Breaking NewsCrimeIndiaKeralaLead NewsLocalNEWSNewsthen SpecialpoliticsPravasiWorld

ഡൽഹി സ്ഫോടനം ; മരണസംഖ്യ ഒമ്പതായി ; പരിക്കേറ്റവരിൽ ആറു പേരുടെ നിലപേരുടെ നില  ഗുരുതരം; ഒരാൾ പിടിയിലെന്നു സൂചന;  നടന്നത് ഭീകരാക്രമണം എന്ന നിഗമനത്തിലേക്ക് കേന്ദ്രസർക്കാർ; സ്ഫോടനം നടത്തിയത് ഐഇഡി ഉപയോഗിച്ച് എന്നും സൂചന 

 ന്യൂഡൽഹി  :
ഡൽഹിയിൽ  സ്ഫോടനം നടന്നത് പുതിയ വാഹനത്തിൽ ആണെന്ന് സൂചന. ഇപ്പോൾ പുറത്തുവരുന്ന പല ദൃശ്യങ്ങളിലും ട്രാഫിക് സിഗ്നലിലേക്ക് മെല്ലെ വരുന്ന വാഹനം പൊട്ടിത്തെറിക്കുന്നതായാണ്  കാണുന്നത്.
 ഈ കാറിനുള്ളിൽ ഒന്നിലധികം ആളുകൾ ഉണ്ടായിരുന്നതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
 സ്ഫോടനവുമായി ബന്ധപ്പെട്ട ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടെങ്കിലും പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.
 അതേസമയം സ്ഫോടനം കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി ഉയർന്നു.
 30 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട് ഇതിൽ ആറുപേരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിയിൽ നിന്നുള്ള റിപ്പോർട്ടുകൾ.
ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപത്ത് മെല്ലെ വന്ന വാഹനം ട്രാഫിക് സിഗ്നലിൽ വെച്ച് പൊട്ടിത്തെറിച്ചപ്പോൾ . സമീപത്തുള്ള വാഹനങ്ങളും തകർന്നെന്ന് ഡൽഹി പോലീസ് കമ്മീഷണർ പറഞ്ഞു. പൊട്ടിത്തെറിച്ചത് സ്വിഫ്റ്റ് ഡിസയർ കാറാണെന്ന് ഒരു ദൃക്സാക്ഷി വാർത്താ ഏജൻസിയോട് വിവരിച്ചിട്ടുണ്ട്.
 ഐഇഡി ഉപയോഗിച്ചുള്ള സ്ഫോടനം ആണെന്നും ഇത് ഭീകരാക്രമണം തന്നെയാണെന്നും  പോലീസും സർക്കാരും ഏറെക്കുറെ സ്ഥിരീകരിച്ചിട്ടുണ്ട്.

Back to top button
error: