NEWSWorld

അബുദാബി-  ദുബൈ യാത്രാ സമയം വെറും 30 മിനിറ്റ്…!ഇത്തിഹാദ് റെയിൽ അടുത്ത വർഷം ഓടിതുടങ്ങും

യുഎഇയുടെ  സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിൽ അടുത്ത വർഷം പ്രവർത്തനക്ഷമമാകും. നീണ്ട 17 വർഷത്തെ നിർമാണ പ്രവർത്തനങ്ങളാണ് ഇവിടെ യാഥാർഥ്യമാകുന്നത്.

ഇതോടെ അബുദാബിയിൽ നിന്ന് ദുബൈയിൽ എത്താൻ വെറും 30 മിനിറ്റ് മാത്രം. ഇത് യുഎഇയിലെ ജനങ്ങൾക്കും ബിസിനസ് മേഖലയ്ക്കും വൻ നേട്ടമാകും.

Signature-ad

ഇത്തിഹാദ് റെയിൽ പദ്ധതിക്ക് തുടക്കമിട്ടത് 2009-ലാണ്. ആദ്യ ഘട്ടത്തിൽ ഹബ്ഷാനിൽ നിന്ന് റുവൈസിലേക്ക് 264 കിലോമീറ്റർ പാതയിൽ ഗ്രാന്യുലേറ്റഡ് സൾഫർ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. ഈ ഘട്ടം 2016-ൽ വിജയകരമായി പൂർത്തീകരിച്ചു. പിന്നീട് നാല് വർഷങ്ങൾക്ക് ശേഷം, അബുദാബിയിലെ ഗുവൈഫാത്തിൽ നിന്ന് കിഴക്കൻ തീരത്തുള്ള ഫുജൈറയിലേക്കുള്ള നെറ്റ് വർക്ക് വിപുലീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.

യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ, ഒമാനെയും സൗദി അറേബ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രധാന കണ്ണികൂടിയാണ്. യുഎഇ ഫെഡറൽ സർക്കാരും അബുദാബി സർക്കാരുമാണ് ഈ ബൃഹത്തായ പദ്ധതിക്ക് ധനസഹായം നൽകുന്നത്.

ചരക്ക് നീക്കവും യാത്രാസൗകര്യവും മെച്ചപ്പെടുത്തുന്നതിലൂടെ യുഎഇയുടെ വിവിധ എമിറേറ്റുകൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും ഇത്തിഹാദ് റെയിൽ സഹായിക്കും.

Back to top button
error: