World
-
അമേരിക്കന്‍ വിപണികളില്‍ നിന്ന് ഉത്പന്നങ്ങള്‍ തിരിച്ച് വിളിച്ച് അരബിന്ദോയും സണ്‍ ഫാര്‍മയും
ന്യൂഡല്‍ഹി: അടസ്ഥാന ഉത്പാദന മാനദണ്ഡങ്ങള്‍ പാലിക്കാത്തിതിനെ തുടര്‍ന്ന് മുന്‍നിര മരുന്ന് നിര്‍മ്മാതാക്കളായ അരബിന്ദോ ഫാര്‍മയും, സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസും അമേരിക്കന്‍ വിപണികളില്‍ നിന്ന് ഉത്പന്നങ്ങള്‍ തിരിച്ച് വിളിക്കുന്നു. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (യുഎസ്എഫ്ഡിഎ) പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, അരബിന്ദോ ഫാര്‍മയുടെ അമേരിക്കന്‍ വിഭാഗം 1,15,776 മോക്സിഫ്ലോക്സാസിന്‍ ഒഫ്താല്‍മിക് സൊല്യൂഷന്‍ ബോട്ടിലുകളാണ് തിരിച്ചു വിളിച്ചത്. ബാക്ടീരിയ അണുബാധ ചികിത്സയില്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കാണിത്. ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാനിടയുള്ള ഉത്പന്നങ്ങള്‍ താല്‍ക്കാലികമായി വിപണിയില്‍ നിന്ന് പിന്‍വലിക്കുന്ന ക്ലാസ്-2 തിരിച്ചുവിളിക്കല്‍ ഈ വര്‍ഷം ജനുവരി 14 ന് കമ്പനി രാജ്യവ്യാപകമായി നടപ്പിലാക്കി വരികയാണ്. അതേസമയം, ശരീരത്തിലെ അധിക ദ്രാവകത്തിന്റെ അളവ് കുറയ്ക്കാന്‍ ഉപയോഗിക്കുന്ന സണ്‍ ഫാര്‍മയുടെ 59,232 ബോട്ടില്‍ ക്ലോര്‍താലിഡോണ്‍ ഗുളികകള്‍ തിരിച്ച് വിളിക്കുന്നതായി യുഎസ്എഫ്ഡിഎ അറിയിച്ചു. യുഎസ്എഫ്ഡിഎയുടെ അഭിപ്രായത്തില്‍ ഡസ്റ്റ് കപ്പില്‍ നിന്നുള്ള പഞ്ച് ലൂബ്രിക്കന്റ് ഓയിലും സിലിക്കണ്‍ കണങ്ങളും കലര്‍ന്ന സ്റ്റെയിന്‍ലെസ് സ്റ്റീല്‍ മൈക്രോസ്‌കോപ്പിക് വെയര്‍ കണികകളായി തിരിച്ചറിയപ്പെട്ട…
Read More » -
12 മലയാളി വിദ്യാര്‍ഥികള്‍കൂടി യുക്രെയ്‌നില്‍നിന്ന് കേരളത്തിലെത്തി
തിരുവനന്തപുരം: യുക്രെയ്‌നില്‍ നിന്ന് 12 മലയാളി വിദ്യാര്‍ഥികള്‍ കൂടി കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തില്‍ അഞ്ചുപേരും കൊച്ചിയില്‍ ആറുപേരും കോഴിക്കോട് ഒരാളുമാണ് എത്തിയത്. യുക്രെയ്‌നിലുള്ള 3,493 പേര്‍ നോര്‍ക്ക റൂട്ട്സില്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ അപ്പപ്പോള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിക്കും കൈമാറുന്നുണ്ട്. യുക്രെയ്‌നിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയ പല വാട്ട്സാപ്പ് ഗ്രൂപ്പുകളിലും നോര്‍ക്ക ഉദ്യോഗസ്ഥര്‍ ഇതിനകം അംഗങ്ങളാണ്. എംബസിയില്‍ നിന്നും വിദേശകാര്യ വകുപ്പില്‍ നിന്നുമുള്ള അറിയിപ്പുകള്‍ ഈ ഗ്രൂപ്പുകള്‍ വഴിയും കൈമാറുന്നുണ്ട്. മുംബൈ, ഡല്‍ഹി നഗരങ്ങളില്‍ എത്തുന്നവരെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ സൗകര്യങ്ങള്‍ ഒരിക്കിയിട്ടുണ്ട്. കേരളാ ഹൗസില്‍ ഇവര്‍ക്ക് താമസിക്കാനുള്ള സജ്ജീകരണവും തയാറാണ്. പൂര്‍ണമായും സൗജന്യമായി കേരള സര്‍ക്കാര്‍ അവരെ നാട്ടിലെത്തിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ മലയാളി വിദ്യാര്‍ഥികള്‍ തിരിച്ചെത്തും. വിദേശകാര്യമന്ത്രാലയവുമായി നിരന്തര ബന്ധം തുടരുകയാണ്. യുദ്ധഭൂമിയില്‍ അകപ്പെട്ട മലയാളി വിദ്യാര്‍ഥികള്‍ക്കായി നോര്‍ക്ക റൂട്ട്സില്‍ മുഴുവന്‍ സമയം കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടരുകയാണ്. എല്ലാ സമയത്തും ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യാനും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും…
Read More » -
നുഴഞ്ഞ് കയറ്റം അതിരൂക്ഷം, സൈബര്‍ ഇടങ്ങളിലും പെരിഞ്ഞപോരാട്ടം; യുക്രെയ്ന്‍ ഐടി സേനയ്ക്ക് പുറമേ റഷ്യയ്ക്കെതിരേ സൈബര്‍ യുദ്ധം പ്രഖ്യാപിച്ച് ‘അനോണിമസ്’
കീവ്: റഷ്യയ്ക്കെതിരേ സൈബര്‍ യുദ്ധം പരസ്യമായി പ്രഖ്യാപിച്ച് പ്രമുഖ ഹാക്കര്‍ സംഘമായ ‘അനോണിമസ്’. ഇതിന്റെ ഭാമഗമായി റഷ്യന്‍ വിരുദ്ധ സന്ദേശങ്ങള്‍ ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള പോരാട്ടം സൈബര്‍ ഇടങ്ങളിലേക്കും വ്യാപിക്കുന്നുത് മറ്റ് ലോകരാഷ്ട്രങ്ങള്‍ ഏറെ ആശങ്കയോടെയാണ് നോക്കികാണുന്നത്. സ്വന്തം ഐടി സേനയ്ക്ക് രൂപം നല്‍കിയാണ് യുക്രെയ്ന്‍ സൈബര്‍ ആക്രമണം ആരംഭിച്ചു. റഷ്യന്‍ പ്രസിഡന്റ് പുട്ടിന്റേതുള്‍പ്പെടെയുള്ള ഔദ്യോഗിക വെബ്‌സൈറ്റുകളും റഷ്യന്‍ ടിവി ചാനലുകളും പ്രവര്‍ത്തനരഹിതമാക്കിയത് ഇവരുടെ ശ്രമഫലമായാണെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞദിവസം റഷ്യന്‍ ടിവി ചാനല്‍ ശൃംഖലയില്‍ കടന്നുകയറിയ യുക്രെയ്ന്‍ ഹാക്കര്‍മാര്‍ സ്വന്തം രാജ്യത്തെ പൗരന്മാരുടെ കഷ്ടതകള്‍ വ്യക്തമാക്കുന്ന വീഡിയോ സംപ്രേഷണം ചെയ്തു. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റേതുള്‍പ്പെടെയുള്ള വെബ്‌സൈറ്റുകള്‍ ഇവര്‍ കുറെ നേരത്തേക്ക് നിശ്ചലമാക്കി. യുക്രെയ്‌നും അവരെ അനുകൂലിക്കുന്ന വിദേശരാജ്യങ്ങളും ചേര്‍ന്ന സൈബര്‍ കൂട്ടായ്മയാണ് ഹാക്കിങ്ങിനു പിന്നിലെന്ന് റഷ്യ കരുതുന്നു. കഴിഞ്ഞ ബുധനാഴ്ച യുക്രെയ്ന്‍ കംപ്യൂട്ടര്‍ ശൃംഖലയില്‍ പ്രത്യക്ഷപ്പെട്ട നശീകരണ വൈറസ് സര്‍ക്കാര്‍ ഓഫിസുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. ഇതിനു…
Read More » -
നിങ്ങളെ ഉപേക്ഷിക്കുകയില്ല. എല്ലാ മാനുഷിക സഹായങ്ങളും യുക്രൈന് ഉറപ്പാക്കും, പട്ടാളക്കാര്‍ ബരാക്കിലേക്ക് മടങ്ങണം, പൗരന്മാര്‍ സംരക്ഷിക്കപ്പെടണമെന്നും യു.എന്‍.
ഹേഗ്: റഷ്യ-യുക്രൈന്‍ യുദ്ധപശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സംഘടനയുടെ 11-ാമത് അടിയന്തര പ്രത്യേക സമ്മേളനം ആരംഭിച്ചു. ചര്‍ച്ച ആരംഭിക്കണമെന്നും എല്ലാകക്ഷികളും ഉടന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നയതന്ത്രവും ചര്‍ച്ചകളുമാണ് പുലരേണ്ടതെന്നും യു.എന്‍. സമ്മേളനം പറഞ്ഞു. പൗരന്മാരുടെ മരണത്തിലാണ് സംഘര്‍ഷങ്ങള്‍ കലാശിക്കുന്നത്. പട്ടാളക്കാര്‍ ബരാക്കിലേക്ക് മടങ്ങിപ്പോകണമെന്നും പൗരന്മാര്‍ സംരക്ഷിക്കപ്പെടണമെന്നും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യോഗത്തില്‍ പറഞ്ഞു. യുക്രൈന് മാനുഷിക സഹായം എത്തിക്കേണ്ടത് അത്യാവശ്യമാണെങ്കിലും അതല്ല പരിഹാരം. സമാധാനം പാലിക്കപ്പെടുന്നതിലൂടെ മാത്രമേ ശാശ്വതമായ പരിഹരമുണ്ടാവു. യു.എന്നിന്റെ സഹായം രാജ്യത്തിന് ഉണ്ടാവും. നിങ്ങളെ ഉപേക്ഷിക്കുകയില്ല. എല്ലാ മാനുഷിക സഹായങ്ങളും യുക്രൈന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എന്നിന്റെ പിറവിക്ക് ശേഷം യൂറോപ്പില്‍ ഇത്തരമൊരു സമ്പൂര്‍ണ യുദ്ധം നടക്കുന്നത് ഇതാദ്യമായാണ്. ഇന്നത്തെ കണക്കനുസരിച്ച് 16 കുട്ടികളടക്കം 352 പേരെ യുക്രൈനിന് നഷ്ടമായി. ഈ സംഖ്യ ഇനിയും കൂടുമെന്ന് യു.എന്നിലെ യുക്രൈന്‍ അംബാസഡര്‍ വ്യക്തമാക്കി. റഷ്യന്‍ സൈന്യത്തിനും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. 1000 പേര്‍ ഇതിനകം മരിച്ചു. യുക്രൈനെതിരായ…
Read More » -
ബെലാറുസിലെ അമേരിക്കന്‍ എംബസി അടച്ചു; നയതന്ത്ര ജീവനക്കാരോട് റഷ്യയില്‍നിന്ന് മടങ്ങാന്‍ നിര്‍ദേശം
വാഷിങ്ടണ്‍: യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ബെലാറുസിലെ യു.എസ്. എംബസി അടച്ചു. റഷ്യയിലെ യു.എസ്. എംബസിയിലെ അടിയന്തര വിഭാഗങ്ങളില്‍ ഉള്‍പ്പെടാത്ത ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും മടങ്ങിവരാനുള്ള അനുമതിയും യു.എസ്. നല്‍കിയിട്ടുണ്ട്. യുക്രൈനില്‍ റഷ്യന്‍ സൈന്യം നടത്തുന്ന നീതീകരിക്കാനാവാത്ത ആക്രമണം ഉയര്‍ത്തുന്ന സുരക്ഷാപ്രശ്നങ്ങള്‍ കാരണമാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. ബെലാറുസിലെ മിന്‍സ്‌കില്‍ പ്രവര്‍ത്തിക്കുന്ന യു.എസ്. എംബസിയിലെ അമേരിക്കന്‍ പതാക, ജീവനക്കാര്‍ താഴ്ത്തുന്നതിന്റെ ഫോട്ടോ യു.എസ്. അംബാസഡര്‍ ജൂലി ഫിഷര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. എംബസിയിലുണ്ടായിരുന്ന മുഴുവന്‍ അമേരിക്കന്‍ ജീവനക്കാരും ബെലറുസ് വിട്ടതായും ഫിഷര്‍ ട്വീറ്റില്‍ വ്യക്തമാക്കി. രണ്ടാഴ്ച മുന്‍പ്, റഷ്യന്‍ സൈന്യം യുക്രൈന്‍ അതിര്‍ത്തി വളഞ്ഞതിനു പിന്നാലെ യുക്രൈനിലെ എംബസിയുടെ പ്രവര്‍ത്തനം തലസ്ഥാനമായ കീവില്‍നിന്ന് പടിഞ്ഞാറന്‍ നഗരമായ ലിവിലേക്ക് യു.എസ്. മാറ്റിയിരുന്നു. അതിനിടെ, ബെലാറസില്‍ റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. ആക്രമണം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുരാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്.…
Read More » -
മമ്മൂട്ടി ഫാൻസ് ഉക്രൈനിൽ ഹെല്പ് ഡെസ്ക്ക് ആരംഭിച്ചു
ഗോൾഡ് കോസ്റ്റ് : ഉക്രൈനിൽ നിന്നും മോൾഡോവ വഴി പാലായനം ചെയ്യുന്നവർക്ക് സഹായഹസ്തവുമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ മോൾഡോവ ഘടകം. ഉക്രൈൻ്റെ അയൽ രാജ്യമായ മോൾഡോവ വഴി പതിനായിരങ്ങളാണ് പലായനം ചെയ്യുന്നത്. റഷ്യൻ സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമായതു കൊണ്ട് സംഘർഷ അന്തരീക്ഷം നിലനിൽക്കുന്ന സ്ഥലമാണത്. മോൾഡൊവായിലെ മമ്മൂട്ടി ഫാൻസ് പ്രവർത്തകർ ആണ് ഈ ഹെല്പ് ഡസ്ക് ആരംഭിച്ചിരിക്കുന്നത്. മോൾഡൊവയിൽ താൽക്കാലിക താമസവും ഭക്ഷണവും മാർഗ്ഗനിർദ്ദേശങ്ങൾക്കുള്ള സഹായങ്ങളുമാണ് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഒരുക്കിയിരിക്കുന്നതെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് പറഞ്ഞു. ആവശ്യക്കാർക്ക് അമീൻ +37367452193, അനസ് +373 67412025എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് രാഷ്ട്രീയ സംഘടനകൾ ഇത്തരം ചില ഹെല്പ് ഡെസ്ക്കുകൾ തുടങ്ങിയിട്ടുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാൻസ് അസോസിയേഷൻ ഉക്രൈൻ സംഘർഷബാധിതർക്ക് സഹായവുമായി എത്തുന്നത്. ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമാണ് മമ്മൂട്ടി ഫാൻസ്. അന്താരാഷ്ട്ര തലത്തിൽ ഇരുപത് രാജ്യങ്ങളിലെ മമ്മൂട്ടിയുടെ ആരാധകർ ഒത്തു…
Read More » -
മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിനരികിൽ ബോംബ് സ്ഫോടനം
ഒഡേസയിൽ നിന്ന് റൊമേനിയൻ അതിർത്തിയിലേക്ക് പലായനം ചെയ്തുകൊണ്ടിരുന്ന മലയാളി വിദ്യാർത്ഥികൾ സഞ്ചരിച്ച ബസിനരികിൽ ബോംബ് സ്ഫോടനം. യുദ്ധം കനക്കുന്ന സാഹചര്യത്തിൽ, ചർച്ച ചെയ്ത് യുദ്ധം അവസാനിപ്പിക്കാനും നീക്കമുണ്ട്. ഒഡേസയിൽ വെച്ച് റഷ്യൻ സൈന്യം നടത്തിയ ബോംബിങ്ങിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴക്കാണ്. റൊമേനിയൻ അതിർത്തിയിലെ പോബ്യൂൺ കസ്റ്റംസ് ഓഫീസ് പരിസരത്ത് 1000 കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികൾ നാല് ദിവസമായി കുടുങ്ങികിടക്കുന്നു. അതേസമയം, യുക്രെയ്ന്‍ തലസ്ഥാനമായ കീവ് വളഞ്ഞ് റഷ്യന്‍സേന നിൽക്കുകയാണ്. ഹര്‍കീവിലും കനത്ത പോരാട്ടം നടക്കുകയാണ്. തെക്കന്‍ തുറമുഖങ്ങള്‍ റഷ്യ പിടിച്ചു. 240 യുക്രെയ്ന്‍കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍. മരിച്ചതില്‍ 16 കുട്ടികളും ഉൾപ്പെടുന്നു.
Read More » -
നിഷ്പക്ഷ നിലപാട് തുടരുമെന്ന് വ്യക്തമാക്കി ഇന്ത്യ
യുക്രൈൻ റഷ്യ യുദ്ധം മുറുകുന്ന സാഹചര്യത്തിൽ, യുക്രൈന് പക്ഷം ചേരാത്ത നിലപാട് സ്വീകരിച്ച് ഇന്ത്യ. ഇന്ന് ചേരുന്ന ഐക്യരാഷ്ട്ര പൊതുസഭയിലും നിഷ്പക്ഷ നിലപാട് തുടരുമെന്ന് ഇന്ത്യ വ്യക്തമാക്കി. യുദ്ധം നിർത്തണമെന്ന പ്രമേയം പാസാക്കാനാണ് ഇന്നത്തെ ഐക്യരാഷ്ട്ര പൊതുസഭ. നേരത്തേയും ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ റഷ്യയ്ക്കെതിരായ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് നേരത്തെ തന്നെ ഇന്ത്യ വിട്ടു നിന്നിരുന്നു. സമാധാന ശ്രമങ്ങൾക്ക് ഇടം നൽകാനെന്നായിരുന്നു വിട്ട് നിന്നത് എന്നാണ് ഇന്ത്യയുടെ നിലപാട്. റഷ്യയെ പിണക്കിയത് കൊണ്ട് ഒരു കാര്യവുമില്ലെന്നുമായിരുന്നു ഇന്ത്യയുടെ വിലയിരുത്തൽ. ഇന്ത്യയോടൊപ്പം ചൈന, യുഎഇ എന്നീ രാജ്യങ്ങളും റഷ്യക്കെതിരായ യുഎൻ പ്രമേയത്തിൻറെ വോട്ടെടുപ്പിൽ നിന്ന് വിട്ട്നിന്നിരുന്നു. സമാധാനത്തിന് ഒരിടം കൂടി നൽകാനാണ് തീരുമാനം എന്ന് സർക്കാർ പറയുന്നു. റഷ്യയെ തള്ളിയത് കൊണ്ടു മാത്രം ഇപ്പോഴത്തെ സംഘർഷം അവസാനിപ്പിക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വിലയിരുത്തുന്നത്. ഇന്ത്യയ്ക്കും റഷ്യയ്ക്കും ഇടയിൽ നല്ല ബന്ധമാണുള്ളത്. തത്കാലം ഒറ്റ വോട്ടു കൊണ്ട് ഇത് തകർക്കേണ്ടെന്ന് സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇരു…
Read More » -
യുക്രൈന് ഐക്യദാര്‍ഢ്യവുമായി ഫ്രാന്‍സ്, ഈഫല്‍ ടവറില്‍ യുക്രൈന്‍ പതാകയുടെ നിറങ്ങള്‍
യുക്രൈനെ റഷ്യ ആക്രമിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഫ്രാന്‍സ്. പാരീസിലെ ഈഫല്‍ ടവറില്‍ യുക്രൈന്‍ ദേശീയ പതാകയുടെ നിറങ്ങള്‍ പ്രകാശിപ്പിച്ചുകൊണ്ടാണ് ഫ്രാന്‍സ് യുക്രൈനിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. നീലയും മഞ്ഞയും നിറങ്ങളിലാണ് ലൈറ്റ് പ്രകാശിപ്പിച്ചതെന്ന് പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ പറഞ്ഞു.
Read More » -
ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ റഷ്യ: നീക്കത്തെ അപലപിച്ച് യുഎസ്; റഷ്യന്‍ വിമാനങ്ങള്‍ക്ക് വിലക്കുമായി യുറോപ്യന്‍ യൂണിയന്‍; റഷ്യന്‍ മാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തും
വാഷിങ്ടന്‍/ബ്രസല്‍സ്: ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയ റഷ്യയുടെ നീക്കത്തെ അപലപിച്ച് യുഎസ്. യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് റഷ്യയുടെ ശ്രമമെന്നു യുഎസ് അംബാസഡര്‍ ലിന്‍ഡ് തോമസ് ഗ്രീന്‍ഫീല്‍ഡ് അറിയിച്ചു. ‘ഒരിക്കലും സ്വീകര്യമല്ലാത്ത രീതിയില്‍ യുദ്ധം നീട്ടിക്കൊണ്ടു പോകാനാണ് പ്രസിഡന്റ് പുട്ടിന്‍ ശ്രമിക്കുന്നത്. ഏറ്റവും ശക്തമായിത്തന്നെ പുട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ തടയുന്നത് തുടരേണ്ടത് അത്യാവശ്യമാണ്.’ ലിന്‍ഡ് പറഞ്ഞു. റഷ്യ സമ്മര്‍ദതന്ത്രം പ്രയോഗിക്കുകയാണെന്ന് യുക്രെയ്‌നും പ്രതികരിച്ചു. അതിനിടെ റഷ്യന്‍ വിമാനങ്ങള്‍ക്ക് യുറോപ്യന്‍ യൂണിയന്‍ വിലക്കേര്‍പ്പെടുത്തി. റഷ്യന്‍ ഉടമസ്ഥതയിലുള്ളതും റഷ്യയില്‍ റജിസ്റ്റര്‍ ചെയ്തതും റഷ്യന്‍ നിയന്ത്രണത്തിലുള്ളതുമായ എല്ലാ എയര്‍ക്രാഫ്റ്റുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതായി യുറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ മാധ്യമങ്ങള്‍ക്കും യുറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തും.
Read More »