Breaking NewsKeralaLead Newspolitics

രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസിലെ ഉന്നത നേതാവിന്റെ മകളെ പോലും പീഡിപ്പിച്ചയാള്‍ ; ഒളിവില്‍ പോകാന്‍ സഹായിച്ചത് കര്‍ണാടക കോണ്‍ഗ്രസില്‍ നിന്നും വലിയ സഹായം കിട്ടിയെന്നും ഇ.പി. ജയരാജന്‍

കണ്ണൂര്‍: കോണ്‍ഗ്രസിലെ ഉന്നതനായ നേതാവിന്റെ മകളെ പോലും പീഡിപ്പിച്ചയാളാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും അയാള്‍ ലൈംഗിക ക്രിമിനല്ലെന്നും സിപിഐഎം നേതാവ് ഇ പി ജയരാജന്‍. രാഹുലിനെ ഒളിപ്പിക്കാന്‍ കര്‍ണാടകയിലെ കോണ്‍ഗ്രസില്‍ നിന്ന് സഹായം കിട്ടിയെന്നും ഇ പി ജയരാജന്‍ ആരോപിച്ചു. കേരള പൊലീസ് മികച്ച കുറ്റാന്വേഷണ സേനയാണ്. രാഹുലിനെ പിടിക്കുമെന്നും പറഞ്ഞു.

താന്‍ ആഭ്യന്തരമന്ത്രിയായിരുന്നുവെങ്കില്‍ 24 മണിക്കൂറിനകം രാഹുലിനെ പിടിക്കുമെന്ന് ചെന്നിത്തല പറഞ്ഞത് അദ്ദേഹത്തിന്റെ ആത്മസംതൃപ്തിക്ക് വേണ്ടി. ശബരിമലയില്‍ പേര്‍ഫെക്റ്റ് അന്വേഷണമാണ് നടക്കുന്നതെന്നും കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുമെന്നും പറഞ്ഞു. അയ്യപ്പന്റെ ഒരു തരി സ്വര്‍ണ്ണം പോലും നഷ്ടപ്പെടില്ലെന്നും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് എം.വി. ഗോവിന്ദനും പറഞ്ഞു. സ്വര്‍ണ്ണക്കൊള്ളയില്‍ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും പറഞ്ഞു.

Signature-ad

മുഖം രക്ഷിക്കാന്‍ നടപടി എടുക്കേണ്ട കാര്യം സിപിഎമ്മിന് ഇല്ലെന്നും കരുണാകരന്‍ ഭരിക്കുന്ന സമയത്ത് ഗുരുവായൂരില്‍ തിരുവാഭരണം നഷ്ടപ്പെട്ടു. ഇതുവരെ ഒരു തരി തിരിച്ചുകിട്ടിയില്ല. ആ തിരുവാഭാരണം എവിടെയെന്നും ചോദിച്ചു. അതേസമയം എല്ലാ തെരഞ്ഞെടുപ്പും സര്‍ക്കാരിന്റെ വിലയിരുത്തല്‍ ആണെന്നും വിലയിരുത്തുന്നതില്‍ തെറ്റില്ലെന്നും ഒരു തരി സ്വര്‍ണ്ണം അയ്യപ്പന്റേത് നഷ്ടപ്പെടാന്‍ പാടില്ല. ഉത്തരവാദികള്‍ ആരാണെങ്കിലും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: