Breaking NewsKeralaLead NewsLocal
നിര്‍മ്മാണത്തിനിടെ സംരക്ഷണഭിത്തിയില്‍ വിള്ളല്‍; കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; സര്‍വീസ് റോഡ് അടക്കം ഇടിഞ്ഞുതാഴ്ന്നു ; നിരവധി വാഹനങ്ങള്‍ തകര്‍ന്ന റോഡില്‍ കുടുങ്ങി

കൊല്ലം: ദേശീയപാതാ നിര്‍മ്മാണത്തില്‍ വീണ്ടും അപാകത ചൂണ്ടിക്കാട്ടിക്കൊണ്ട് കൊട്ടിയത്ത് ദേശീയപാത അപകടകരമായ രീതിയില്‍ തകര്‍ന്നു. നിര്‍മ്മാണത്തിനിടെ മൈലക്കാട് ഭാഗത്തെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്.
സര്‍വീസ് റോഡ് അടക്കം ഇടിഞ്ഞുതാഴ്ന്നു. മൈലക്കാട് പാലത്തിന്റെ അപ്രോച്ച് റോഡില്‍ ഗര്‍ത്തം രൂപം കൊണ്ടു. സ്‌കൂള്‍ ബസും കാറുകളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ തകര്‍ന്ന റോഡില്‍ കുടുങ്ങിക്കിടക്കുകയാണ്.
മണ്ണിടിഞ്ഞ് താഴ്ന്നാണ് സംരക്ഷണഭിത്തി തകര്‍ന്നത്. സംഭവം വന്‍ ശ്രദ്ധ നേടിയതിന് പിന്നാലെ അന്വേഷണത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്‍കി.






