Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

‘മുസ്ലിംകള്‍ ഓസ്‌ട്രേലിയ കീഴടക്കും’; പൊതു സ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രം വിലക്കണമെന്ന ബില്‍ തള്ളിയതിന്റെ കലിപ്പില്‍ ബുര്‍ഖ ധരിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ സെനറ്റര്‍ക്ക് സസ്‌പെന്‍ഷന്‍; പ്രതിഷേധം രണ്ടാംവട്ടം

മെല്‍ബണ്‍: ബുര്‍ഖ നിരോധിക്കണമെന്നാവശ്യപ്പെട്ട് ബുര്‍ഖ ധരിച്ച് പാര്‍ലമെന്റില്‍ പ്രതിഷേധം നടത്തിയ ഓസ്‌ട്രേലിയന്‍ സെനറ്ററിന് സസ്‌പെന്‍ഷന്‍. കുടിയേറ്റ വിരുദ്ധ പാര്‍ട്ടിയായ വണ്‍ നേഷനിലെ അംഗവും ക്വീന്‍സ്‌ലാന്‍ഡ് സെനറ്ററുമായി പോളീന്‍ ഹാന്‍സനാണ് വേറിട്ട പ്രതിഷേധം വിനയായത്. പോളീന്റെ പ്രതിഷേധം നഗ്‌നമായ വംശീയവെറിയാണെന്ന് ആരോപിച്ച് മറ്റൊരു സെനറ്റര്‍ രംഗത്തുവന്നതോടെയാണ് സസ്‌പെന്‍ഷന്‍.

പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കുന്ന വസ്ത്രങ്ങള്‍ വിലക്കണമെന്ന ബില്‍ അവതരിപ്പിക്കാന്‍ ഏറെക്കാലമായി പോളീന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ ബില്‍ തള്ളപ്പെട്ടു. ഇതിനോടുള്ള പ്രതിഷേധമായാണ് ബുര്‍ഖ ധരിച്ച് പ്രതിഷേധിച്ചത്. ഇത് രണ്ടാം തവണയാണ് പോളീന്‍ പാര്‍ലമെന്റില്‍ ബുര്‍ഖ ധരിച്ചെത്തുന്നത്.

Signature-ad

കടുത്ത മുസ്‌ലിം വിരുദ്ധയായ പോളീനെതിരെ ഇതിന് മുന്‍പും നടപടിയുണ്ടായിട്ടുണ്ട്. സഹ സെനറ്ററായ മെഹ്‌റീന്‍ ഫാറൂഖിക്കെതിരെ വംശവിരുദ്ധമായ നിലപാട് സ്വീകരിച്ചതിന് പോളീനെതിരെ കേസ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേസിലെ വാദിയായ മെഹ്‌റീന്‍ ഫാറൂഖി പോളീന്റെ പുതിയ പ്രതിഷേധത്തെ ‘വംശീയവെറിക്കാരിയായ സെനറ്ററിന്റെ പച്ചയായ വംശീയവെറി’ എന്നാണ് വിശേഷിപ്പിച്ചത്.

പോളീനെതിരായ നടപടി വോട്ടിനിടാന്‍ വിദേശകാര്യ മന്ത്രിയും സെനറ്റ് അധ്യക്ഷയുമായ പെന്നി വോങ്ങ് തീരുമാനിക്കുകയായിരുന്നു. 5നെതിരെ 55 വോട്ട് നേടി ഈ നടപടി സെനറ്റ് പാസാക്കുകയും ചെയ്തു. ഹെന്‍സന്റെ സ്ഥിരം രീതിയാണ് ഇതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും വോങ്ങ് പറഞ്ഞു.

നേരത്തെ, 2017-ല്‍ സമാനമായ സാഹചര്യത്തില്‍ പോളീന്‍ ഹാന്‍സന്‍ പാര്‍ലമെന്റില്‍ ബുര്‍ഖ ധരിച്ചെത്തിയത് വലിയ വിവാദമായിരുന്നു. കൂടാതെ, 2016-ല്‍ ‘രാജ്യം മുസ്‌ലിങ്ങള്‍ കയ്യടക്കുകയാണ്’ എന്ന് പോളീന്‍ പറഞ്ഞതും വിവാദങ്ങള്‍ക്ക് തിരികൊളുത്തി. 1996-ല്‍ ആദ്യമായി സെനറ്റില്‍ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ‘ഏഷ്യക്കാര്‍ ഓസ്‌ട്രേലിയ കീഴടക്കുകയാണ്’ എന്ന് അവര്‍ നടത്തിയ പരാമര്‍ശവും അന്ന് വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. പോളീന്‍ ഹാന്‍സന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഉടനീളം ഇത്തരം കുടിയേറ്റ, വംശീയ വിരുദ്ധ പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് സ്ഥിരം കാഴ്ചയാണ്

Australian far-right Senator Pauline Hanson wore a burqa to Parliament on Monday (November 24, 2025) as a political prop in her push to ban the Muslim garment in public, sparking accusations of racism from Muslim senators over the stunt. Ms. Hanson wore the burqa shortly after she was denied permission to introduce a Bill that would outlaw burqas and other full-face coverings in public places in Australia.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: