Breaking NewsCrimeIndiaKeralaLocalNEWSNewsthen SpecialpoliticsPravasiWorld

ഓപ്പറേഷൻ സിന്ദൂറിനുള്ള തിരിച്ചടിയോ റെഡ് ഫോർട്ട് സ്ഫോടനം?


 പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ നേരിടുന്ന  പുതിയ ആക്രമണമായിരുന്നു ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായത്.
 പഹൽ ഗാമിലെ കൂട്ടക്കുരുതിക്ക് ഹിന്ദി നൽകിയ ഓപ്പറേഷൻ സിന്ദൂറിനുള്ള തിരിച്ചടിയാണോ റെഡ് ഫോർട്ടിൽ സംഭവിച്ചത് എന്ന് പലരും സംശയിക്കുന്നുണ്ട്.
 തിരക്കേറിയ മെട്രോ ജംഗ്ഷനിൽ സിഗ്നൽ ലൈറ്റിന് സമീപം വെച്ചുണ്ടായ സ്ഫോടനം വൻ കൂട്ടക്കുരുതി ലക്ഷ്യമിട്ട് തന്നെയാണെന്നാണ് ഇന്റലിജൻസ് വിഭാഗവും പോലീസും കരുതുന്നത്.
 ഡൽഹിയിൽ ഭീകരാക്രമണം  നടത്താൻ എത്തിയ രണ്ടുപേരെ മുൻപ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഐഎസ് പരിശീലനം ലഭിച്ച തീവ്രവാദികൾ ആയിരുന്നു ഇവിടെ നിന്നും ഇവർ ഡൽഹിതത്തിലെ തിരക്കേറിയ സ്ഥലങ്ങളിൽ  സ്ഫോടനം നടത്താനാണ് പദ്ധതി ഇട്ടിരുന്നത് എന്നും റെഡ് ഫോർട്ടിൽ ഉപയോഗിച്ചതെന്ന് സംശയിക്കുന്ന തരത്തിലുള്ള സ്ഫോടക വസ്തുവാണ് ഇവർ ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നത് എന്നും അന്ന് പറഞ്ഞിരുന്നു.
 ആ കണ്ണിയിലെ അംഗങ്ങളാണോ ഇപ്പോൾ പിടിയിൽ ആയിട്ടുള്ളത് എന്നാണ് സ്വാഭാവികമായും സംശയം ഉയരുന്നത്.
 ഭീകരാക്രമണം ഡൽഹിക്ക് പുത്തരിയല്ലെങ്കിലും ഇപ്പോഴത്തെ ഇപ്പോഴത്തെ   സ്ഫോടനം ഡൽഹിയുടെ സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
 ഡൽഹിയിലെ തിരക്കേറിയ ഭാഗങ്ങളെല്ലാം  ഡൽഹിയിലെ തിരക്കേറിയ ഭാഗങ്ങളെല്ലാം സ്‌ഫോടനം നടന്ന ഈ കാർ എത്തിയിരുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: