Breaking NewsIndiaLead NewsNEWSNewsthen SpecialpoliticsWorld

ഇസ്രയേലുമായുള്ള വാണിജ്യ സാമ്പത്തിക ബന്ധങ്ങള്‍ വിഛേദിച്ച് തുര്‍ക്കി; വ്യോമ പാത അടച്ചു; കപ്പലുകള്‍ക്ക് വിലക്ക്; ലക്ഷ്യം ഇസ്രയേലിലേക്കുള്ള ആയുധ നീക്കം തടയലെന്നു സൂചന; ഗാസയ്ക്കു പിന്തുണ

ഇസ്താംബുള്‍: ഇസ്രയേലുമായുള്ള വാണിജ്യ, സാമ്പത്തിക ബന്ധങ്ങള്‍ വിച്ഛേദിച്ച് തുര്‍ക്കി. ഇസ്രയേല്‍ വിമാനങ്ങള്‍ തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയിലേക്ക് കടക്കുന്നതിനും തുര്‍ക്കി കപ്പലുകള്‍ ഇസ്രയേല്‍ തുറമുഖത്തേക്ക് പ്രവേശിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. ഗാസയില്‍ നടക്കുന്ന യുദ്ധത്തിനിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പിരിമുറുക്കം വര്‍ധിക്കുകയാണ്.

‘ഇസ്രായേലുമായുള്ള വ്യാപാരം പൂര്‍ണമായും വിച്ഛേദിച്ചു. തുര്‍ക്കി കപ്പലുകളെ ഇസ്രായേല്‍ തുറമുഖങ്ങളിലേക്ക് പോകാന്‍ അനുവദിക്കില്ല. ഇസ്രയേല്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കാനും അനുമതിയുണ്ടാകില്ല’ എന്നാണ് തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകന്‍ ഫിദാന്‍ പറഞ്ഞത്.

Signature-ad

ഇസ്രയേലിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചില്ലെങ്കില്‍ മധ്യപൂര്‍വേഷ്യ ഉടനീളം സംഘര്‍ഷത്തില്‍ മുങ്ങുമെന്നും ഹക്കന്‍ ഫിദന്‍ പറഞ്ഞു. ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നടപടി വേണമെന്നും ലോകശക്തികള്‍ ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് നിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സമ്പൂര്‍ണ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ഗാസയിലേക്ക് സഹായം എത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ ഇസ്രായേലുമായുള്ള നേരിട്ടുള്ള വ്യാപാരബന്ധം തുര്‍ക്കി വിച്ഛേദിച്ചിരുന്നു. 2023ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ 7 ബില്യണ്‍ ഡോളറിന്റെ വ്യാപാരം നടന്നിരുന്നു. അസര്‍ബൈജാനിലെ രാജ്യാന്തര സബ്മിറ്റില്‍ പങ്കെടുക്കാന്‍ യാത്രതിരിച്ച ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോയുടെ വിമാനത്തിന് നവംബറില്‍ തുര്‍ക്കി വ്യോമപാത നിഷേധിച്ചിരുന്നു.

ഇസ്രായേലി സര്‍ക്കാരിന്റെ വിമാനങ്ങളും ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോകുന്ന വിമാനങ്ങളും തടയുകയാണു തുര്‍ക്കിയുടെ ലക്ഷ്യമെന്നാണ് തുര്‍ക്കിയിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതെന്നു റോയിട്ടേഴ്‌സ് പറഞ്ഞു. യാത്രാ വിമാനങ്ങളെ ലക്ഷ്യമിട്ടല്ല നീക്കമെന്നും അദ്ദേഹം പറയുന്നു.

Turkey has decided to bar Israeli vessels from using its ports, forbid Turkish ships from using Israeli ports and impose restrictions on some planes entering Turkish airspace, Foreign Minister Hakan Fidan said on Friday.

Back to top button
error: