World
-
സൗദി അറേബ്യയില്‍ മദീനയ്ക്കടുത്ത് ബസ് അപകടത്തില്‍ പെട്ട് 42 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ച സംഭവം ; ഹൈദരാബാദിലെ ഒരു കുടുംബത്തിലെ 3 തലമുറകളിലെ 18 അംഗങ്ങള്‍ കൊല്ലപ്പെട്ടു
ഹൈദരാബാദ്: സൗദി അറേബ്യയില്‍ മദീനയ്ക്കടുത്ത് നടന്ന റോഡപകടത്തില്‍ മരിച്ച 42 ഇന്ത്യന്‍ തീര്‍ത്ഥാടകരില്‍ ഒരു കുടുംബത്തിലെ 18 പേര്. ഒമ്പത് കുട്ടികളും ഇതില്‍ ഉള്‍പ്പെടും. ഹൈദരാബാദ് ആസ്ഥാനമായുള്ള ഈ കുടുംബം ശനിയാഴ്ച തിരികെ വരാനിരിക്കുകയാ യിരുന്നു. പുലര്‍ച്ചെ 1.30 ഓടെയാണ് അപകടം സംഭവിച്ചത്, ബസ് തീപിടിച്ച് നശിച്ചു. എട്ടുമാസം മുമ്പാണ് കുടുംബം മദീനയിലേക്ക് പോയത്. ദുരന്തം സംഭവിക്കുന്നതിന് മുമ്പ് തങ്ങള്‍ ബന്ധുക്കളുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. നസീറുദ്ദീന്‍ (70), ഭാര്യ അക്തര്‍ ബീഗം (62), മകന് സലാഹുദ്ദീന് (42), പെണ്മക്കളായ അമിന (44), റിസ്വാന (38), ഷബാന (40), അവരുടെ കുട്ടികള്‍ എന്നിവരുള്‍പ്പെടെ ചില ബന്ധുക്കളെ തിരിച്ചറിഞ്ഞു. അപകടത്തില്‍ മരിച്ച 42 പേരില്‍ ഭൂരിഭാഗവും ഹൈദരാബാദില്‍ നിന്നുള്ളവരാണ്. അവര്‍ സഞ്ചരിച്ച ബസ് മദീനയില്‍ നിന്ന് ഏകദേശം 30 കിലോമീറ്റര്‍ അകലെ വെച്ച് ഒരു ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മിക്ക യാത്രക്കാരും ഉറങ്ങുന്ന സമയത്താണ് അപകടം നടന്നത്. അതിനാല്‍ കൂട്ടിയിടിക്ക് ശേഷം വാഹനത്തിന്…
Read More » -
പ്രകോപനം, കൊല്ലാന്‍ ഉത്തരവിടല്, അതിക്രമങ്ങള്‍ തടയാന്‍ നടപടിയെടുക്കാതിരിക്കല്‍ ; മൂന്ന് ഗുരുതരമായ കുറ്റങ്ങള്‍ കോടതി കണ്ടെത്തി ; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ നല്കി ബംഗ്ളാദേശ് ട്രൈബ്യൂണല്‍
ധാക്ക: ബംഗ്ളാദേശ് കലാപക്കേസില്‍ ഷേഖ് ഹസീനയ്ക്ക് ബംഗ്ലാദേശിന്റെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ വധശിക്ഷ വിധിച്ചു. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ ആരോപിച്ച് കഴുമരം നല്‍കിയത്. കഴിഞ്ഞ വര്‍ഷം അവരുടെ അവാമി ലീഗ് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ച വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേരെയുണ്ടായ മാരകമായ അടിച്ചമര്‍ത്തലിന് ഉത്തരവിട്ടതിന് മാസങ്ങള്‍ നീണ്ട വിചാരണക്കൊടുവില്‍ മൂന്ന് കുറ്റങ്ങളില്‍ ഹസീന കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ജസ്റ്റിസ് മുഹമ്മദ് ഗുലാം മൊര്‍തൂസ മജുംദറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ട്രൈബ്യൂണല്‍, ഇതേ കുറ്റങ്ങള്‍ക്ക് ഹസീനയുടെ രണ്ട് സഹായികളായ മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന് കമല്‍, മുന്‍ പോലീസ് മേധാവി ചൗധരി അബ്ദുള്ള അല്‍-മംമ്ുന്‍ എന്നിവര്‍ക്കെതിരെയും വിധി പ്രസ്താവിച്ചു. രാജ്യത്തുടനീളം പ്രതിഷേധക്കാരെ കൊല്ലാന്‍ പ്രതികള്‍ മൂവരും പരസ്പരം ഒത്തുകളിച്ച് അതിക്രമങ്ങള്‍ നടത്തിയെന്ന് കോടതി പറഞ്ഞു. അതേസമയം ‘ട്രൈബ്യൂണലിനോടും രാജ്യത്തെ ജനങ്ങളോടും മാപ്പ് പറഞ്ഞ’ മുന്‍ പോലീസ് മേധാവിക്ക് കോടതി മാപ്പ് നല്കി. ഹസീനയും കമലും ഒളിച്ചോടിയവരായി പ്രഖ്യാപിക്കപ്പെടുകയും അവര്‍ക്കെതിരെ അസാന്നിധ്യത്തില്‍ വിചാരണ നടത്തുകയും ചെയ്തു. ഹസീന…
Read More » -
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ഇന്ത്യയില്‍ നിന്ന് ഹസീനയെ ആവശ്യപ്പെട്ട് ബംഗ്ലാദേശ് ; തല്ക്കാലം ഹസീനയെ വിട്ടുകൊടുക്കില്ലെന്ന സൂചന നല്കി ഇന്ത്യ
ധാക്ക: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ. 2024-ല്‍ രാജ്യത്ത് നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്തിയ കേസിലാണ് ഇവര്‍ക്ക് ഇന്റര്‍നാഷനല്‍ ക്രൈംസ് ട്രൈബ്യൂണല്‍ ഓഫ് ബംഗ്ലാദേശ് വധശിക്ഷ വിധിച്ചത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് മൂന്നിനാണ് ഷെയ്ഖ് ഹസീനയെ വിചാരണ ചെയ്യാന്‍ പ്രത്യേക ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്. അധികാരം ഉപയോഗിച്ച് മാനവികതയ്ക്കുമേല്‍ ഹസീന ആക്രമണം നടത്തിയതായി കോടതി വിലയിരുത്തി. വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ വെടിവെയ്പ്പിനെക്കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി പറഞ്ഞു. പ്രതിഷേക്കാര്‍ക്ക് നേരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് ആക്രമണം നടത്താന്‍ ഷെയ്ഖ് ഹസീന നിര്‍ദേശിച്ചു. പോലീസ് വെടിവെയ്പ്പില്‍ കൊല്ലപ്പെട്ട അബു സയ്യിദ് എന്ന വിദ്യാര്‍ഥിയുടെ മൃതദേഹ പരിശോധനാ റിപ്പോര്‍ട്ട് ഡോക്ടര്‍മാരെ ഭീഷണിപ്പെടുത്തി തിരുത്തിയതിന് തെളിവുണ്ടെന്നും കോടതി പറഞ്ഞു. മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന് കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന് എന്നിവരും കേസുകളില്‍ പ്രതികളാണ്. രാഷ്ട്രീയ അഭയം തേടിയ ഹസീന നിലവില്‍ ഇന്ത്യയിലാണുള്ളത്. പദവികള്‍ രാജിവെച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു…
Read More » -
ചെങ്കോട്ട സ്ഫോടനം; വിദേശ ഭീകര സംഘടനകള്‍ക്ക് പങ്ക്; തെളിവുകള്‍ ലഭിച്ചു; ബാബ്റി മസ്ജിദിന് പകരം വീട്ടും എന്ന് പിടിയിലായ വനിത ഡോക്ടര്‍ പറഞ്ഞിരുന്നതായി സൂചന
രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തില്‍ വിദേശത്തുള്ള ഭീകര സംഘടനകളുടെ പങ്കിന് കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഭീകര സംഘത്തോടൊപ്പം അറസ്റ്റിലായ വനിതാ ഡോക്ടര്‍ ഷഹീന് ലഷ്കര്‍ ഇ തയ്ബയുമായി ബന്ധമുണ്ടെന്ന് അന്വേഷണസംഘം പിടിച്ചെടുത്ത ഡയറി കുറിപ്പില്‍ നിന്നാണ് സൂചന കിട്ടിയത്. പാക്കിസ്ഥാനിലെ കൊടും ഭീകരന് മസൂദ് അസറിന്റെ അനന്തരവന്റെ ഭാര്യയുമായി അടുത്ത ബന്ധം ഷഹീന് ഉണ്ടെന്നും, ഇവരെ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും നേരത്തെ കണ്ടെത്തിയിരുന്നു. ബാബ്റി മസ്ജിദിന് പകരം വീട്ടും എന്ന ന്യായീകരണമാണ് ഷഹീന് ഭീകരസംഘടനകളുമായുള്ള ബന്ധത്തിന് നല്‍കിയിരുന്നത്. ഡിസംബര്‍ ആറിന് സ്ഫോടന പരമ്പര നടത്താനുള്ള നീക്കവും ഇതിന്റെ ഭാഗമമായിരുന്നു. തുര്‍ക്കിയില്‍ നിന്നാണ് ഭീകര സംഘത്തിന് നിര്‍ദേശങ്ങള്‍ ലഭിച്ചതെന്ന് സൂചനകളുണ്ടായിരുന്നു. അബു ഉകാസയെന്ന പേരിലാണ് സന്ദേശങ്ങള്‍ കിട്ടിയതെന്നും ഇയാള്‍ ഡോക്ടര്‍മാരുമായി സമ്പര്‍ക്കത്തിലായിരുന്നെന്നും അന്വേഷണ സംഘം കണ്ടെത്തി. ചാവേറായ ഡോക്ടര്‍ ഉമര്‍ നേരത്തെ ഉപയോഗിച്ച ഫോണുകളില്‍ ഇത് സംബന്ധിച്ചടക്കം നിര്‍ണായക തെളിവുകളുണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ ഫോണിനായി തെരച്ചില്‍ ഊര്‍ജിതമാക്കി.
Read More » -
ചെങ്കോട്ട സ്ഫോടനം ; അല്‍ഫലാ സര്‍വകലാശാലയുടെ ചെയര്‍മാനെ ചോദ്യം ചെയ്യും ; ഹാജരാകാന്‍ നോട്ടീസ് നല്കി
ന്യൂഡല്‍ഹി : ചെങ്കോട്ട സ്ഫോടനക്കേസില്‍ അല്‍ഫലാ സര്‍വകലാശാല ചെയര്‍മാനെ ചോദ്യം ചെയ്യും. അല്‍ഫലാ സര്‍വകലാശാലയുടെ ചെയര്മാന് ഡല്‍ഹി പോലീസ് നോട്ടീസ് അയച്ചു. അല്‍ഫലാ സര്‍വകലാശാല ചെയര്മാന് ജാവേദ് അഹമ്മദിനാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഭീകരരുമായി ബന്ധപ്പെട്ട കേസിലും വ്യാജരേഖാ കേസിലുമാണ് നടപടി. സ്ഫോടനവുമായി ബന്ധപ്പെട്ട് കശ്മീരി വിദ്യാര്‍ത്ഥികളും ഇവര്‍ക്ക് വീട് വാടകയ്ക്ക് നല്കിയവരും ഉള്‍പ്പെടെ 2000 പേരില്‍ നിന്ന് വിവരങ്ങള്‍ തേടിയെന്ന് ഫരീദാബാദ് പോലീസ് പറഞ്ഞു.
Read More » -
ബംഗ്ലാദേശ് കലാപക്കേസ് ; മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കോടതി ; ചുമത്തിയിട്ടുള്ളത് വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകള്‍
ധാക്ക: ബംഗ്ലാദേശ് കലാപക്കേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കോടതി. ഷെയ്ഖ് ഹസീന മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. വിദ്യാര്‍ഥികള്‍ക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നുവെന്നും പ്രതിഷേധക്കാര്‍ക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചുവെന്നും കോടതി ചൂണ്ടിക്കാട്ടി. ധാക്കയിലെ പ്രത്യേക ട്രിബ്യൂണലാണ് ഇന്നലെ ഷെയ്ഖ് ഹസീനക്കെതിരെ വിധി പറഞ്ഞത്. കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്. ഷെയ്ഖ് ഹസീന ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയെന്നതാണ് ഹസീനയ്ക്കും മറ്റു രണ്ടുപേര്‍ക്കും എതിരായ കുറ്റം. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളില്‍ വിചാരണ നടന്നത്.…
Read More » -
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍; അവയവ കച്ചവട മാഫിയ കേരളത്തില്‍ പിടിമുറുക്കുന്നു ; ഇറാനിലേക്ക് നടത്തിയ മനുഷ്യക്കടത്ത് അവയവ കച്ചവടത്തിന് വേണ്ടി ; കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ക്ക് നേരെയും സംശയമുനകള്‍ ; ഒരു റിക്രൂട്ട്്മെന്റിന് അക്കൗണ്ടിലെത്തുന്നത് ലക്ഷങ്ങളുടെ കമ്മീഷന് ; പിടിയിലായ തൃശൂര്‍ സ്വദേശിയെ കൂടുതല്‍ ചോദ്യം ചെയ്യും
കൊച്ചി : കേരളം അവയവ കച്ചവടം മാഫിയയുടെ കേന്ദ്രമാകുന്നു. കേരളത്തില്‍നിന്ന് നിരവധിപേരെ ഇറാന് അടക്കമുള്ള രാജ്യങ്ങളിലേക്ക് കടത്തിയത് അവയവ കച്ചവടത്തിന് വേണ്ടിയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചു. ഇറാനിലേക്കുള്ള മനുഷ്യക്കടത്ത് പ്രധാനമായും അവയവക്കച്ചവടത്തിന് വേണ്ടിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിയിലായ മലയാളികള്‍ നല്കുന്ന വിവരങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലെ ജില്ലാ സ്വകാര്യ ആശുപത്രികള്‍ വരെ ഈ അവയവ കച്ചവട – മനുഷ്യക്കടത്ത് റാക്കറ്റിലെ കണ്ണികള്‍ ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന ഞെട്ടിപ്പിക്കുന്ന വിവരം. വിദേശരാജ്യങ്ങളുമായി ഡീല്‍ ഉറപ്പിച്ച് മനുഷ്യക്കടത്തിലൂടെ അവയവം ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഇവരുടെ ഓപ്പറേഷന് രീതി. ജോലിയും മറ്റും ഓഫര്‍ ചെയ്താണ് മനുഷ്യക്കടത്ത് നടത്തുന്നത്. യാതൊരു സംശയവും തോന്നാതിരിക്കാന്‍ ആവശ്യമായ വാഗ്ദാനം ഇവര്‍ കൈക്കൊള്ളുന്നുണ്ട്.. പിടിയായ മലയാളിയില്‍ നിന്ന് ലഭിച്ച സൂചനകളാണ് സ്വകാര്യ ആശുപത്രികളിലേക്ക് സംശയത്തിന്റെ മുന നീളാന്‍ കാരണം. ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഇത് അതീവ ഗൗരവത്തില്‍ എടുത്താണ് അന്വേഷണവുമായി മുന്നോട്ടു പോകുന്നത്. പല രോഗികളുടെയും വിവരങ്ങള്‍ ഇത്തരത്തില്‍ അവയവ…
Read More » -
ഇനി സൗദി കണ്ട് പനിക്കണ്ട! പ്രഫഷണലുകള്‍ക്കും നിര്‍മാണ- വ്യവസായ മേഖലകളിലെ സ്കില്‍ഡ് ജോലികള്‍ക്കും ശമ്പളം കുത്തനെ ഇടിയുന്നു; സൗദിയുടെ മള്‍ട്ടി ബില്യണ്‍ പദ്ധതിയായ ‘വിഷന്‍ 2030’ ഇഴയുന്നെന്നും റിപ്പോര്‍ട്ട്; ആളിടിക്കുന്നത് യുഎഇയിലേക്ക്
അബുദാബി: ചെലവുകള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിര്‍മാണ- വ്യവസായ മേഖലകളിലെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ സൗദി കമ്പനികള്‍. വിദേശ രാജ്യങ്ങളില്‍നിന്ന് പ്രതിഭകളെ ആകര്‍ഷിക്കാനായി വാഗ്ദാനം ചെയ്തിരുന്ന ഉയര്‍ന്ന ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനു പുറമേ, ആനുകൂല്യങ്ങളും കുറയ്ക്കുകയാണെന്നു നാല് റിക്രൂട്ടിംഗ് ഏജന്‍സികള്‍ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദി അറേബ്യ, ഹൈഡ്രോ കാര്‍ബണ്‍ വരുമാനത്തെ ആശ്രയിക്കുന്നതില്‍നിന്നു മാറി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച്, ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഖനനം, ധനകാര്യ സേവനങ്ങള്‍ പോലുള്ള വ്യവസായങ്ങള്‍ വികസിപ്പിക്കാനുള്ള ലക്ഷ്യത്തോടെ തയാറാക്കിയ സാമ്പത്തിക പുനര്‍നിര്‍മാണ പദ്ധതിയായ ‘വിഷന്‍ 2030’ ന്റെ പാതയിലാണ്. ഇതിന്റെ ഭാഗമായി നിരവധി ബില്യണ്‍ ഡോളറുകളുടെ നിക്ഷേപമാണ് രാജ്യം നടത്തയിരുന്നത്. പദ്ധതികള്‍ക്കായി ഉയര്‍ന്ന കഴിവുള്ള വിദേശ ജോലിക്കാരെ ആവശ്യമുണ്ടെങ്കിലും നിര്‍വഹണത്തില്‍ വലിയ കാലതാമസമുണ്ടാകുന്നു. വിദേശത്തുനിന്ന് നിയമിക്കപ്പെടുന്നവര്‍ ഇനി മുതല്‍ 40 ശതമാനത്തിലധികമോ നിലവിലെ ശമ്പളത്തിന്റെ ഇരട്ടിയോളം അധിക പ്രീമിയം പ്രതീക്ഷിക്കേണ്ടതില്ല. മുമ്പ് കമ്പനികള്‍ വന്‍ തുക കൊടുത്ത് ആളുകളെ എത്തിച്ചിരുന്നെങ്കില്‍ നിലവില്‍ പിന്തിരിഞ്ഞു നില്ക്കുന്നു. മേഖലയിലെ…
Read More » -
എഫ് 35 യുദ്ധവിമാനം കൈമാറുന്നതില്‍ ഉപാധിയുമായി ഇസ്രയേല്‍; നയതന്ത്രബന്ധം സ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കണം; ചൊവ്വാഴ്ച ട്രംപ്- മുഹമ്മദ് ബിന്‍ സല്മാന് കൂടിക്കാഴ്ച; അബ്രഹാം ഉടമ്പടിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നെന്ന് ട്രംപ്
ദുബായ്: സൗദി അറേബ്യയ്ക്ക് എഫ് 35 യുദ്ധവിമാനം കൈമാറുന്നതിന് ഉപാധിയുമായി ഇസ്രയേല്‍. തങ്ങളുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കാന്‍ സൗദിയെ പ്രേരിപ്പിക്കണമെന്ന് ഇസ്രയേല്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച സൗദി കിരീടാവകാശിയും ട്രംപുമായി വൈറ്റ് ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ ഇസ്രയേല്‍ ബന്ധം ചര്‍ച്ചയാകും. സൗദി അറേബ്യയ്ക്ക് എഫ് 35 കൈമാറുന്നത് ഇസ്രയേലുമായുള്ള സൗദിയുടെ നയതന്ത്ര ബന്ധം തുടങ്ങുന്നതിന് വിധേയമായിരിക്കണമെന്നു ട്രംപിനെ ഇസ്രയേല്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. അബ്രഹാം ഉടമ്പടിയുടെ ഭാഗമായി പ്രാദേശിക സുരക്ഷാസഹകരണത്തിന്റെ ഭാഗമായി വേണം യുദ്ധവിമാനങ്ങളുടെ കൈമാറ്റമെന്നാണ് ഇസ്രയേലിന്റെ ആവശ്യം. എഫ് 35 കൈമാറ്റം, യുഎസ് സൗദി സുരക്ഷാ കരാര്‍, ഇസ്രയേലുമായുള്ള നയതന്ത്രബന്ധം എന്നിവയായിരിക്കും ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ നടക്കുന്ന ട്രംപ്മുഹമ്മദ് ബിന്‍ സല്മാന് കൂടിക്കാഴ്ചയുടെ പ്രധാന വിഷയങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഗള്‍ഫില്‍ യുഎഇക്കും ബഹ്റൈനും പിന്നാലെ സൗദി അറേബ്യയും അബ്രഹാം ഉടമ്പടിയില്‍ ചേരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. ഗാസ യുദ്ധം അവസാനിക്കുമ്പോള്‍ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി…
Read More » -
ചൂട് തട്ടിയാല്‍ ഉഗ്ര സ്ഫോടനം; ഫ്യൂസായി ഉപയോഗിച്ചത് ട്രയാസെറ്റോണ്‍ ട്രൈ പെറോക്സൈഡ്; ‘സാത്തന്റെ അമ്മ’യെന്ന് അന്വേഷണ സംഘം; ഭീകര സംഘടനയ്ക്കുള്ളില്‍ വ്യാപക ഉപയോഗം
ഡല്‍ഹി: ചെങ്കോട്ടയിലെ സ്ഫോടനത്തിനായി ഡോക്ടര്‍ ഉമര്‍ നബി ഉപയോഗിച്ചത് ‘സാത്താന്റെ അമ്മ’ എന്ന് കുപ്രസിദ്ധിയാര്‍ജിച്ച ട്രയാസെറ്റോണ്‍ ട്രൈ പെറോക്സൈഡ് രാസവസ്തുവെന്ന് ഫൊറന്‍സിക് വിദഗ്ധരുടെ അനുമാനം. കേവലം ചൂട് തട്ടിയാല്‍ തന്നെ പൊട്ടിത്തെറിക്കുന്നതാണ് ഇതെന്നും അത്യുഗ്രശേഷിയാണ് ടിഎടിപിക്കുള്ളതെന്നും വിദഗ്ധര്‍ പറയുന്നു. ടിഎടിപിയും അമോണിയം നൈട്രേറ്റും ചേര്‍ത്താണോ സ്ഫോടനത്തിന് ഉപയോഗിച്ചതെന്നതില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്. അങ്ങേയറ്റം സെന്‍സിറ്റീവാണ് ടിഎടിപി എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഉരസല്‍, നേരിയ സമ്മര്‍ദം, ചൂട് എന്നിങ്ങനെ നിലവിലെ കാലാവസ്ഥയില്‍ ഉണ്ടാകുന്ന ഏത് മാറ്റവും ഇത് പൊട്ടിത്തെറിക്കുന്നതിന് കാരണമാകും. അമോണിയം നൈട്രേറ്റിന് ഡിറ്റണേറ്റര്‍ ആവശ്യമാണെങ്കില്‍ സ്ഫോടനം നടത്തുന്നതിനായി ടിഎടിപിക്ക് അതുപോലും വേണ്ടെന്ന് സാരം. ലോകത്തെങ്ങുമുള്ള അനധികൃത ബോംബ് നിര്‍മാണ പ്രക്രിയയില്‍ പ്രത്യേകിച്ചും ഭീകരസംഘങ്ങള്‍ക്കിടയില്‍ വ്യാപക പ്രചാരമാണ് ടിഎടിപിക്കുള്ളത്. അതുതന്നെയാണ് ‘സാത്താന്റെ അമ്മ’യെന്ന പേരും ഇതിന് ചാര്‍ത്തിക്കിട്ടാന്‍ കാരണവും. ബാഴ്സലോണ ആക്രമണം (2017), പാരിസ് ആക്രമണങ്ങള്‍ (2015), മാഞ്ചസ്റ്റര്‍ ബോംബാക്രമണം (2017), ബ്രസല്‍സ് ഭീകരാക്രമണം (2016) എന്നിവയ്ക്കായി ടിഎടിപിയാണ് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിരുന്നു.…
Read More »