World

    • റഷ്യ-യുക്രൈന്‍ ചര്‍ച്ച: സമ്മതം മൂളി യുക്രൈനിയന്‍ പ്രസിഡന്റ്

      കീവ്: റഷ്യയുമായി സമാധാന ചര്‍ച്ചകള്‍ ആരംഭിക്കാന്‍ യുക്രൈനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി സമ്മതം മൂളി. പ്രസിഡന്റ് ചര്‍ച്ചയ്ക്ക് സമ്മതിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് ഞായറാഴ്ച അറിയിച്ചു. ബെലാറഷ്യന്‍ നേതാവ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുമായുള്ള ഒരു ഫോണ്‍ കോളിനെത്തുടര്‍ന്ന്, പ്രിപ്യാറ്റ് നദിക്ക് സമീപമുള്ള ബെലാറഷ്യന്‍-ഉക്രിയന്‍ അതിര്‍ത്തിയിലെ ഒരു യോഗത്തിലേക്ക് ഒരു പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ അദ്ദേഹം സമ്മതിച്ചതായി സെലെന്‍സ്‌കിയുടെ ഓഫീസ് അറിയിച്ചു. റഷ്യ ഉക്രൈന്‍ അധിനിവേശം നടത്തിയതിന് ശേഷം നടക്കുന്ന ആദ്യ ചര്‍ച്ചയാണിത്. മുന്‍കൂര്‍ വ്യവസ്ഥകളില്ലാതെ ചര്‍ച്ചകള്‍ നടക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. അതേസമയം യുക്രൈനിലെ ഖാര്‍കിവ് നഗരം പിടിച്ചെടുക്കാനുള്ള റഷ്യന്‍ ശ്രമം യുക്രൈനിയന്‍ സൈന്യം തടഞ്ഞതായി നഗരത്തിന്റെ ഗവര്‍ണര്‍ അറിയിച്ചു. ഉക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവില്‍ പോരാട്ടം റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണിത്. ”ഖാര്‍കിവിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നമ്മുടെ കയ്യിലായി! ശത്രുക്കളില്‍ നിന്ന് നഗരത്തിന്റെ പൂര്‍ണ്ണമായ ശുദ്ധീകരണം നടക്കുന്നു. റഷ്യന്‍ ശത്രു തീര്‍ത്തും നിരാശയിലാണ്,” ഖാര്‍കിവിന്റെ ഗവര്‍ണര്‍ ഒലെഹ് സിന്യെഹുബോവ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.…

      Read More »
    • ദുരിതപർവ്വങ്ങൾ താണ്ടി വിദ്യാർത്ഥികൾ ജന്മനാട്ടിലെത്തി

      തിരുവനന്തപുരം: പ്രതിസന്ധികൾക്കും ദുരിതങ്ങൾക്കുമിടയിൽ, യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർഥികൾ കേരളത്തിലെത്തി തുടങ്ങി. ഇന്ന് 82 വിദ്യാർഥികൾ ജന്മനാടിലെത്തി. ഡൽഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ എത്തിയത്. കൊച്ചിയിലെത്തിയ ആദ്യ സംഘത്തിൽ 11 പേരാണ് ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് വൈകിട്ട് ആറരയോടെ 19 പേർ വിമാനമിറങ്ങി. തുടർന്ന് രാത്രി എട്ടരയോടെ ആറു പേർ എത്തി. മന്ത്രി പി.രാജീവ് നെടുമ്പാശേരിയിലും മന്ത്രിമാരായ വി.ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ.അനിൽ, മേയർ ആര്യാ രാജേന്ദ്രൻ, നോർക്ക ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ എന്നിവർ തിരുവനന്തപുരത്തും വിദ്യാർഥികളെ സ്വീകരിച്ചു. തിരികെയെത്തുന്ന എല്ലാ വിദ്യാർഥികൾക്കു യാത്രാ സൗകര്യം ഉൾപ്പെടെ ഒരുക്കിയിട്ടുണ്ടെന്നും യുക്രെയ്നിൽനിന്നുള്ള മുഴുവൻ വിദ്യാർഥികളെയും നാട്ടിലെത്തിക്കാൻ വേണ്ട ആശയവിനിമയം കേന്ദ്രസർക്കാരുമായി സംസ്ഥാനം നടത്തി വരികയാണെന്നും മന്ത്രി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരത്തെത്തിയത് 25 മലയാളി വിദ്യാർഥികളാണ്. ഡൽഹിയിൽനിന്നും ചെന്നൈ വഴി എത്തിയ ഇൻഡിഗോ വിമാനത്തിൽ 19 വിദ്യാർഥികളും ഹൈദരാബാദ് വഴിയെത്തിയ രണ്ടാമത്തെ വിമാനത്തിൽ ആറുപേരുമാണ് വന്നത്. ആദ്യ…

      Read More »
    • യുക്രയിനിൽ ഇന്റർനെറ്റ്‌ സൗകര്യം സ്റ്റാർലിങ്ക് അവതരിപ്പിക്കാൻ എലോൺ മസ്‌ക്

        ഭൂമിയുടെ ഏതറ്റത്തും സാറ്റലൈറ്റിന്റെ സഹായത്തോടെ ഇന്റർനെറ്റ്‌ സംവിധാനം ലഭിക്കുന്ന സൗകര്യമാണ് സ്റ്റാർലിങ്ക്. ഇപ്പോൾ യുദ്ധം നടക്കുന്ന യുക്രൈനിൽ ഇന്റർനെറ്റ്‌ പ്രതിസന്ധി ഉണ്ടാവില്ല എന്ന വാർത്തയാണ് പുറത്ത് വരുന്നത്.യു ക്രൈനെ ഇന്റര്‍നെറ്റ് പ്രതിസന്ധി നേരിടാന്‍ അനുവദിക്കില്ലെന്ന് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്. യുക്രൈനു വേണ്ടി ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിപ്പിച്ചതായി ഇലോണ്‍ മസ്‌ക് അറിയിപ്പ് നല്‍കി.     മസ്‌കിനോട് റഷ്യയുടെ നീക്കങ്ങള്‍ക്കെതിരെ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രിയുമായ മൈഖൈലോ ഫെഡോറോവ് ആവശ്യപ്പെട്ടിരുന്നു.   റഷ്യന്‍ കടന്നാക്രമണത്തെത്തുടര്‍ന്ന് യുക്രൈന്റെ ദക്ഷിണ, കിഴക്കന്‍ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടിരുന്നു. ഇന്റര്‍നെറ്റ് തടസപ്പെട്ട പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.    

      Read More »
    • യുക്രൈനിലെ റഷ്യന്‍ അധിനിവേശം: സംഘര്‍ഷം കൂടുതല്‍ രക്തരുക്ഷിതമാവുന്നു :

      യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂന്നു ദിവസം പിന്നിടുമ്പോൾ സംഘര്‍ഷം കൂടുതല്‍ രക്തരുക്ഷിതമാവുന്നു. യുക്രൈനെ വളഞ്ഞിട്ട് ആക്രമിക്കാനാണ് റഷ്യ ശ്രമിക്കുന്നത്. തലസ്ഥാന നഗരമായ കീവില്‍ വലിയ സംഘര്‍ഷമാണ് മുന്നാം ദിനം രാത്രിയിലും അരങ്ങേറിയത്. കീവില്‍ അര്‍ദ്ധരാത്രിയിലും ഷെല്ലാക്രമണവും വെടിവെപ്പും റിപ്പോര്‍ട്ട് ചെയ്തു. കാര്‍ക്കീവ്, സുമി, വാസില്‍ക്കീവ് എന്നിവിടങ്ങളിലും വലിയ ആക്രമണങ്ങള്‍ അരങ്ങേറി. വാസില്‍കീവില്‍ എണ്ണ സംഭരണ ശാലയില്‍ പൊട്ടിത്തെറി റിപ്പോര്‍ട്ട് ചെയ്തു. കാര്‍കീവില്‍ ഗ്യാസ് പൈപ് ലൈന് നേരെയും റഷ്യന്‍ ആക്രമണം ഉണ്ടായി. സപ്പോരിജിയ ആണവ നിലയം ലക്ഷ്യമിട്ടാണ് പുതിയ റഷ്യന്‍ നീക്കം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. യൂറോപിലെ തന്നെ വലിയ ആണവ നിലയങ്ങളില്‍ ഒന്നാണ് സപ്പോരിജിയ. സുമിയിലാണ് ഏറ്റവും കൂടുതല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തത് . 7 വയസ്സുകാരിയുള്‍പ്പെടെ അഞ്ച് സാധാരണക്കാരും യുക്രൈന്‍ റഷ്യന്‍ സൈനികരും കൊല്ലപ്പെട്ടതായാണ് വിവരം.അതേസമയം, മൂന്ന് ദിനങ്ങള്‍ പിന്നിട്ട റഷ്യന്‍ അധിനിവേശം ഇതുവരെ ഇരുന്നൂറോളം പേരുടെ ജീവന്‍ കവര്‍ന്നെടുത്തെന്നാണ് യുക്രൈന്‍ നല്‍കുന്ന വിവരം. 198 പേര്‍ ഇതുവരെ…

      Read More »
    • ര​ക്ഷാ​ദൗ​ത്യം ഇ​ന്ത്യ തു​ട​രു​ന്നു, മൂന്നാം സംഘവും തിരിച്ചു

      ര​ക്ഷാ​ദൗ​ത്യം ഇ​ന്ത്യ തു​ട​രു​ന്നു, മൂന്നാം സംഘവും തിരിച്ചു യു​ക്രെ​യ്നി​ൽ​നി​ന്നു​ള്ള ര​ക്ഷാ​ദൗ​ത്യം ഇ​ന്ത്യ തു​ട​രു​ന്നു. യു​ക്രെ​യ്നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​മാ​യി ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ മൂ​ന്നാ​മ​ത്തെ വി​മാ​നമാണ് ഡ​ൽ​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടത് . ഹം​ഗ​റി​യി​ലെ ബു​ഡാ​പെ​സ്റ്റി​ൽ​നി​ന്നാ​ണ് 240 ഇ​ന്ത്യ​ക്കാ​രു​മാ​യി വി​മാ​നം ഡ​ൽ​ഹി​യി​ലേ​ക്ക് തി​രി​ച്ച​ത്. നേ​ര​ത്തെ ഓ​പ്പ​റേ​ഷ​ൻ ഗം​ഗ​യു​ടെ ഭാ​ഗ​മാ​യി 470 പൗ​ര​ന്മാ​രെ യു​ക്രെ​യ്നി​ൽ​നി​ന്ന് ര​ണ്ട് വി​മാ​ന​ങ്ങ​ളി​ലാ​യി ഇ​ന്ത്യ​യി​ലെ​ത്തി​ച്ചി​രു​ന്നു. 219 പേ​രെ മും​ബൈ​യി​ലും 251 പേ​രെ ഡ​ൽ​ഹി​യി​ലു​മാ​ണ് എ​ത്തി​ച്ച​ത്.

      Read More »
    • റഷ്യക്കെതിരേ കടുത്തപ്രതിഷേധവുമായി ലെവന്‍ഡോസ്‌കി, ഇത് കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ല; റഷ്യയുമായി മത്സരത്തിനില്ലെന്ന് പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍

      വാഴ്‌സോ(പോളണ്ട്): യുക്രൈനെതിരേ റഷ്യ നടത്തുന്ന ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. പോളണ്ടിന്റെ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കി തന്റെ പ്രതിഷേധം ട്വിറ്ററിലൂടെ പരസ്യമാക്കിയപ്പോള്‍ റഷ്യയുമായി മത്സരത്തിനില്ലെന്ന് പോളിഷ് ഫുട്‌ബോള്‍ അസോസിയേഷനും പ്രഖ്യാപിച്ചു. മാര്‍ച്ച് 24ന് സംഘടിപ്പിക്കാനിരുന്ന റഷ്യക്കെതിരേയുള്ള ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തില്‍നിന്നാണ് പോളണ്ട് പിന്മാറിയിരിക്കന്നത്. ‘യുക്രൈനുമേല്‍ റഷ്യ നടത്തിയ ആക്രമണത്തന്റെ പശ്ചാത്തലത്തില്‍ പോളിഷ് ദേശീയ ഫുട്‌ബോള്‍ ടീം റഷ്യന്‍ റിപ്പബ്ലിക്ക് ടീമിനെതിരേയുള്ള ലോകകപ്പ് യോഗ്യത മത്സരത്തില്‍ പങ്കെടുക്കില്ല’ പോളിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് സെസ്സാറി കുലെസ്സാ പറഞ്ഞു. അതേസമയം റഷ്യയുമായിട്ടുള്ള മത്സരം മാറ്റിവെച്ച സാഹചര്യത്തില്‍ ഉടന്‍ തന്നെ ഗ്രൂപ്പിലെ മറ്റ് ടീമുകളായ സ്വീഡനോടും ചെക്ക് റിപ്പബ്ലിക്കിനോടും യോഗ്യത മത്സരത്തിന് തയ്യാറാകണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ചര്‍ച്ച നടക്കുകയാണെന്ന് കുലെസ്സാ അറിയിച്ചു. ‘ഇതാണ് ശരിയായ തീരുമാനം. പകരം സ്വീഡിഷ്, ചെക്ക് അസോസിയേഷനുമായി സംസാരിച്ചതിന് ശേഷം തൊട്ടടുത്ത തന്നെ മറ്റൊരു മത്സരം നടത്താന്‍ ഫിഫയോട് ആവശ്യപ്പെടുമെന്ന്’ കുലെസ്സാ പറഞ്ഞു. It is the right decision! I can’t…

      Read More »
    • ഭാര്യയും ഭർത്താവും ദുരന്തമധ്യത്തിൽ, ഭാര്യ യുക്രൈനിൽ ബങ്കറിൽ; ഭർത്താവ് യെമനിൽ തടങ്കലിൽ, രണ്ടു യുദ്ധങ്ങൾക്കു നടുവിൽ നാളുകളെണ്ണി കഴിയുന്ന കായംകുളംകാരായ ദമ്പതിമാർ

      കായംകുളം: രണ്ടു യുദ്ധങ്ങൾ സമ്മാനിച്ച ദുരന്ത കഥയാണ് ആ കുടുംബത്തിന് പറയാനുള്ളത്. ഒന്ന് യെമനിൽ, മറ്റൊന്ന് യുക്രൈനിലും. ആവൂർ സ്വദേശിയായ അഖിലിനെ കഴിഞ്ഞ രണ്ടു മാസമായി ഹൂതി വിമതർ ബന്ദിയാക്കിയിരിക്കുകയാണ്. ആ ദുഃഖത്തിൽ വിലപിച്ചു കൊണ്ടിരുന്ന കുടുംബം ഇന്നലെ കേട്ടത് മറ്റൊരു വാർത്തയാണ്. കീവിൽ മെഡിക്കൽ വിദ്യാർത്ഥിനിയായ അഖിലിന്റെ ഭാര്യ ജിതിന, യുക്രൈനിലെ യുദ്ധത്തെത്തുടർന്ന് ബങ്കറിൽ അഭയം തേടിയിരിക്കുന്നു എന്ന്. ജിതിന കീവ് മെഡിക്കൽ സർവകലാശാലയിൽ അവസാനവർഷ അണ്ടർഗ്രാജ്വേറ്റ് വിദ്യാർത്ഥിനിയാണ്. റഷ്യൻ ആക്രമണം രൂക്ഷമായതോടെയാണ് ജിതിന അടക്കമുള്ള വിദ്യാർത്ഥികൾ സ്വയരക്ഷയ്ക്കായി ബങ്കറുകളിൽ അഭയം പ്രാപിച്ചത്. കായങ്കുളം രാമപുരം സ്വദേശിനിയായ ജിതിന കഴിഞ്ഞ ഓഗസ്റ്റ് 29 നാണ് അഖിലിനെ വിവാഹം കഴിച്ചത്. യു.എ.ഇയിലെ ലിവാമറൈൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ള റവാബീ എന്ന കപ്പലിൽ ജീവനക്കാരനാണ് അഖിൽ രഘു. ചെങ്കടലിൽ വെച്ച്‌ കഴിഞ്ഞ ഡിസംബർ 31 നാണ് ഹൂതി വിമതർ കപ്പൽ റാഞ്ചുന്നത്. അതിന് ശേഷം കഴിഞ്ഞ രണ്ടുമാസമായി കപ്പലും ജീവനക്കാരെയും ഹൂതി വിമതർ ബന്ദിക്കളാക്കി…

      Read More »
    • മെറ്റ പ്ലാറ്റ്‌ഫോംസില്‍ റഷ്യന്‍ മീഡിയയുടെ പരസ്യങ്ങള്‍ക്ക് വിലക്ക്

      മോസ്‌കോ: മെറ്റ പ്ലാറ്റ്‌ഫോംസില്‍ റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയുടെ പരസ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. മെറ്റ പ്ലാറ്റ്‌ഫോമില്‍ റഷ്യന്‍ സ്‌റ്റേറ്റ് മീഡിയയുടെ പരസ്യങ്ങള്‍ കാണിക്കുന്നതിനും പണം സമ്പാദിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയെന്ന് സാമൂഹിക മാധ്യമ ഭീമനായ ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനി ഇന്നലെ പറഞ്ഞു. കൂടുതല്‍ നടപടികള്‍ പ്രയോഗിക്കുന്നത് തുടരുമെന്ന് മെറ്റ പ്ലാറ്റ്‌ഫോമിന്റെ സുരക്ഷാ നയ മേധാവി നഥാനിയല്‍ ഗ്ലീച്ചര്‍ ട്വിറ്ററില്‍ പറഞ്ഞു. മാറ്റങ്ങള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്നും വാരാന്ത്യം വരെ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ സ്റ്റേറ്റ് മീഡിയയെ ലോകത്ത് എവിടെയും ഞങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ പരസ്യങ്ങള്‍ കാണിക്കുന്നതില്‍ നിന്നും ധനസമ്പാദനം നടത്തുന്നതില്‍ നിന്നും നിരോധിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

      Read More »
    • യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷൻ സ്‌ഫോടനത്തിൽ തകർന്നു

      യുക്രൈന് നേരെ മൂന്നാം ദിവസവും ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈനിലെ ഒരു മെട്രോ സ്റ്റേഷൻ സ്‌ഫോടനത്തിൽ തകർന്നു. കീവിലെ താപവൈദ്യുത നിലയത്തിനുനേരെയും ആക്രമണം നടന്നു. ഇനിയും നാശനഷ്ടങ്ങള്‍ യുക്രൈന് നേരിടേണ്ടി വരാം എന്നാണ് റിപ്പോർട്ടുകൾ.   ഏറെക്കുറെ മലയാളി വിദ്യാർത്ഥികളടക്കമുള്ളവർ അഭയം പ്രാപിച്ചിരിക്കുന്ന സ്ഥലമാണ് മിക്ക മെട്രോ സ്റ്റേഷനും ബങ്കറുകളും. പ്രധാനമായും വ്യോമാക്രമണങ്ങളിൽ നിന്നും ഷെൽ ആക്രമണങ്ങളിൽ നിന്നും രക്ഷനേടാനായിട്ടാണ് മിക്കവരും ബങ്കറുകളെയും മെട്രോ സ്റ്റേഷനുകളെയും ആശ്രയിക്കുന്നത്. നിരവധി ആളുകളാണ് കൂട്ടത്തോടെ ബങ്കറുകളിൽ കഴിയുന്നത്. ഒഡേസ തുറമുഖത്ത് റഷ്യ രണ്ട് ചരക്കുകപ്പലുകൾ ആക്രമിച്ചിട്ടുണ്ട്.   സമാധാനശ്രമങ്ങൾക്കും ചർച്ചകൾക്കും തയാറാണെന്ന് റഷ്യ അറിയിച്ചിരുന്നുവെങ്കിലും ഇതുമായിബന്ധപെട്ട ഒരു തരത്തിലുള്ള സമാധാനശ്രമങ്ങളുമായി റഷ്യ മുന്നോട്ടുപോയിട്ടില്ല. പൊരുതാൻ തയ്യാറാണെന്നും പ്രതിരോധിക്കുമെന്നും സെലിൻസ്കി ആവർത്തിച്ച് വ്യക്തമാക്കിയ സാഹചര്യത്തിൽ റഷ്യ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കാൻ ആണ് സാധ്യത.

      Read More »
    • റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടന്‍

      യുദ്ധം തുടരുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളും റഷ്യക്കെതിരെ നിരോധനം ഏര്‍പ്പെടുത്തി.റഷ്യന്‍ സ്വകാര്യ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ബ്രിട്ടന്‍. റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് പോളണ്ടും ചെക്ക് റിപ്പബ്ലിക്കും. അതിനിടെ, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് പിടിക്കാന്‍ ആക്രമണം ശക്തമാക്കി റഷ്യ. താപവൈദ്യുത നിലയത്തിന് സമീപം തുടരെ സ്ഫോടനം നടത്തി. തീര നഗരങ്ങളായ ഒഡേസയിലും മെലിറ്റോപോളിലും ആക്രമണം കടുപ്പിച്ചു. ചർച്ചകൾക്ക് വഴങ്ങാതെ റഷ്യ യുദ്ധം തുടരുകയാണ്. അതേസമയം, താൻ കീവില്‍ ഉണ്ടെന്നും പ്രതിരോധം തുടരുമെന്നും യുക്രെയ്ന്‍ പ്രസിഡഡന്‍റ് വൊളോഡിമെര്‍ സെലെന്‍സ്കി പറഞ്ഞു.എന്നാൽ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ യുക്രെയ്ന്‍ സൈന്യത്തോട് ആഹ്വാനം ചെയ്ത് പുട്ടിന്‍ രംഗത്തെത്തിയിട്ടുണ്ട്. ബോർഡറുകൾ പലതും ഇനിയും തുറന്നിട്ടില്ലാത്തതിനാൽ പോളണ്ട് അതിർത്തിയിലേക്ക് 20 കിലോമീറ്ററുകളോളം നടന്നിട്ടാണ് വിദ്യാർത്ഥികൾ സുരക്ഷാകേന്ദ്രങ്ങളിലേക്ക് എത്തുന്നത്. കാർകീവിൽ ഇപ്പോഴും റഷ്യ ഷെൽ ആക്രമണം തുടരുകയാണ്.

      Read More »
    Back to top button
    error: