും പിഴയും ഏര്‍പ്പെടുത്തണമെന്നും പ്രോജക്ട് 2025ല്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ പോണോഗ്രാഫിയെ മാത്രമല്ല ലക്ഷ്യമിടുന്നതെന്നും മറിച്ച് പൗരസ്വാതന്ത്ര്യത്തെ ഇല്ലാതാക്കാനുള്ള യാഥാസ്ഥിതിക അജണ്ടയുടെ ഭാഗമാണ് പ്രോജക്ട് 2025 എന്ന പദ്ധതിയെന്നും വിമര്‍ശകര്‍ പറയുന്നു. പോണ്‍ താരങ്ങളുടെ ക്യാംപെയ്ന്‍…

      Read More »
    • മൂന്നാം തവണത്തെ വധശ്രമവും തകര്‍ത്തു; ട്രംപിന്റെ റാലി നടക്കുന്നതിനടുത്ത് ആയുധധാരി പിടിയില്‍

      ലോസ് ഏഞ്ചല്‍സ് (കാലിഫോര്‍ണിയ): യു.എസ് മുന്‍ പ്രസിഡന്‍്‌റ് ഡൊണാള്‍ഡ് ട്രംപിന് നേരേ മൂന്നാമതും വധശ്രമം. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ ട്രംപിന് നേരെ വധശ്രമങ്ങളുണ്ടായിരുന്നു. ഒരുതവണ പ്രസംഗിക്കുകയായിരുന്ന ട്രംപിന്റെ ചെവിയില്‍ തട്ടി വെടിയുണ്ട കടന്നുപോയെങ്കില്‍ രണ്ടാം തവണ ഗോള്‍ഫ് ക്‌ളബിന് സമീപത്തുനിന്നും ഒരാളെ പിടികൂടുകയായിരുന്നു. ഇപ്പോഴിതാ മൂന്നാമതും ആയുധങ്ങളുമായി ഒരാളെ പിടികൂടിയിരിക്കുകയാണ്. റാലിയില്‍ പങ്കെടുക്കാനുള്ള വ്യാജ പാസും തോക്കുകളുമായി വെം മില്ലെര്‍ (49) എന്നയാളാണ് പിടിയിലായത്. ലാസ് വെഗാസ് സ്വദേശിയായ ഇയാള്‍ ട്രംപിന്റെ റാലി നടക്കേണ്ട കാലിഫോര്‍ണിയയിലെ കോച്ചെല്ല വാലിയില്‍ നിന്നാണ് അറസ്റ്റിലായത്. ശനിയാഴ്ച റാലി തുടങ്ങുന്നതിന് നിമിഷങ്ങള്‍ മുന്‍പാണ് മില്ലെര്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. ഇയാളില്‍ നിന്നും ഒരു ഷോട്ട് ഗണ്‍, ഒരു കൈത്തോക്ക്, നിറയെ തിരകള്‍ എന്നിവ പിടിച്ചെടുത്തു. നമ്മള്‍ മറ്റൊരു വധശ്രമം തടയുകയാണ് ചെയ്തത്. റിവര്‍സൈഡ് കണ്‍ട്രി ഷെരിഫ് ചാഡ് ബിയാന്‍കൊ വ്യക്തമാക്കി. റാലി നടക്കുന്നതിന് അരകിലോമീറ്റര്‍ അകലെ ചെക്പോയിന്റിലാണ് ഇയാളെ പിടികൂടിയത്. കാലിഫോര്‍ണിയ…

      Read More »
    • പാക്കിസ്ഥാനിലെ കല്‍ക്കരി ഖനിയില്‍ വെടിവെയ്പ്പ്; 20 പേര്‍ കൊല്ലപ്പെട്ടു

      ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയിലുണ്ടായ വെടിവയ്പ്പില്‍ 20 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ ആറു പേരുടെ നില ഗുരുതരമാണ്. പുലര്‍ച്ചെ അക്രമി സംഘം ഖനിയില്‍ കടന്ന് വെടിയുതിര്‍ക്കുകയായിരുന്നു. ഒരു സംഘം ആയുധധാരികളായ ആളുകള്‍ ഡുക്കി പ്രദേശത്തെ ജുനൈദ് കല്‍ക്കരി കമ്പനിയുടെ ഖനികളിലാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഖനികള്‍ക്ക് നേരെ റോക്കറ്റുകളും ഗ്രനേഡുകളും പ്രയോഗിച്ചെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.      

      Read More »
    Back to top button
    error: