Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen SpecialpoliticsWorld

റെഡ് ഫോര്‍ട്ട് സ്‌ഫോടനം ; 13 പേരെ ചോദ്യം ചെയ്തു ; ഹോട്ടലുകളില്‍ വ്യാപക പരിശോധന

 

ന്യൂഡല്‍ഹി: ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നു. ഇതുവരെ 13 പേരെ ചോദ്യം ചെയ്തു. ഡല്‍ഹിയിലെ ഹോട്ടലുകളില്‍ പോലീസ് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്.
ഇന്നലെ രാത്രി മുഴുവന്‍ പഹാര്‍ഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളില്‍ പോലീസ് പരിശോധന നടത്തി.
ഹോട്ടല്‍ രജിസ്റ്ററുകള്‍ പോലീസ് സംഘം പരിശോധിച്ചു. പരിശോധനയില്‍ നാല് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.

Signature-ad

അതിനിടെ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡല്‍ഹി സ്വദേശി അമര്‍ കടാരിയ, ഓട്ടോറിക്ഷ ഡ്രൈവര്‍ മൊഹ്‌സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 22 കാരനായ സൈനി ഒരു ബന്ധുവിനെ മെട്രോ സ്റ്റേഷനില്‍ വിടാന്‍ എത്തിയതായിരുന്നു. എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാനാണ് സാധ്യത. 30ലേറെ പേര്‍ പരിക്കേറ്റ് ചികിത്സയിലാണ്.

സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ റെഡ് ഫോര്‍ട്ട് പ്രദേശത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ചാവേര്‍ ഭീകരാക്രമണ സാധ്യതയാണ് പൊലീസ് പരിശോധിക്കുന്നത്. അപകടം നടന്ന സ്ഥലം തെളിവ് ശേഖരണത്തിന്റെ ഭാഗമായി വെള്ള കര്‍ട്ടന്‍ കൊണ്ട് മൂടിയിട്ടുണ്ട്.

 

 

Back to top button
error: