World

  • സ്വപ്നം യാഥാർത്ഥ്യമാകുന്നു: ദുബൈ- അബുദബി ഇനി വെറും 30 മിനിറ്റിൽ! ഇത്തിഹാദ് റെയിൽ ഉടൻ വരും 

       ദുബൈയിൽ നിന്ന് അബുദബിയിൽ എത്താൻ ഇനി കേവലം അരമണിർ മാത്രം. മിഡില്‍ ഈസ്റ്റിന്റെ ഗതാഗത ചരിത്രത്തില്‍ നിർണായകമാകുന്ന ഇത്തിഹാദ് റെയില്‍ ശൃംഖല ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നു. ഈ ഹൈസ്പീഡ് റെയിൽ പദ്ധതി യഥാർത്ഥ്യമാകുന്നതോടെ വെറും 30 മിനിറ്റായിരിക്കും രണ്ട് എമിറേറ്റുകൾക്കിടയിലെ യാത്രാ സമയം. ചുരുക്കത്തിൽ ദുബൈയിൽ താമസിച്ച് അബുദബിയിൽ പോയി ജോലി ചെയ്തു വരാമെന്നു സാരം. ഈ രണ്ട് എമിറേറ്റുകൾക്കിടയിൽ യാത്ര ചെയ്യുന്ന ആളുകൾ നിലവിൽ  പല വെല്ലുവിളികളും നേരിടുന്നുണ്ട്. ലഭ്യമായ ഓപ്ഷനുകൾ ചെലവേറിയതും പരിസ്ഥിതി സൗഹൃദപരമല്ലാത്തതും വളരെ സമയമെടുക്കുന്നതുമാണ്. നഗരങ്ങൾക്കിടയിലുള്ള സ്വതന്ത്രമായ സഞ്ചാരം ഇത്തിഹാദ് റെയിൽ യാഥാർത്ഥ്യമാകുന്നതോടെ യാത്രകൾ സുഗമമാക്കും. ഇത്തിഹാദ് റെയിൽ യുഎഇയിലെ ആദ്യത്തെ അതിവേഗ, പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന പാസഞ്ചർ ട്രെയിനാണ്. മണിക്കൂറില്‍ 350 കിലോമീറ്റർ വേഗതയിലാണ് ഇത്തിഹാദ് റെയിലിലൂടെ ട്രെയിനോടുക. ഈ എമിറേറ്റുകള്‍ക്കിടയില്‍ 6 സ്റ്റേഷനുകളാണ് നിലവില്‍ പ്രഖ്യാപിച്ചിട്ടുളളത്. റീം ഐലൻഡ് സാദിയാത്ത്, യാസ് ഐലൻഡ്, സായിദ് രാജ്യാന്തര വിമാനത്താവളം, അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം,…

    Read More »
  • ഗാസ വെടിപ്പാകണമെങ്കില്‍ ജനങ്ങളെ മാറ്റണം: അഭയാര്‍ഥികളെ അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കണമെന്ന് ട്രംപ്

    വാഷിങ്ടന്‍: ഗാസ മുനമ്പില്‍ നിന്നുള്ള അഭയാര്‍ഥികളെ ജോര്‍ദന്‍, ഈജിപ്റ്റ് ഉള്‍പ്പടെയുള്ള അറബ് രാജ്യങ്ങള്‍ ഇനിയും ഏറ്റെടുക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഗാസഭവെടിപ്പാകണമെങ്കില്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കണം. കഴിഞ്ഞ ദിവസം ജോര്‍ദന്‍ രാജാവ് അബ്ദുല്ല രണ്ടാമനുമായി നടത്തിയ ഫോണ്‍കോളില്‍ ഇക്കാര്യം താന്‍ സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്ത അല്‍-സിസിയുമായി ഇനി സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. ഗാസ നൂറ്റാണ്ടുകളായി നിരവധി സംഘര്‍ഷങ്ങള്‍ നടക്കുന്ന പ്രദേശമാണെന്നു ട്രംപ് പറഞ്ഞു. നിരവധി പേരാണു മരിച്ചു വീഴുന്നത്. ആകെ തകര്‍ക്കപ്പെട്ടിരിക്കുകയാണ്. ആളുകള്‍ അവിടെ ജീവിക്കുന്നത് സങ്കീര്‍ണമായ അവസ്ഥയിലാണ്. അവരെ മാറ്റിപ്പാര്‍പ്പിക്കേണ്ടത് അനിവാര്യമായതിനാല്‍ അറബ് രാജ്യങ്ങളുമായി താന്‍ ചര്‍ച്ചകള്‍ നടത്തും. കുടിയേറ്റക്കാര്‍ക്കായി വീടുകള്‍ നിര്‍മിക്കുമെന്നും ട്രംപ് പറഞ്ഞു.

    Read More »
  • മണ്ണാർക്കാട് സ്വദേശിയായ യുവാവ് ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

       സൗദി അറേബ്യയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. പാലക്കാട് മണ്ണാർക്കാട് കുന്തിപ്പുഴ ഫൈസൽ സ്വദേശി മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ (39) ആണ് മരിച്ചത്. ജിദ്ദ ഖാലിദ് ബിൻ വലീദിൽ താമസിസിച്ചിരുന്ന ഇദ്ദേഹം 16 വർഷത്തോളമായി ടോയ്സ് ആർ അസ് എന്ന കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് (ശനി) രാവിലെ 11 മണിയോടെ ജിദ്ദയിലെ ഇർഫാൻ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഭാര്യ ഷഹാന മകൻ താമിർ പിതാവ് മുഹമ്മദ് അലി മാതാവ് ഫാത്തിമ. നടപടി ക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ജിദ്ദയിൽ ഖബറടക്കും. ജിദ്ദയിലെ സന്നദ്ധ പ്രവർത്തകർ സഹായങ്ങൾക്കായി രംഗത്തുണ്ട്.

    Read More »
  • പൊതുപരിപാടിയിൽ വെച്ച് ഗായകനും ഗായികയും  ചുംബിച്ചു, ഇരുവരെയും വിളിച്ചു വരുത്തി റിയാദ് പോലീസ്

        റിയാദിലെ ഒരു പരിപാടിയിൽ പൊതു മൂല്യങ്ങളും ആചാരങ്ങളും ലംഘിച്ചു എന്ന കുറ്റത്തിന് രണ്ട് വ്യക്തികളെ റിയാദ് പൊലീസ് വിളിച്ചുവരുത്തി. സൗദി നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള പ്രവർത്തികളുമായി ഒരു വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയെയും പുരുഷനെയുമാണ് പൊലീസ് വിളിച്ചു വരുത്തിയത്. രണ്ട് പേരുടെയും ഐഡൻ്റിറ്റി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല, പൊലീസിന്റെ ഔദ്യോഗിക പേജിൽ വീഡിയോയുടെ ഉള്ളടക്കം അവ്യക്തമാക്കിയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. എന്നാൽ ഇത് പ്രശസ്ത സൗദി ഗായകനും, ഈജിപ്ഷ്യൻ ഗായികയുമാണെന്ന് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ റിപ്പോർട്ട് ചെയ്തു. രണ്ടു പേരും തമ്മിൽ പൊതു പരിപാടിയിൽ വെച്ച് ചുംബിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. സൗദി അറേബ്യയിലെ പൊതു അഭിരുചി സംരക്ഷിക്കുന്നതിനുള്ള നിയമ പ്രകാരം, പൊതുസ്ഥലത്ത് ഇരിക്കുന്ന എല്ലാവരും മൂല്യങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും സംസ്കാരവും മാനിച്ചിരിക്കണം.

    Read More »
  • ജിൻസൺ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലേയ്ക്ക് വീണ്ടും എത്തി, ആസ്‌ട്രേലിയയിലെ ആദ്യ ഇന്ത്യൻ മന്ത്രി ആയി…!

    നഴ്സിംഗ് പഠനവും പരിശീലനവും പൂർത്തിയാക്കി 15 വർഷം മുൻപ് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങി ഓസ്‌ട്രെലിയയിലേക്ക് വിമാനം കയറുമ്പോൾ ജിൻസൻ മനസ്സിൽ ഉറപ്പിച്ചിരുന്നു, താൻ എന്നൊക്കെ നാട്ടിൽ തിരിച്ചു വരുമ്പോളും തന്റെ പ്രിയ തട്ടകത്തിൽ ഒരു വട്ടമെങ്കിലും കയറാതെ പോവില്ല എന്ന്. ആളും ആരവവുമില്ലാതെ ഇത്രയും കാലം ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ വന്നു പോയിരുന്ന ജിൻസൻ ആന്റോ ചാൾസ് ഇക്കുറി വന്നപ്പോൾ നാടറിഞ്ഞു, ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ ഇളകി മറിഞ്ഞു. ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ മന്ത്രി എന്ന അപൂർവ്വ നേട്ടത്തിനുടമയായ ജിൻസൻ എന്ന പൂർവ്വ വിദ്യാർത്ഥിക്ക് ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും നഴ്സിങ് കോളജും ചേർന്ന് നൽകിയ സ്വീകരണം അക്ഷരാർത്ഥത്തിൽ പ്രൗഡ്ഡഗംഭീരമായ പൂർവ്വ വിദ്യാർത്ഥിസംഗമ വേദി കൂടിയായി മാറുകയായിരുന്നു. ‘10000 കണക്കിന് നഴ്സിംഗ് വിദ്യാർത്ഥികളെ പഠിപ്പിച്ചിറക്കിയ എൽ.എഫ് കോളജ് ഓഫ് നേഴ്സിംഗിന് ഒരു പൊൻതൂവൽ ആണ് ഓസ്ട്രേലിയയിൽ ആദ്യ മലയാളി മന്ത്രിയായ ജിൻസൺ’ എന്ന് അധ്യക്ഷൻ ആശുപത്രി ഡയറക്ടർ…

    Read More »
  • പെണ്‍കുട്ടികളുടെ വിവാഹപ്രായം ഒമ്പതാക്കി കുറയ്ക്കും! നിയമഭേദഗതിക്ക് അംഗീകാരം നല്‍കി ഇറാഖ് പാര്‍ലമെന്റ്

    ബാഗ്ദാദ് : പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് ഒമ്പതാക്കി കുറയ്ക്കുന്ന നിയമ ഭേദഗതിക്ക് ഇറാഖ് പാര്‍ലമെന്റിന്റെ അംഗീകാരം. കുടുംബപരമായ കാര്യങ്ങളില്‍ ഇസ്ലാമിക കോടതിക്ക് കൂടുതല്‍ അംഗീകാരം നല്‍കുന്നതാണ് പുതിയ ഭേദഗതി. ഭേദഗതി നടപ്പാകുന്നതോടെ വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയില്‍ മത കോടതികള്‍ക്ക് കൂടുതല്‍ അധികാരം ലഭിക്കും. ശൈശവ വിവാഹം നിയമാനുസൃതമാക്കുന്നു എന്നതിന്റെ പേരില്‍ ഭേദഗതിക്ക് എതിരെ വന്‍വിമര്‍ശനം ഉയര്‍ന്നിരുന്നു. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1959ലെ കുടുംബ നിയമത്തെ അട്ടിമറിക്കുന്നതാണ് ഭേദഗതിയെന്ന് ആഗോളതലത്തില്‍ തന്നെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. ചൊവ്വാഴ്ചയാണ് ഇറാഖ് പാര്‍ലമെന്റ് ഭേദഗതിക്ക് അംഗീകാരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നത്. എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്നീട് ഇത് പിന്‍വലിച്ചു. എന്നാല്‍, ഇപ്പോള്‍ തന്നെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 9 ആയി അംഗീകരിക്കുന്ന ഷിയാ വിഭാഗം ഭേദഗതിയെ പിന്തുണച്ചതോടെ ബില്‍ വീണ്ടും പാര്‍ലമെന്റില്‍ എത്തുകയായിരുന്നു. കുട്ടികളില്‍ പാശ്ചാത്യ സംസ്‌കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികള്‍ ശക്തമാക്കാനും ആണ്…

    Read More »
  • US സര്‍ക്കാര്‍ രേഖകളില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം; ട്രാന്‍സ്ജെന്‍ഡറുകള്‍ പുറത്ത്

    വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിച്ച് ഡൊണാള്‍ഡ് ട്രംപ്. സര്‍ക്കാര്‍ രേഖകളില്‍ ലിംഗം രേഖപ്പെടുത്തുന്ന കോളങ്ങളില്‍ ഇനി സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ മാത്രമേ ഉണ്ടാവൂ എന്നുള്ളതാണ് അതിലൊന്ന്. ഈ രണ്ടുവിഭാഗങ്ങളെ മാത്രമേ അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റ് അംഗീകരിക്കൂ എന്ന് പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ അംഗീകരിക്കില്ലെന്നുകൂടി വ്യക്തമാക്കുന്ന ഉത്തരവ് ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. രേഖകളില്‍ സ്ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നത് അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നാണ് ട്രംപ് ഉത്തരവ് ഒപ്പിട്ട ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങളെക്കുറിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കയില്‍ സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍, നിരവധി റിപ്പബ്ലിക്ക് പാര്‍ട്ടി പ്രതിനിധികള്‍ ട്രാന്‍സ്ജെന്‍ഡര്‍ നിയമങ്ങള്‍ റദ്ദാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. കായികയിനങ്ങളില്‍ പങ്കെടുക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കെതിരെ ട്രംപ് തന്നെ ഒരു പ്രചാരണത്തില്‍ തുറന്നടിച്ചിരുന്നു. വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളിക്കല്‍ (DEI) എന്നിവയിലധിഷ്ഠിതമായ കൂടുതല്‍ നടപടികള്‍ ഇനിയുമുണ്ടാവുമെന്ന് ട്രംപുമായി അടുത്തവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട്…

    Read More »
  • കാര്‍ട്ടറുടെ അടക്കിനും എത്തിയില്ല, ട്രംപിന്റെ സത്യപ്രതിജ്ഞക്കും എത്തില്ല; മിഷേലിന്റെ അസാന്നിധ്യം വിരല്‍ ചൂണ്ടുന്നത് ഒബാമയും ഭാര്യയും തമ്മിലുള്ള വേര്‍പിരിയലിലേക്ക്? സ്ഥിരീകരിക്കാതെയും നിഷേധിക്കാതെയും സൂപ്പര്‍ ദമ്പതികള്‍

    വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയും ഭാര്യ മിഷേലും വിവാഹമോചിതരാകാന്‍ പോകുകയാണോ എന്ന ചോദ്യമാണ് ഇപ്പോള്‍ അമേരിക്കയില്‍ എമ്പാടും ഉയരുന്നത്. തിങ്കളാഴ്ച അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ ഭര്‍ത്താവിനൊപ്പം മിഷേല്‍ പങ്കെടുക്കുന്നില്ല എന്ന വാര്‍ത്തയാണ് ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വഴി വെയ്ക്കുന്നത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ബരാഖ് ഒബാമ പങ്കെടുക്കുമെന്നും മിഷേല്‍ പങ്കെടുക്കുകയില്ലെന്നും കഴിഞ്ഞ ദിവസമാണ് ഒബാമയുടെ ഓഫീസ് സ്ഥിരീകരിച്ചത്. ഈ മാസം ഒമ്പതിന് നടന്ന അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ ശവസംസ്‌ക്കാര ചടങ്ങിലും മിഷേല്‍ ഒബാമ പങ്കെടുത്തിരുന്നില്ല. ഈ രണ്ട് സംഭവങ്ങളുടേയും അടിസ്ഥാനത്തിലാണ് പല സമൂഹ മാധ്യമങ്ങളിലൂടെ ഈ താരദമ്പതികള്‍ വേര്‍പിരിയുകയാണോ എന്ന സംശയം പ്രകടിപ്പിച്ചത്. സമൂഹ മാധ്യമമായ എക്‌സില്‍ നിരവധി പേരാണ് ഒബാമ ദമ്പതികള്‍ പിരിയുകയാണ് എന്ന വാര്‍ത്ത പങ്ക് വെച്ചത്. ഒരാള്‍ എക്‌സില്‍ കുറിച്ചത് ഒബാമ ദമ്പതികള്‍ ഈ വര്‍ഷം പിരിയുകയില്ല എന്നാണ് വിശ്വാസം എങ്കിലും ഇവര്‍ അധികകാലം ഇനി ഒരുമിച്ച് താമസിക്കുകയില്ല…

    Read More »
  • ആസ്‌ട്രേലിയയിലെ മലയാളി മന്ത്രി ജന്മനാട്ടിൽ, ഊഷ്മള സ്വീകരണം ഒരുക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും

           നെടുമ്പാശ്ശേരി: ഓസ്‌ട്രേലിയ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിൽ എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നു. ഇന്ന് (ഞായർ) പുലർച്ചെ 2 മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കിയ ജിൻസന് അങ്കമാലി കേന്ദ്രീകരിച്ച് വലിയ സുഹൃത്‌വലയം നിലവിലുണ്ട്. ജിൻസന്റെ സഹോദരൻ ജിയോ ടോം ചാൾസ്, ലിറ്റിൽ ഫ്ലവർ ആശുപത്രി പി.ആർ.ഒ ബാബു തോട്ടുങ്ങൽ, നെടുമ്പാശ്ശേരി സഹകരണ ബാങ്ക് പ്രസിഡന്റ് ഷിബു മൂലൻ, മമ്മൂട്ടി ഫാൻസ്‌ ആസ്‌ട്രേലിയ ഘടകം പ്രസിഡന്റ് മദനൻ ചെല്ലപ്പൻ, ജർമനിയിൽ നിന്നുള്ള മലയാളി സംഘടനാ നേതാവും പഴയ സഹപാഠിയുമായ ജോസഫ് സണ്ണി മുളവരിക്കൽ, യു.എൻ.എ സ്ഥാപക നേതാവായിരുന്ന ബെൽജോ ഏലിയാസ് തുടങ്ങിയവർ നേതൃത്വം കൊടുത്തു ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി…

    Read More »
  • കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജന്‍ ? ആരാണ് ചന്ദ്ര ആര്യ?

    ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനും. നിലവില്‍ കാനഡ പാര്‍ലമെന്റ് അംഗമായ ചന്ദ്ര ആര്യയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്കു പിന്നാലെയാണ് എക്സ് പോസ്റ്റിലൂടെ ചന്ദ്ര ഇക്കാര്യം അറിയിച്ചത്. ‘തലമുറകളായി കണ്ടിട്ടില്ലാത്ത ഘടനാപരമായ പ്രശ്നങ്ങളാണ് കാനഡ ഇപ്പോള്‍ നേരിടുന്നത്. അവ പരിഹരിക്കാന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരും. എന്നും കാനഡക്കാരുടെ നന്മയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്തയാളാണ് ഞാന്‍. നമ്മുടെ മക്കള്‍ക്കും പേരമക്കള്‍ക്കും വേണ്ടി തീര്‍ത്തും അനിവാര്യമായ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്റെ അറിവും കഴിവുമെല്ലാം ഞാന്‍ അതിനു വേണ്ടി സമര്‍പ്പിക്കും’-എക്സ് പോസ്റ്റില്‍ ചന്ദ്ര പറഞ്ഞു. വിരമിക്കല്‍ പ്രായം കൂട്ടുമെന്നും പൗരത്വത്തെ അടിസ്ഥാനമാക്കിയുള്ള നികുതി സമ്പ്രദായം അവതരിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കുന്നുണ്ട്. ഇതോടൊപ്പം ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നയങ്ങളും വാഗ്ദാനങ്ങളും പ്രചരിപ്പിക്കാനുമായി വെബ്സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട് ചന്ദ്ര ആര്യ. രാജ്യത്തെ തൊഴിലാളികളായ മധ്യവര്‍ഗം കടുത്ത ദുരിതത്തിലാണെന്നും…

    Read More »
Back to top button
error: