NEWSTechTRENDINGWorld

യുക്രയിനിൽ ഇന്റർനെറ്റ്‌ സൗകര്യം സ്റ്റാർലിങ്ക് അവതരിപ്പിക്കാൻ എലോൺ മസ്‌ക്

 

ഭൂമിയുടെ ഏതറ്റത്തും സാറ്റലൈറ്റിന്റെ സഹായത്തോടെ ഇന്റർനെറ്റ്‌ സംവിധാനം ലഭിക്കുന്ന സൗകര്യമാണ് സ്റ്റാർലിങ്ക്. ഇപ്പോൾ യുദ്ധം നടക്കുന്ന യുക്രൈനിൽ ഇന്റർനെറ്റ്‌ പ്രതിസന്ധി ഉണ്ടാവില്ല എന്ന വാർത്തയാണ് പുറത്ത് വരുന്നത്.യു ക്രൈനെ ഇന്റര്‍നെറ്റ് പ്രതിസന്ധി നേരിടാന്‍ അനുവദിക്കില്ലെന്ന് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്‌ക്. യുക്രൈനു വേണ്ടി ഉപഗ്രഹ ഇന്റര്‍നെറ്റ് പദ്ധതിയായ സ്റ്റാര്‍ലിങ്ക് പ്രവര്‍ത്തിപ്പിച്ചതായി ഇലോണ്‍ മസ്‌ക് അറിയിപ്പ് നല്‍കി.

Signature-ad

 

 

മസ്‌കിനോട് റഷ്യയുടെ നീക്കങ്ങള്‍ക്കെതിരെ തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രിയും ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ മന്ത്രിയുമായ മൈഖൈലോ ഫെഡോറോവ് ആവശ്യപ്പെട്ടിരുന്നു.

 

റഷ്യന്‍ കടന്നാക്രമണത്തെത്തുടര്‍ന്ന് യുക്രൈന്റെ ദക്ഷിണ, കിഴക്കന്‍ മേഖലകളില്‍ ഇന്റര്‍നെറ്റ് സേവനം തടസപ്പെട്ടിരുന്നു. ഇന്റര്‍നെറ്റ് തടസപ്പെട്ട പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

 

 

Back to top button
error: